scorecardresearch

Horoscope Today, December 20, 2018: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today, December 20, 2018: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയാണെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, December 20, 2018: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയാണെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope today zodiac

Horoscope Today, December 20, 2018: നഭസ്സ് ഒരു വിചിത്ര ഇടമാണ്. നിങ്ങളെന്നെപ്പോലെയാണെങ്കിൽ സ്കൂളിൽ, നഭസ്സൊരു ശൂന്യസ്ഥലമാണെന്നു പഠിച്ചു കാണും. സത്യത്തിൽ നിന്നും ഇതിലും അകന്ന ഒന്നുണ്ടാകില്ല. പ്രകാശകണങ്ങൾ മുതൽ ‘ഇരുണ്ട ദ്രവ്യം’ എന്നറിയപ്പെടുന്ന നിഗൂഡവസ്തു വരെ അവിടെ തിങ്ങി നിറങ്ങിരിക്കുകയാണ്. നാമതൊരിക്കലും കണ്ടിട്ടില്ല, പക്ഷേ അവയവിടെയുണ്ടെന്ന് നാം വിശ്വസിക്കുന്നു.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

Advertisment

സാമൂഹികമായി നോക്കിയാൽ, ഇന്നത്തെ ഗ്രഹനില ഇതിൽ കൂടുതൽ രസകരമാകാനില്ല. എങ്കിലും ഒരു നിമിഷം എന്നെത്തന്നെ എതിർത്തുകൊണ്ട് ഒരു കാര്യം കൂട്ടിച്ചേർക്കുന്നു, പങ്കാളികൾ ആഗ്രഹിക്കുന്നത് നിങ്ങളവരുടെ ആഗ്രഹങ്ങൾ പിന്തുടരുമെന്നാണ്, അതു നിരസിക്കപ്പെടുമ്പോൾ അവരല്പം ധിക്കാരം കാണിച്ചേക്കാം. സ്നേഹഭരിതമായ തന്ത്രങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

ഇത്തിരി എടുത്തുചാട്ടമുണ്ടെങ്കിൽ അത് നിങ്ങൾ കൂടുതൽ സഹജവാസനയുള്ളവരായതുകൊണ്ടാണ്. പുതിയ സാധ്യതകൾ ഉയിർത്തുവരുന്നത് നിങ്ങൾ തിരിച്ചറിയുന്നു. ഇപ്പോഴൊരു തെരഞ്ഞെടുപ്പു നടത്തിയില്ലെങ്കിൽ, അടുത്ത ഏഴു ദിവസങ്ങൾ മുൻപോട്ടുള്ള ഗതി നിയന്ത്രിച്ചേക്കാം. പക്ഷെ, ഒരു തീരുമാനമെടുത്താൽ, പിന്നീട് നിങ്ങൾക്കതു മാറ്റാനുമാകുമല്ലോ.

മിഥുനം രാശി (മെയ് 22- ജൂൺ 21)

ഇന്നത്തെ ചാന്ദ്രസ്ഥാനം, നിങ്ങളുടെ സ്വഭാവത്തിലെ ഏറ്റവും നല്ല ഘടകങ്ങളെ ഔന്നത്യപ്പെടുത്തും. വീട്ടിലെ ഒരംഗം നിങ്ങളെയല്‍പ്പം സംഭ്രമപ്പെടുത്തിയേക്കാം. എന്നാൽ, മറുഭാഗത്ത്, സ്വന്തം ലക്ഷ്യങ്ങളും താല്പര്യങ്ങളും അനുസരിച്ച് ഗൃഹക്രമീകരണങ്ങൾ പൂർത്തിയാക്കുവാൻ നിങ്ങൾക്കു ധാരാളം സമയം ലഭിച്ചേക്കും.

കർക്കിടകം (ജൂൺ 22- ജൂലൈ 23)

Advertisment

സാവധാനം, വളരെ ചാതുര്യത്തോടെ , ജീവിതത്തിന്റെ ഒരു പഴയ ഘട്ടം മാറുകയാണ്. ഒരു കൂട്ടം ഉപാധികളും വികാരങ്ങളും മായുന്നതോടെ അടുത്തവയ്ക്കുള്ള ഇടമായി. എങ്കിലും നിങ്ങളിൽ പലർക്കും വളരെ കൂടുതൽ ചെയ്തു തീർക്കുവാനുണ്ട്. നടപ്പു ദശാകാലം എന്നു പൂർത്തിയാകുമെന്നത് പ്രവചിക്കുക ഏറെക്കുറെ അസാധ്യമെന്നു തന്നെ പറയാം.

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

ഗ്രഹനിലയിലെ എല്ലാം, തൊഴിലിനെക്കാളധികമായ വ്യക്തിപരമായ കാര്യങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കുടുംബകാര്യങ്ങൾ നിങ്ങളെ ബാധിച്ചിരിക്കുന്നു എന്നല്ല ഞാൻ പറയുന്നത്. മറിച്ച് നിങ്ങൾ ചെയ്യുന്നതെല്ലാം, ഉള്ളിലെ ആഗ്രഹങ്ങളുടെയും ആവശ്യങ്ങളുടെയും പ്രചോദനഫലമാണ്. സ്വന്തം തോന്നലുകളെ പിന്തുടരുക, എന്നാൽ പങ്കാളികളെ പിന്തുടരുകയാണെങ്കിൽ, നിങ്ങൾക്കവിടെ വേഗം എത്തിച്ചേരാനാകും.

കന്നി രാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

ആരോ നിങ്ങളെ ഈർഷ്യപ്പെടുത്തിയേക്കാം, പക്ഷേ ഇന്നു നിങ്ങളെ അസ്വസ്ഥനാക്കുന്നത് നിങ്ങൾ തന്നെയാകുമെന്നാണു എനിക്കു തോന്നുന്നത്. ഇതൊരു മോശം കാര്യമല്ല, എന്തെന്നാൽ, മറ്റുള്ളവർ നിങ്ങളുടെ വഴിയിൽ കാര്യങ്ങൾ കാണണമെന്ന നിർബന്ധം ന്യായീകരിക്കപ്പെട്ടേക്കാം. പക്ഷേയതു കാര്യങ്ങളിൽ കടന്നു കയറുന്നതിൽ നിന്നും നിങ്ങളെ തടയുന്നില്ല.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്ടോബർ 23)

മറ്റുള്ളവരെ അന്യായമായി കുറ്റപ്പെടുത്തുന്നത് നിങ്ങളുടെ രീതിയല്ല, പക്ഷേ ഒരു മൂലയിലൊതുക്കപ്പെട്ടാൽ, നിങ്ങളതു തന്നെയാകും ചെയ്യുക. അന്തസ്സു പരിപാലിക്കേണ്ടതുള്ളതുകൊണ്ട്, അതൊരു നാണക്കേടാകാം. അതിനാൽ ഒരു പൊതുസുഹൃത്തിനെപ്പറ്റി, ഒരാൾ പരദൂഷണം പറയുവാൻ പ്രേരിപ്പിക്കുന്നത് അനുവദിക്കാതിരിക്കുക, അല്ലെങ്കിൽ അയാളെക്കുറിച്ച് പറയുവാൻ നിങ്ങൾക്കു നല്ലതേ ഉണ്ടാകാവൂ.

വൃശ്ചികം രാശി (ഒക്ടോബർ 24- നവംബർ 22)

ബുധനും വ്യാഴവും അവയുടെ തനതു രീതികളിൽ അനുകൂലസ്ഥാനത്താണ്. അതിനാൽ സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രോത്സാഹജനകമായ വാക്കുകളുമായി ചുറ്റുമുണ്ടാകും. തൽഫലമായി, ഒരു പുത്തൻ പുതിയ സാഹസികതയ്ക്കു മുതിരുവാൻ മാത്ര ശക്തരാണെന്ന തോന്നലുണ്ടായേക്കാം. നിങ്ങൾക്കാവശ്യം ഒരു ഇടവേളയാണ്.

ധനു രാശി ( നവംബർ 23- ഡിസംബർ 22)

ഒരാൾ, നിങ്ങൾ കരുതിയ രീതിയിലുള്ള ആളല്ലെന്ന് അടുത്ത ദിവസങ്ങളിൽ തന്നെ തിരിച്ചറിയും. ആ ബന്ധത്തിൽ നിന്നു പുറത്തുവരികയും, പുതിയ സുഹൃത്തുകളെ ഉണ്ടാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത, എതു തരം നിരാശാബോധത്തിനും തത്തുല്യപരിഹാരമായി കൂടെയുണ്ടാകും. പോയനാളുകളിൽ നിങ്ങളുടെ നിർണ്ണയങ്ങൾ തെറ്റായിരുന്നുവെങ്കിലും അതിൽ നിന്ന് അമൂല്യമായ ഒരു പാഠം പഠിക്കുവാനായല്ലോ.

മകരം രാശി (ഡിസംബർ 23- ജനുവരി 20)

ഒരു നടപ്പു സന്ദർഭം ദുഷ്കരമായേക്കം പക്ഷേ അതു കടന്നുപോകാതെ പറ്റില്ല. എല്ലാം പറഞ്ഞും ചെയ്തും കഴിയുമ്പോൾ, വ്യക്തിപരവും സാമ്പത്തികവും തൊഴിൽ‌പരവുമായ സാഹചര്യങ്ങൾ, നിങ്ങൾ രൂപം കൊടുത്തതു പോലെ നോക്കിക്കാണാനാകും. ഇനി ഉത്തരവാദിത്തമേൽക്കേണ്ട സമയമാണ്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ ചിന്തയിലും, എന്തിന്, അബോധതലത്തില്‍പ്പോലും പണവും ലൗകിക സുരക്ഷിതത്വവുമാണു പ്രധാനമെന്ന യാഥാർത്ഥ്യത്തിൽ നിന്നൊഴിവാകാൻ പ്രയാസമാണ്. ഒരു സുഹൃത്ത്- സ്ത്രീ സുഹൃത്താകാനാണു സാധ്യത- നിങ്ങൾക്കാവശ്യമുള്ള സഹായം വച്ചു നീട്ടാം. എങ്കിലും, ദീർഘകാലമായി നിലനിർത്തിയിരുന്ന ഒരു സമീപനം മാറ്റേണ്ടിവരാം.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

നക്ഷത്രങ്ങൾക്കും ഒരു ചുവടു മുൻപിൽ നിൽക്കൂ, സാമ്പത്തിക, ബിസിനസ്സ് കാര്യങ്ങളിൽ നിങ്ങളുടെ അധികാരം ഉറപ്പിക്കുവാനാരംഭിക്കൂ. ലാഭകരമായ ഒരു പങ്കാളിത്ത വാഗ്ദാനവുമായി ഉടനെ തന്നെ ഒരാൾ വരുന്നുണ്ട്. അങ്ങനെയുണ്ടാകുമ്പോൾ ആവശ്യത്തിനു സമയമെടുത്ത്, വിദഗ്ദ്ധരുമായി ചർച്ച ചെയ്യണം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: