Latest News

നിങ്ങളുടെ ഇന്നത്തെ ദിവസം:പീറ്റർ വിഡൽ

Horoscope Today, December 4, 2018:നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയാണെന്ന് നിങ്ങളുടെ നക്ഷത്രത്തെ, രാശിയെ അടിസ്ഥാനമാക്കി പീറ്റർ വിഡൽ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
Horoscope today zodiac

Horoscope Today, December 4, 2018: ഞാനിത് മുൻപ് പറഞ്ഞിട്ടുള്ളതാണെന്നറിയാം, എങ്കിലും വീണ്ടും പറയുന്നു. ചൊവ്വ ഗ്രഹമാണ് ചൊവ്വാഴ്ചയുടെ അധിപൻ. എന്തുകൊണ്ടത ങ്ങനെയായി എന്നാർക്കുമറിയില്ല. അത്തരം കാര്യങ്ങളൊക്കെ വിജ്ഞാന പ്പഴമയിൽ നഷ്ടപ്പെട്ടിരിക്കുന്നു. എങ്കിലും ഈ ദിവസം പിറക്കുന്ന ശിശുക്കൾ ഊർജ്ജസ്വലരും കർമ്മോത്സുകരുമായിരിക്കുമെന്ന് പാരമ്പര്യം വിളിച്ചോതുന്നു.

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)

സാമ്പത്തിക ആശങ്കകൾ തുടരും, എങ്കിലും ദുർഘടപ്രശ്നങ്ങളെ മറികടക്കു വാനുള്ള സാധ്യതകളുണ്ട്. ദുഷ്കരമായ കർമ്മങ്ങൾ മാറ്റിവയ്ക്കുക, ആനന്ദത്തിനും വിനോദങ്ങൾക്കും വിശ്രമത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കുക. സർഗ്ഗാത്മകതയും മത്സരബുദ്ധിയും ഉളളവർക്ക് ഗുണഫലങ്ങളുണ്ടാകും. ഭാവിയിലെ പ്രശസ്തിക്ക് ഉതകുന്ന കാര്യങ്ങൾ ചെയ്യുവാനവ ർക്ക് സാധിക്കുന്നതാണ്.

ഇടവം രാശി ( ഏപ്രിൽ 21- മെയ് 21)

സമർത്ഥരും നിശ്ചയദാർഢ്യമുള്ളവരുമാണെങ്കിലും, പല പ്രധാന സംഗതികളിലും നിങ്ങൾ ചിന്താക്കുഴപ്പമുള്ളവരായി കാണപ്പെടുന്നു. നിങ്ങളുടെ നല്ല ഗുണങ്ങളെല്ലാമിപ്പോൾ പ്രകടമാണെങ്കിലും, പങ്കാളികൾ നിങ്ങളെ നന്നായി മനസ്സിലാക്കുന്നവരും അനുഭാവപൂർവ്വം നോക്കിക്കാണുന്നവരും ആകണമെന്നതാണ് വസ്തുത. നിങ്ങൾ ക്ഷമ കാണിക്കുകയും വേണം.

Read in English Logo Indian Express

മിഥുനം രാശി (മെയ് 22- ജൂൺ21)

നിങ്ങൾ സന്തോഷവും ശാന്തിയും അർഹിക്കുന്നവരാകയാൽ, ശല്യം ചെയ്യുന്നതും മനഃസമാധാനത്തിന് തടസ്സമാകുന്നതുമായ എല്ലാ കാര്യങ്ങളെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരവസരം നഷ്ടമാക്കുവാൻ യാതൊരു കാരണവശാലും നിങ്ങൾ ആഗ്രഹിക്കില്ല. അതുമല്ല, നിങ്ങളല്‍പ്പം മുൻപേയാണെങ്കിൽ, ധനാഗമനത്തിനുള്ള പുതിയ അവസരങ്ങളിൽ ഇപ്പോൾ തന്നെ കൈവച്ചിരിക്കുകയും ചെയ്യും.

കർക്കടക രാശി ( ജൂൺ 22- ജൂലൈ 23)

സാമ്പത്തിക കാര്യങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ മുന്നിട്ട് നിൽക്കും. ഇത് നല്ലതെന്നോ മോശമെന്നോ പറയാനാകില്ല. എങ്കിലും, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന ചിന്തയെ അതു പ്രബലമാക്കുന്നു. പങ്കാളികൾ സന്തോഷത്തോടെയിരിക്കുന്നുവെന്നതും ഉറപ്പാക്കേണ്ടതുണ്ട്, നിങ്ങൾക്കത് പ്രധാനമായി തോന്നുന്നില്ലെങ്കിലും.

ചിങ്ങം രാശി ( ജൂലൈ 24- ആഗസ്റ്റ് 23)

സുഹൃത്തുക്കളും സഹപ്രവർത്തകരും നിങ്ങളിൽ നിന്ന് കൂടുതൽ കൂടുതൽ ആവശ്യപ്പെടും, പക്ഷേയതു നിങ്ങളുടെ ഏറ്റവും ചെറിയ പ്രശ്നമേ ആകുന്നുള്ളു. കഴിയുമെങ്കിൽ, പണം ചെലവുചെയ്യുന്ന രീതികളിൽ കൂടുതൽ ശ്രദ്ധയർപ്പിക്കുക. പുതിയൊരു തൊഴിൽ തേടുന്നവർക്ക് അനുകൂലമായ അടിയൊഴുക്കുകളുണ്ട്.

കന്നിരാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

നിങ്ങൾ കൂടുതൽ അനുഭവസമ്പന്നരും ആത്മവിശ്വാസികളും വിവേകമതികളുമായി മാറാമെന്നതാണ് ഇപ്പോഴനുഭവിക്കുന്ന പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും സംബന്ധിച്ച ഗുണപരമായ കാര്യം. മറ്റുള്ളവർക്ക് ആപൽക്കരമായ നക്ഷത്രങ്ങൾ യഥാർത്ഥത്തിൽ നിങ്ങൾക്ക് അനുകൂല ങ്ങളായാണ് വർത്തിക്കുന്നതെന്ന് മനസ്സിലാക്കുക. വിധി നിങ്ങൾക്കായി ചില അത്ഭുതങ്ങൾ കരുതിവച്ചിട്ടുണ്ട്.

തുലാം രാശി ( സെപ്റ്റംബർ 24-ഒക്ടോബർ 23)

കുടുംബത്തെയോ ഗാർഹികജീവിതത്തെയോ കുറിച്ച് നിങ്ങളിനിയും അവസാനവാക്ക് പറഞ്ഞിട്ടില്ല. എങ്കിലും വൈരുദ്ധ്യങ്ങളും സങ്കീർണ്ണതകളും നിലനിൽക്കുമ്പോൾ തന്നെ, അവർക്കായി എന്തെങ്കിലും ചെയ്യുവാനുള്ള സമ്മർദ്ദത്തിന് അയവുവരുന്നതാണ്. തന്മൂ‍ലം നിങ്ങളുടെ ശുഭാപ്തി വിശ്വാസം വർദ്ധിക്കുകയും ചെയ്യും.

വൃശ്ചികരാശി( ഒക്റ്റോബർ 24- നവംബർ 22)

നിങ്ങളുടെ ചാന്ദ്രക്രമങ്ങൾ വ്യക്തമായ വെല്ലുവിളി ഉയർത്തുന്നുവെങ്കിലും, പ്രകാശിത ഭാഗം നോക്കുമ്പോൾ, അത്തരം കാലങ്ങൾ പുതിയ നേട്ടങ്ങളിലേക്കുള്ള പ്രചോദനം നൽകുന്നതായി കാണുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഏറ്റവും നല്ല പാഠങ്ങളാകും ഏറ്റവും ദുഷ്കരം. അതിനാൽ, വെല്ലുവിളികളെ നേർക്കുനേരെ ഏറ്റുമുട്ടിയാൽ, അന്തിമ വിജയം നിങ്ങൾ ക്കായിരിക്കും.

ധനുരാശി ( നവംബർ 23- ഡിസംബർ 22)

ധനുരാശി സംഘത്തിലെ പലരും അൽപ്പം ആശയക്കുഴപ്പത്തിലാണെന്നു ഞാൻ സംശയിക്കുന്നു. ഒരു ഗ്രഹത്തിന്റെ ശക്തി നിങ്ങളെ ദൈനംദിന ജീവിതത്തിന്റെ സാധാരണത്വത്തിലേക്കും ലൗകികതകളിലേക്കും വലിക്കുമ്പോൾ, മറ്റൊന്ന് നിഗൂഢതകളിലേയ്ക്കും ആത്മീയതയിലേയ്ക്കും ആകർഷിക്കുന്നു.ഇവയെ ചേർത്തുകൊണ്ടുപോകുക എന്നതാണ് നിങ്ങൾക്ക് ചെയ്യുവാനുള്ളത്.

മകരം രാശി (ഡിസംബർ 23- ജനുവരി 20)

ഈ ആഴ്ചയിലെ സമ്മർദ്ദങ്ങൾക്കും സംഘർഷങ്ങൾക്കും മധ്യത്തിൽ കാണപ്പെടുന്നത് സൃഷ്ടിപരമായ അഭിലാഷങ്ങളും സാമൂഹിക താൽപ്പര്യങ്ങളുമാകും. ചിലരെ സംബന്ധിച്ച വളരെ തീവ്രമായ വികാരങ്ങളുണ്ടാകാം, കൂടുതൽ അടുപ്പത്തിലാകാതിരിക്കുവാൻ ശ്രമിക്കുകയും ചെയ്തേക്കാം. പക്ഷേ ചിലപ്പോൾ വൈകാരികതയിൽ ചലനങ്ങളുണ്ടാക്കേണ്ടിവരും. അതിനുള്ള പ്രലോഭനത്തെ തടയാനാകുമോ?

കുഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)

എത്ര ഗംഭീരമാണ് നിങ്ങളുടെ സമയം! ആയുഷ്കാലത്തിന്റെ സ്വഭാവങ്ങളും ഗതിമാതൃകകളും ലംഘിക്കുന്നതിനുള്ള അവസരങ്ങളെയാണ് പ്രതികൂലമോ വെല്ലുവിളി ഉയർത്തുന്നതോ ആയ ഏതു ഗ്രഹനീക്കങ്ങളും സൂചിപ്പി ക്കുന്നത്. സ്വകാര്യമായിത്തന്നെ നിങ്ങളുടെ പദ്ധതികളുമായി മുൻപോട്ടു പോകുകയാണ് അടുത്ത ഘട്ടം.

മീനം രാശി (ഫെബ്രുവരി 20- മാർച്ച് 20)

നിങ്ങളുടെ ഗ്രഹനിലയിലെ ഊർജ്ജസ്വലവും കർമ്മോത്സുകവുമായ ഗ്രഹങ്ങളുടെ ഒരു സവിശേഷക്രമത്തെയാണ് സൃഷ്ടിപരമായ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത്. വ്യക്തിപരവും തൊഴിൽ‌പരവുമായ എല്ലാ മേഖലകളിലും നിങ്ങളുടെ അനന്യമായ പ്രതിഭകൾ ഉപയോഗപ്പെടു ത്തുക. അധികം താമസിയാതെ നിങ്ങൾ ചില പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്നതിനാൽ, അൽപ്പം സമയം കരുതി വയ്ക്കുവാൻ മറക്കേണ്ട.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today malayalam december 4 2018 aries capricorn taurus scorpio sagittarius gemini cancer check astrology prediction

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express