നാമിപ്പോൾ ചന്ദ്രന്റെ ഒരു മങ്ങലിലാണ്. നമുക്കെല്ലാം തന്നെ ചഞ്ചലമായ ശാരീരിക താളങ്ങളുണ്ടെന്ന് എനിക്കറിയാം, പക്ഷേ നാമെല്ലാം ചന്ദ്രന്റെ പ്രതിമാസ നീക്കങ്ങൾക്ക് വിധേയരാണ്. ചന്ദ്രൻ അടുത്തയിടെ വളരെയധികം ഊർജ്ജം കൊണ്ടുവന്നിരുന്നു, അതിപ്പോൾ പോയകാലമായി. ഇപ്പോൾ അല്പം വിശ്രമ ഭാവമാണ്. അതിനാൽ സമ്മർദ്ദം കുറയ്ക്കണമെന്നുള്ളവർക്ക് അതാകാം.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

മറ്റു പല രാശിക്കാർക്കും പൊതുവായെന്നപോലെ, ഇന്നത്തെ ദിവസത്തെ ആലോചനയ്ക്കും ആശയവിനിമയത്തിനുമായി കരുതണം. അതിനാൽ പറഞ്ഞു തുടങ്ങൂ ഇപ്പോൾ, ഇതുവരെ ആരുമറിയാതെ സൂക്ഷിച്ചിരുന്നതെല്ലാം ഇപ്പോൾ ലോകത്തോടു വെളിപ്പെടുത്തണം. പ്രണയത്തിൽ, സമാധാനം പാലിക്കുന്നതിനു അല്പം കൂടുതൽ പ്രയത്നിക്കുക്

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

സാമ്പത്തിക സ്ഥിതി പരിശോധിക്കുക. വരുമാനം പരമാവധിയാക്കുന്നതിനും ഒന്നോ രണ്ടോ ഉടമ്പടി കൈവശമാക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ കരുതുന്നതിലേറെ മഹത്തരമായിരിക്കാം, ഒന്നുറപ്പാണ്- നിങ്ങൾക്കു ബഹുമാനം ആവശ്യമുണ്ട്. അതു വന്നു ചേരുമോ? നിങ്ങളെ ആശ്രയിച്ചിരിക്കുമത്.

മിഥുനം രാശി (മെയ് 22- ജൂൺ 21)

നിങ്ങളിന്നു ഉണർന്നെഴുനേൽക്കുമ്പോഴേയ്ക്ക് ചന്ദ്രൻ പുതിയ അനുകൂല സ്ഥാനത്തേയ്ക്ക് നീങ്ങിയിരിക്കും. എല്ലാത്തിനുമുപരിയായി, വീട്ടുകാര്യങ്ങൾ യഥാവിഥിയാക്കുവാൻ ശ്രമിക്കുക, നിങ്ങളുടെ താല്പര്യങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. എന്തെങ്കിലുമായി ഒഴിഞ്ഞുപോകാമെന്നു കരുതുന്ന പങ്കാളികൾ അവരുടെ തെറ്റ് വേഗം തന്നെ മനസ്സിലാക്കും.

കർക്കിടകം രാശി ( ജൂൺ 22- ജൂലൈ 23)

അടുത്ത നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളിൽ, പരമാവധി സമയം നിങ്ങൾക്കായി ചെലവഴിക്കുക എന്നതാകണം ലക്ഷ്യം. തനിയെയിരിക്കുക എന്നതു മാത്രമല്ല ഉദ്ദേശം, മറിച്ച്, നിങ്ങളുടെ ഭാവനയ്ക്ക് ഒഴുകിപ്പരന്ന് ഇപ്പോഴത്തെ ചിന്താക്കുഴപ്പങ്ങൾക്കൊരുത്തരവുമായി വരുന്നതിനുള്ള ഇടമുണ്ടാക്കുക എന്നതു കൂടിയാണ്. ജോലിയിൽ എല്ലാ ചെറിയ വസ്തുതകളെയും ശ്രദ്ധിക്കുക, അല്ലെങ്കിൽ പ്രധാനപ്പെട്ട ഒരു സംഗതി വിട്ടുപോകാനിടയുണ്ട്.

ചിങ്ങം രാശി ( ജൂലൈ 24- ഓഗസ്റ്റ് 23)

അവ്യക്തമായ ഭയങ്ങളും സാങ്കല്‍പ്പിക സംഭ്രമങ്ങളും നിങ്ങളെ അധികമായി കഷ്ടപ്പെടുത്തിയേക്കാം. ചിലതൊക്കെ യാഥാർത്ഥ്യത്തിൽ അടിയുറപ്പിച്ചതാകാം, പക്ഷേയെല്ലാം തന്നെ നിങ്ങളുടെ ഭാവനയാൽ രൂപപ്പെടുത്തിയതാകും. അവയുണ്ടെന്ന് സമ്മതിക്കുകയും അവയെ പുറത്തുകൊണ്ടുവരികയും ചെയ്താൽ കൈകാര്യം ചെയ്യുക എളുപ്പമാകും.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്റ്റംബർ 23)

വഴികൾ, വഴികൾ, വഴികൾ! തീരുമാനമെടുക്കുവാനും അവയ്ക്കനുകൂലമായി മറ്റുള്ളവരെ കൂടി കൊണ്ടുവരുന്നതിനും എത്ര കഷ്ടപ്പെടണം! നിർഭാഗ്യവശാൽ, നിങ്ങളുടെ അഭിലാഷങ്ങളെ പ്രവർത്തിയിലാക്കുന്നതിനായി, തികച്ചും വ്യത്യസ്തമായ രണ്ടു മാർഗ്ഗങ്ങളിൽ നിന്നൊന്ന് നിങ്ങൾക്കു തെരഞ്ഞെടുക്കേണ്ടിവരും.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്ടോബർ 23)

യാത്ര കാണുന്നു. പക്ഷേ, ഇപ്പോൾ തന്നെ എവിടേയ്ക്കെങ്കിലും പോകുമെന്നല്ല പറയുന്നത്. പക്ഷേ ഒരു ഭാവിയാത്ര ആസൂത്രണം ചെയ്താൽ, നിങ്ങൾ, നിങ്ങൾക്കു തന്നെ ഒരു വലിയ സഹായമാകും ചെയ്യുന്നത്. ജോലിയുടെ കാര്യത്തിൽ ഒരു ലക്ഷ്യം ഉറപ്പിക്കലുമാകും അത്. ഇപ്പോഴും നിങ്ങൾക്ക് രഹസ്യങ്ങളുണ്ട്, പക്ഷേ അധികം താമസിയാതെ അവയെല്ലാം മാറുന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24- നവംബർ 22)

നിങ്ങളുടെ സൂര്യ രാശിചക്രത്തിലെ സാമ്പത്തിക രംഗം, വർഷങ്ങളായി ഒരു ആവേശിതവും സന്നിഗ്ദ്ധവുമായ അവസ്ഥയിലായിരുന്നു. അതിനാൽ വീണ്ടുമൊരു സാമ്പത്തിക ദുർഘടത്തിലേയ്ക്ക് മുന്നേറുന്നതിൽ അത്ഭുതപ്പെടാനില്ല. അതിനെന്തു ചെയ്യണമെന്ന് ഇത്തവണ നിങ്ങളറിയണം.

ധനു രാശി (നവംബർ 23- ഡിസംബർ 22)

ആദ്യം ചിന്തിക്കുക- പിന്നീട് ചെലവാക്കുക എന്നതാണു ബിസിനസ്സിലെ സുവർണ്ണ നിയമം. ത്വരിതപ്രേരണയാൽ പ്രവർത്തിക്കുന്നതിനുള്ള പ്രവണതയാകും നിങ്ങൾ കാണിക്കുക. പക്ഷേ വളരെയേറെ പ്രശ്നങ്ങളുള്ളതിനാൽ, നിങ്ങളല്‍പ്പം കൂടി ശ്രദ്ധാലുവാകേണ്ടതുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ആളുകൾ അവരുടെ തനി സ്വഭാവം കാണിക്കുമ്പോൾ മാത്രം അവരെ വിശ്വസിക്കുക എന്നതാണു വ്യക്തിപരബന്ധങ്ങളിലെ നിയമം. ആരെങ്കിലും നിങ്ങളെ വഴി തെറ്റിക്കുമെന്നതുകൊണ്ടല്ല, പക്ഷേ പ്രത്യക്ഷത്തിലുള്ളതാകില്ല യഥാർത്ഥമായത്. നിങ്ങളുടെ അന്തർ‌ജ്ഞാന ദൃഷ്ടികൾ അധികസമയം പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

കഴിയുന്നത്ര സർഗ്ഗാത്മകതയുള്ളവരായിരിക്കുക എന്നതാണു സംഘടനാപരമായും തൊഴില്പരമായുമുള്ള പ്രതിബന്ധങ്ങളോടുള്ള ഏറ്റവും നല്ല സമീപനം. പതിവുകാര്യങ്ങളിൽ നിന്നു മാറി, നിങ്ങളുടെ വ്യക്തിപരമായ നൈപുണ്യങ്ങൾക്ക് പ്രാധാന്യമുള്ള സ്ഥിതിയുണ്ടാകുവാൻ ശ്രമിക്കണം. പക്ഷേ മറ്റുള്ളവർ സമ്മതിക്കുമോ? ഞാനത് പ്രതീക്ഷിക്കുന്നു.

മീനം രാശി (ഫെബ്രുവരി 20- മാർച്ച് 20)

പലപ്പോഴും വീടാണ് ഏറ്റവും നല്ല അഭയസ്ഥാനം, നിങ്ങൾക്ക് രാശിപരമായ സങ്കല്‍പ്പങ്ങളിൽ അഭിരമിക്കുവാനുള്ള ഇടം. ഗാർഹിക വിജനത, വരാൻ പോകുന്ന ദിനങ്ങളിലെ സാമൂഹികമായ അമിതാരവങ്ങൾക്ക് പകരമാണെങ്കിലും ഇന്നത് അങ്ങനെയായിരിക്കണം. ഇപ്പോഴും പങ്കാളികൾക്കാണു നേട്ടം കാണുന്നത്, അതിനാൽ അവർ പറയുന്നതുപോലെ ചെയ്യുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook