Horoscope Today, December 17, 2018: എന്റെ ഇന്നത്തെ രാശി കർക്കിടകമാണ്: നമ്മുടെ കർക്കിടക രാശിക്കാ രെല്ലാം തന്നെ അധികം താമസിയാതെ ഏറ്റവും ഉന്നതമായ പദവിയി ലെത്തും. എല്ലാ കർക്കിടകരാശിക്കാർക്കും ഞാനൊരു ആഹ്ലാദകരമായ കാലം ആശംസിക്കട്ടേ? പക്ഷേ ഇവരെ സന്തോഷിപ്പിക്കുവാൻ എന്താണ് ചെയ്യേണ്ടതെന്നുള്ളതാണ് പ്രശ്നം. അവർക്കേറ്റവും ആവശ്യം സുരക്ഷിതത്വമാണ്, അതാണെങ്കിൽ വിലയൊന്നും പ്രദർശിപ്പിക്കാതെയാണ് വരുന്നത്.

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)

വളരെ വൈകിയെന്ന ഒരു തോന്നൽ സാമാന്യമായി ഈ ആഴ്ചയിലുണ്ടാ കാം. “വളരെ വൈകി, പക്ഷേ എന്തിന്?’ നിങ്ങൾ ചോദിച്ചേക്കാം. നിങ്ങളുടെ കാര്യത്തിൽ, ജോലിയിലെ ഒരു പ്രിയപ്പെട്ട പ്രോജക്ട് പൂർത്തിയാക്കുവാൻ സമയമില്ലെന്നതാകാം, അല്ലെങ്കിൽ, പല ദൈനം ദിന കാര്യങ്ങളും തൃപ്തികരമായി പൂർത്തിയാക്കുവാൻ സമയമില്ലെന്നതുമാകാം, എങ്കിലും നിങ്ങൾ കരുതുന്നതിലുമേറെ സമയമുണ്ടെന്നതാണു വാസ്തവം.

ഇടവം രാശി (ഏപ്രിൽ 21- മെയ് 21)

ഇന്ന് വെറുതെയിരിക്കരുത്. ചന്ദ്രസ്ഥാനത്തിന്റെ ആസന്നനിലകൾ സാഹസികരും സർഗ്ഗാത്മകരും വികസ്വരചിന്തയുള്ളവരുമായ എല്ലാ ഇടവം രാശികൾക്കും തികച്ചും അനുയോജ്യമാണ്. അലസരായിരുന്ന് ഒരു സുവർണ്ണാവസരം പാഴാക്കരുത്. അതുമല്ല, ഈ ആഴ്ചയിലെ അവസരങ്ങൾ നഷ്ടപ്പെടുത്തിയാൽ പിന്നീട് നിങ്ങൾക്ക് സ്വയം പഴിക്കേണ്ടിയും വരും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഗൃഹാന്തരീക്ഷത്തിൽ സമ്മർദ്ദം ഉരുണ്ടുകൂടാം. പക്ഷേ ഒരു ഭീഷണി നടപ്പാകില്ല. ഒരു അശനിപാതത്തിന്റെ അവസ്ഥ സംജാതമാകുമെങ്കിലും അത് പെയ്യാതെ മാറിപ്പോകും. ഉചിതമായ ചുവടുകൾ നിങ്ങളുടെ ഉദ്ദേശത്തിന് സഹായകമാകും. ഇതുകഴിഞ്ഞാൽ നിങ്ങൾക്ക് അണിയറ യിൽ അപ്രത്യക്ഷമാകാവുന്ന അവസ്ഥ പോലും വന്നു ചേരാം.

കർക്കിടകം രാശി ( ജൂൺ 22 -ജൂലൈ 23)

നിങ്ങൾ എന്ത് കരുതുന്നുവെന്നും എന്താണനുഭവിക്കുന്നതെന്നും മറ്റുള്ളവരെ അറിയിക്കുന്നതിൽ ശ്രദ്ധയർപ്പിക്കുക. ഈ അവസരത്തിലെ എല്ലാ ശ്രദ്ധയും ആശയവിനിമയത്തിലാകണം. നിങ്ങളിൽ പലരും ഒരു ഹ്രസ്വയാത്രയ്ക്ക് വിളിക്കപ്പെടാം. അങ്ങനെയുണ്ടായാൽ, അത്യാവശ്യ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണമെന്ന് നിങ്ങളോട് ഞാൻ ഒന്നാമതായും രണ്ടാമതായും മൂന്നാമതായും ആത്മാർത്ഥമായി ഉപദേശിക്കുന്നു.

ചിങ്ങം ( ജൂലൈ 24- ഓഗസ്റ്റ് 23)

രണ്ട് പ്രധാന ആകാശ ഗ്രഹങ്ങൾ ഇന്നത്തെ ദിനത്തെ ശുഭകരമാക്കുന്നു. ചൊവ്വയും ശനിയുമാണവ. പണത്തിന്റെ വരവു ചെലവുകളിൽ ഒരു കണ്ണു വേണമെന്നതാണ് ഈ ആഴ്ചയിലേക്ക് സാമാന്യമായി പറയുവാനു ള്ളത്. എല്ലാത്തിനുമുപരിയായി, പരമാവധി പ്രായോഗികമതികളായിരി ക്കുവാൻ ശ്രദ്ധിക്കുക.

കന്നി ( ഓഗസ്റ്റ് 24- സെപ്റ്റംബർ 23)

നിങ്ങളല്‍പ്പം അപകടകരമായ പാതയിലാണ്, പക്ഷേ, ആ ആഘാതങ്ങളെ ലഘൂകരിക്കുകയും അടുത്ത കാലത്തുണ്ടായ നിരാശകൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യേണ്ടത് നിങ്ങളുടെ മാനസിക വ്യാപാരങ്ങളുടെ അധിപനായ ബുധന്റെ കടമയാണ്. നിങ്ങൾക്ക് പഴയതിലേക്കൊരു നോട്ടം, ഹ്രസ്വമായിട്ടെങ്കിലും, വേണ്ടിവന്നേക്കാം. എങ്കിലും അതു നൽകുന്ന ഫലങ്ങൾ ഗംഭീരമായിരിക്കും.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്ടോബർ 23)

അൽപ്പം വേദനയുളവാക്കുന്ന ഒരു പ്രശ്നത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക. നിങ്ങൾക്കു ഭയപ്പെടാനൊന്നുമില്ല, എന്തെന്നാൽ അടുത്ത ഏഴു ദിവസ ക്കാലത്തേയ്ക്ക്, നിങ്ങളുടെ ആന്തരിക, സ്വകാര്യ ലോകങ്ങളെയെന്നപോലെ, പൊതു രംഗത്തെ വിജയങ്ങളെയും ഒരു പോലെ അനുകൂലിക്കുന്ന വിധ ത്തിലുള്ള നിലയാണ് ഗ്രഹങ്ങളുടേത്.

വൃശ്ചികം രാശി ( ഒക്ടോബർ 24- നവംബർ 22)

സമൂഹം എന്തു പറയുന്നുവെന്ന് നോക്കാതെ, നിങ്ങളുടെ കാഴ്ചപ്പാടുകൾ മുൻപോട്ടു വയ്ക്കേണ്ട സമയമാണിത്. ഔപചാരികതകൾ നോക്കേണ്ടതില്ല, മറിച്ച് നിങ്ങളുടെ വ്യക്തിപരമായ താൽപ്പര്യങ്ങളുടെ ബലത്തിൽ മുൻപോട്ടു പോകുക. തൊഴിൽ- സാമൂഹിക രംഗങ്ങളിൽ വർത്തിക്കുന്ന വൃശ്ചികം രാശിക്കാർ വളരെ നല്ല നിലയിലായിരിക്കും. വീട്ടിൽ കുടുങ്ങിപ്പോ യവർക്ക് ലോകത്തിന്റെ പ്രവാഹം നോക്കിയിരിക്കുവാനേ കഴിയൂ.

ധനു രാശി ( നവംബർ 23- ഡിസംബർ 22)

ഒരു കോണിൽ നിന്നു നോക്കിയാൽ, ജോലിയിലെ സാഹചര്യങ്ങൾ ഇതിൽ കൂടുതൽ മംഗളകരമാകാനില്ല. എങ്കിലും ഒരു ഗംഭീരാവസരം കൈകളിൽ നിന്ന് തെന്നിപ്പോകുവാൻ സാധ്യതയുണ്ട്. ആർക്കും വെല്ലുവിളിക്കാനാകാ ത്തതും എല്ലാവരും പിന്തുണയ്ക്കുന്നതുമായ ഒരു സ്ഥാനത്തേയ്ക്ക് വൈകാതെ മുന്നേറുക.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

നിങ്ങളുടെ ലക്ഷ്യങ്ങളിലെത്തുവാൻ കഠിനയത്നം വേണ്ടിവരുമെന്നത് നിഷേധിക്കുന്നില്ല, പക്ഷേ, ഒരു മകരം രാശിക്കാരനെ സംബന്ധിച്ചിടത്തോ ളോം അതു തന്നെയാണ് ജീവിതം. എങ്കിലും നിങ്ങൾ സ്വന്തം ആശയങ്ങ ളിൽ മുറുകെപ്പിടിച്ചിരുന്നാൽ അത് കൂടുതൽ അനായാസമാകും. ഒരു കാര്യത്തിൽ നിങ്ങൾക്ക് കുടുംബാംഗങ്ങളുടെ ആദരവു നേടാനാകും.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)

ഒരു വിഡ്ഢിത്തത്തെ, അത് സാമ്പത്തികമാകാം, തിരുത്തുവാൻ ദ്രുതനടപടികൾ ആവശ്യമാണ്. എങ്കിലും ലാഭത്തെക്കാളധികം ആദർശങ്ങളാണ് നിങ്ങൾക്ക് വലുതെന്ന് വാരാന്ത്യത്തിൽ മനസ്സിലാകും. സുഹൃത്തുക്കൾ കൂടെയുണ്ടെന്നുറപ്പു വരുത്തി, പിന്തുണയ്ക്കുള്ള ഒരു സംഘത്തെ രൂപീകരിക്കുക എന്നതിനാകും നിങ്ങൾ പ്രഥമ പരിഗണന നൽകുന്നത്.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

നിങ്ങൾ നിങ്ങളായതുകൊണ്ടാണ് ആളുകൾ ഇഷ്ടപ്പെടുന്നതെന്ന് എല്ലായ്പ്പോഴും ഓർമ്മിക്കുക. അതുപോലെ ചെയ്യാനാഗ്രഹമില്ലാത്തത് നിങ്ങൾ ചെയ്യുകയുമില്ല. ഒരു മാറ്റത്തിനായി പങ്കാളികൾ നിങ്ങളെ ശ്രദ്ധിച്ചു തുടങ്ങുന്നതുകൊണ്ട് വ്യക്തിപരമായ ബന്ധങ്ങൾ കൂടുതൽ അനായാസകരമാകും. സമയത്തെക്കുറിച്ചും നിങ്ങൾ ചിന്തിച്ചേക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook