Horoscope Today, December 13: ചിലർ കരുതുന്നത് രാജ്യാന്തര പ്രശ്നങ്ങളെല്ലാം അപരിഹാര്യമാം വിധം വലുതാണെന്നാണ്, ഞാനങ്ങനെ കരുതുന്നില്ല. വാസ്തവത്തിൽ ഞാൻ ശുഭാപ്തിവിശ്വാസത്തിനുള്ള സൂചനകൾ തേടുകയാണ്. പഴയ പ്രശ്നങ്ങൾക്ക് പ്രായോഗികവും വിവേകപൂർണ്ണവുമായ നവീന പരിഹാരങ്ങൾ നടപ്പാക്കുന്നതിന് ഇത് നല്ല സമയമാണെന്ന് കാണുന്നു. ഒരു പുതിയ ലോകത്തിനായുളള പ്രവർത്തനങ്ങൾക്ക് യോജിച്ച സമയം.

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)

ഒരു കടുത്ത തിരഞ്ഞെടുപ്പിനുള്ള സമയമാണ്, നിങ്ങളെ മാത്രം ബാധിക്കുന്നതും അതേപോലെ തന്നെ മറ്റുള്ളവരെ ബാധിക്കുന്നതുമായ ഒന്ന്. വേലിയുടെ ഏതു ഭാഗത്തായാലും, രസകരമായ വ്യക്തിഗത അനുഭവങ്ങളിലേയ്ക്ക് നിങ്ങൾ സ്വയം അനാവരണം ചെയ്യപ്പെടും. നിങ്ങളിതുവരെ ഗൗരവത്തിലെടുക്കാത്ത ഒന്നു രണ്ടു നിർദ്ദേശങ്ങളെ സമാധാനപൂർവ്വം നോക്കിക്കാണുന്നതിനുള്ള സമയം കൂടിയാണ്.

ഇടവം രാശി (ഏപ്രിൽ 21-മെയ് 21)

സമകാലിക സാഹചര്യങ്ങൾ മറ്റുള്ളവരെ ബാധിക്കുന്നതുപോലെ നിങ്ങളെ ബാധിക്കാതിരിക്കാം എന്ന യാഥാർത്ഥ്യത്തെ നേരിടേണ്ടതുണ്ട്. അതു സാധ്യമാണ്, അതിനാൽ, പങ്കാളികൾ തിളങ്ങി നിൽക്കുമ്പോൾ നിങ്ങളത് നോക്കിനിൽക്കേണ്ടി വരും, പക്ഷേ അധികകാലത്തേയ്ക്കല്ല. അതിന്റെ നേട്ടമെന്താണെന്നു വച്ചാൽ, നിങ്ങൾക്ക് സ്വന്തം പദ്ധതികളുമായി മുൻപോട്ടു പോകുന്നതിനുള്ള സമാധാനം ലഭിക്കുമെന്നതാണ്.

മിഥുനം രാശി ( മെയ് 22- ജൂൺ 21)

നിങ്ങളെയൊരാൾ ആകർഷിക്കുന്നു. പക്ഷേ അവരുടെ കാഴ്ചപ്പാടിൽ, നിങ്ങളവരുടെ സ്വാധീനത്തിലെന്നതിനെക്കാൾ, അവർ നിങ്ങളുടെ വാക്കുകളുടെ പിടിയിലാണ്. കാര്യത്തിന്റെ സത്യാവസ്ഥ എന്തായാലും, മനസ്സുകളുടെ കൂടിക്കാഴ്ച അനിവാര്യമാണെന്ന് കാണുന്നു. അതുമല്ല, അതിൽ നിന്ന് പുതിയതും ഉറപ്പുള്ളതുമായ ഒരു ബാധ്യതയും ഉയർന്നു വരാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ കുടുക്കിലാണ് കൊളുത്തപ്പെട്ടിരിക്കുകയാകാം. “ശാന്തമായിരി ക്കൂ, അതൊരിക്കലും സംഭവിക്കില്ല,” എന്നതാണ് നിങ്ങളുടെ ആശങ്കകളോ ടുള്ള വ്യക്തമായ പ്രതികരണം. ഇത് നിർദ്ദയമായി തോന്നാം, പക്ഷേ, ഒന്നിലധികം തവണ മുൻപ് നിങ്ങളീ അവസ്ഥയിലായിട്ടുണ്ട്, ഇല്ലേ? വാസ്തവ ത്തിൽ, ഇവിടെയൊരു വിചിത്രമായ പരിണാമുഗുപ്തിയുണ്ട്, നിങ്ങൾ ചിന്തിക്കുന്ന ആ കാര്യം സംഭവിച്ചു കഴിഞ്ഞിരിക്കാമെന്നതാണത്, നിങ്ങള റിയാതെ തന്നെ.

ചിങ്ങം രാശി (ജൂലൈ 24-ആഗസ്റ്റ് 23)

ഈ അവസരത്തിൽ നിങ്ങൾക്ക് നിങ്ങളെ ആവിഷ്കരിക്കുക അനായാസമാ കും. നിങ്ങൾക്കു പറയാനുള്ളതിൽ താൽപ്പര്യമില്ലാത്തവർക്കു പോലും നിങ്ങളുടെ കാഴ്ചപ്പാടുകൾ പ്രവചനപരമായും സാംഗത്യമുള്ളതായും അനുഭവപ്പെടും. എങ്കിലും സാമാന്യമായി, നിങ്ങൾക്ക് പല തലങ്ങളിലെയും സമ്മർദ്ദം കുറച്ച് ആശ്വസിക്കുന്നതിന് തുടക്കമിടാം.

കന്നി രാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

നിങ്ങൾ വളരെയധികം ചെലവഴിക്കുന്നുണ്ടാകാം, പണത്തെക്കുറിച്ച് ആവശ്യത്തിലധികം ചിന്തിക്കണമെന്നല്ല പറയുന്നത്. കൈവശമുള്ള പണത്തെക്കാളധികമായി, നിങ്ങളുടെ സുരക്ഷിതത്വം ആശ്രയിക്കുന്നത് വൈകാരികസം‌തൃപ്തിയെയാണ് എന്നത്, സാന്ദർഭികമായ വീഴ്ചയ്ക്കുശേഷം, നിങ്ങൾ തിരിച്ചറിയും.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്റ്റോബർ 23)

ഇന്നത്തെ ഗ്രഹനിലകൾ, ഇതേ രാശിയിൽ പെട്ട എല്ലാവരും ഒരേ സമയം ജനിച്ചതെന്ന രീതിയിൽ പങ്കിടാവുന്ന ജന്മദിനത്തിന്റെ മാതൃകയിലാണ്. അൽപ്പം ചിന്തിച്ചതിനുശേഷം, നിങ്ങളുടെ പ്രധാന മുൻ‌ഗണന ഏതെന്ന് കണ്ടെത്തുക, ഒപ്പമൊരു വ്യക്തിഗതാഭിലാഷത്തിന് രൂപം കൊടുക്കുക. തീരുമാനിക്കുന്നത് എന്തായാലും വേഗം അധികം വൈകാതെ നടപ്പാക്കു കയും വേണം.

വൃശ്ചികം രാശി ( ഒക്ടോബർ 24-നവംബർ 22)

യഥാർത്ഥലോകത്തെ വിസ്മരിച്ചേക്കൂ, ഇന്നു കനപ്പെട്ട സ്വപ്നങ്ങളുടെ ദിനമാണ്. മാറ്റിവയ്ക്കാനാകാത്ത ദൈനം ദിനജോലികളും ഉത്തവരാദിത്തങ്ങ ളുമുണ്ടെങ്കിൽ, അവയ്ക്കുശേഷം കഴിയുന്നത്ര സമയം മിച്ചം പിടിക്കൂ, പ്രണയത്തിൽ, ധീരമായി മുൻപോട്ടു പോകൂ, പക്ഷേ തിരക്കു കൂട്ടരുത്. വികാരങ്ങൾ അത്ര സാരമുള്ളതൊന്നുമല്ല എന്നു നടിക്കരുത്.

ധനു രാശി ( നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ആകർഷകത്വം വീണ്ടും മുൻപിലേയ്ക്ക് വരുന്നു. നിങ്ങളുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള താൽപ്പര്യങ്ങളെ സംബന്ധിച്ചിടത്തോളോം അത് വളരെ ഉപയോഗപ്രദമാണ്. പ്രധാനപ്പെട്ട പദ്ധതികൾ നടപ്പാക്കണ മെങ്കിൽ, മുൻ കൂറായി ചെലവക്കുവാൻ പണം കരുതണമെന്നതാണ് എനിക്കു പറയുവാനുള്ളത്.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

സന്തോഷമില്ലാതെയാകുവാൻ യാതൊരു കാരണങ്ങളുമില്ല, അതിനാൽ അനായാസം പ്രകോപിതരാകുവാൻ അനുവദിക്കരുത്. അധികാരികളെ ബഹുമാനിക്കേണ്ടതുണ്ട്, പകരം നിങ്ങൾക്കും അന്തസ്സോടെ അധികാരം പ്രയോഗിക്കാം. അൽപ്പം പിന്നോക്കം നിന്ന് പങ്കാളികൾക്ക് മുൻപിൽ നിൽക്കുവാൻ അവസരം കൊടുക്കേണ്ട സന്ദർഭങ്ങളുമുണ്ടാകും, അതെല്ലാം ഇതിലുള്ളതാണ്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളും കൂടെയുള്ളവരും ആശങ്കാകുലരാണെങ്കിലും എവിടേയ്ക്ക് , എങ്ങനെ പോകുന്നു എന്നതിനെക്കുറിച്ച് സുദൃഢമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. യാത്രയുടെ സ്വാധീനങ്ങൾ അനിതര സാധാരണമാം വിധം ശക്തമായതിനാൽ വിദേശ-വിദൂര സമ്പർക്കങ്ങൾ രൂപപ്പെടുത്തുവാ ൻ അവസരം ഉപയോഗിക്കുക.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

പണം നിങ്ങളുടെ ബോധത്തിൽ കൂടുതൽ അവ്യക്തതയുണ്ടാക്കുക എന്നത് അനിവാര്യമാണ്. ചിലർ വിലപേശലുകൾ നടത്തിനോക്കും. ചിലർ സമർത്ഥമായി ദീർഘകാല നിക്ഷേപങ്ങൾക്കു മുതിരും. പക്ഷേ അമിത മായി പണം ചെലവഴിക്കുകയാണെങ്കിൽ, അത് ആവശ്യങ്ങൾ ക്കാകണം, ആഗ്രഹങ്ങൾക്കാകരുത് എന്നുള്ളത് ഓർമ്മിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ