Horoscope Today, December 19: ഇവിടെയൊരു വിസ്മയകരമായൊരു ചിന്തയാകാം. നിങ്ങളുടെ ശരീരത്തിലെ ഓരോ കണവും സൂര്യനെമാത്രമല്ല അതിനു മുന്പുള്ള രണ്ടു നക്ഷത്രങ്ങളെയും കടന്നു പോന്നതാണ്. നിങ്ങൾ, നിങ്ങളാണെന്ന് നിങ്ങൾ കരുതിയേക്കാം, പക്ഷേ നിങ്ങൾ അൽപ്പം നക്ഷത്രധൂളി കൂടിയാണ്. നിങ്ങളെപ്പറ്റിയെനിക്കറിയില്ല, പക്ഷേ ഇതെപ്പറ്റി ചിന്തിക്കുന്തോറും ജീവിതം കൂടുതൽ മായാമയമായി എനിക്കനുഭവപ്പെടുന്നു.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

തൊഴിൽ‌പരമായ പ്രവർത്തനങ്ങളും സാമൂഹികാഭിലാഷങ്ങളും തമ്മിൽ ഒരു നേർത്ത വിഭജനം മാത്രമേയുള്ളു. വ്യക്തിപരമായി നിങ്ങളുടെ കൈവശമായിരുന്ന ഒരു പ്രിയപ്പെട്ട പദ്ധതി, ഉടനെ തന്നെ സുഹൃത്തുക്ക ളെയും സഹപ്രവർത്തകരെയും കൂടി ഉൾക്കൊള്ളുന്ന തരത്തിൽ വികസി ക്കുമെന്നു കാണുന്നു. കൂടാതെ, ഒരു മാറ്റത്തിനുള്ള അനുയോജ്യമായ സമയവുമാണിത്.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

ഇന്നത്തെ ദിവസം ചെറിയയൊരു ചിന്താക്കുഴപ്പവും അസ്വാരസ്യവും നൽകുന്നതാകാം. ചാന്ദ്ര സ്ഥാനത്തിനനുയോജ്യമായ എന്റെ ഉപദേശം, എല്ലാം മാറ്റി വച്ച് വിശ്രമത്തിനും വ്യക്തിഗത ഉല്ലാസത്തിനുമായി പോകുന്നതാകും നല്ലതെന്നുള്ളതാണ്. ഇണങ്ങിപ്പോകുന്നതിനായി സമ്മർദ്ദ ങ്ങളിൽ ഉലയാതിരിക്കുക, എന്തെന്നാൽ ചേർന്നുപോകുമെന്നു നിങ്ങൾ കരുതുന്ന ആളുകളു ടെ മനസ്സിൽ അത്ര നല്ല താൽപ്പര്യങ്ങളൊന്നുമാകില്ല ഉള്ളത്.

മിഥുനം രാശി (മെയ് 22 -ജൂൺ 21‌)

ഈ ആഴ്ചയുടെ ഏറ്റവും ഊർജ്ജസ്വലമായ ഭാഗം തുടങ്ങുന്നതേയുള്ളു, എങ്കിലും ഒരു വാഗ്ദാനം നിങ്ങളുടെ കൺമുൻപിൽ തന്നെ ഒരു മരീചിക പോലെ അപ്രത്യക്ഷമായേക്കാം. നിങ്ങളുടെ തീവ്രാഭിലാഷങ്ങൾ നേടിയെടുക്കുന്നതിനായി വേഗത്തിൽ പായേണ്ടിവരും.

കർക്കിടകം രാശി ( ജൂൺ 22 -ജൂലൈ 23)

നിങ്ങളുടെ ഗ്രഹനിലയിലെ ഒരു ഉത്സുകമേഖലയിൽ അധ്വാനിക്കുകയും ജോലിയിൽ ഒന്നുരണ്ടു പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ചുറുചുറു ക്കുള്ള ആ ഗ്രഹം, ചൊവ്വയെക്കുറിച്ചൊരു വാക്ക്: അനാവശ്യ വാക്കു തർക്കങ്ങളിൽ ഇടപെടാതിരിക്കുക. ഒപ്പം ഇതു കൂടി, പരദൂഷണങ്ങളിൽ വിശ്വസിക്കാതിരിക്കുക, പ്രത്യേകിച്ചും അടുപ്പമുള്ളവരെ സംബന്ധിച്ചവ.

ചിങ്ങം രാശി ( ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങൾക്ക് അടിയന്തിരമായ നടപടിയെടുക്കേണ്ടിവന്നേക്കാം, പക്ഷേ സംഗതി എത്രത്തോളം അടിയന്തിരമാണെന്നതാണ് മറ്റൊരു കാര്യം. ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായാലും, മറ്റുള്ളവരെക്കാൾ കുറഞ്ഞ സമ്മർദ്ദത്തിലാകും നിങ്ങൾ. പരമാവധി നേട്ടം നിങ്ങൾക്കാണെന്ന് മനസ്സിലാകുന്നതുവരെ, സ്വന്തം കാര്യങ്ങളെ കാലക്രമപ്പെടുത്തുവാൻ നിങ്ങൾക്ക് കഴിയും എന്നാണിതിനർത്ഥം.

കന്നി രാശി ( ഓഗസ്റ്റ് 24- സെപ്റ്റംബർ 23)

സൂര്യ ചന്ദ്രന്മാരുടെ തത്സമയ നിലകൾ, വളരെ പ്രധാനപ്പെട്ട വ്യക്തിഗത ചാക്രിക കാര്യങ്ങളിൽ വഴിത്തിരിവിന് കാരണമാകും. എങ്കിലും ഒരു പ്രശ്നമുണ്ട്, അതായത്, മറ്റു ചിലരെ സംബന്ധിച്ചിടത്തോളോം, നിങ്ങളുടെ കാലാവധി കഴിഞ്ഞിരിക്കുന്നു. അവരെത്രയധികം തെറ്റായിരുന്നു എന്ന് ആ ധാർഷ്ട്യക്കാരെ ബോധ്യപ്പെടുത്തിക്കൊടുക്കുക.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്ടോബർ 23)

അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിലെ ചന്ദ്രന്റെ നീക്കം, അടുത്ത മൂന്നോ നാലോ മാസങ്ങളിൽ എന്തു സംഭവിക്കുമെന്നതിന്റെ മാതൃക കാണിച്ചു തരുന്നു. ഒരു വിധത്തിൽ, അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂർ നിങ്ങളൊ രു തുടക്കമായോ ഒരു പുതിയ തുടക്കത്തിനുള്ള അവസരമായോ കരുതിയേക്കാം. ഇത് സ്വാഗതം ചെയ്യപ്പെടേണ്ട ഒരു അവസരമാണ്.

വൃശ്ചികം രാശി ( ഒക്ടോബർ 24- നവംബർ 22)

സമ്മർദ്ദം ഉയരുന്നു, ആദ്യമൊരു വലിച്ചിഴയ്ക്കലായി തോന്നുന്ന വികാസ ങ്ങൾ, കൃത്യമായും നിങ്ങളാഗ്രഹിക്കുന്ന സംഗതികളായി മാറുമെന്നതാണ് വിചിത്രമായ യാഥാർത്ഥ്യം. നിങ്ങൾ കൂടുതൽ ശുഭപ്രതീക്ഷകരമായ, എന്നാൽ രഹസ്യാത്മകമായ ഒരു ഘട്ടത്തിലേക്ക് കടക്കുന്നു എന്നത് സുഹൃത്തുക്കൾ പ്രശ്നമാക്കുകയില്ല എന്ന് പ്രതീക്ഷിക്കാം.

ധനു രാശി ( നവംബർ 23- ഡിസംബർ 22)

ഇപ്പോൾ നിങ്ങൾക്കു മേലുള്ള ഗ്രഹങ്ങളുടെ സമ്മർദ്ദം എല്ലാ ദിവസവും ഉണ്ടാകുന്നതല്ല. എങ്കിലും അവ മാസത്തിലൊന്ന് എന്ന കണക്കിൽ സംഭവിക്കുന്നു. അതിനാൽ ഇന്നത്തെ ഊർജ്ജനില വ്യതിയാനങ്ങൾ ഒരു സ്ഥിരചക്രത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം. ഒരു വ്യക്തിഗതാവസരം പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

ഇന്നത്തെ ഗ്രഹസ്വാധീനങ്ങൾ മംഗളകരവും പ്രചോദനപരവുമാണ്. പക്ഷേ നിങ്ങളിനിയും കെണിയിൽ നിന്ന് മോചിതരായിട്ടില്ല. ഒരു നിമിഷത്തെ വഴിമാറ്റം പോലും നിങ്ങളെ തരം താഴ്ത്തുവാനോ, വഴിതെറ്റി ക്കുവാനോ ഉള്ള അവസരം മറ്റൊരാൾക്കു കൊടുത്തേക്കാം. അത്തരം സന്ദിഗ്ധസന്ദർഭങ്ങളിൽ പൂർണ്ണ ശ്രദ്ധ അർപ്പിക്കുക.

കുംഭം രാശി (ജനുവരി 21 -ഫെബ്രുവരി 19)

ചില ദീർഘകാല പദ്ധതികളെപ്പറ്റി ചർച്ച ചെയ്യുവാനും സഹകരിക്കു വാനുമുള്ള പങ്കാളികളുടെ സമ്മതം നിങ്ങളെ അൽപ്പം അസ്വസ്ഥരാക്കി യേക്കാം. എന്നിരുന്നാലും, നിങ്ങൾക്ക് സ്വന്തം കാഴ്ചപ്പാട് ഒരു പരിധി വരെ വിജയകരമായി സ്ഥാപിക്കുവാനാകും. അതു നിങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം പകർന്നു തരികയും ചെയ്യും.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

കാര്യങ്ങൾ അത്ര അനായാസമല്ല, പക്ഷേ നിങ്ങൾ വളരെ അന്തർജ്ഞാന മുള്ളവരാണ്, അതുകൊണ്ട് തന്നെ ശരിയായ നടപടികളാകും എടുക്കു ന്നത്. ദീർഘകാല സന്തോഷത്തെ സം‌രക്ഷിക്കുന്നതിനായി കഴിവുള്ളതെ ല്ലാം ചെയ്യുക. പുതിയ സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുക. നിങ്ങൾ അവഗണിച്ചുകൊണ്ടിരുന്ന ഒരാൾ ഇപ്പോൾ ചിന്തയിൽ ഉണ്ടാകേ ണ്ടതാണ്‌.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook