Horoscope Today, December 7, 2018: ഇന്നത്തെ ദിവസം എന്തിനോടും പെട്ടെന്ന് പ്രതികരിക്കുന്ന തരത്തിലായിരിക്കുമെന്ന് ചന്ദ്രൻ വിളംബരം ചെയ്യുന്നു. അതൊരു നല്ല കാര്യമാണോ? സത്യത്തിൽ എനിക്കതു നിശ്ചയമില്ല. നാമെല്ലാം മറ്റുള്ളവരുടെ വികാരങ്ങളെ പരിഗണിക്കുകയും അവരെ അസ്വസ്ഥരാക്കാ തെയിരിക്കുകയും ചെയ്തെങ്കിൽ നന്നായിരുന്നു. പക്ഷേ, മറിച്ച് നാമെല്ലാം തൊട്ടാവാടികളാ യിരിക്കുകയും ബോധപൂർവ്വമല്ലാതെ കലഹിക്കുകയും ചെയ്താൽ നന്നാകില്ല കാര്യങ്ങൾ.

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)

നിങ്ങളുടെ സജീവമണ്ഡലത്തിലേയ്ക്കുള്ള ചന്ദ്രന്റെ ആഗമനം ആശ്വാസകര മാകുന്നു. കുടുംബത്തിനും ഗൃഹത്തിനും മേൽ, അടുത്ത കാലത്തനുഭവ പ്പെട്ടതിലും കൂടുതൽ നിയന്ത്രണം കൈവന്നതായി മനസ്സിലാകുമെങ്കിലും സാമ്പത്തിക കാര്യങ്ങൾ അനിശ്ചിതമായി തുടരും. ഒരു പങ്കാളിയുടെ അവിശ്വസ്തതയാകാം കാരണം, പക്ഷേ നിങ്ങളുടെ വിധി നിർണ്ണയത്തിലെ തെറ്റുമാകാം അത്.

ഇടവം രാശി ( ഏപ്രിൽ 21 -മെയ് 21)

നിശ്ചയദാർഢ്യവും ഉത്തരവാദിത്തബോധവും ഉള്ളവരും കഴിഞ്ഞ കാലത്തിന്റെ നല്ലതെല്ലാം ഉൾക്കൊള്ളുന്നവരുമായ എല്ലാം തികഞ്ഞ ഇടവം രാശിക്കാരായി നിങ്ങൾ പെരുമാറേണ്ട സമയമാണിത്. എങ്കിലും ചില അവസരങ്ങളിൽ ഒത്തുതീർപ്പിനു വഴങ്ങേണ്ടിവരുമെന്നത് അറിഞ്ഞിരിക്കുക. അതിനാൽ ഒരു രക്ഷാമാർഗ്ഗം തേടുന്നതാണുത്തമം.

 

മിഥുനം രാശി ( മെയ് 22 -ജൂൺ21)

നടപ്പു സമയത്തിന്റെ വൈകാരികസമ്മർദ്ദങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുവാനുള്ള ഒരു സാധ്യത കാണുന്നുണ്ട്. പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലതെന്നതിൽ ജ്യോതിഷ ശാസ്ത്രം വിശ്വസിക്കുന്നു, അതിനാൽ, വരാനിരിക്കുന്ന ആഴ്ചയിലെ അസ്വസ്ഥതയു ണ്ടാക്കുന്ന ക്ലേശങ്ങളും വൈഷമ്യങ്ങളും നിങ്ങളെ ബാധിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

കർക്കിടകം രാശി ( ജൂൺ 22 -ജൂലൈ 23)

നിങ്ങളുടെ ഗ്രഹനിലയിലെ ചന്ദ്രന്റെ സ്ഥാനം, തൊഴിൽപരമായ പ്രവർത്തനങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നു. ചില അസാധാരണ രീതികളിൽ, ജോലി എന്നത് നിങ്ങൾക്ക് വൈകാരിക പരിരക്ഷ നൽകുകയോ ഈ ലോകത്ത് നിങ്ങൾക്കൊരു മൗലികമായ സ്ഥാനമുണ്ടെന്ന് തോന്നിപ്പിക്കുകയോ ചെയ്യുന്നു.

ചിങ്ങം രാശി ( ജൂലൈ 24- ആഗസ്റ്റ് 23)

പല ദീർഘകാല പ്രതിബദ്ധതകളും കൂടുതൽ പരിശോധനകൾക്ക് വിധേയമായേക്കാം. പക്ഷേ ഉത്തരവാദിത്തത്തിൽ നിന്നു ഒഴിഞ്ഞു മാറേണ്ടതില്ല. അൽപ്പകാലം കൂടി അവിടെ തന്നെ നിൽക്കുകയും വാസ്തവത്തിൽ എന്തു ഫലം കണ്ടെത്താമെന്ന് നിരീക്ഷിക്കുകയും ആകാം. വേണ്ട വിധത്തിൽ സമീപിച്ചാൽ, പങ്കാളികൾ അവരുടെ ന്യായമായ ഓഹരിയിലും കൂടുതൽ ചെയ്യാൻ തയാറായേക്കും,

കന്നി രാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

 

നിങ്ങളുടെ രാശിയിൽ ബുധൻ വളരെ ശക്തമായ സ്വാധീനം ചെലുത്തു ന്നുണ്ട്, അത് അടുത്ത എട്ടാഴ്ചക്കാലത്തേക്ക് തുടരുകയും ചെയ്യും. നടപ്പുകാല പ്രതിബന്ധങ്ങളിൽ നിങ്ങൾക്ക് ലഭിക്കുന്ന നക്ഷത്ര പരിരക്ഷ യാണിത് സൂചിപ്പിക്കുന്നത്. അത് അടുത്ത രണ്ടുമാസത്തെ ഉയർച്ച താഴ്ചകളിലൂടെ നിങ്ങളെ പരുക്കുകളില്ലാതെ കൊണ്ടുപോകുകയും ചെയ്യും.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്റ്റോബർ 23‌)

ചൊവ്വയും സൂര്യനും തമ്മിലുള്ള സ്വർഗ്ഗീയബന്ധങ്ങൾ നിങ്ങൾ വ്യക്തിപ രമായ സമ്മർദ്ദത്തിൽ നിർത്തുന്നുവെങ്കിലും നിങ്ങളെ കൗശലം കൊണ്ട് തോല്‍പ്പിക്കാമെന്ന് കരുതുന്നവർ ചെയ്യുന്നത് അബദ്ധമാണ്. അനുരഞ്ജനമാണ് മാർഗ്ഗം, പക്ഷേ എന്താണ് ചെയ്യേണ്ടതെന്നും പറയേണ്ടതെന്നുമറിയാനുള്ള സഹജാവബോധം നിങ്ങൾക്ക് മാത്രമേ ഉള്ളു.

വൃശ്ചികം രാശി ( ഒക്റ്റോബർ 24- നവംബർ 22)

കുടുംബപരമായ ഒരു സംഗതിയിൽ തീരുമാനമുണ്ടാകും, പക്ഷേ ഉദ്യോഗസ്ഥരായ വൃശ്ചികരാശിക്കാർ അപകടത്തിൽ നിന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഒരു പ്രധാന ഉപദേശം ഓർമ്മിക്കുക : ഒരു നല്ല സൈന്യാധിപൻ ജയിക്കാൻ കഴിയാത്ത യുദ്ധത്തിന് പോകില്ല. എങ്കിലും നിങ്ങൾ നേരിടുന്ന പ്രശ്നം, വാക്കുകളുടെ യുദ്ധമായിരിക്കും.

ധനു രാശി ( നവംബർ 23- ഡിസംബർ 22)

മറ്റുള്ളവർ മാന്യമായ പ്രതിജ്ഞാബദ്ധത പാലിക്കുവാൻ തയാറാകാതെയി രിക്കുകയും ചാഞ്ചല്യപ്പെടുകയും ചെയ്യുന്നതുകൊണ്ട് വ്യക്തിപരവും വൈകാരികവുമായ കാര്യങ്ങൾ ഭാഗികമായി അനിശ്ചിതാവസ്ഥയിൽ തുടരുവാനാണ് സാധ്യത. കാര്യക്രമങ്ങൾ നടത്താത്തവർ പോലും അത് ഭഞ്ജിക്കുന്നതായി കാണാം. അതിനാലാണ് നിങ്ങൾ മാർഗ്ഗങ്ങൾ തുറന്നുവയ്ക്കണമെന്നു പറയുന്നത്.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

പണം ഒരു ചൂണ്ടയായി ഉപയോഗിച്ചാൽ, ഒരു വമ്പൻ അപായ സാധ്യതയാകും എടുക്കുന്നത്. മറ്റുള്ളവർ നിങ്ങളെ മുഖവിലയ്ക്കെടു ത്തേക്കാം, അല്ലെങ്കിൽ നിങ്ങൾ സ്വയം പാലിക്കുവാൻ കഴിയില്ലാത്ത ബാധ്യതകളിൽ പെട്ടേക്കാം. കുടുംബത്തിനു പ്രഥമ പരിഗണന നൽകൂ, എന്തെന്നാൽ, നിങ്ങളെ ഏറ്റവും നന്നായി അറിയുകയും നിങ്ങളോടൊപ്പം നിൽക്കുകയും ചെയ്യുന്നത് അവരാണ്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പ്രണയഗ്രഹമായ വ്യാഴം, നിങ്ങളുട്രെ ഗ്രഹനിലയിൽ അടുത്തുവരുന്നത് ബന്ധങ്ങളെ സൂചിപ്പിക്കുന്നു. അതിനാൽ, വർത്തമാന കാലത്തെ സംഭവങ്ങൾ എന്തു തന്നെ സൂചിപ്പിച്ചാലും ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസം വച്ചു പുലർത്തുക. ഏറ്റവും നല്ലതാണാഗ്രഹിക്കുന്നതെങ്കിൽ, അതു സംഭവിക്കുന്നതിനുള്ള സാധ്യതയാണ് കൂടുതൽ.

മീനം രാശി ( ഫെബ്രുവരി 20-മാർച്ച് 20)

സ്വയം ബോധമെന്നത് മീനം രാശിക്കാരുടെ പ്രത്യേകതയാണ്. കൂടാതെ, നിങ്ങൾക്ക് എന്തു ചെയ്യണമെന്നതിനെക്കുറിച്ചുള്ള അപൂർവ്വവും പ്രധാനവുമായ ധാരണയുമുണ്ട്. ഒരു ബന്ധം വിച്ഛേദിക്കണമെന്നും കൂടുതൽ അർത്ഥപൂർണ്ണമെന്ന് തോന്നുന്ന മറ്റൊന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉള്ളിന്റെയുള്ളിൽ നിങ്ങൾ മനസ്സിലാക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ