Horoscope Today, December 6, 2018: എല്ലാ ഗ്രഹങ്ങളും ഈ രാശിയിൽ അണിനിരക്കുമ്പോൾ വലിയ പ്രളയമുണ്ടാകു മെന്ന പുരാതന വിശ്വാസമാണ് ദീർഘദൂര കുംഭരാശി മാതൃകകൾ ഓർമ്മപ്പെടുത്തുന്നത്. അയ്യായിരം വർഷങ്ങൾക്ക് മുൻപ് ബി സി 3101 ഫെബ്രുവരിയിലാണിത് അവസാനമായി സംഭവിച്ചത്. ഇന്ന് ചിലപ്പോൾ നേരിയ മഴയുണ്ടാകാം. പക്ഷേയത്, നിങ്ങളെവിടെയാണെന്നതിനെ ആശ്രയിച്ചിരിക്കും.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

ആശ്വസിക്കുന്നതു നല്ലതു തന്നെ, പക്ഷേ നിങ്ങളുടെ ജാഗ്രത തുടരുക തന്നെ വേണം. ജീവിതത്തിന്റെ ചില മണ്ഡലങ്ങൾ മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും അബദ്ധങ്ങളുണ്ടാകുവാനുള്ള വലിയ സാധ്യതകൾ ഇനിയുമുണ്ട്. ഇത് അങ്ങേയ റ്റവും ഇങ്ങേയറ്റവും എന്ന അവസ്ഥയുടെ സമയമാണ്, സാധാരണമായ മിത നിലകൾക്ക് സാധ്യതയില്ല. ഒരു മധ്യപാത കണ്ടെത്തുകയും എല്ലാവരെയും അതിലൂടെ അനുനയിപ്പിച്ചുകൊണ്ടുപോകുകയും ചെയ്യുക എന്നതു നിങ്ങളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

ചന്ദ്രന്റെ ഇന്നത്തെ സ്ഥാനങ്ങൾ നിങ്ങളുടെ തലവേദനയ്ക്ക് ആശ്വാസം പകരുമോ അതോ യാഥാർത്ഥ്യകാഴ്ചകളെ കൂടുതൽ മറയ്ക്കുമോ എന്നു പറയുക അസാധ്യം. , അത്, ദുഷ്കരരായ വ്യക്തികളെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന തിനെ ആശ്രയിച്ചിരിക്കുന്നു. ഒരു ക്ഷിപ്രകോപിയായ സഹപ്രവർത്തകനെ ശാന്തനാക്കുന്നതിൽ വിജയിച്ച് നിങ്ങൾ സ്വയം മതിപ്പുളവാക്കിയേക്കാം.

മിഥുനം രാശി ( മെയ് 22- ജൂൺ21)

തൊഴിൽ‌പരമോ വ്യക്തിപരമോ ആകട്ടെ കാര്യത്തിന്റെ സത്യാവസ്ഥ, അടുത്തയാഴ്ചയിൽ വെളിപ്പെടും, അതിനാൽ അല്പം കൂടി കാത്തിരിക്കുക. അതിനിടെ കഠിനാധ്വാനത്തിൽ നിന്നും ആശ്വാസമുണ്ടാകാനിടയില്ല. എങ്കിലും തളരാതിരിക്കുക. തളർന്നു കിടന്നുപോയാൽ നിങ്ങളെക്കൊണ്ട് ആർക്കും ഉപയോഗമുണ്ടാകില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വ്യാഴം, ബുധൻ,പ്ലൂട്ടോ എന്നീ ഗ്രഹങ്ങളുടെ വെല്ലുവിളി ഉയർത്തുന്നതും മാറ്റങ്ങൾക്ക് കാരണമാകുന്നതുമായ സ്ഥാനവ്യതിയാനങ്ങൾ മൂലം സംഭവിക്കുന്ന വൈകാരിക വിഷമതകൾ ഒരു സന്യാസിയുടെ ക്ഷമയെപ്പോലും പരീക്ഷിക്കുവാൻ തക്കതാണ്. എങ്കിലും തീർത്തും ഗുണകരമല്ലാത്ത ഉത്തരവാദിത്തങ്ങൾ ഉപേക്ഷി ക്കുകയും അവയിൽ നിന്നൊഴിഞ്ഞുമാറുകയും ചെയ്യാതിരിക്കുവാൻ യാതൊരു കാരണവും കാണുന്നില്ല.

ചിങ്ങം രാശി ( ജൂലൈ 24- ആഗസ്റ്റ് 23)

അടുത്തകാലത്തു നടത്തിയ പ്രഖ്യാപനങ്ങളിൽ നിങ്ങളല്‍പ്പം അത്ഭുതപ്പെടുന്നു ണ്ടാകാം. സംരംഭം വീണ്ടെടുക്കണമെങ്കിൽ നിങ്ങളതിനായി ദ്രുതഗതിയിൽ പ്രവർത്തനങ്ങളാരംഭിച്ചിരിക്കുകയും ചെയ്യും. ഇന്നത്തെ, അൽപ്പം കുഴപ്പിക്കുന്ന ചന്ദ്രസ്ഥാനങ്ങൾക്കു കീഴിൽ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പി ക്കേണ്ടതായിവരും. പക്ഷേ നൂറിനു നൂറ്റിപത്തുശതമാനം ഉറപ്പു കിട്ടുന്നതിനു മുൻപ് അവസാന തീരുമാനങ്ങൾ എടുക്കരുത്.

കന്നിരാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

നിങ്ങളുടെ ആശയങ്ങൾ വളരെ നല്ലതാണെങ്കിലും, നിങ്ങളുടെ നിശ്ചയത്തിനു റപ്പു നൽകുവാനും ഒരു പ്രത്യേക കർമ്മപരിപാടിയ്ക്ക് നിങ്ങളെ പ്രേരിപ്പിക്കുവാനും മറ്റാരുടെയെങ്കിലും സഹായമാവശ്യമുണ്ട്. എങ്കിലും വിവരങ്ങൾക്ക് സൂര്യൻ തടസ്സമായേക്കാം. ഒരു പക്ഷേ കണ്ടെത്താനൊന്നുമില്ലെന്നും വരാം.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്ടോബർ 23)

ഉത്തരവാദിത്തങ്ങൾ ഒഴിവാക്കുവാനും ചുമതലകളിൽ നിന്നൊഴിഞ്ഞു മാറുവാനു മുള്ള സമയമല്ലിതെന്നാണ് തൊഴിലിനെയും ആത്മത്യാഗത്തെയും നിയന്ത്രിച്ചു കൊണ്ട് നിങ്ങളുടെ ജാതകത്തിലെ ഒരു മണ്ഡലം ഭരിക്കുന്ന ചന്ദ്രൻ സൂചിപ്പിക്കു ന്നത്. നിങ്ങളുടെ വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കുക എന്നതാണു തികച്ചും സങ്കീർ ണ്ണമായ ഗ്രഹനിലകൾ നൽകുന്ന ഉപദേശം.

വൃശ്ചികം രാശി ( ഒക്ടോബർ 24- നവംബർ 22)

നിങ്ങൾ കേട്ട പഴയ കാര്യങ്ങൾ തന്നെ കേൾപ്പിക്കണമെന്നെനിക്കില്ല, എങ്കിലും നിങ്ങളുടെ ജീവിതത്തിന്റെ തൊഴിൽ‌പരമോ വ്യക്തിപരമോ ആയ എതു മണ്ഡലത്തിലും പൊട്ടിച്ചിതറാൻ പാകത്തിലുള്ള വൈകാരിക സ്ഫോടനാത്മക ഇടങ്ങളാണുള്ളത്. പക്ഷേ, ഒരു വൃശ്ചികരാശിക്കാരനായ നിങ്ങൾക്ക്, ജീവിതത്തിന്റെ ഈ ചെറിയ നിഗൂഢതകളെ നേരിടുവാനുള്ള കരുത്തുണ്ട്.

ധനു രാശി (നവംബർ 23- ഡിസംബർ 22)

പങ്കാളികൾക്കും സഹപ്രവർത്തകർക്കും സമാധാനത്തിന്റെ ഒലീവ് ചില്ലകൾ വച്ചു നീട്ടുന്നത് ഗുണകരമാണ്. ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്നതിനെക്കുറി ച്ചുള്ള പഴഞ്ചൊല്ലുകൾ ഓർമ്മിക്കുക. മറ്റുള്ളവരോടുള്ള കരുതൽ കൊണ്ട് സ്വാർത്ഥ താൽപ്പര്യത്തെ ജയിക്കുക. പ്രായത്തിൽ കുറഞ്ഞ ഒരു ബന്ധു നല്ല ഉപദേശങ്ങൾ തന്നേക്കാം.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

അടുത്ത പങ്കാളികളിലൂടെ വ്യാഴവും ശുക്രനും ഉദാരമായ സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നു. പക്ഷേ നിങ്ങളത് ആവശ്യപ്പെടേണ്ടതുണ്ട്. മൗനം പാലിച്ചു മാറി നിൽക്കേണ്ട സമയമല്ല, അതിനാൽ, മുൻപന്തിയിൽ നിൽക്കുക. പതിവു സങ്കോചങ്ങൾ വിട്ട് ധീരമായി മുന്നോട്ടുവരുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)

ചില വ്യക്തികൾ നിങ്ങൾക്ക് നേരെ പ്രസന്നമുഖം കാണിക്കുന്നുവെങ്കിലും, ഇതുവരെ മായം ചേർക്കാത്ത സത്യമപ്പാടെ ആരും നിങ്ങളോടു പറഞ്ഞിട്ടുണ്ടാകില്ല. മറുവശത്ത്, തൊഴിൽപരമായ ബന്ധങ്ങൾ വൈകാരികമായും സാമ്പത്തികമായും തികച്ചും ലാഭകരമായിരിക്കുകയും ചെയ്യും.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

നിങ്ങളെ ഒരു പ്രത്യേക സാഹചര്യത്തിലേയ്ക്ക് പ്രേരിപ്പിക്കുവാൻ മറ്റുള്ളവർ വൈകാരിക ബന്ധങ്ങൾ ഉപയോഗിച്ചിരിക്കാം. എങ്കിലും നിങ്ങൾക്ക് ചന്ദ്രസ്ഥാനത്തിന്റെ ആനുകൂല്യമുള്ളതിനാൽ മീനരാശിക്കാരുടെ സവിശേഷ ബുദ്ധിയും ചാതുര്യവും വിവേകവും മൂലം വിജയിക്കുവാൻ സാധിക്കും. അതാണ് ഇപ്പോഴത്തെ ഏറ്റവും നല്ല വാർത്തയും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook