Latest News

ഇന്നത്തെ ദിവസഫലം: പീറ്റർ വിഡൽ

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയാണെന്ന് നിങ്ങളുടെ നക്ഷത്രത്തെ, രാശിയെ അടിസ്ഥാനമാക്കി പീറ്റർ വിഡൽ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
Horoscope today zodiac

പ്രപഞ്ചത്തിൽ നമ്മളാരും കരുതുന്നതിനെക്കാൾ കൂടുതൽ ജലമുണ്ടെന്ന ഏറ്റവും പുതിയ ഒരു വാർത്ത കേട്ടിരുന്നോ? പൂർണ്ണമായും ജലം നിറഞ്ഞതും സൂര്യന്റെ വലുപ്പമുള്ളതുമായ ഒരു ഗ്രഹം കണ്ടെത്തിയിരിക്കുന്നു. അവിടെ ഏതെല്ലാം തരം സമുദ്രജീവികളാകും അധിവസിക്കുന്നതെന്ന് ആർക്കറിയാം. നാമതെന്നെങ്കിലും കണ്ടെത്തുമോ? പ്രതീക്ഷിക്കാം.

മേടം രാശി ( മാർച്ച് 21-ഏപ്രിൽ 20 )

ഒരു കാല്‍പ്പനികദിനമാകും ഇന്ന്. നിങ്ങളുടെ അത്യുന്നതമായ ആദർശങ്ങളെ എത്തിപ്പിടിക്കുവാൻ ശ്രമിക്കുന്ന ദിനം. ചാന്ദ്രസ്വാധീനവും ഗ്രഹങ്ങളുടെ അപകടസാധ്യതയുള്ള നിലകളും ചേർന്ന് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാം. യഥാർത്ഥ അവസരങ്ങളെ മാറ്റിവച്ച്, സമാധാനവും ശാന്തിയും തേടുക എന്നതാകും ഇന്നത്തെ ദിവസം നിങ്ങൾ പരിഗണിക്കുവാൻ പോകുന്ന മാർഗ്ഗം.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

പരിചയസമ്പന്നരായ സഹപ്രവർത്തകർക്ക് ചെവി കൊടുക്കുക. ശ്രദ്ധാപൂർവ്വം പിന്തുടർന്നില്ലെങ്കിൽ, ഇപ്പോൾ തയ്യാറായിക്കൊണ്ടിരിക്കുന്ന പദ്ധതികൾ മറ്റുള്ളവരുടെ നിസ്സഹകരണത്തെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവരും. എങ്കിലും പങ്കാളികളോടുള്ള ആശ്രിതത്വം വേണ്ടെന്നുവയ്ക്കുവാൻ കഴിഞ്ഞാൽ അതു നന്നായിരിക്കും.

മിഥുനം രാശി (മെയ് 22-ജൂൺ 21)

ഉന്നതനിലവാരത്തിലേയ്ക്കും ധാർമ്മികപ്രവർത്തികളിലേയ്ക്കും മുന്നേറുക എന്നതാണ് ഇപ്പോൾ നിങ്ങളോടാവശ്യപ്പെടുന്ന ശരിയായ പാത. മറ്റുള്ളവർ എതിർത്താൽ പ്രസന്നത പാലിക്കുക. അവർക്ക് സഹായമാവശ്യമുണ്ടെങ്കിൽ ഉദാരമതികളാകുക. അവരുടെ പ്രവൃത്തികൾ നിങ്ങൾക്ക് അസ്വസ്ഥതയോ ശല്യമോ ആയി അനുഭവപ്പെട്ടാലും, പരമാവധി നന്നായി പെരുമാറുക.

കർക്കടക രാശി (ജൂൺ 22- ജൂലൈ 23)

ശ്രദ്ധാകേന്ദ്രമാകണമെന്ന ആഗ്രഹം എത്രത്തോളം ശക്തമാണെങ്കിലും ഒരു സവിശേഷ കർക്കടകരാശിക്കാരനു, തീർത്തും സ്വാർത്ഥനാകുക എന്നത് ഈയാഴ്ച ദുഷ്കരമാണ്. എന്തോ ഒന്ന്, മറ്റുള്ളവരുടെ താല്പര്യം ഒന്നാമതായി കാണണമെന്ന ആവശ്യത്തിലേയ്ക്ക് നിങ്ങളെ പിടിച്ചു വലിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ സന്മനസ്സിനെ മുതലെടുക്കുവാൻ മറ്റുള്ളവരെ അനുവദിക്കാതിരിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ബുധൻ ഇപ്പോഴും അനുകൂല സ്ഥാനത്താണ്. അതിനാൽ ഇപ്പോൾ നിങ്ങൾ കണ്ടെത്തുകയോ കേൾക്കുകയോ ചെയ്യുന്ന കാര്യങ്ങൾ പഴയ സന്ദർഭങ്ങളെ പുതിയ വെളിച്ചത്തിൽ അവതരിപ്പിക്കുകയാകും ചെയ്യുന്നത്. സാധ്യമെങ്കിൽ, തൊഴിൽ‌പരമായ അഭിലാഷങ്ങൾക്കുവേണ്ടി അധിക ഊർജ്ജം ചെലവഴിക്കുക. ഒരു ജോലിമാറ്റത്തിനോ, അധിക ഉത്തരവാദിത്തങ്ങൾക്കോ ഉള്ള സാധ്യതകൾ പ്രതീക്ഷിക്കാം.

കന്നിരാശി (ഓഗസ്റ്റ് 24- സെപ്റ്റംബർ 23‌)

നിങ്ങളുടെ തീവ്ര വികാരങ്ങളെയും ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും ഉണർത്തിക്കൊണ്ട് ചന്ദ്രൻ നിങ്ങളുടെ ബന്ധങ്ങളിൽ പുതിയൊരു സ്ഥാനം വെളിപ്പെടുത്തുന്നു. പങ്കാളികൾക്കും അവകാശങ്ങളുണ്ട് എന്നതാണ് നിങ്ങളിപ്പോൾ തിരിച്ചറിയേണ്ട ഒരു കാര്യം. ലളിതമായി പറഞ്ഞാൽ, മറ്റുള്ളവരോട് നല്ല രീതിയിൽ ഇടപെടുക, അല്ലാത്ത പക്ഷം അതത്ര സുഖകരമാകില്ല എന്നു തന്നെ.

തുലാം രാശി (സെപ്റ്റംബർ 24- ഒക്റ്റോബർ 23)

ഇപ്പോഴത്തെപ്പോലെയുള്ള ചില അവസരങ്ങളിൽ, അസ്വസ്ഥജനകമായ സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതാണു വിവേകമെന്ന് മനസ്സിലാക്കുന്നവർ നിങ്ങളെപ്പോലെ വേറെ കാണില്ല. വിജയത്തിൽ മഹാമനസ്കത കാണിക്കുന്നതാണ് നല്ലതെന്ന പഴമൊഴിയും പാലിക്കാം. ഗാർഹിക ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധപതിപ്പിക്കുവാൻ തുടങ്ങിയാൽ അടുത്തയാഴ്ച സമയവും അധ്വാനവും ലാഭിക്കാം.

വൃശ്ചികം രാശി (ഒക്റ്റോബർ 24- നവംബർ 22)

ഗാർഹികവും തൊഴിൽ‌പരവുമായ മേഖലകളെ സ്വാധീനിക്കുന്ന ഗ്രഹങ്ങൾ നൽകുന്ന ബുദ്ധിമുട്ടുകൾ മാറ്റിവച്ചാൽ, നിങ്ങളുടെ ഗ്രഹനിലയിലെ, യാത്രയും സാഹസികതയുമായി ബന്ധപ്പെട്ട മറ്റുള്ളവ അനുകൂലഭാവത്തിലാണ്. വൈകാരിക സങ്കീർണ്ണതകൾ, അത്ഭുതകരമായി നിങ്ങളെ ശരിയായ പാതയിലെത്തിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വ്യാഴം, ബന്ധങ്ങളുടെ ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് കടക്കുന്നതിനാൽ, അനവധി കാര്യങ്ങൾ തെളിയിക്കേണ്ടതുണ്ട്. ഒരു തുടക്കത്തിന്, മുതിർന്ന സുഹൃത്തുക്കളാണേറ്റവും നല്ലത്, പ്രത്യേകിച്ചും പണസംബന്ധമായ കാര്യങ്ങളിൽ. നിങ്ങളെക്കാൾ അനുഭവസമ്പത്തുള്ളവരുമായി കൂട്ടുചേരുക. അതുപോലെ സഹായം ചോദിക്കുന്നതിൽ ദുരഭിമാനം കാണിക്കാതെയുമിരിക്കുക.

മകരരാശി (ഡിസംബർ 23- ജനുവരി 20)

സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുവാൻ എത്ര തന്നെ ശ്രമിച്ചാലും ലാഭം വർദ്ധിപ്പിക്കുന്നതിൽ പരാജയപ്പെടുകയാകും ഫലം. ഉണ്ടെങ്കിൽ എല്ലാം, ഇല്ലെങ്കിൽ ഒന്നുമില്ല എന്ന തരത്തിലുള്ള സന്ദർഭമാണിത്. അടുത്തകാലത്തെ പാഠങ്ങളിൽ നിന്ന് നിങ്ങൾ നന്നായി പഠിച്ചു കാണുമെന്ന് കരുതുന്നു, അതിനാൽ, നിങ്ങളിപ്പോൾ ഒരു വിജയിയാണ്, പരാജിതനല്ല.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

വിശ്വസിക്കുവാൻ പ്രയാസമാണെന്നറിയാം, പക്ഷേ നിങ്ങളിപ്പോൾ കടന്നുപോകുന്ന വിഷമതകളിൽ നിന്നെല്ലാം തികച്ചും അമൂല്യമായ ചിലത് ഉരുത്തിരിഞ്ഞുവരിക തന്നെ ചെയ്യും. നില താഴ്ന്നിരിക്കുകയാണെങ്കിൽ അതൊന്നുയർത്തുക മാത്രമാണു നിങ്ങൾക്കു ചെയ്യാനാകുന്നത്. നിങ്ങളെ കാത്തിരിക്കുന്നത് മഹത്തായ കാര്യങ്ങളാണ്. കൂടാതെ, ലാഭകരമായ ഒരു പണമിടപാടും തീർച്ചയായും നിങ്ങളുടെ വഴിയിലുണ്ട്.

മീനം രാശി (ഫെബ്രുവരി 20- മാർച്ച് 20)

മറ്റുള്ളവർ കുതിക്കട്ടെ, ജീവിതത്തിന്റെ കയങ്ങൾ കൂടുതൽ അപകട സാധ്യതയുള്ളതാണെന്ന് തോന്നുന്നെങ്കിൽ നിങ്ങളതിലേക്ക് ഊളിയിടേണ്ട കാര്യമില്ല. നിങ്ങളൊരു മീനാകാം, എങ്കിലും നിങ്ങൾക്ക് വമ്പൻ സ്രാവുകൾക്കായി കാത്തിരിക്കാവുന്നതാണ്. എല്ലാത്തിനുമുപരിയായി, ഒരു തീവ്രവൈകാരിക പ്രശ്നത്തെ അഭിമുഖീകരിക്കണോ അതോ എല്ലാം അതുപടി തുടരുവാൻ അനുവദിക്കണോ എന്നതിൽ ഒരു തീരുമാനമെടുക്കേണ്ടിവരും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today malayalam december 5 2018 aries capricorn taurus scorpio sagittarius gemini cancer check astrology prediction

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express