scorecardresearch

Horoscope Today, December 21, 2018: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today, December 21, 2018: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയാണെന്ന് പീറ്റർ വിഡൽ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
Horoscope today zodiac

Horoscope Today, December 21, 2018: ഞാനങ്ങനെ വെബ് സൈറ്റുകളെക്കുറിച്ച് പരാമർശിക്കാറില്ല. പക്ഷേ http://www.dark-skies.org എന്ന സൈറ്റിനെക്കുറിച്ചു പറയാൻ ഞാനാഗ്രഹിക്കുന്നു. തെരുവുകളിൽ കൂടുതൽ വെളിച്ചമുപയോഗിക്കുന്നതിനെതിരെ, ഇരുണ്ട ആകാശത്തിനു വേണ്ടിയുള്ള പ്രക്ഷോഭമാണത്, വെളിച്ചം കൂടുമ്പോൾ നഗരവാസികൾക്ക് ആകാശത്തിലെ താരപ്രഭ കാണാനാകാതെ പോകുന്നു. നഗരത്തിൽ നിന്നു വിദൂരമായ നാട്ടിൻപുറത്താണു താമസിക്കുന്നതെങ്കിൽ, നിങ്ങളോടെനിക്ക് അസൂയയുണ്ട്.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

അമിതാഘോഷങ്ങൾ എല്ലായ്പോഴും കൗശലകരമായ വൈകാരികപ്രശ്നങ്ങളിൽ നിന്നൊഴിവാക്കാനുള്ള മാർഗ്ഗം വച്ചു നീട്ടുന്നു. ചിലരത് അംഗീകരിച്ചേക്കാം, ചിലർ അംഗീകരിക്കില്ല, പക്ഷേ അതല്ല പ്രധാന വസ്തുത. വ്യക്തിപരമായ ചില ഞെരുക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ട സമയമാണോ ഇതെന്നതാണാലോചിക്കേണ്ടത്. നിങ്ങൾക്കു മാത്രമേ അതു തീരുമാനിക്കാനാകൂ.

ഇടവം രാശി ( ഏപ്രിൽ 21- മെയ് 21)

ചന്ദ്രസ്ഥാനങ്ങൾ ആദ്യം തൊഴിൽ രംഗത്തു ശ്രദ്ധ പതിപ്പിക്കുന്നുവെങ്കിലും പിന്നീട് വ്യക്തിപരവും സാമുഹികമവുമായ രംഗങ്ങളിലേയ്ക്കു മാറുന്നു. വൈകിയ ഒരു പരിപാടി ഏതെങ്കിലും വിധത്തിൽ, ഇന്നു നടത്താമെങ്കിൽ നല്ലതു തന്നെ. അതുനിടെ, ഒരു പ്രതിയോഗിയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുവാൻ കഴിയുമെന്നു തോന്നുന്നു.

മിഥുനം രാശി (മെയ് 22- ജൂൺ 21)

നിങ്ങളല്‍പ്പം തളർന്നും പരിഭ്രമിച്ചും കാണപ്പെടും, പക്ഷേ അതിൽ അത്ഭുതമില്ല. നിങ്ങളുടെ ഊർജ്ജം നവീകരിക്കപ്പെടുവാൻ ആരംഭിച്ചു കഴിഞ്ഞു, അഞ്ചോ ആറോ ദിവസത്തിനകം ആകെക്കൂടി മെച്ചപ്പെട്ട അവസ്ഥ കൈവരും. വാഗ്ദാനം ചെയ്യപ്പെട്ട ഒരു ക്ഷണത്തിനിനി ഏതാനും ദിവസങ്ങളേയുള്ളു, അതിനാൽ ക്ഷമയോടെ കാത്തിരിക്കുക.

കർക്കിടകം രാശി ( ജൂൺ 22 -ജൂലൈ 23)

വീട്ടിലും ജോലിസ്ഥലത്തും എല്ലാം ഇപ്പോൾ കാര്യങ്ങൾ ഗുരുതരാവസ്ഥയിലെത്തിയിരിക്കുന്നു. ഏതോ ഭാഗ്യം കൊണ്ട് നിങ്ങൾക്കിപ്പോൾ മുൻപോട്ടുള്ള വഴി കൂടുതൽ വ്യക്തമായി കാണാനാകും. ഉടൻ തന്നെ നിങ്ങൾ, അല്പം അസ്വസ്ഥവും ഈർഷ്യപ്പെടുത്തുന്നതുമായ വികാസങ്ങളോട് അത്ഭുതകരമായി പ്രതികരിക്കുവാനാകുന്ന സ്ഥാനത്താകുകയും ചെയ്യും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഒരു പതനമെന്നപോലെ തോന്നുന്ന കാര്യത്തെക്കുറിച്ച് വിഷമിക്കരുത്. എല്ലാത്തിനുമുപരിയായി, സന്തോഷകരമായ ഒരു മാർഗ്ഗത്തിലൂടെ സ്വത്തുക്കളായി മാറാവുന്ന ഒരു രീതി കടങ്ങൾക്കുണ്ട്. പ്രിയമുള്ള ഒരാൾ നിങ്ങൾക്കായി സമയം ചെലവഴിക്കുന്നില്ല എങ്കിൽ, ക്ഷമയോടെ ഈ ഘട്ടം കടക്കുവാൻ കാത്തിരിക്കൂ. അവർക്കെന്തെങ്കിലും വേണമെങ്കിൽ, അതു നിങ്ങളുടെ മനസ്സിലാക്കലാണ്.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്റ്റംബർ 23)

മറഞ്ഞിരുന്ന സമ്മർദ്ദങ്ങൾ പുറത്തുവരികയും തീർത്തും അനുയോജ്യമല്ലാത്ത സാഹചര്യത്തിൽ വെളിപ്പെടുകയും ചെയ്യാം. പലപ്പോഴും സംഭവിക്കുന്നതുപോലെ വീക്ഷണങ്ങളുടെ തുറന്ന വിനിമയത്തിനു പണമൊരു ത്വരകമാകാം, പക്ഷേ, ഇപ്പോൾ നിൽക്കുന്ന ഇടത്തിൽ എങ്ങനെയാണെത്തിയതെന്ന് നിങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നുണ്ടോയെന്ന് ഞാൻ സംശയിക്കുന്നു. ഒരു പങ്കാളി ആഗ്രഹിക്കുന്നതുപോലെ ചെയ്യാൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ, അതവർക്ക് വിട്ടുകൊടുക്കുന്നതാണു നല്ലത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

കൈകാര്യം ചെയ്യുവാൻ പല വിഷമഘടകങ്ങളും ഉണ്ടെങ്കിലും, പരിഹാരങ്ങൾ അവയിൽ തന്നെയുണ്ടെന്ന് ആകാശതാരകങ്ങൾ പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വീക്ഷണത്തിലെയോ അഭിപ്രായത്തിലെയോ മാറ്റം എന്തെങ്കിലും അത്ഭുതത്തിനു കാരണമായേക്കാം. പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾ തന്നെ സ്വന്തം പദ്ധതികൾ നടപ്പാക്കണം, മറ്റാരുമതു ചെയ്യില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24- നവംബർ 22)

ദീർഘദൂര ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ആശങ്കകളുണ്ടെന്ന് എനിക്കറിയാം. പക്ഷേ ചില ഹ്രസ്വകാല ഗുണഫലങ്ങളെ വിലമതിക്കുവാൻ നിങ്ങൾക്കു കഴിയണം. ചന്ദ്രൻ താമസിയാതെ പുതിയ സ്ഥാനത്തേയ്ക്കു നീങ്ങും. അതു നിങ്ങൾക്ക് കൂടുതൽ വൈകാരികശക്തി പ്രദാനം ചെയ്യും. വിജയത്തിനായി കൈക്കൊള്ളൂന്ന പുതിയ, ഉറച്ച തീരുമാനത്തെയും അതു സൂചിപ്പിക്കുന്നു.

ധനു രാശി ( നവംബർ 23- ഡിസംബർ 22)

നിങ്ങളും മറ്റു മേഖകളിലെ ആളുകളുമായുള്ള ബന്ധമാണ് ഇപ്പോൾ കൂടുതൽ പ്രധാനമായി തോന്നുന്നത്. നിങ്ങളുടെ നിലവിലുള്ള സാമൂഹ്യ ശൃം‌ഖലയില്‍പ്പെട്ടവരിൽ നിന്നു തന്നെ ഭാവിയുടെ രക്ഷകർ ഉയിർത്തുവരും. അതിനാൽ അറിയാവുന്നവരുമായി നല്ല രീതിയിൽ പെരുമാറുക. ഉടൻ തന്നെ നിങ്ങൾക്കവരുടെ സഹായമാവശ്യമായി വരും.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

ജീവിതം ഒരു പ്രത്യേക ഭാഗത്തേയ്ക്ക് നേരെ പോകുവാൻ ശ്രമിക്കുന്നതിനാൽ, മറ്റൊന്ന് കൈവിടേണ്ടിവരും. വ്യാഴം, യുറാനസ്, നെപ്റ്റൂൺ എന്നീ അത്ഭുത ഭീമൻ ഗ്രഹങ്ങളുടെ നിഗൂഡ മായാജാലത്തിന്റെ ഫലമാണിത്. ആ ഒരു സം‌യോഗമാണു നിങ്ങളുടെ സങ്കല്‍പ്പത്തെ മുൻപോട്ടു നയിക്കുന്നത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഒരു വിധത്തിലുള്ള താൽക്കാലിക വേർപാടോ ഭംഗമോ നല്ലതിനാകും എന്നു നിങ്ങളെ ബോധ്യപ്പെടുത്തുക വിഷമകരമാണ്. ഒരു ബന്ധം തകരുകയാണെങ്കിൽ മറ്റൊന്ന് പുതുതായുണ്ടാകും എന്ന് ക്രമേണ നിങ്ങൾക്കു മനസ്സിലാകും. പങ്കാളികൾ ഇന്ന് നേട്ടമുണ്ടാകുന്ന അവസ്ഥയിലാണ്. അതിനാൽ ആദരവോടെ രണ്ടാം സ്ഥാനത്തേയ്ക്ക് മാറി നിൽക്കണം

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

ഗൃഹത്തിലും ജോലിസ്ഥലത്തും അതൃപ്തിയുടെയും വിയോജിപ്പിന്റെയും മേഖലകൾ ബാക്കിയുണ്ടാകാം. ഒരു പ്രത്യേക ബന്ധത്തിൽ എന്തെങ്കിലും അനുരഞ്‌ജനത്തിനു കഴിയുമെങ്കിൽ അത് ചെയ്യുക. ഒരു സർഗ്ഗാത്മമ സംരംഭത്തിൽ നായകസ്ഥാനത്തിനുള്ള ക്ഷണം ലഭിക്കാം, അതിനാൽ തയാറായിരിക്കുക.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today malayalam december 1 018 aries capricorn taurus scorpio sagittarius gemini cancer check astrology prediction

Best of Express