ഇന്നലെ ഞാൻ സംഖ്യാശാസ്ത്രത്തെപ്പറ്റി പറഞ്ഞു. ഇന്നത്തെ സംഖ്യ 3 ആണ്, ഐക്യത്തെയാണതു പ്രതിനിധീകരിക്കുന്നത്. ഞാൻ വിശദീകരിക്കാം. രണ്ട് എന്ന സംഖ്യയുടെ കീഴിൽ, സാധ്യതകൾ പെരുക്കുന്നു, നാമവയിൽ ശ്രമിക്കുമ്പോൾ, സംഘർഷങ്ങളുണ്ടാകാം. 3 എന്ന സംഖ്യ ഒത്തുതീർപ്പിനുള്ളതാണ്, വിരുദ്ധചേരിയിലുള്ള ആളുകളെയും പ്രവർത്തനങ്ങളെയും ഒത്തു തീർപ്പിലെത്തിക്കുന്ന മൂന്നാം വഴി. അതായത് സമാധാനത്തിനുള്ള സമയമാണിത്.

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)

പഴയ ഓർമ്മകൾ മായ്ച്ചുകളയുക സാധ്യമല്ല, പക്ഷേ ഈ സമയത്ത്, ഒരിക്കൽ അറിയാമായിരുന്ന ഒരാളിൽ നിന്നുള്ള തീർത്തും വ്യത്യസ്തമായ പ്രചോദനത്തിൽ ജീവിതം നയിക്കേണ്ടതാണ്. ജോലിയിലും ഗൃഹത്തിലും അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക. ചാന്ദ്രക്രമങ്ങളുടെ അടുത്ത ഘട്ടം വൈകാരിക സ്ഫോടകങ്ങൾ തയാറാക്കുകയാണ്.

ഇടവം രാശി ( ഏപ്രിൽ 21- മെയ് 20)

നിങ്ങളുടെ ഏറ്റവും സ്വകാര്യവും അമിതമായി പരസ്യപ്പെട്ടതുമായ എല്ലാ കാര്യങ്ങളുടെയും ഒരു ചോദ്യോത്തരം നടത്തേണ്ട കൃത്യമായ സമയമാണിത്. ഒരു ധാർമ്മിക വീക്ഷണത്തിൽ നിന്നു നിങ്ങളുടെ പദ്ധതികളും പ്രവർത്തനങ്ങളും നോക്കിക്കാണുക. കൂടുതൽ മെച്ചപ്പെടുത്തുവാൻ പഴുതുകളൂണ്ടൊയെന്ന് അന്വേഷിക്കുക. ഉണ്ടാകുമെന്നെനിക്കുറപ്പാണ്.

മിഥുനം രാശി (മെയ് 22- ജൂൺ 21)

മിക്കവാറും എല്ലാവർക്കും ഇന്നു സംഭ്രമങ്ങളുടെയും സംഘർഷങ്ങളുടെയും ദിവസമായിരിക്കും. നിങ്ങളതിൽ ഒരു പങ്കാളിയാകില്ല, മറിച്ച് കാഴ്ചക്കാരൻ ആയിരിക്കുവാനാണു സാധ്യത. വൈകാരിക സംഘർഷങ്ങളിൽ കുടുങ്ങിയവർ നിങ്ങളുടെ മിഥുനരാശിയുടെ ബുദ്ധി വൈഭവത്തെ അനുമോദിച്ചേക്കാം.

കർക്കിടകം രാശി ( ജൂൺ 22 – ജൂലൈ 23)

നിങ്ങൾക്കൊരു ലളിത മാർഗ്ഗമുണ്ട്. സംഭവിക്കുന്നതെന്തായാലും, മാറ്റമുണ്ടാകാവുന്നതായാലും, അതിൽ 100% പ്രതിബദ്ധത നൽകുക, അല്ലെങ്കിൽ, നിങ്ങൾക്കരികിലേയ്ക്ക് മാറി നിൽക്കാം. എന്നിരുന്നാലും, മാറി നിൽക്കുവാൻ ശ്രമിച്ചാലും, അതിലിടപെടുവാൻ സാഹചര്യങ്ങൾ നിങ്ങളെ നിർബന്ധിച്ചേക്കാം.

ചിങ്ങം രാശി (ജൂലൈ 24- ആഗസ്റ്റ് 23)

എവിടെയോ ആരോ നിങ്ങളെപ്പറ്റി ആലോചിക്കുന്നുണ്ട്. ഏറെക്കാലമായി കാണാതിരുന്ന ആളുകളുമായി കൂടിക്കാണുക എന്നത് ജീവോർജ്ജ ചെലവഴിക്കുന്നതിനുള്ള ആഹ്ലാദകരമായ കാര്യമാണ്. നിങ്ങൾക്കു ചില സംശയങ്ങളുണ്ടാകാം, പക്ഷേ വിശ്വാസമുള്ളവരിൽ നിന്ന് ഉറപ്പു തേടുന്നത് തീർച്ചയായും സ്വീകാര്യമാണ്.

കന്നി രാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

കുട്ടികളുടെയും പ്രായത്തിൽ കുറഞ്ഞ ബന്ധുക്കളുടെയും ചുമതലയാകും നിങ്ങളെ പിന്നോക്കം വലിക്കുന്നത്. എങ്കിലും എല്ലാ കന്നി രാശിക്കാരുടെയും മനശാസ്ത്രപരമായ പാഠമെന്നത് മടങ്ങുവാനും നിങ്ങളുടെ കുട്ടിക്കാല വ്യവസ്ഥാപനത്തിന്റെ ചില വസ്തുതകളെ ചോദ്യം ചെയ്യുവാനുമാണ്.

തുലാം രാശി ( സെപ്റ്റംബർ 24 – ഒക്റ്റോബർ 23)

കുടുംബാംഗങ്ങളുമായി ഒത്തുപോകുന്നതിനുള്ള ഏറ്റവും നല്ല വഴികളിലൊന്ന്, അവരുടെ അഭിലാഷങ്ങൾ പങ്കിടുക എന്നതാണ്. നിങ്ങളവരിൽ കൂടുതൽ താല്പര്യം കാണിക്കുന്തോറും അവർ നിങ്ങളിലും താല്പര്യം കാണിക്കും, അങ്ങനെ നിലവിലിരിക്കുന്ന സംഘർഷങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരത്തിനുള്ള വഴി തെളിയുകയും ചെയ്യും. മറ്റെന്തെങ്കിലും നിങ്ങൾക്കാവശ്യമുണ്ടെങ്കിൽ – എന്തെങ്കിലും എന്നാണു ഞാനർത്ഥമാക്കുന്നത്- ഇപ്പോഴാണതിനുള്ള സമയം.

വൃശ്ചികം രാശി ( ഒക്ടോബർ 24- നവബർ 22)

നിയമപരമായ സങ്കീർണ്ണതകൾ ശ്രദ്ധിക്കുക, ഏറ്റവും കൂടിയ പ്രചോദനത്തിൽ നിന്നു മാത്രം പ്രവർത്തിക്കുക. നിങ്ങളെ, നിങ്ങളെ മാത്രം ബാധിക്കുന്ന കാര്യങ്ങളിൽ, ഇഷ്ടമുള്ളതെന്തും ചെയ്യുക, പക്ഷേ മറ്റുള്ളവരുടെ പങ്കാളിത്തമുണ്ടെങ്കിൽ, അവരുടെ സ്ഥാന വളരെ ശ്രദ്ധയോടെ പരിഗണിക്കുക. നിങ്ങളേറ്റവും രഹസ്യാത്മകമായ മനോഭാവത്തിലാണ്, പക്ഷേ മറ്റുള്ളവർക്ക് നിങ്ങളവരുടെ പിന്നാലെയാണെന്നു തോന്നുവാൻ ഇട വരുത്താതിരിക്കുക.

ധനു രാശി ( നവംബർ 23- ഡിസബർ 22)

സംഭവങ്ങൾ, അവയ്ക്കു കഴിയുന്ന വേഗതയിൽ നീങ്ങുന്നു, നിങ്ങൾക്കതിൽ കാര്യമായ സ്വാധീനം ചെലുത്താനാകില്ല. എങ്കിലും, നിങ്ങളുടെ മനോഭാവങ്ങളും മുൻ തീരുമാനങ്ങളും മാറ്റുവാനുള്ള ശേഷി നിങ്ങളുടെ കൈവശമുണ്ട്. അതിനാൽ, ചിലപ്പോൾ നിങ്ങളുടെ കൈയിൽ നിന്ന് എല്ലാം നഷ്ടപ്പെട്ടുപോകുവാൻ കാരണമാകുന്ന എന്താണു നിങ്ങളുടെ ഉള്ളിലുള്ളത് എന്നു മനസ്സിലാക്കുവാൻ ശ്രമിക്കുക.

മകരം രാശി (ഡിസംബർ 23- ജനുവരി 20)

ആസന്നമായ ഒരു ചാന്ദ്രക്രമമാകും, കുറെക്കാലത്തേയ്ക്ക് നിങ്ങളുടെ ഗ്രഹനിലയിൽ സംഭവിക്കാവുന്ന ഏറ്റവും പ്രധാന രാശി മാറ്റം. പക്ഷേ അതിന്റെയർത്ഥം ഭൂമി, അതിനു കഴിയുമെങ്കിൽ കൂടി -നീങ്ങുവാൻ പോകുന്നു എന്നല്ല. ജീവിതത്തെ ബാധിക്കുവാൻ തുടങ്ങുന്ന അവസരങ്ങളെക്കുറിച്ചുള്ള ബോധവും സാധ്യതകളെക്കുറിച്ചുള്ള ധാരണയുമാകാം കൂടുതൽ പ്രധാനം.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)

എന്തുകൊണ്ടാണു ജോലിയും മറ്റു ദൈനം ദിനകാര്യങ്ങളും ഒരു പിന്നോക്കം പോകലിന്റെ ആവശ്യകതയെ കാണിക്കുന്നതെന്ന് നിങ്ങൾ അമ്പരന്നേക്കാം. നിങ്ങൾ തെറ്റു ചെയ്തിരിക്കണമെന്നില്ല, നിങ്ങൾക്കതിൽ നിന്ന് പാഠങ്ങൾ മനസ്സിലാക്കുവാനുണ്ടെന്നതു മാത്രമാണ്. അയഞ്ഞ കെട്ടുകൾ മുറുക്കുക, കൂടുതൽ മെച്ചപ്പെട്ട അവസ്ഥ കൈവരും.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

മറ്റുള്ളവർ പിരിഞ്ഞകലുമ്പോൾ, അവരെ ഒരുമിച്ചു കൊണ്ടുവരുക എനത് നിങ്ങളുടെ താല്പര്യത്തിലുണ്ടാകണം. ഇന്നു നിങ്ങൾ, സ്വന്തം വിലയേറിയ നയതന്ത്ര ശേഷി ഉപയോഗിക്കേണ്ടിവരാം. തൊലിക്കട്ടിയില്ലായ്മ നിങ്ങളെ പിന്നോക്കം വലിക്കുവാൻ അനുവദിക്കരുത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ