Horoscope Today, December 8, 2018: ഒരു പുതിയ രാശിചക്രത്തിന്റെ വരവറിയിച്ചു കൊണ്ട് ചന്ദ്രൻ ഒരു സ്ഥാനമാറ്റത്തി ന് തയാറെടുക്കുന്നു. സാമാന്യമായി പറഞ്ഞാൽ ഇത് പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ പറ്റിയ സമയമാണ്. അതിനാൽ മുൻപോട്ടു പോകാം. എങ്കിലുമതിൽ വ്യക്തിപരമായ ജ്യോതിഷശാസ്ത്ര ഘടകങ്ങളുടെ സ്വാധീനമുണ്ടാകുമെന്നതിനാ ൽ, അപകടങ്ങളെപ്പറ്റിയുള്ള ശ്രദ്ധയുണ്ടായിരിക്കണമെന്ന ഉപദേശവും കൂടി തരുന്നു.

മേടം രാശി ( മാർച്ച് 21 -ഏപ്രിൽ 20)

ഊർജ്ജസ്വലരായ മേടരാശിക്കാർ, കുടുംബ ഒത്തുകൂടലുകളും വീട്ടു വിനോദ ങ്ങളും ലക്ഷ്യം വയ്ക്കണം. വീടു മാറാനോ മോടിപിടിപ്പിക്കാനോ ആഗ്രഹിക്കുന്ന വർക്ക് അതിൽ ഒരു ചുവട് മുൻപോട്ടു വയ്ക്കാവുന്നതാണ്. ഇത് പ്രായോഗികത യുടെ കാലമാണെന്നാണ് കാണപ്പെടുന്നത്.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

ഗ്രഹങ്ങളുടെ സമ്മർദ്ദത്തിൽ നിന്നുള്ള മോചനമായിട്ടില്ല. എങ്കിലും വ്യക്തിപരമായ കാര്യങ്ങൾ പറയുമ്പോൾ,” പങ്കിടുമ്പോൾ പ്രശ്നം പകുതിയാകുന്നു” എന്ന പഴമൊഴി മുൻപത്തേതിനെക്കാൾ കൂടുതൽ സത്യമാകുന്നതായി തോന്നാം. സാമ്പത്തിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്നതാണു അടുത്തതായി ചെയ്യേണ്ട കാര്യം.

മിഥുനം രാശി (മെയ് 22- ജൂൺ21)

അപ്രതീക്ഷിത സമാഗമങ്ങൾ നിങ്ങളെയും പ്രിയപ്പെട്ടവരെയും കൂടുതൽ തൃപ്തികരമായ ജീവിതശൈലിയിലേയ്ക്ക് നയിക്കും. എങ്കിലും എല്ലാം നന്നായി സംഭവിക്കുമെന്ന് നടിക്കാനെനിക്കാവില്ല. അതുമല്ല, അടുത്ത ചില ദിവസങ്ങളിൽ നിങ്ങൾ കണ്ടുമുട്ടുന്ന ചിലർ നിങ്ങളുടെ ക്ഷമയെ അതിന്റെ പരിധി വരെയും അതിനപ്പുറത്തേക്കും പരീക്ഷിക്കുവാനുമിടയുണ്ട്.

കർക്കടകം രാശി ( ജൂൺ22- ജൂലൈ 23)

വമ്പിച്ച ചെലവുണ്ടാക്കുന്ന ഷോപ്പിങ് യാത്രകളുണ്ടാകും. ജീവിതത്തിന്റെ ഓരോ മണ്ഡലങ്ങളിലും നിങ്ങളുദ്ദേശിക്കുന്നതിനെക്കാൾ ചെലവ് കൂടുമെന്ന് ഉറപ്പാണ്. സ്വന്തം പ്രശ്നങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ, എല്ലാ തെറ്റുകളുടെയും ഉത്തരവാദി ത്തം നിങ്ങളിൽ ചുമത്തപ്പെടും. ആവശ്യമുള്ളപ്പോൾ വിദഗ്ദ്ധാഭിപ്രായം തേടുക.

ചിങ്ങം രാശി ( ജൂലൈ 24 -ആഗസ്റ്റ് 23)

സൂര്യനും മറ്റുഗ്രഹങ്ങളും തമ്മിലുള്ള ഒരു ഗംഭീര ബന്ധം നിങ്ങളുടെ വഴിയിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കും. നിഷ്കളങ്കർ കെണികളിൽ വീഴാവുന്ന തരത്തിലുള്ള തടസ്സങ്ങളുടെ പാതയാകും ജീവിതം. പക്ഷേ വിജയികളെ കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങളാണ്. ചന്ദ്രഭാവം ദീർഘയാത്രകളെ സൂചിപ്പിക്കുന്നു.

കന്നി രാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. സ്വന്തം വികാരങ്ങൾക്ക് മേൽ യാതൊരു നിയന്ത്രണവുമില്ലാത്ത ആളുകൾ അവശേഷിപ്പിച്ച പരുക്കുകൾ പരിഹരിക്കുക എന്നതിലാണ് നിങ്ങളുടെ ശക്തിയിപ്പോൾ കാണേണ്ടത്. ആത്മവിശ്വാസം ചോരുകയാണെങ്കിൽ, ഇതൊരു ദീർഘദൂര മത്സരമാണെന്നോർമ്മിക്കുക. വിശ്വസിച്ച് ആശ്രയിക്കാവുന്ന ഒരു നയതന്ത്രം നിങ്ങൾക്കുണ്ടാകണം.

തുലാം രാശി ( സെപ്റ്റംബർ 24 – ഒക്റ്റോബർ 23)

പങ്കാളികളോടും പ്രിയപ്പെട്ടവരോടും നേർക്കുനേർ നോക്കാത്ത കാലമാണിത്, പ്രത്യേകിച്ചും പണമിടപാടു കൂടി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ. ചെലവിനെപ്പറ്റിയും സമ്പാദ്യത്തെപ്പറ്റിയും ഉള്ള കാഴ്ചപ്പാടുകൾ സജീവ വിനിമയത്തിന് വഴിയൊരുക്കും. അങ്ങനെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ, വൈകാരിക പിരിമുറുക്കങ്ങൾ അയയും.

വൃശ്ചികം രാശി ( ഒക്റ്റോബർ 24- നവംബർ 22)

എല്ലായ്പ്പോഴും എല്ലാവരും ഒരേ രീതിയിൽ സമ്മതിച്ചാൽ ഈ ലോകം എത്ര മടുപ്പുളവാക്കുന്നതായിരിക്കും. വീക്ഷണങ്ങളുടെ തുറന്ന വിനിമയം അനിവാര്യമാണ്. പക്ഷേ പിടിവിട്ടു പോകാതിരിക്കുവാൻ ശ്രദ്ധിക്കുക, അതുപോലെ എല്ലാം വ്യക്തിപരമായി ഉൾക്കൊള്ളുകയുമരുത്. അൽപ്പം അപകട സാധ്യതയുള്ള ഭാഗത്താണു നിങ്ങളെന്നതിനാൽ ശ്രദ്ധ പാലിക്കുക.

ധനുരാശി (നവംബർ 23 -ഡിസംബർ 22)

അർഹിക്കുന്ന പ്രതിഫലങ്ങൾക്കായി നിങ്ങൾ ഏറെ നേരം കാത്തിരുന്നു, പക്ഷേ ചെയ്യാത്ത ഒന്നിനും പ്രതിഫലം ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞുകാണും. കാലവിളംബം എങ്ങനെ പരിഹരിക്കാമെന്നു അടുത്തയാഴ്ചയ്ക്കുള്ളിൽ മനസ്സിലാകും. ഒരുപദേശം: മെച്ചപ്പെട്ട ശാരീരികസ്ഥിതിയിലായിരിക്കുവാനുള്ള ശ്രമങ്ങൾ നടത്തുക.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

ചന്ദ്രന്റെ സ്ഥാനക്രമം നിങ്ങളെ യാഥാർത്ഥ്യത്തിലേയ്ക്ക് നയിക്കാം, പക്ഷേ പ്രണയ സാഹസികതകൾക്ക് മുതിരുന്നവർക്ക് ഉറച്ചു നിൽക്കുവാനായില്ലെന്ന് വരാം. സാമാന്യമായി വിവാദ അന്തരീക്ഷമാണെങ്കിലും സന്തോഷത്തിന്റെ കാറ്റ് വീശുന്നതിനുള്ള സാധ്യത ശരാശരിയിൽ കൂടുതലാണ്. ഭാഗ്യം പരീക്ഷിക്കുക.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)

വീട്ടിൽ അനുകൂലാന്തരീക്ഷം ഉണ്ടാകുമെന്നു കാണുന്നു. വേണമെങ്കിൽ കാര്യങ്ങളെ നിങ്ങളുടെ വഴിയിലേയ്ക്കാക്കാം. എന്നാൽ, കുടുംബാംഗങ്ങളെ സംബന്ധിച്ചിടത്തോളോം അതൃപ്തിയുടെ കാരണങ്ങൾ ഇപ്പോഴും നിലനിൽക്കു ന്നുണ്ടെന്ന് ഓർമ്മിക്കുക. മനസ്സർപ്പിച്ചാൽ, വ്യക്തിപരമായ പ്രതിബന്ധമോ വലിയൊരു സാമ്പത്തിക പ്രശ്നമോ പരിഹരിക്കാവുന്ന സമയമാണിത്.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

അലസമായ ചുറ്റിക്കറക്കവും സാധാരണ പണം ചെലവാക്കൽ പരിപാടിക ളുമാകും ഇന്നത്തെ ദിവസത്തിനുള്ള ഒരു മാർഗ്ഗം. എന്നാൽ നിങ്ങളുടെ സമ്പത്തിൽ കുറച്ചു ഭാഗം ധർമ്മകാര്യങ്ങൾക്കായി ചെലവാക്കുന്നതും മറ്റൊരു വഴിയാണ്. വ്യക്തിപരമായ തുടർ ഉപദ്രവങ്ങൾ ഒഴിവാക്കണമെങ്കിൽ അതാകും ഏറ്റവും നല്ല മാർഗ്ഗമെന്നുമുറപ്പ്. വൈകാരികപ്രശ്നങ്ങൾ ഉയർന്നു വന്നാൽ, അത് ഏതു തരത്തിലുള്ള മാറ്റങ്ങൾക്കാകും തുടക്കമിടുക എന്നത് ഇപ്പോഴും നിങ്ങളറിയുന്നില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ