ചന്ദ്രന് ഊർജ്ജത്തിന്റെ ഒരു മാസക്രമമുണ്ടെന്നു നിങ്ങൾക്കറിയാമായിരിക്കും, എന്നാൽ പൗർണമി നാളുകളിൽ സ്ത്രീകളും അമാവാസി നാളുകളിൽ പുരുഷനും ചന്ദ്രനിൽ നിന്നുള്ള ശക്തിയാൽ കൂടുതൽ കാര്യക്ഷമത നേടുന്നുവെന്ന ഗവേഷണ സൂചനകളെപ്പറ്റി നിങ്ങൾക്കറിയുന്നുണ്ടാകില്ല. ഇതിന്റെ കൂടുതൽ തെളിവുകൾക്കായി കാത്തിരിക്കുകയാണു ഞാൻ. സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തരാണെന്നാണ് ഇതു യഥാർത്ഥത്തിൽ സൂചിപ്പിക്കുന്നത്.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

ജോലിയിലോ, ഗൃഹത്തിലോ വലിയ പുരോഗതികൾക്കുള്ള സാധ്യതകളുള്ള സമയത്തേയ്ക്കാണു നിങ്ങൾ നീങ്ങുന്നത്. നിങ്ങളുടെ വ്യക്തിപരവികാരങ്ങൾ ഏതളവുവരെ അതിലുൾപ്പെടുമെന്നത് കണ്ടെത്തുവാൻ പ്രയാസമാണ്. പക്ഷേ ഏതു കാര്യത്തിലും ഒരു വാദം മുൻപോട്ടു കൊണ്ടുപോകേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് നിങ്ങൾക്കറിയാം.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

എല്ലാ വ്യക്തിബന്ധങ്ങളിലും മറുവശത്തുള്ളവർ നിങ്ങളെയെങ്ങനെ വിലമതിക്കുന്നുവെന്നത് ഏറ്റവും പ്രധാന പരിഗണനയാണ്. നിങ്ങളെ മുതലെടുക്കുവാനുള്ള സാധ്യത കൂടുതലാണ്, അതിപ്പോൾ അവസാനിപ്പിക്കേണ്ടതുണ്ട്. കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാൻ ശ്രമിക്കുക- അവർ കൂടുതൽ ഉത്തരവാദിത്തമുള്ളവരായി കാണപ്പെടും.

മിഥുനം രാശി (മെയ് 22- ജൂൺ 21)

നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനിശ്ചിതത്വത്തിലാണെന്ന് ഇതിനകം നിങ്ങൾക്കു മനസ്സിലായിരിക്കും. മാറ്റത്തിനുള്ള പ്രക്രിയ തുടരാനനുവദിക്കുകയും സംഭവങ്ങൾ ഒരു വിരാമത്തിലെത്തിയെന്ന് കൃത്യമായി ഉറപ്പാകുന്നതുവരെ പുതിയ ക്രമീകരണങ്ങൾക്ക് മുതിരാതിരിക്കുകയും ചെയ്യുക എന്നതാണ് ഉപദേശം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

അൽപം ഭാഗ്യത്തിന്റെ സഹായത്തിൽ മറ്റുള്ളവർക്ക് എന്താണു ശരിയാകുക എന്നത് താമസിയാതെ നിങ്ങൾക്ക് മനസ്സിലാക്കാനാകും. ഉപരിതലത്തിൽ കാണുന്നത് ഗൗരവത്തിലെടുക്കേണ്ട, യഥാർത്ഥത്തിലുള്ളത് കാഴ്ചയിൽ നിന്നും മറഞ്ഞിരിക്കുന്നു. നിങ്ങളൊരു പ്രധാന തീരുമാനമെടുക്കുവാൻ പോകുകയാണ്, അതിനാൽ മനസ്സു ശുദ്ധമാക്കി വയ്ക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഏതെങ്കിലും വിചിത്രസ്വപ്നങ്ങൾ കാണുന്നത് കുറിച്ചു വയ്ക്കുക എന്നതാണിപ്പോൾ ചെയ്യാവുന്ന ഏറ്റവും പ്രയോജനപ്രദമായ കാര്യം. നിങ്ങളുടെ അബോധമനസ്സ് സംക്ഷോഭത്തിലാണ്, അത് ജോലിയിലേതുൾപ്പടെയുള്ള ദൈനംദിന ജീവിതത്തിലെ മാറ്റങ്ങൾ ഗ്രഹിക്കുകയൂം അവയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണു നഗ്നമായ സത്യം.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്റ്റംബർ 23)

സാമൂഹികമായി നിങ്ങൾ പോയ കാലത്തേയ്ക്ക് മടങ്ങുന്നതായി കാണപ്പെടുന്നു. ഏറെക്കാലമായി പൂർത്തിയാകാതെ കിടന്ന ഒരു ജോലി ഇപ്പോൾ ശ്രദ്ധിക്കേണ്ടതായി വരുന്നു. ഒരു വൈകാരിക സഞ്ചാരം നിങ്ങളെ വേരുകളിൽ ഉറപ്പിക്കുകയും പഴയകാലവുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്യും.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്ടോബർ 23)

ജോലിയിലെ സമ്മർദ്ദം അനുഭവിക്കുവാൻ തുടങ്ങും. വീട്ടിലും വിരുദ്ധ ആഗ്രഹങ്ങളും ബാധ്യതകളും തമ്മിൽ ഒത്തുതീർപ്പിലെത്തിക്കേണ്ടിവരും. ആളുകൾ പറഞ്ഞു തുടങ്ങുകയും ചെയ്യും. നിങ്ങൾ, സ്വാർത്ഥതയിലൂന്നിയ പ്രവർത്തനങ്ങൾ നിർത്തുകയും നൈതിക വീക്ഷണത്തിലൂടെ കാര്യങ്ങളെ കാണുവാൻ തുടങ്ങുകയും ചെയ്യുമെന്നതിന് കാരണമാകുമെന്നതുകൊണ്ട് അതു നല്ലതുതന്നെ.

വൃശ്ചികം രാശി (ഒക്ടോബർ 24- നവംബർ 22)

ഒരു പ്രത്യേക ബന്ധത്തിൽ നിന്ന് എന്താണാവശ്യമെന്നത് നിങ്ങളേറെ കഠിനമായി ആലോചിച്ചതാണ്, ഒടുവിൽ, അതു ലഭ്യമാകുമോ എന്നറിയുന്നതിനുള്ള സമയമായി. പ്രവർത്തനം തുടങ്ങിയാൽ, ഒരു നിമിഷത്തെ മുന്നറിയിപ്പിൽ തന്നെ, പദ്ധതികൾ മാറ്റുവാൻ നിങ്ങൾ തയ്യാറായിരിക്കണം, അതിനാൽ ജാഗ്രത കൈവിടരുത്.

ധനു രാശി (നവംബർ 23- ഡിസംബർ 22)

സുഹൃത്തുക്കളിൽ നിന്നും പങ്കാളികളിൽ നിന്നുമുള്ള വിമർശനങ്ങളും അഭിപ്രായങ്ങളും ശ്രദ്ധാപൂർവ്വം കേൾക്കുകയെന്നതാണ് ഒരു പക്ഷേ നിങ്ങൾക്കിപ്പോൾ ചെയ്യാവുന്ന ഏറ്റവും ബോധ‌പൂർവ്വമായ കാര്യം. നിങ്ങൾ തെറ്റായിരുന്നുവെന്ന് സമ്മതിക്കുന്നത് വേദനകരമാകാം, എന്നിരുന്നാലും അത്യാവശ്യമാണത്. അതുമല്ല, പങ്കാളികൾ നിങ്ങളുടെ ആത്മാർത്ഥതയെ വിശ്വസിക്കുകയും ചെയ്യും.

മകരം രാശി (ഡിസംബർ 23- ജനുവരി 20)

ഇപ്പോൾ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വവും ചിന്താക്കുഴപ്പവും എന്തായാലും, വിശദാംശങ്ങളെ പിന്തുടരുക ആവശ്യമാണ്. സംഭവിക്കുന്ന ഓരോ കാര്യങ്ങളും ആളുകൾ പറയുന്ന ഓരോ വാക്കുകളും ഒരു വ്യക്തമായ ചിത്രം നൽകും, അതിനാൽ നിങ്ങൾ ഉണർന്നിരിക്കുക. ഒരു നിയമ പ്രശ്നത്തിൽ അടുത്തു തന്നെ തീർപ്പുണ്ടാകും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഇത് ഊഹക്കച്ചവടത്തിന്റെ സമയമാണെങ്കിലും ചൂതാട്ടത്തിനുള്ള ഏറ്റവും മോശപ്പെട്ട കാലമാണ്. നിങ്ങളുടെ നിർണ്ണയങ്ങൾ അവ്യക്താഭിലാഷങ്ങളും ഭയവും നിമിത്തം നിറം കലരാമെന്നിരിക്കെ കൃത്യമായ തീരുമാനമെടുക്കുവാൻ കഴിയില്ല. ആത്മാവിൽ കവിത വിരിയിക്കുന്നതിൽ ശ്രദ്ധിക്കുക..

മീനം രാശി (ഫെബ്രുവരി 20- മാർച്ച് 20)

ഒരു ലജ്ജാലുവെന്ന നിലയിലുള്ള മതിപ്പിനെ നിഷേധിക്കുവാൻ പൂർണ്ണമായും നിങ്ങൾ തയ്യാറായിക്കഴിഞ്ഞു. സാമൂഹികവും പ്രണയസംബന്ധവുമായ കൗതുകങ്ങൾ മുൻപിലുണ്ട്. ഇപ്പോൾ തന്നെ ആസൂത്രണങ്ങൾ തുടങ്ങേണ്ടതുണ്ട്. അതിനു തയ്യാറാകൂ.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook