ശാസ്ത്ര- ജ്യോതിശാസ്ത്രമേഖലകളിലെ ഇന്ത്യയുടെ പുരാതന സംഭാവനകളെ അംഗീകരിക്കേണ്ട സമയമാണിത്. ഇന്ത്യയാണു പൂജ്യം കണ്ടുപിടിച്ചത്. ഒന്നുമില്ലായ്മയെന്നാൽ അത് എന്തോ ഒന്നാണെന്ന് പറഞ്ഞതു ഇന്ത്യൻ തത്വചിന്തകരാണ്. പൂജ്യമെന്നത് ഒരു വൃത്തത്തിന്റെ ആകൃതിയിലായതിനു ഇന്ത്യയ്ക്ക് നന്ദി പറയണം, എന്തെന്നാൽ പഴയ മാമുനിമാർ ആകാശം വൃത്താകൃതിയിലാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

വാരത്തിന്റെ ആവേശഭരിതമായ തുടക്കത്തിൽ നിങ്ങൾ അതിദ്രുതബാധ്യതകളും വാഗ്ദാനങ്ങളും സാമ്പത്തികമേഖലയിൽ ഉണ്ടാക്കുന്നതായി കാണാം. എന്നിരുന്നാലും ഈ ആഴ്ചയിൽ ജോലിയാണു യഥാർത്ഥത്തിൽ പ്രധാനം. കൂടാതെ ശുഭപ്രതീക്ഷാലുക്കളായ മേടം രാശിക്കാർ ജോലിയിലെ ഏറ്റവും പ്രധാന വഴിത്തിരിവിനായി തയാറെടുക്കുക.

ഇടവം രാശി ( ഏപ്രിൽ 21- മെയ് 21)

വാരം തുടങ്ങുമ്പോൾ ചന്ദ്രൻ ഒരു അനുകൂലസ്ഥാനത്താണ്. നേട്ടമുണ്ടാകുമെന്ന സൂചനയാണതു തരുന്നത്. മറ്റു ആളുകളുടെ കാര്യത്തെക്കാൾ, കുടുംബ- ഗാർഹികകാര്യങ്ങളെ പുനക്രമീകരിക്കുന്ന ജോലി പൂർത്തിയാക്കുന്നതിന് ഉപയോഗപ്രദമായ അവസരമാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

പല ആളുകളും വീണ്ടുവിചാരമില്ലാതെ കാര്യങ്ങൾ പറയുന്ന ഈ ദിവസം, ചില കാര്യങ്ങൾ തികച്ചും സ്വകാര്യമായി സൂക്ഷിക്കുവാൻ നിങ്ങൾ തയ്യാറാകും. അതിനിടെയൊന്നു പരാമർശിക്കാം, ഇത് തീരുമാനങ്ങൾക്കുള്ള കാലമാണെങ്കിലും ഇന്നതിനായി മനസ്സുറപ്പിക്കേണ്ടതില്ല.

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

ഇപ്പോൾ നിങ്ങളുടെ ഗ്രഹനിലയിലെ പ്രധാനഘടകം ചൊവ്വയുടെ അനിശ്ചിത ചലനമാണ്. ഈ അഭൗമ പ്രവർത്തനം നിങ്ങൾക്ക് പല മാർഗ്ഗങ്ങളും സമ്മാനിച്ചേക്കാം, പഴയ തെറ്റുകൾക്കെല്ലാം പരിഹാരം കാണുന്നതിനുള്ള അമൂല്യമായ അവസരം നൽകിക്കൊണ്ട് പിന്നോക്കം കൊണ്ടുപോകുവാനുള്ള സാധ്യതയുമുണ്ട്.

ചിങ്ങം രാശി ( ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങൾ കൂടുതൽ അഭിലഷിക്കുന്ന കാര്യങ്ങൾക്കായി കുറഞ്ഞ പക്ഷം അല്പം സമയമെങ്കിലും നൽകണം. ജോലി ചെയ്യുന്നവർക്ക് തിരക്കുള്ള സമയമായിരിക്കും, അല്ലാത്തവർക്ക് ഒരു പ്രത്യേക താല്പര്യത്തെ ഒരു പടി മുൻപോട്ടു കൊണ്ടുപാകാനുള്ള അവസരവുമാണ്. തൊഴിലുടമകളും മേലധികാരികളും നിങ്ങളുടെ സർഗ്ഗാത്മക പ്രതിഭകളെ അംഗീകരിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്റ്റംബർ 23)

സാമാന്യബോധം കൂടി സ്വഭാവഗുണമായ ഒരു രാശിയിൽ പിറന്നത് ഭാഗ്യമായി കരുതുക. ലോകത്തെ മൊത്തത്തിൽ നോക്കുമ്പോൾ ഈ ആഴ്ച ഏറ്റവും കുറവായി അനുഭവപ്പെടാവുന്ന സംഗതിയാണത്. സഹജീവികളെ കാത്തിരിക്കുന്ന വാരിക്കുഴികളിൽ വീഴാതിരിക്കുവാൻ തക്ക സുരക്ഷിത സ്ഥാനത്താണ് നിങ്ങൾ.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്ടോബർ 23)

ഉദാരമതിയായ വ്യാഴം നിങ്ങളുടെ ഗ്രഹനിലയിലെ വെല്ലുവിളിയുയർത്തുന്ന ഭാഗത്തു കൂടി അല്പകാലം കൂടി കടന്നുപോകും. പക്ഷേ ആ ഗ്രഹത്തിന്റെ അനന്തസാധ്യതകൾ ഉണർന്നുവരേണ്ടതായ ഒരു സമയമെത്തും. അത്തരമൊരു സമയമാണിത്, അതിനാൽ പിൻ തിരിയരുത്, കാര്യം, പ്രണയമോ ജോലിയോ പണമുണ്ടാക്കലോ എന്തുമാകട്ടെ.

വൃശ്ചികം രാശി ( ഒക്ടോബർ – നവംബർ 22)

ആഴ്ച തുടങ്ങുന്നത് ഒരു വെല്ലുവിളിയുമായാണ്, ഒരു അനുഭാവപരമായ കാര്യമെന്നും, പറയാം, ചന്ദ്രനിൽ നിന്ന് നിങ്ങളുടെ രാശിയിലേയ്ക്ക് ഒരു സൂചനയെത്തുന്നു, അതായത് പങ്കാളികളിൽ നിന്നുള്ള ചെറിയ വിമർശനത്തെ നിങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു നല്ല കാര്യവുമുണ്ട്, എന്തെന്നാൽ, നിങ്ങൾക്കെവിടെയാണു തെറ്റുപറ്റുന്നതെന്ന് ആരുമൊരിക്കലും പറഞ്ഞില്ലെങ്കിൽ നിങ്ങളെവിടെയെത്തും?

ധനു രാശി (നവംബർ 23- ഡിസംബർ 22)

പൂർണ്ണമായും ഒരു തിങ്കളാരംഭം തന്നെ, പതിവുള്ളതും നിസ്സാരവും ദുഷ്കരവുമായ എല്ലാ കാര്യങ്ങളോടും ഇണങ്ങിപ്പോകുവാൻ നിങ്ങൾ തയാറാണെന്നു കാണാം. എന്നിരുന്നാലും, തിരശീലയ്ക്കു പിന്നിൽ, തടസ്സങ്ങളുണ്ടാകുവാനുള്ള സാധ്യതകൾ കാണാം. സൂക്ഷിക്കുക, ഒരുപക്ഷേ, നിങ്ങൾ മനസ്സുമാറ്റത്തിനുള്ള അവസരത്തെ സ്വാഗതം ചെയ്തേക്കാം.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

ഇന്നു ചെയ്യുന്ന ഓരോ കാര്യങ്ങളും അവയുടെ സത്തയിൽ, അടുത്ത ഏതാനും ആഴ്ചകളിലെ നാടകീയമായ ചാന്ദ്ര സ്ഥാനക്രമങ്ങൾക്കുള്ള തയാറെടുപ്പുകളാണ്. വലിയ സംരംഭങ്ങൾ ഏറ്റെടുക്കുവാനുള്ള പ്രലോഭനങ്ങളുണ്ടാകാം, ഫലത്തെപ്പറ്റി അല്പം അമിത ശുഭപ്രതീക്ഷയുമുണ്ടാകാം. എങ്കിലും ചെറിയ പരീക്ഷണങ്ങൾ ഫലമുണ്ടാക്കാം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

കുടുംബ/ ഗാർഹിക പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് വാരം തുടങ്ങുക. കഴിയുന്നത്ര പ്രായോഗികമായി വർത്തിക്കുക. വൈകുന്നേരമാകുമ്പോഴേയ്ക്ക് ഒരു ചെറിയ കലഹമോ വൈകാരിക സംഘർഷമോ ചുറ്റും കാണാം. ബന്ധുക്കളുടെ സംശയങ്ങളെയോ ഭയത്തെയോ സമാധാനിപ്പിക്കുവാൻ പരമാവധി ശ്രമിക്കുക.

മീനം രാശി (ഫെബ്രുവരി 20- മാർച്ച് 20)

ഈ ആഴ്ചയിൽ നിഗൂഡമായ പല ഗ്രഹനീക്കങ്ങളും ഉണ്ടാകുന്നതുകൊണ്ട്, വ്യാഴത്തിന്റെ ആശ്വാസദായകവും ആനന്ദകരവുമായ ഫലങ്ങളിൽ ശ്രദ്ധ പതിപ്പിക്കുവാൻ വിഷമമാകും. നിങ്ങൾക്ക് തൊലിക്കട്ടി ഏറ്റവും കുറവാണെന്നത് ഓർമ്മിക്കുക, അതിനാൽ ഈ ആഴ്ചയിൽ ഇടയ്ക്കിടെ കോപം കൊള്ളുവാൻ നിൽക്കേണ്ട.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook