Horoscope Today, December 14, 2018: ഇന്ന് രാവിലെ ഞാൻ, മഹാനായ നവോത്ഥാന ചിത്രകാരൻ ലിയോനാർഡോ ഡാവിഞ്ചിയെ പറ്റി വായിക്കുകയായിരുന്നു. കാണാനാവുന്നില്ലെങ്കിലും ചന്ദ്രോപരിതലം മനോഹരമായ നദികളാലും പച്ച പുൽമേടുകളാലും വനങ്ങളാലും മൂടിയിരിക്കുകയാണെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. “മനുഷ്യൻ  ചന്ദ്രനിൽ” എന്നതിൽ നാം കാണുന്ന രൂപത്തിനു കാരണമാകുന്നത്, അദ്ദേഹത്തിന് കാണാനാകാത്ത അവയുടെ നിഴലുകളാണ്.

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)

എത്ര അസാധാരണമായ സമയമാണിത്. സുഹൃത്തുക്കൾ പ്രവചനാതീതരായി മാറുന്നു. കാര്യങ്ങൾ അവയുടെ സത്യാവസ്ഥയിൽ നടക്കുന്നില്ല. ഇപ്പോൾ ജീവിതത്തിൽ കടന്നുവരുന്ന ഓരോ ബന്ധത്തിനും ചങ്ങാത്തത്തിനും ക്രമാനുഗതമായി മറ്റൊന്ന് അടുത്തമാസം ഉണ്ടാകാം. അവ ക്രമേണ കൂടുതൽ മസൃണമായി വളരുമെന്നതു മാത്രമാണ് വ്യത്യാസം.

ഇടവം രാശി ( ഏപ്രിൽ 21- മെയ് 21)

ഇതിലും തിരക്കേറിയ ഒരു സമയത്തെപ്പറ്റി ചിന്തിക്കുക പ്രയാസം. എങ്കിലും നിങ്ങളുടെ ഗ്രഹനിലയിൽ, ഗോളങ്ങൾ ഇത്ര വ്യതിരിക്തമായ സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ, നിങ്ങൾ സ്വയം യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടതുണ്ട്. കഴിയുന്നത്ര കൂടുതൽ വിടർത്തുക, എന്നാൽ അതുപോലെ ആശ്വാസവും അനുഭവിക്കുക. ഹൃദയപക്ഷത്തുള്ള കാര്യങ്ങളിൽ, നിങ്ങളുടെ വികാരങ്ങൾക്ക് പ്രഥമ പരിഗണന നൽകുക, സാമൂഹികസമ്മർദ്ദങ്ങൾ രണ്ടാമതാകട്ടെ.

മിഥുനം രാശി ( മെയ് 22- ജൂൺ 21)

നിങ്ങളുടെ പ്രയത്നങ്ങൾക്കുള്ള പ്രതിഫലം അധികം താമസിയാതെ കൈവരും, ഒരുപക്ഷേ ഇന്നു തന്നെ. നിങ്ങളുടെ ഈ ആഴ്ച അവസാനിക്കു ന്നത്, കൂടുതൽ സമ്പന്നവും ബുദ്ധിപരവും സുരക്ഷിതവുമായ അവസ്ഥയി ലായിരിക്കണം. മറ്റുള്ളവർക്ക് നിങ്ങളോടുള്ള സ്നേഹവാത്സല്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയാൽ, കൂടുതൽ സ്നേഹിക്കപ്പെടുന്നതറിയാം. അത് മറ്റുള്ള മേഖലകളിലെ വിജയത്തിന് നിങ്ങളെ സഹായിക്കുകയും ചെയ്യും.

കർക്കിടകം ( ജൂൺ 22 – ജൂലൈ 23)

നിങ്ങളൊരു വിഷാദിയാണ്, പക്ഷേ നിങ്ങളുടെ നെഗറ്റീവ് ചിന്തകൾ കൈവിടേണ്ട. വീടുമായി ബന്ധപ്പെട്ട സംഭവങ്ങൾ നിങ്ങളെ ദുർബലനാ ക്കുവാൻ അനുവദിക്കാതിരിക്കുക. പക്ഷേ, കുടുംബകാര്യങ്ങളിലും മറ്റു അടുത്ത ബന്ധങ്ങളിലുമുള്ള പിടിമുറുക്കം നിങ്ങളുടെ ഭാവി ഭദ്രതയ്ക്ക് സഹായിക്കും എന്നു മറക്കാതിരിക്കുക. മണലിൽ തലയൊളിപ്പിക്കുന്ന രീതി ഇനി വേണ്ട.

ചിങ്ങം ( ജൂലൈ 24- ആഗസ്റ്റ് 23)

നിങ്ങളുടെ മനസ്സ് പലവിധചിന്തകളാൽ അലങ്കോലപ്പെട്ടിരിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്നു മനസ്സിലാകുക എളുപ്പമല്ല. പുരാതന യോഗികൾ മനസ്സ് ശൂന്യമാക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്, പക്ഷേ അത് പറയുന്നതുപോലെ അത്ര എളുപ്പമല്ല. എന്തു തന്നെയാ യാലും, നിങ്ങൾക്കായി സമയം കണ്ടെത്തുവാൻ ശ്രമിക്കുക.

കന്നി രാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

ഇപ്പോഴും വളരെയേറെ സമ്മർദ്ദം ചുറ്റുമുണ്ട്, പക്ഷേ ഒരു ദീർഘ നിശ്വാസമെടുത്ത്, ചില സാങ്കല്‍പ്പിക വിഷാദങ്ങളും മിഥ്യാഭയങ്ങളും ഇല്ലാത്ത ഒരു ഭാവിയെപ്പറ്റി ആസൂത്രണം ചെയ്യുവാന്‍ നിങ്ങള്‍ക്ക് കഴിവുണ്ട്. അടുത്ത വാരം, നിഗൂഢതകളിലേയ്ക്ക് അതിന്റേതായ പങ്കുമായി വരുമെന്നതിനാൽ, പരിഹാരങ്ങൾ തയാറാക്കി വയ്ക്കുക. വസ്തുതകളെ മുറുകെപ്പിടിക്കുക.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്ടോബർ 23)

ഇന്നത്തെ ദിവസഫലത്തിലേക്ക് ഒരു ഘടകം കൂടി വന്നിട്ടുണ്ട് – നിങ്ങളുടെ പദ്ധതികൾക്ക് പ്രതിഫലം കൊടുക്കേണ്ടതിന്റെ ആവശ്യകത. നിങ്ങളൊരു തരംഗത്തിന്റെ മകുടത്തിലാണ്. പക്ഷേ മുൻപോട്ടു കൊണ്ടുപോകാൻ ശക്തമായ ഒരു ഓജസ്സ് ആവശ്യമാണ്. നിസ്സാര കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയെ തളർത്തുവാൻ അനുവദിക്കാതിരിക്കുക. എല്ലാത്തിനുമുപ രിയായി, അമൂല്യമായ പലതും നിങ്ങൾക്കിനിയും നേടുവാനുണ്ട്.

വൃശ്ചികം രാശി ( ഒക്ടോബർ 24 -നവംബർ 22)

അടുത്തതായി എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് ആലോചിക്കാം. കുടുംബജീവിതസംബന്ധമായ കാര്യങ്ങൾ കൂടുതൽ തുറന്ന അവസ്ഥയി ലേയ്ക്ക് കൊണ്ടുവരാം. ചന്ദ്രന്റെ സ്ഥാനം, അൽപ്പം അസ്ഥിരമായ അവസ്ഥയെ സൂചിപ്പിക്കുന്നു. പക്ഷേ ഏറ്റവും ഉയർന്ന നിലവാരത്തിന് അസന്നിഗ്ദ്ധമായും നിങ്ങൾക്ക് അവകാശമുണ്ട്.

ധനു രാശി ( നവംബർ 23- ഡിസംബർ 22)

നിങ്ങളാരുമാകട്ടെ, എന്തുമാകട്ടെ, എത്രയൊക്കെ പ്രശ്നമുണ്ടായാലും ആകട്ടെ, ഇപ്പോൾ സംഭവിക്കുന്നതെല്ലാം ചുരുളഴിയുന്ന ഒരു മാതൃകയുടെ ഭാഗം മാത്രമാണെന്ന് മനസ്സിലാക്കണം. അടുത്തകാലത്തുണ്ടായ സംഭവങ്ങൾ, നിങ്ങളുടെ വിധിയിലേയ്ക്ക് അൽപ്പം കൂടി അടുക്കുവാനുള്ള സാധ്യതകൾ പ്രദാനം ചെയ്തിരിക്കുന്നു.

മകരം രാശി (ഡിസംബർ 23- ജനുവരി 20)

നിങ്ങളുടെ ഭാവിയുടെ അധിപൻ, അഥവാ അധിപ ആകുന്നത് മുൻപത്തെക്കാൾ കൂടുതൽ ഇപ്പോൾ പ്രധാനമായിരിക്കുന്നു. വ്യക്തിപരവും തൊഴിൽ‌പരവുമായ പ്രധാന അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ശക്തമായ യത്നങ്ങൾ ഉണ്ടാകണം. പ്രിയപ്പെട്ട ഒരാളുടെ മനസ്സിനെ സാന്ത്വനിപ്പിക്കേണ്ടതുണ്ടെങ്കിൽ, അത് വൈകാതെ ചെയ്യുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

അടുത്ത ഏതാനും ദിവസങ്ങൾ വൈകാരികമായ വെല്ലുവിളി ഉയർത്താം, പക്ഷേ കഷ്ടപ്പാടുകളിൽ നിന്നും ഒഴിഞ്ഞുമാറാതിരിക്കുക. മറ്റുള്ളവർ നിങ്ങൾക്ക് നല്ല ഉപദേശങ്ങളും ഒപ്പം സ്വയം നോക്കിക്കാണുവാനുള്ള പുതിയ മാർഗ്ഗങ്ങളും നൽകുന്നുണ്ടെന്നതാണ് സത്യം. ഇപ്പോൾ നിങ്ങൾക്ക് സ്വാഭിമാനം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കാം.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

തികച്ചും ദൈനംദിനാടിസ്ഥാനത്തിലുള്ളതും ലൗകികവുമായ കാര്യങ്ങളിൽ നിന്നും പ്രചോദനങ്ങൾ വഴിമാറുവാൻ ആരംഭിക്കുന്നു. അതിൽ പരാജയപ്പെട്ടാൽ, ആത്മീയാന്വേഷണത്തിനുള്ള ഒരു വഴിയായാലോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഭൗമ ബാഹ്യമായ ഒരു യാത്രയോ ആന്തരികാന്വേഷണത്തിന്റെ പാതയോ തെരഞ്ഞെടുക്കാവുന്നതാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ