Latest News

Horoscope Today, 29 ഡിസംബർ 2018: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today, December 29, 2018: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയാണെന്ന് പീറ്റർ വിഡൽ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
Horoscope today zodiac

ഈ അവസരത്തിലെ എന്റെ വ്യക്തിഅപരമായ രാശി മിഥുനമാണ്. ചിലർ രാത്രി മുഴുവൻ മിഥുനം രാശിക്കാരെപ്പോലെ സംസാരിച്ചിരിക്കുകയാണെങ്കിൽ അത്ഭുതപ്പെടരുത്. നാമെല്ലാം ഈ രാശിയുടെ സ്വാധീനത്തിൽ വരികയും നിശബ്ദരായിരിക്കുവാൻ തീരുമാനിച്ചവർ പോലും മനസ്സു തുറന്നു സംസാരിക്കുവാൻ നിർബന്ധിതരാകുകയും ചെയ്യും. ദീർഘദൂരനടത്തത്തിനും നല്ല അവസരമാണിത്

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)
ഗ്രഹങ്ങളിലെ ഒരു ദ്രുതമാറ്റം, കൂടുതൽ ആശ്വാസകരവും സഹായകരവുമായ ഒരു രാശിക്രമത്തിലേയ്ക്കുള്ള നീക്കം, നിങ്ങൾ ജീവിതം പുതുതായി തുടങ്ങുന്ന അവസരത്തിൽ തന്നെ സംഭവിക്കണം. ജ്യോതിശാസ്ത്രപരമായി, നിങ്ങളുടെ ശിഷ്ടജീവിതം ഇവിടെ തുടങ്ങുന്നു. എനിക്കിത് ഇതിലും ഉചിതമായി പറയാനാകില്ല.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)
ഒരു സ്വാഭാവിക നാടോടിയായി നിങ്ങളെ കണക്കാക്കുന്നില്ല, പക്ഷേ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, നിങ്ങളുടെ ഗ്രഹങ്ങൾ ചാഞ്ചല്യം കാണിക്കുന്നു. അതിനാൽ, ഇന്നത്തെ ഗ്രഹനില ഇങ്ങളുടെ ഗാർഹിക ജീവിതത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും വീട് കൂടുതൽ മനോഹരമാക്കുവാൻ കഴിയാവുന്നത് ചെയ്യുക. കർമ്മോത്സുകരായിരിക്കുക, പക്ഷേ പങ്കാളികൾ മുതലെടുപ്പു നടത്തുവാൻ അനുവദിക്കരുത്.

മിഥുനം രാശി ( മെയ് 22- ജൂൺ21)
നിങ്ങളുടെ പ്രശസ്തമായ വായാടിത്തത്തിനു കാരണമായ രാശി ചിങ്ങമാണെന്നത് അത്ഭുതകരമായേക്കാം. അതുകൊണ്ടാണു നിങ്ങളുടെ മനോഹരഗ്രഹങ്ങളിപ്പോൾ, നിങ്ങളോട് കഴിയുന്നത്ര ആളുകളുമായി എത്രയും പെട്ടെന്നു കൂടിക്കാണുവാൻ ആവശ്യപ്പെടുന്നത്.

കർക്കിടകം രാശി ( ജൂ 22- ജൂലൈ 23)
അപകടത്തിലായ ഒരു ബന്ധത്തെ നേരെയാക്കുവാൻ വേണ്ടത്ര സമയമെടുത്ത് വേണ്ടത്ര പ്രയത്നിക്കുക. ഒരു വ്യക്തിപര സ്നേഹഭംഗം നല്ലതായി തോന്നിയാലും, അതു കഴിഞ്ഞുവെന്ന് കരുതാതിരിക്കുക. ഇപ്പോൾ സംഭവിക്കുന്നതെന്തായാലും അടുത്ത മൂന്നുമാസക്കാലത്തിൽ അതിനു മാറ്റങ്ങൾ വരാവുന്നതാണ്.

ചിങ്ങം രാശി ( ജൂലൈ 24- ആഗസ്റ്റ് 23)
ഒരു മായാജാലം പോലെ ചന്ദ്രൻ നിങ്ങളുടെ രക്ഷയ്ക്കെത്തുനു, തീരുമാനമെടുക്കുവാൻ സഹായിക്കുന്നു. ഇത് മാസത്തിലൊരിക്കൽ സംഭവിക്കുന്നതാണ്, പക്ഷേ ഇത്തവണ നിങ്ങളുടെ മാനസിക നിലയിലെ മാറ്റം തികച്ചും നാടകീയമായിരിക്കും. അടുത്ത ഏതാനും ദിവസങ്ങളിൽ, നിങ്ങൾക്ക് ആത്മവിശ്വാസത്തിലും ശുഭാപ്തി വിശ്വാസത്തിലും ഒരു കുതിപ്പനുഭവപ്പെടാം.

കന്നി രാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)
ഒരു ചെറിയ സാമൂഹ്യ ഇടപാടിനുശേഷം, സ്വന്തമായ കാര്യങ്ങൾക്ക് അല്പം സമയം ചെലവഴിക്കുവാൻ നിങ്ങൾ തയാറായേക്കും. യഥാർത്ഥത്തിൽ, നിങ്ങളുടെ വൈകാരിക ഊർജ്ജനിലകൾ അടുത്ത വാരത്തിന്റെ നല്ലൊരു ആരംഭത്തിനായി മെച്ചപ്പെടുത്തുക എന്നത് നല്ലൊരാശയമാണ്. ഒരു രഹസ്യം സൂക്ഷിക്കുന്നുണ്ടെങ്കിൽ, നാളെയത് ആലോചനയില്ലാതെ വെളിപ്പെടുത്തിയേക്കാം .

തുലാം രാശി ( സെപ്റ്റംബർ 24- ഒക്റ്റോബർ 23)
തൊട്ടടുത്ത പിൽക്കാലത്തെപ്പറ്റി പറയാവുന്ന ഒരു സംഗതി, പ്രതിസന്ധി പരിഹാരത്തിന്റെ കാര്യത്തിൽ നിങ്ങളുടെ കഴിവുകൾ കൂടുതൽ കാര്യക്ഷമമായി എന്നതാണ്, ചില അവസരങ്ങളിൽ അത് പൂർണ്ണതയിൽ പോലുമെത്തി. ഇപ്പോൾ, ഗ്രഹനിലയിലെ സൗഹൃദ മേഖലയിൽ ആശ്വാസത്തോടെ ആനന്ദകരമായ സാമൂഹ്യഇടപാടുകൾ ആസ്വദിക്കൂ.

വൃശ്ചികം രാശി (ഒക്റ്റോബർ 24- നവംബർ 22)
ഇന്നത്തെ ദിവസം ജയിക്കാനായി കളിക്കുക. ലക്ഷ്യം തൊഴിൽ‌പരമോ സാമ്പത്തികമോ പ്രണയസംബന്ധിയോ ആകട്ടെ രണ്ടാം സ്ഥാനത്തുവരിക എന്നൊന്നില്ല. അതുമല്ല, നിങ്ങളുടെ തന്നെ ഏറ്റവും നല്ല വിജയത്തെ മറികടക്കുക എന്നത് ലക്ഷ്യമാക്കാം. ഒന്നാമതു വരിക എന്നതല്ല, പൂർത്തിയാക്കുക എന്നതാണു പ്രധാനം എന്നു ചിലർ പറയും, പക്ഷേ അധികാനുമോദനത്തിനായി നിങ്ങൾക്ക് അല്പം അധ്വാനം കൂടിയാകാം.

ധനു രാശി ( നവംബർ 23 -ഡിസംബർ 22)
സമസ്തലോകവും ഇണക്കമുള്ള ഇടമായി കാണപ്പെടുവാൻ, ഇന്നത്തെ ഊർജ്ജസ്വലനായ ചന്ദ്രൻ ഒരു ഘടകം മാത്രമാണ്. ഇന്നത്തെ ദിവസത്തിനു ശേഷം ജീവിതം മുൻപോട്ടു പോകുന്ന ദിശ, പ്രത്യേകിച്ചും വ്യക്തിപരമായ നിലയിൽ, നിങ്ങൾക്ക് കൂടുതൽ സുഖകരമായി അനുഭവപ്പെടും.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)
ഇന്നു ഗ്രഹനിലയിൽ സംഭവിക്കുന്നതിലെ പുതിയ ഒന്നും തന്നെ കാര്യമായ ആശ്വാസം പകരില്ല. എന്തെന്നാൽ, അടുത്ത കാലത്തെ പ്രശ്നങ്ങളിൽ നിന്നും അവസരങ്ങളിൽ നിന്നും പല പാഠങ്ങളും നിങ്ങൾ പഠിക്കുവാനുണ്ട്. അടുത്ത രണ്ടു മാസങ്ങൾ, എല്ലാ മേഖലകളിലും അനിതരസാധാരണമായ നല്ല അവസരങ്ങൾ നിങ്ങൾക്കു നൽകും. ഇതിലും മെച്ചപ്പെടാനാകില്ല കാര്യങ്ങൾ.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)
പങ്കാളികളുടെ ബുദ്ധിപരമായ ചെറു ഉപദേശങ്ങൾക്കു ശ്രദ്ധാപൂർവ്വം ചെവി കൊടുക്കുക. അവർ വിമർശിക്കാം, പക്ഷേ ചെയ്യുന്ന തെറ്റായ കാര്യങ്ങളെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായങ്ങളും ശരിയായവയ്ക്കുള്ള അനുമോദനങ്ങളും നിങ്ങൾക്കാവശ്യമാണ്. ചിലപ്പോൾ, അധികം താമസിയാതെ നിങ്ങളൊരു എതിരാളിയ്ക്ക് നന്ദി പറയേണ്ടിയതായും വരാം.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)
തീർത്തും ഉപേക്ഷിച്ചതോ, ഏറെക്കാലമായി ശ്രദ്ധിക്കാതിരുന്നതോ ആയ പ്രിയതാല്പര്യങ്ങളിലേയ്ക്ക് തിരിയുക. ഈയിടെയായി, മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ കൂടുതൽ പെട്ടുപോയിരിക്കാം, പക്ഷേ അവർക്ക് ബോധ്യമാകുന്ന കാര്യങ്ങളെക്കാൾ, നിങ്ങൾക്കു പ്രധാനമായ കാര്യങ്ങളിൽ വീണ്ടുമൊരിക്കൽ കൂടി ശ്രദ്ധ പതിപ്പിക്കുന്നത് കൂടുതൽ മൂല്യവത്താകാം.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today malayalam december 29 2018 aries capricorn taurus scorpio sagittarius gemini cancer check astrology prediction

Next Story
Horoscope Today, 28 ഡിസംബർ 2018: നിങ്ങളുടെ ഇന്നത്തെ ദിവസംദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express