Horoscope Today, December 18, 2018:ഈ പ്രപഞ്ചം സര്‍വ്വത്ര ജീവന്‍റെ തുടിപ്പുകളാല്‍ തിങ്ങി നിറഞ്ഞതാണെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട് . വെയിൽ‌സിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്ന ചന്ദ്ര വിക്രമസിംഗെ ഈ കാഴ്ചപ്പാടിന്റെ വക്താവാണ്. സൗരയൂഥത്തില്‍ ഒട്ടാകെ ഇന്ന് നമ്മള്‍ കണ്ടു വരുന്ന പൊടിപടലങ്ങള്‍ ജൈവികമായിരിക്കാം. മറ്റ് ഗ്രഹങ്ങളില്‍ ജീവനുണ്ടാകുവാനുള്ള സാധ്യത നാം കരുതുന്നതിലും അധികമാണെന്നാണ് ഇതർത്ഥമാക്കുന്നത്.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

ഒരു അപ്രധാനകാര്യം ഇന്ന് നിങ്ങളുടെ മാനസികാവസ്ഥയെ തളർത്താൻ അനുവദിക്കാതിരിക്കുക. അനുയോജ്യമായ പ്രായോഗിക നടപടികളിലൂടെ ഏതു ചെറിയ അസ്വാരസ്യങ്ങളും മാറ്റുവാനാകുമെന്നാണ്, ചാന്ദ്രസ്ഥാനം പകരുന്ന സാമാന്യബോധം ഉപദേശിക്കുന്നത്. ആ പരിഹാരം നിങ്ങളെ നേര്‍ക്കുനേര്‍ നോക്കുന്നുണ്ട്.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

ജോലി നിങ്ങൾക്ക് വളരെയധികം സംതൃപ്തി നൽകിയേക്കാം. നടപ്പു കാലത്തെപ്പറ്റിയുള്ള പ്രധാന വസ്തുത, കൂടുതൽ സാഫല്യത്തിനു വേണ്ടിയു ള്ള ആഗ്രഹവും വ്യക്തിഗതമായ അർത്ഥപൂർണ്ണതയ്ക്കുള്ള തീവ്രബോധവുമാ ണ്. പങ്കാളികൾ പറയുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്, എന്തെന്നാൽ അവർ പറയുന്നത് ശരിയാകാനുള്ള സാധ്യത കാണുന്നു.

മിഥുനം രാശി (മെയ് 22- ജൂൺ 21)

ബിസിനസ്സ് പങ്കാളിത്തത്തിന കൂടുതൽ ഊന്നലുള്ളതുകൊണ്ട് നിങ്ങളതി നെ അമിതമാക്കി പെരുപ്പിച്ചേക്കാം. ചെറിയ പ്രചോദനങ്ങളെ ഞെരിച്ചില്ലാ താക്കുന്ന തരത്തിൽ, ഭൗതിക സുരക്ഷയ്ക്ക് വേണ്ടിയുള്ള ത്വരയുണ്ടെന്നതാ ണ് പ്രശ്നത്തിന്റെ കാതൽ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ സാമ്പത്തിക കാര്യങ്ങളെ വൈകാരികാഭിലാഷങ്ങളുമായി കൂട്ടിപ്പിണച്ചേ ക്കാം.

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

കുടുംബകാര്യങ്ങളിൽ തിരസ്കാരമാകാം, എന്തെന്നാൽ, നിങ്ങളിപ്പോൾ എന്തു ചെയ്താലും പറഞ്ഞാലും, സാഹചര്യങ്ങൾ വേഗം തന്നെ മാറുന്നതാ ണ്. വാസ്തവത്തിൽ, നിങ്ങൾ ഗാഢമായി ചേർത്തുപിടിച്ചിരുന്ന ആശയങ്ങ ൾക്ക് ഒരു മാസത്തിനുള്ളിൽ പൂർണ്ണമായും മാറ്റം വന്നേക്കാം. അങ്ങനെ അഭിപ്രായങ്ങൾ മാറുന്നതോടെ, നിങ്ങളുടെ പെരുമാറ്റവും ഒപ്പം ഭാവിയും മാറും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ ഗംഭീരമായ നർമ്മരസത്താൽ, ഇന്നത്തെ ദിനകാര്യങ്ങളിൽ മറ്റുള്ളവരെ ചിരിപ്പിക്കുവാൻ കഴിയണം. നിസ്സാരപ്രശ്നങ്ങളിൽ നിന്നൊഴി ഞ്ഞ്, നിങ്ങളൊരു ശുഭോദർക്കമായ നിലപാടെടുത്താൽ ഞങ്ങൾക്കെല്ലാം അത് നല്ലതായി ഭവിക്കും. എല്ലാത്തിനുമുപരിയായി, ഈ ലോകത്തിന് നൽകാൻ വളരെയേറെയുണ്ട് നിങ്ങളുടെ പക്കൽ.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്റ്റംബർ 23)

ഒരു കാര്യം സംഭവിക്കുന്നതിനായി നിങ്ങൾ കാത്തിരിക്കുന്ന ദിവസങ്ങളി ലൊന്നാണിത്. പദ്ധതികളെല്ലാം നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ നടക്കുമെന്ന് കരുതാതിരിക്കുക. അങ്ങനെ സംഭവിച്ചാൽ, നല്ലതു തന്നെ. അങ്ങനെയല്ലെങ്കിൽ, ഒരു മാറ്റത്തിന് അവസരമായി കണക്കാക്കുക. സാമൂഹികമായ ഉല്ലാസങ്ങൾക്ക് അൽപ്പം സമയം കണ്ടെത്തുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ആകാശം നിങ്ങൾക്കായി ഏറ്റവും നല്ല അവസ്ഥയിലാണെങ്കിലും, നിങ്ങൾ ക്കിന്ന് ദുർബലമായി അനുഭവപ്പെടുമെന്നതിൽ എനിക്ക് സംശയമില്ല. മറ്റുള്ളവർ പറയുന്നതാകില്ല നിങ്ങളുടെ വലിയ പ്രശ്നം, മറിച്ച് സ്വയം വിമർശ നത്തിനുള്ള ശക്തമായ ത്വര നിങ്ങൾക്കുണ്ട് എന്നതാണ്. നിങ്ങളെ അൽപ്പം സ്വതന്ത്രമായി വിടുക, എങ്കിൽ കൂടുതൽ സ്വാഗതാർഹമായ ക്ഷണങ്ങൾ സാധ്യമാക്കുന്ന സ്ഥാനത്താകും നിങ്ങൾ.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

തീർത്തും അപ്രതീക്ഷിതമായത് ഇന്ന് പ്രതീക്ഷിക്കുക, അതു വന്നെത്തു മ്പോൾ സ്വാഗതം ചെയ്യുക. പുതിയതും ഇതുവരെ ശ്രമിക്കാത്തതുമായവ യെ സ്വീകരിക്കുക എന്നതാണ് സൂര്യചന്ദ്രന്മാരുടെ സ്ഥാനങ്ങൾ ആവശ്യ പ്പെടുന്നത്. ഗൗരവതരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യണമെങ്കിൽ, സുഹൃത്തുക്കളെ പങ്കെടുപ്പിക്കാം. നിങ്ങൾക്കറിയേണ്ടത്, ഇപ്പോഴേ അറിയാവുന്ന ഒരാൾ അടുപ്പമുള്ളവരിൽ ഉണ്ട്.

ധനുരാശി (നവംബർ 23- ഡിസംബർ 22)

ഇപ്പോൾ ഒരു വിധി നിർണ്ണയത്തിൽ തെറ്റുവരുത്തുന്നത് നിങ്ങൾക്ക് താങ്ങാനാകുമോ? സുരക്ഷയുടെ ഓരങ്ങൾ തീരെ നേർത്തതാണെന്ന തിനാൽ സൂക്ഷിക്കേണ്ടതുണ്ട്. പ്രണയത്തിൽ, നിങ്ങൾ പങ്കാളിയുടെ സ്ഥാനത്തെയും അന്തസ്സിനെയും കുറിച്ച് അമിത ഉത്കണ്ഠ പ്രകടിപ്പിച്ചേ ക്കാം. പക്ഷേ ഇന്നു വളരെ അഭിലഷണീയമായി തോന്നുന്നത്, നാളെ തികച്ചും വ്യത്യസ്തമായേക്കാം.

മകരം രാശി (ഡിസംബർ 23- ജനുവരി 20)

വളഞ്ഞ വഴികൾക്ക് സമയമില്ല. വിശ്വസ്തതയിലും സത്യസന്ധതയിൽ നിന്നുമാണ് നിങ്ങൾക്കു കൂടുതൽ നേടാനുള്ളതെന്നു മാത്രമല്ല, മറ്റുള്ളവരു ടെ ആത്മാർത്ഥതയും നിങ്ങൾക്ക് പ്രയോജനകരമാകാം. ഇത് സത്യത്തി ന്റെ സമയമാണ്. നിങ്ങളുടെ ഗാഢമായ വികാരങ്ങളിലേക്കും ചോദനകളി ലേക്കും എത്തിനോക്കുന്നതിനുള്ള അസുലഭാവസരമാണ് കൈവന്നിരി ക്കുന്നത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

മറ്റാരെക്കാളുമധികമായി, സമീപകാല ദുരിതങ്ങളിൽ നിന്നും മനസ്സിനെ മുക്തമാക്കുന്നതിനുള്ള അവസരം നിങ്ങളർഹിക്കുന്നുണ്ട്. ഭാവി പദ്ധതിക ളിൽ താങ്ങാകാവുന്ന നിയമ/ നൈതിക പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള വരായിരിക്കുക എന്നതാണു ഉപദേശമായുള്ളത്. എല്ലാം പിടിച്ചെടുക്കാ നുണ്ട്, പക്ഷേ ശ്രദ്ധാപൂർവ്വമുള്ള ഒരു സമീപനം, ആവശ്യമുള്ളതെല്ലാം നിങ്ങൾക്ക് തന്നേക്കും.

മീനം രാശി (ഫെബ്രുവരി 20- മാർച്ച് 20)

ഇത് ഈ വർഷത്തെ ഒരു അധിക തിരക്കുള്ള കാലമാക്കുവാൻ ഇപ്പോഴ ത്തെ ചന്ദ്രസ്ഥാനത്തിനുത്തരവാദിത്തമുണ്ട്, എങ്കിലും, ഇപ്പോഴത്തെ ശ്രമങ്ങൾ ഒന്നുമാകുന്നില്ലെന്ന് നിങ്ങൾ മനസ്സിലാക്കിയേക്കാം. പൂർണ്ണത യിലേയ്ക്ക് നീങ്ങുവാനുള്ള ഉചിതമായ സമയമായില്ല എന്നതാകാം കാരണം. എല്ലാത്തിനുമുപരിയായി, ഓരോന്നിനും, ശാന്തമായി നിൽക്കുവാനും മുൻപോട്ട് നടക്കുവാനും ഒരോ സമയമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook