Horoscope Today, December 12: ഗ്രഹമല്ലെന്ന് പ്രഖ്യാപിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ആളുകളിപ്പോഴു മെന്നോട് പ്ലൂട്ടോയുടെ സ്ഥാനത്തെപ്പറ്റി ചോദിക്കാറുണ്ട്. ജ്യോതിശാസ്ത്ര വുമായി ബന്ധപ്പെട്ടവർ 2006 ആഗസ്റ്റിൽ പ്രേഗിലെ ഒരു സമ്മേളനത്തിൽ വച്ചാണ് പ്ലൂട്ടോ ഗ്രഹമല്ലെന്നും കുള്ളൻ ഗ്രഹം പോലെയുള്ള വസ്തുവാണെ ന്നും അറിയിച്ചത്. എന്തായാലും അതു ജ്യോതിഷത്തിൽ വ്യത്യാസമൊന്നും ഉണ്ടാക്കുന്നില്ല.

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)

അത്ഭുതങ്ങൾ നിറവോടെ അതിവേഗം വന്നെത്തുന്ന കാലമാകുന്നു. വൈകാരിക- ആത്മീയ ശുദ്ധീകരണത്തിനുള്ള ഒരിടമാണെങ്കിലോ? അതിനുമപ്പുറം, ഏറെക്കാലമായി ഉപേക്ഷിച്ചിരുന്ന ഒരഭിലാഷത്തെ പുറത്തെടുത്താലോ? ജീവിതം ഒരു റിഹേഴ്സൽ അല്ല, അതുകൊണ്ട് ശരിയായ വിധത്തിൽ തന്നെ എല്ലാം നടപ്പാക്കുക.

ഇടവം രാശി ( ഏപ്രിൽ 21- മെയ് 21)

ദൈനംദിന ജോലികൾ കഴിഞ്ഞാൽ അധികസമയം അവശേഷിക്കുമോ എന്നെനിക്ക് സംശയമുണ്ട്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ് പ്രധാനമായ ഒരുപദേശം. ഒന്നും ചെയ്യാനാകാത്ത വിധം അവശതയിലാകുക എന്നതാണു സംഭവിക്കരുതാത്തത്. കിടന്നുപോയാൽ ആർക്കും നിങ്ങളെക്കൊണ്ട് ഉപകാരമുണ്ടാകില്ല.

മിഥുനം രാശി (മെയ് 22- ജൂൺ 21)

എപ്പോഴും നേർവഴിക്ക് എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കണമെന്നില്ല. എല്ലാ വിധത്തിലും ആനന്ദിക്കുക, പക്ഷേ കുട്ടികളും പ്രായത്തിൽ കുറഞ്ഞവരും നിങ്ങളുടെ സഹായം തേടുന്നുണ്ടാകുമെന്നത് ഓർമ്മിക്കുക. എന്താണ് വേണ്ടതെന്നതിനെക്കുറിച്ചുള്ള പങ്കാളിയുടെ അഭിപ്രായവുമായി നിങ്ങൾക്കു യോജിക്കാനാകുമെങ്കിൽ, ഒരു കുടുംബസമ്മേളനമോ പാർട്ടിയോ നല്ല ആശയം തന്നെ.

കർക്കിടകം രാശി ( ജൂൺ22 -ജൂലൈ 23)

എത്ര ദൂരം പോകാനാകും? അതുമല്ല അവിടെചെന്നെത്തിയാൽ എന്തെങ്കിലും കാര്യമുണ്ടാകുമോ? ഇത്തരം ചോദ്യങ്ങളാകും ഇപ്പോൾ നിങ്ങളുടെ മനസ്സിലുള്ളത്. പങ്കാളികളുടെ സഹായത്തിന്റെ പട്ടികയുണ്ടാ ക്കിയാൽ, അത് വളരെയധികം സത്യസന്ധമാകും. പക്ഷേ എല്ലായ്പോഴും അതാകുമോ കാര്യം?

ചിങ്ങം രാശി ( ജൂലൈ – ആഗസ്റ്റ് 23)

നിങ്ങളുടെ ദുരിതങ്ങളെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യരുത്. നിങ്ങളിലനവധിയാളുകൾക്കും പരാതികളുണ്ടാകുമെന്നറിയാം, പക്ഷേ, കണ്ണു തുറന്നു നോക്കിയാൽ, കൂടെയുള്ളവർ നിങ്ങളെ സന്തോഷിപ്പിക്കു വാൻ എത്രയധികമാണ് കഷ്ടപ്പെടുന്നതെന്ന് മനസ്സിലാകും. വാസ്തവത്തിൽ, നിങ്ങൾക്കു കഠിനാധ്വാനം ഇഷ്ടമാണോ എന്നതിനെ ആശ്രയിച്ചായിരിക്കും എല്ലാം. ഇഷ്ടമാണെങ്കിൽ, നിങ്ങൾക്ക് കാര്യങ്ങൾ നന്നായി കൊണ്ടു പോകാനാകും.

കന്നിരാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

ഇപ്പോഴൊരു പ്രശ്നമുണ്ടെങ്കിൽ, അത് നിങ്ങളുടെ തെറ്റുമായി അത്രയധികം ബന്ധപ്പെട്ടതാകില്ല, അതിലുപരിയായി, സാഹചര്യങ്ങളിലെ താൽക്കാലിക ഇളക്കങ്ങളുടേതാണത്. ഒരു ഒഴിവുവേളയെടുക്കാം,ചില ബാധ്യതകളുണ്ട്, പക്ഷേ നിങ്ങളുടെ പ്രയത്നം ആവശ്യമില്ലാതെ പൂർത്തീകരിക്കപ്പെടാവുന്ന വയാണെന്ന് ചിന്തിച്ചാൽ മനസ്സിലാകും. ആ സമയം കൊണ്ട് നിങ്ങൾക്ക് സ്വയം പരിപാലിക്കുകയും ആകാം.

തുലാം രാശി ( സെപ്റ്റംബർ 23-ഒക്ടോബർ 23)

പ്രതീക്ഷയുടെയും ആവേശത്തിന്റെയും അന്തരീക്ഷം നിങ്ങൾക്കിപ്പോൾ അറിയാവുന്ന ഒന്നാണ്. ദൈനംദിന കാര്യങ്ങളെ മാറ്റി വച്ച്, ഉന്നതമായ ഗ്രഹനിലകൾക്കനുസരിച്ച് പാകപ്പെട്ടാൽ, ആയുസ്സിന്റെ ഒരു ഖണ്ഡം തീരുകയാണെന്ന് മനസ്സിലാക്കാം. മറ്റൊന്നു തുടങ്ങുന്നു എന്നതാണ് സന്തോഷവാർത്ത.

വൃശ്ചികം രാശി ( ഒക്ടോബർ 24- നവംബർ 22)

എല്ലാം അടച്ചു പൂട്ടാറായിട്ടില്ല. എല്ലാം തീർന്നു തിരശീല വീണാൽ ഉടനെ തന്നെ മറ്റൊരു ചക്രം ആരഭിക്കുകയായി. നിങ്ങളുടെ മനസ്സാക്ഷിക്ക് കാതോർക്കുക. ഒപ്പം മറ്റൊന്നു കൂടിയറിയുന്നതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും, അവസാനവട്ട തിരഞ്ഞെടുപ്പുകൾക്കുള്ള മഹത്തായ മുഹൂർത്തമാണിന്ന്.

ധനുരാശി (നവംബർ 23- ഡിസംബർ 22)

നിങ്ങളുടെ മനസ്സിൽ നൂറായിരം കാര്യങ്ങൾ ഇപ്പോൾ തന്നെ ഉണ്ടെന്ന റിയാം, പക്ഷേ കണ്ണുകൾ സ്വർഗ്ഗത്തിലേയ്ക്കുയർത്താമെങ്കിൽ, നിങ്ങൾ വ്യക്തമായ ചിത്രം കാണാം. നിസ്സാരപ്രശ്നങ്ങളുടെ ഒരു പട തന്നെ ഒടുവിൽ കാഴ്ചയിലെത്തും. ഇതൊരു കഠിനയത്നമാണെന്നറിയാം, പക്ഷേ അതിനു തക്ക മൂല്യമുള്ളതാണ്.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

ഉറപ്പില്ലാത്തതും കുഴപ്പത്തിലാക്കുന്നതുമായ സൂചനകളാണ് നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാം വ്യക്തമാകും. പ്രതീകാത്മകമായി, ഇന്നത്തെ ദിവസം സുഷുപ്തിയ്ക്കുള്ളതാണ്, അതിനാൽ ബലപ്രയോഗത്തിന് മറ്റുള്ളവരെ അനുവദിക്കാതിരിക്കുക. എല്ലാത്തിനുമുപരിയായി, നിങ്ങൾ ജാഗ്രത കൈവിടുന്ന നിമിഷം തന്നെ, ഒരു പ്രതിയോഗിയോ സഹപ്രവർത്തകനോ കാര്യങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തേക്കാം.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)

ഇപ്പോൾ നൈതികതയുടെ പ്രശ്നങ്ങളാണവരുടെ ശ്രദ്ധയാകർഷിക്കുന്നത്. നിങ്ങൾ ചെയ്യുന്നത് ശരിയാണോ എന്നതാണ് ചോദ്യം, അതല്ലെങ്കിൽ, യോജ്യമായ നടപടികളെടുക്കുക. തിരഞ്ഞെടുപ്പിനുള്ള സാധ്യതയുണ്ടെങ്കി ൽ, സാഹസികമായതിലേയ്ക്ക് പോകുക. പക്ഷേ എന്തു തന്നെയായാലും പഴുതുകൾ ബാക്കിവയ്ക്കുന്നില്ല എന്നുറപ്പുവരുത്തുക.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

ഒന്നും കാണുന്നതുപോലെ പരിപൂർണ്ണമല്ല. എല്ലാ സാധ്യതകളും തുറന്നുതന്നെ വയ്ക്കുക, കാലതാമസമുണ്ടായാലും വിഷമിക്കേണ്ടതില്ല. പ്രധാന കൂടിക്കാഴ്ചകളോ പരിപാടികളോ ഉണ്ടെങ്കിൽ, മധ്യാഹ്നമാണ് നല്ല സമയം. നിങ്ങളതിനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക., അൽപ്പം അധികാധ്വാനത്തിനും തയാറായിരിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook