ഇന്നത്തെ വിനയവാനായ ചന്ദ്രനെക്കുറിച്ചാണ് എനിക്ക് ആകാംക്ഷ. സന്തോഷ നിമിഷങ്ങളില്‍പ്പോലും, വിശദാംശങ്ങൾ തേടുകയും എല്ലാക്കാര്യത്തിലും ഉറച്ചതും പ്രായോഗികവുമായ സമീപനമെടുക്കുകയുമാണാവശ്യമെന്ന ശക്തമായ സന്ദേശമാണത് നൽകുന്നത്. എന്റെ അഭിപ്രായത്തിൽ, അപകടസാധ്യതകൾ ഒഴിവാക്കണമെന്നാണ്, ഇപ്പോഴും തുടരുന്ന സൂര്യൻ -യുറാനസ് സഖ്യം നൽകുന്ന ഉപദേശം.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

നിങ്ങളിപ്പോൾ സ്വന്തം സാമ്പത്തിക ഉയർച്ചയും വ്യക്തിഗത ഔദാര്യവും കൊണ്ട് മറ്റുള്ളവരെ ആകർഷിക്കണം. ഒരു സവിശേഷ ബന്ധത്തിൽ, ഒരു പുതിയ വെളിച്ചം തൂകിക്കൊണ്ട് ഉപകഥയെഴുതുന്നത് സൂര്യനാണ്. കാണുന്നത് നിങ്ങൾക്കിഷ്ടപ്പെടുമെന്ന് ഞാനേറെ പ്രതീക്ഷിക്കുന്നു.

ഇടവം രാശി ( ഏപ്രിൽ 21- മെയ് 21)

നാളെ സംഭവിക്കുന്ന തീക്ഷ്ണമായ ഗ്രഹനില ഇന്നത്തെ ഗംഭീര വൈകാരിക അഭ്യുദയങ്ങളെ തള്ളിക്കളയുന്നില്ല. സന്തോഷം, ആഹ്ലാദം, ഗൃഹാതുരത, എന്നിവയെല്ലാം പരസ്പരം പോരടിക്കുന്നു. എങ്കിലും അത്രയധികം തൊട്ടാവാടിയാകേണ്ട. ഏറ്റവും നല്ലതിനായി പ്രതീക്ഷിക്കുന്നത്, അത് സംഭവിക്കുന്നതിനു സഹായകരമാകും.

മിഥുനം രാശി (മെയ് 22- ജൂൺ 21)

നിങ്ങളിലധികം പേർക്കും ഇന്നത്തെ ദിവസം ജോലിയുടേതായിരിക്കും. സ്ഥിരജോലി നിങ്ങളുടെ അജണ്ടയിലില്ലെങ്കിൽ, പ്രായോഗിക, ഗാർഹിക ജോലികളുടെ പരമ്പരാഗതമാർഗ്ഗം അവലംബിക്കുക. അതുപോലെ നിങ്ങളുടെ ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ചില വഴികളും നോക്കുക. സമയം വൃഥാ ചെലവഴിക്കുന്നുവെന്നു തോന്നാതെ, എന്തെങ്കിലും അർത്ഥപൂർണ്ണമായതു ചെയ്യുവാനാണു നിങ്ങളാഗ്രഹിക്കുന്നത്.

കർക്കിടകം രാശി ( ജൂൺ 22- ജൂലൈ 23)

നിങ്ങൾ ഏറ്റവും അഭിവൃദ്ധികരമായ ഒരു പാതയിലൂടെയാണു കടന്നുപോകുന്നതെന്ന് ഓർമ്മപ്പെടുത്തുവാൻ ഞാനാഗ്രഹിക്കുന്നു. എങ്കിലുമതിൽ പ്രതിവാര/ പ്രതിമാസ വ്യതിയാനങ്ങൾക്കു സാധ്യതയുണ്ട്. പങ്കാളിത്ത കാര്യങ്ങൾക്കും സൗഹാർദ്ദ കൂടിക്കാഴ്ചകൾക്കും വളരെയേറെ അനുകൂലമാണ് ഇന്നത്തെ ഗ്രഹനിലകളെന്ന് നിങ്ങൾക്ക് മനസ്സിലാകും.

ചിങ്ങം രാശി ( ജൂലൈ 24- ഓഗസ്റ്റ് 23)

ഒത്തൊരുമയുള്ളതും അർത്ഥപൂർണ്ണവുമായ കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് ചന്ദ്രൻ നിങ്ങളുടെ ജാതകത്തിലുടനീളം ചുറ്റിപ്പായുന്നു. പക്ഷേ, സമർപ്പണത്തിനു തയാറല്ലാത്തവരിൽ നിന്നും അതാവശ്യപ്പെടാതിരിക്കുക. ഗാർഹിക ചെലവുകൾക്കും നിക്ഷേപങ്ങൾക്കുമാണു ഏറ്റവും നല്ല സ്വാധീനങ്ങൾ ഉപയോഗപ്പെടുക.

കന്നി രാശി ( ഓഗസ്റ്റ് 24- സെപ്റ്റബർ 23)

ഏറ്റവും ആകർഷകമായ അഭൗമസം‌യോഗമായ വ്യാഴം- ബുധൻ കൂട്ടുകെട്ടിന്റെ കാവ്യാത്മക സ്വാധീനത്തിലാണ് നിങ്ങൾ. സ്വന്തം സൂക്ഷ്മഗുണങ്ങളെപ്പറ്റിയും ശരിയായ വഴിക്കാണെന്നതിനെപ്പറ്റിയും ആരെയെങ്കിലും
നിങ്ങൾക്ക് ബോധ്യപ്പെടുത്തണമെങ്കിൽ, അതിനുള്ള സമയം ഇതാണ്. കുടുംബാംഗങ്ങൾ നിങ്ങളുടെ ആകർഷണത്തിനു വിധേയരായിരിക്കും.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്ടോബർ 23)

എല്ലാം അമിതമായി അനുകൂലത്തിലാണെന്നു കാണുന്നു. സാമൂഹികവും വൈകാരികവുമായ പുരോഗതികൾ ഭാവിയെക്കുറിച്ച് നല്ലതു പ്രവചിക്കുന്നു, അവ ആദ്യകാഴ്ചയിലെന്നതിനെക്കാൾ കൂടുതൽ സവിശേഷമാണെന്നും വരാം. ഷോപ്പിംഗ് താല്പര്യങ്ങൾ നിങ്ങളുടെ മാനസികാവസ്ഥയെ ലളിതമാക്കാം. അല്പം ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിൽ, നിങ്ങൾ അഭിപ്രായങ്ങൾ മാറ്റുന്നതായും കാണാം.

വൃശ്ചികം രാശി ( ഒക്ടോബർ 24- നവംബർ 22)

നിങ്ങളിപ്പോൾ പ്രധാനിയായ ഒരാളെ സന്തോഷിപ്പിക്കുകയാണെങ്കിൽ, അത് മറ്റൊരാളെ എതിർക്കുന്നതുപോലെയാകും. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ വിവാദപരമായ പ്രവർത്തനങ്ങളും അവ്യക്തപ്രസ്താവനകളും അടുത്ത രണ്ടാഴ്ചക്കാലത്തേയ്ക്ക് ഒഴിവാക്കുമായിരുന്നു. ഒപ്പം, പരീക്ഷിച്ചു വിജയിച്ച വഴികൾ ലക്ഷ്യത്തിനായി ഉപയോഗിക്കുകയും ചെയ്യും.

ധനു രാശി ( നവംബർ 23- ഡിസംബർ 22)

അധികം സമയം കടന്നുപോകുന്നതിനു മുൻപ് ജീവിത പാതയെക്കുറിച്ചുള്ള ഒന്നു രണ്ട് അന്തർജ്ഞാനങ്ങൾ ഉണ്ടാകാം. മുൻപോട്ടു പോകുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടുത്തുകയാണു നിങ്ങൾ ചെയ്യേണ്ടത്. നിങ്ങളുടെ ആത്മാവിനെ പോഷിപ്പിക്കുക, ഉള്ളിലെ മുറിവുകളുണങ്ങുവാനുള്ള ശാന്തവും ധ്യാനാത്മകവുമായ സമയം അനുവദിച്ചുകൊടുക്കുക.

മകരം രാശി (ഡിസബർ 23- ജനുവരി 20)

ഒരു പ്രത്യേക ബന്ധം, ദീർഘകാലാടിസ്ഥാനത്തിൽ അതിനെ മെച്ചപ്പെടുത്തുവാനുതകുന്ന, ഒരു പ്രക്രിയയ്ക് വിധേയമാകുന്നു. വൈകാരികസാഹചര്യങ്ങളിൽ സാധാരണ പരിചയക്കാർക്കുപോലും നിങ്ങൾ പ്രതീക്ഷിക്കുന്നതിലേറെ തരാനുണ്ടാകും. ഉടൻ തന്നെ നിങ്ങളുടെ പാതയിലേയ്ക്ക് ആസന്നമാകുന്ന പ്രണയസന്ദർഭത്തിൽ, പക്വതയും സ്ഥിരതയും കുട്ടികളുടേതുപോലുള്ള ആഹ്ലാദവുമായി ഇടപെടുക.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളിൽ പലർക്കും ഈ വാരാന്ത്യം കഠിനാധ്വാനത്തിന്റേതായിരിക്കും. വീട്ടിലിരിക്കുന്നവർ നിങ്ങളുടെയോ പങ്കാളിയുടെയോ തൊഴിൽ പുരോഗതികളെക്കുറിച്ച് ആശങ്കാകുലരായിരിക്കും. സാമ്പത്തിക നിലവാരം ഗംഭീരമാണ്, ഇടയ്ക്കിടെ പങ്കാളിയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നിടത്തോളോം സാമുഹികപ്രവണതകളും വളരെ നന്ന്!

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

നിങ്ങളുടെ ഇന്നത്തെ ചാന്ദ്ര നിലകൾ വളരെ തീവ്രവും വൈകാരികവും കരുണാർദ്രവും ഒപ്പം ആവേശഭരിതവും ആയിരിക്കും. ദിനാന്ത്യത്തിൽ നിങ്ങൾ കൂടുതൽ ശക്തരും സന്തോഷവാന്മാരുമായി ഉയിർത്തുവരും. വിദേശവാർത്തകൾ വരുന്നുണ്ടാകും, പ്രിയപ്പെട്ട ഒരാളുമായുള്ള ഭിന്നത പരിഹരിക്കുവാൻ അവസരമുണ്ടായേക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook