/indian-express-malayalam/media/media_files/uploads/2018/12/Horoscope-today-zodiac.jpg)
Horoscope today zodiac
ഇന്നത്തെ എന്റെ രാശി, വൈകാരികവും സംവേദനക്ഷമവും അഗാധമായ ഉൾക്കാഴ്ചയുമുള്ള മീനമാണ്. ജീവിതത്തിന്റെ സ്വകാര്യതയിലേയ്ക്ക് എത്തിനോക്കുകയും കാഴ്ചയിൽ നിന്നൊളിഞ്ഞിരിക്കുന്ന എല്ലാത്തിനെയും അന്വേഷിക്കുകയും ചെയ്യാനത് നിങ്ങളെ പ്രചോദിപ്പിക്കുന്നു. രസകരമാണത്, അല്ലേ?
മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)
വെല്ലുവിളിയുയർത്തുന്നതും സമ്മർദ്ദങ്ങൾ നിറഞ്ഞതുമായി ഒരു ഘട്ടത്തിന്റെ അന്ത്യത്തിലെത്തിയിരിക്കുകയാണു നിങ്ങൾ. കൂടുതൽ വിശ്രാന്തമായ അവസ്ഥ, പുനരുജ്ജീവനത്തിനായി ഉപയോഗിക്കുക. അടുത്ത മാസം വീണ്ടും നിങ്ങൾ സമ്മർദ്ദങ്ങളിലാകും എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാനീ ഉപദേശം ഊന്നിപ്പറയുന്നു.
ഇടവം രാശി ( ഏപ്രിൽ 21- മെയ് 21)
ബുധനും ശുക്രനും വാഗ്ദാനം ചെയ്ത പിന്തുണയിലേയ്ക്ക് സഹായം നൽകുവാൻ സൂര്യനുമെത്തുന്നു. ഒരാൾക്ക്, അവർ തന്നെ അതേ മരുന്നു തിരികെക്കൊടുക്കുവാനുള്ള പ്രലോഭനമൊഴിവാക്കിയാൽ, ഇത് ശുഭകരവും താരതമ്യേന തൃപ്തവുമായ സമയമാണ്. എങ്കിലും സാധ്യതയുള്ള സാമ്പത്തിക പ്രശ്നങ്ങളിൽ ശ്രദ്ധിക്കുക.
മിഥുനം രാശി (മെയ് 22- ജൂൺ 21)
നിങ്ങളുടെ പല സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും പോലെ, അസ്വസ്ഥകരമായ ഒരു ഘട്ടത്തിന്റെ അവസാനത്തിലേയ്ക്ക് കടക്കുകയാണ്. കാര്യങ്ങൾ സാമാന്യമായി നിങ്ങൾക്കനുകൂലമാണ്, കൂടുതൽ സമാധാനപ്രദമായ സാഹചര്യങ്ങളിലേയ്ക്ക് കടക്കുന്നത് സന്തോഷകരമായിരിക്കും.
കർക്കിടകം ( ജൂൺ22 -ജൂലൈ 23)
ഒരു മാറ്റത്തിന്റെ കാലമാണ്, വെല്ലുവിളി ഉയർത്തുന്നതും, പൊരുത്തപ്പെടുന്നതുമായ സാഹചര്യങ്ങൾ മാറി മാറി വന്നു ചേരും. നിങ്ങളിപ്പോഴൊരു ശുഭകരമായ ഘട്ടത്തിലേയ്ക്ക് മാറീയിരിക്കുകയാണ്, അതിനാൽ തൃപ്തിയുണ്ടായിരിക്കട്ടെ. സത്യത്തിൽ, എല്ലാത്തിലുമൊരു പ്രകാശരേഖ ഇപ്പോൾ കാണാനുണ്ട്.
ചിങ്ങം രാശി ( ജൂലൈ 24- ആഗസ്റ്റ് 23)
ഈ വാരത്തിന്റെ അന്ത്യമാകുമ്പോഴേയ്ക്കും, ഗ്രഹങ്ങൾ നിങ്ങളുടെ പ്രധാന ദീർഘകാലാഭിലാഷങ്ങളുമായി ബന്ധപ്പെട്ട മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. ഇപ്പോൾ നടപ്പിലായിക്കൊണ്ടിരിക്കുന്ന പദ്ധതികളുമായി, എല്ലാ അർത്ഥത്തിലും മുൻപോട്ടു പോകുക. പക്ഷേ അതേ സമയം തന്നെ ഭാവിയിലേയ്ക്ക് കണ്ണുകൾ തുറക്കുകയും നിങ്ങളിൽ വിശ്വസിക്കുകയും വേണം.
കന്നി രാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)
ചന്ദ്രൻ അല്പം അനിശ്ചിതമായ ഭാവത്തിലേയ്ക്കു കടക്കുകയാണ്, അതിനാൽ കാര്യങ്ങളെ, നിങ്ങളുടെ സാധാരണയുള്ള വിശകലനപരമായ രീതിയിൽ കാണുന്നതിനു പകരം, ഒരു വീക്ഷണത്തിൽ കാണുവാൻ നിങ്ങൾ നിർബന്ധിതരാകാം. മറ്റൊരുപദേശം: സമ്മർദ്ദം കൂടുന്നതുകൊണ്ട് ശാരീരികാരോഗ്യത്തിൽ ശ്രദ്ധ പതിപ്പിക്കുക, അല്ലെങ്കിൽ നിങ്ങൾ സ്വയം അപകടത്തിലാക്കുകയാകും ചെയ്യുന്നത്.
തുലാം രാശി ( സെപ്റ്റംബർ 24- ഒക്റ്റോബർ 23)
വ്യക്തിപരമായ സങ്കീർണ്ണതകളിൽ നിന്നും വൈകാരിക കെട്ടുപാടുകളിൽ നിന്നും മാറി നിൽക്കുക, എന്നിട്ട് ഒരു മാറ്റത്തിനായി കൂടുതൽ ലൗകികമായ അന്വേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തല്പര കാര്യമെന്ന നിലയിൽ, സാമ്പത്തിക കാര്യങ്ങളിൽ ഇനിയുമേറേ മെച്ചപ്പെടുത്തലുകൾക്ക് സാധ്യതകളുണ്ട്. ഒരുപക്ഷേ ഒരു സുഹൃത്ത് നിങ്ങൾക്ക് ശരിയായ ദിശ കാണിച്ചു തന്നേക്കാം.
വൃശ്ചികം രാശി ( ഒക്റ്റോബർ 24- നവംബർ 22)
അടുപ്പമുള്ളവരും പ്രിയപ്പെട്ടവരുമായ പങ്കാളികൾ, അടുത്ത വാരം, നിങ്ങളുടെ ജീവിതത്തിൽ അവരിതുവരെ ചെയ്യാത്ത വിധം മഹനീയ പങ്ക് വഹിക്കുന്നതായിരിക്കും. മറ്റുള്ളവരുടെ സങ്കല്‍പ്പങ്ങളോടും ദൗർബല്യങ്ങളോടും കൂടുതൽ സഹിഷ്ണുതയുള്ളവരായിരിക്കാൻ നിങ്ങൾ തീർച്ചയായും ശ്രമിക്കണം. ഇപ്പോൾ, മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്താൽ, പിന്തുണയും വിശ്വസ്തതയും നിങ്ങൾക്കു തിരികെ ലഭിക്കും.
ധനു രാശി ( നവംബർ 23- ഡിസംബർ 22)
നിങ്ങളെക്കാളും മെച്ചപ്പെടുവാൻ ഒരാൾ ശ്രമിച്ചേക്കാം, ഒരുപക്ഷേ അതു ജോലി സംബന്ധമാകാം. അല്പം ആരോഗ്യകരമായ മത്സരം നിങ്ങളുടെ പ്രവൃത്തിയെ കൂടുതൽ ഏകോപിപ്പിക്കുവാൻ സഹായകമാകുമെന്നതിനാൽ അതിൽ തെറ്റൊന്നുമില്ല. ഒരു പ്രധാന വ്യക്തിഗത തീരുമാനം കൈക്കൊള്ളുവാൻ നിങ്ങൾക്ക് ഒരാഴ്ചയിലും അല്പം കൂടിയ സമയമാണുള്ളത്.
മകരം രാശി (ഡിസംബർ 23- ജനുവരി 20)
ജോലിയുൾപ്പടെയുള്ള എല്ലാ കാര്യങ്ങളിലും നിങ്ങളൊരു ആരോഗ്യകരമായ നൈസർഗ്ഗികത കൊണ്ടുവരണമെന്നാണു ഗംഭീരമായ സർഗ്ഗാത്മക സ്വാധീനങ്ങൾ സൂചിപ്പിക്കുന്നത്. ഇതൊരു ശുഭകരമായ സമയമാണ്, ആത്മസന്ദേഹത്തിൽ പെട്ടുഴലുവാനുള്ളതല്ല. നിങ്ങൾ, കാര്യങ്ങളുടെ നിയമവശങ്ങൾ പരിഗണിക്കുകയും ധാർമ്മിക അടിത്തറ ഉയർത്തുകയും ചെയ്യുന്നതായിരിക്കും.
കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)
ഗ്രഹനിലയിലെ, നിങ്ങളുടെ നിലനില്‍പ്പിന്റെ ഏറ്റവും പ്രാഥമികമായ സർവ്വതുമായി ബന്ധപ്പെട്ട മണ്ഡലങ്ങളിൽ സമ്മർദ്ദം രൂപീകരിക്കപ്പെടുന്നു. ഒരു വൈകാരികയാത്രയോ വേരുകളെക്കുറിച്ചുള്ള ഗൃഹാതുരാന്വേഷണമോ ഉടനെ ഉണ്ടാകാം. അപ്പോൾ അതിലേയ്ക്കിറങ്ങുക.
മീനം രാശി (ഫെബ്രുവരി 20- മാർച്ച് 20)
അധികം താമസിയാതെ, നിങ്ങളുടെ സ്വാഭാവിക ലജ്ജയെ നല്ലതോതിൽ മറികടക്കുന്നതായിരിക്കും. നിങ്ങളുടെ ആശയങ്ങളുടെ ശക്തി അത്രയധികമായതിനാൽ, നിങ്ങളവ മറ്റുള്ളവരുമായി പങ്കിടുക, അല്ലെങ്കിൽ ഒരു നിരാശാബോധത്തിനിടവന്നേക്കാം. അങ്ങനെ നിങ്ങൾ സ്വന്തം അനിഷേധ്യമായ പ്രതിഭകളെ സംശയിക്കുന്നതിലെത്തിച്ചേരാം. അതൊരിക്കലുമുണ്ടാകരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.