Horoscope Today, December 11, 2018: നടപ്പു സമയത്തിന്റെ കാലത്തിന്റെ ഔപചാരികവും സാമ്പ്രദായികവുമായ ഭാവങ്ങൾക്ക് ബലം പകരുക മാത്രമാണ് സൂര്യന്റെ ഗ്രഹനില ചെയ്യുന്നത്. ഇപ്പോഴത്തെ നിലയെക്കുറിച്ച് എന്റെ പഴയ പാഠങ്ങൾ പറയുന്നതെന്താണെന്നു കേൾക്കൂ: പരുഷം, വെട്ടിത്തുറന്നുള്ള വെളിപ്പെടുത്തൽ, സങ്കുചിതമനോഭാവം, കർക്കശം, കഠിനമനസ്സ്, ശ്രദ്ധാലു, പിശുക്ക്. സാഹസികരും എടുത്തുചാട്ടക്കാരും ആവേശഭരിതരുമായവർക്ക് തീരെ ചേരാനാകാതെ വരും.

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)

ഗ്രഹങ്ങളെ സംബന്ധിച്ചിടത്തോളോം തിരക്കുള്ള സമയമാണിത്. പക്ഷേ വിളക്കുകൾ മഞ്ഞ നിറത്തിലേ ആയിട്ടുള്ളു. മുൻപോട്ടു പോകണമോയെന്നത് നിങ്ങളുടെ ധാരണയുടെയും തനതായ വ്യക്തിഗത സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണു നിശ്ചയിക്കപ്പെടേണ്ടത്. പുറത്തുവരാത്ത അനിഷ്ടങ്ങൾ, പ്രത്യേകിച്ചും മറ്റുള്ളവരുടെ, അവയാണു നിങ്ങൾക്ക് കൂടുതൽ ഉത്കണ്ഠ നൽകുന്നത്.

ഇടവം രാശി ( ഏപ്രിൽ 21- മെയ് 21)

ഇപ്പോഴും ചില അനിശ്ചിതത്വങ്ങളും ആശയക്കുഴപ്പങ്ങളും സംഭവിക്കുന്നുണ്ട്. എങ്കിലും ചുരുളഴിയുവാനുള്ളതിൽ ഒരു അനുകൂലവശം കൂടിയുണ്ട്. എന്തായാലും, നിങ്ങളിപ്പോൾ സ്ഥിരത കൂടി വരികയും അവ്യക്തതയിൽ നിന്നു പുറത്തുവരികയും ചെയ്യുന്ന അവസ്ഥയിലാണെന്നു പ്രതീക്ഷിക്കപ്പെടുന്നു.

മിഥുനം ( മെയ് 22- ജൂൺ 21)

ചില ഗ്രഹങ്ങൾ നിങ്ങളെ മുൻപോട്ടു പോകുവാൻ പ്രേരിപ്പിക്കുന്നുണ്ട്. മറ്റു ചിലതാകട്ടെ നിശ്ചലമായിരിക്കുവാനും ആവശ്യപ്പെടുന്നു. ആകാശത്തു നിന്നു പൊട്ടിവീഴുന്നതുപോലെ മാറ്റങ്ങൾ സംഭവിക്കാം. പക്ഷേ അതല്ല ജ്യോതിശാസ്ത്ര ത്തിന്റെ മാർഗ്ഗം. വാസ്തവത്തിൽ, ഇപ്പോൾ സംഭവിക്കുന്നതെല്ലാം, ഒരു മാസമോ ഒരു വർഷമോ മുൻപ് സംഭവിച്ചവയുടെ പരിണിതഫലങ്ങളാണ്.

കർക്കടകം രാശി ( ജൂൺ 22- ജൂലൈ 23)

നിങ്ങളുടെ ആന്തരിക സമ്മർദ്ദം ആരോഗ്യകരമായതിനെക്കാൾ അൽപ്പം കൂടുതലാണ്. എങ്കിലും ഇപ്പോൾ വിശ്രമിക്കുവാൻ ശ്രമിച്ചാൽ, നിങ്ങളതിനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ് നിങ്ങളിപ്പോൾ സൂക്ഷ്മദൃഷ്ടിയോടെ ഇരിക്കുകയും ഓരോ വിശദാംശങ്ങളും പരിശോധിക്കുകയും ചെയ്യണമെന്നു പറയുന്നത്.

ചിങ്ങം രാശി ( ജൂലൈ 24- ആഗസ്റ്റ് 23)

നിങ്ങൾ സാധാരണയായി ആത്മവിശ്വാസത്തെ സംശയിക്കുന്ന ആളല്ല. എങ്കിലും നിങ്ങൾ സ്വന്തം മുൻ‌ഗണനകളെ ചോദ്യം ചെയ്യണമെന്നു ഞാനാഗ്രഹിക്കുന്നു, പുതിയ കണ്ടെത്തലുകൾ നടത്തേണ്ടതുണ്ട് എന്നതാണ് ഭാഗികമായ കാരണം. ലോകത്തെ പുതിയതായി നോക്കിക്കാണുകയും എത്രത്തോളമാണ് നിങ്ങളതിനെ വിലമതിക്കാതെ, വെറുതെ കിട്ടുന്നതെന്ന രീതിയിൽ, അനുഭവിച്ചതെന്നും മനസ്സിലാക്കുന്നതിലാണ് കാര്യം.

കന്നി രാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

ഒരു പ്രശ്നത്തിൽ നിന്നു രക്ഷപ്പെടാൻ വേണ്ട പണമാണ് നിങ്ങൾക്കിപ്പോൾ ആവശ്യം. തുറന്നു പറഞ്ഞാൽ, അൽപ്പം ആഡംബരമനുഭവിച്ചതിന്റെയാകാം അതെന്ന് എനിക്കു തോന്നുന്നു. വരുമാനം വർദ്ധിപ്പക്കണമെങ്കിൽ വൈകിക്ക രുത്. നിങ്ങൾ ശരിയായ ദിശയിലാണെന്ന് മറ്റൊരാളെ ധരിപ്പിക്കുവാൻ കഴിഞ്ഞാ ൽ ഏകദേശം വിജയിച്ചു എന്നതും ഓർക്കുക.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്റ്റോബർ 23)

അഭിനന്ദനങ്ങൾക്കുള്ള സമയമായിട്ടില്ലെങ്കിലും അതു വിദൂരമല്ല. അടുത്ത ചില ദിവസങ്ങളിൽ നിങ്ങൾക്ക് ആഘോഷിക്കുവാനുള്ള എന്തെങ്കിലുമുണ്ടാകുക തന്നെ ചെയ്യും. പോയകാലത്തിനു നേരെ പുറം തിരിഞ്ഞു നിന്ന് പുതിയ ഒരു തുടക്കം കുറിക്കുക. പക്ഷേ – ഈ പക്ഷേ അൽപ്പം വലുതാണ്- എല്ലാ പ്രായോഗിക സന്ദർഭങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.

വൃശ്ചികം രാശി ( ഒക്ടോബർ 24- നവംബർ 22)

ഇന്നത്ര അനായാസകരമാകില്ല, പക്ഷേ, നിങ്ങളുടെ സ്വാഭാവിക ചാതുര്യം കൊണ്ട് കൈകാര്യം ചെയ്യാനാകാത്തതല്ല അത്. മുൻപെങ്ങോ അനുഭവിച്ചതെന്ന പോലുള്ള ഒരു മിഥ്യാബോധത്തിൽ പോലുമെത്താം, ഇതാണ് സംഭവിക്കുന്ന തെന്ന് മുൻ‌കൂട്ടി അറിയാമായിരുന്നതുപോലെ. ഈ മുഹൂർത്തത്തിൽ ജീവിതം അത്രയ്ക്ക് വിചിത്രമായിത്തോന്നാം. അത്, ഭാഗികമായി, പരാജയം വിജയമായി മാറുന്നതുകൊണ്ടാണെന്നും പറയാം.

ധനു രാശി ( നവംബർ 23- ഡിസംബർ 22)

ഈ വാരം തുടങ്ങിയപ്പോഴുള്ള ഭൗതികവും ആത്മീയവുമായ അവസ്ഥയുടെ മെച്ചപ്പെട്ട നിലയിൽ അതവസാനിപ്പിക്കുന്നതിൽ നിന്നും തടയുന്നത് മനസ്സിന്റെ ഒരു വിപരീതഘടനയാണ്. മറുഭാഗത്ത്, അൽപ്പം ശുഭാപ്തിവിശ്വാസം നിങ്ങളെ ഉയരങ്ങളിലേക്കെത്തിക്കും. സാമൂഹികമായ സംഘർഷം അനുഭവപ്പെടാം, പക്ഷേയതു നിങ്ങൾ പ്രതിജ്ഞാബദ്ധതകൾ പാലിക്കാതെയിരുന്നാൽ മാത്രം.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

ജീവിതത്തിന്റെ ഒരു മേഖലയിലെ വിജയം മറ്റൊന്നിലെ കാലവിളംബത്തിന് കാരണമാകുന്നു. പ്രപഞ്ചം എല്ലായ്പ്പോഴും സമനിലയിലേയ്ക്ക് മടങ്ങിവരുന്നു എന്നത് ഒരു ജ്യോതിശാസ്ത്രനിയമമാണ്. എങ്കിലും അതെപ്പോഴാണ് സംഭവിക്കുന്നതെന്ന് നിങ്ങളിപ്പോൾ ആശ്ചര്യപ്പെട്ടേക്കാം.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)

വളരെ പ്രത്യേകതയുള്ള ഒരാൾ നിങ്ങളിലേക്ക് വരുന്നു. നിങ്ങൾക്കറിയാത്ത ഒരു വ്യത്യസ്തലോകത്തു നിന്നാകും ആ ആഗമനം. പക്ഷേ അതുകൊണ്ട് ആ ബന്ധം വിലയില്ലാത്തതും താൽക്കാലികവുമാകുമെന്നില്ല. ആ സമ്പർക്കത്തിൽ നിന്ന് ഗുണഫലങ്ങളുണ്ടാകില്ല എന്നും അതർത്ഥമാക്കുന്നില്ല.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

ഒരു പ്രത്യേക പദ്ധതിയിൽ നിങ്ങൾ ധാരാളം സമയം ചെലവഴിച്ചുകഴിഞ്ഞിരിക്കാം, ഇല്ലേ? അൽപ്പം കാത്തിരിക്കൂ, ഒന്നും നഷ്ടമായിട്ടില്ല എന്നും തിരിച്ചറിയും, നിങ്ങളുടെ അനുഭവപരിചയവും വൈദഗ്ധ്യവും ഉന്നതമായ നിലയിൽ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും. നിങ്ങളൊരു തിരിവിൽ എത്തിയിരിക്കുക യാണ്, സ്വാഭാവികമായ വിവേചനബുദ്ധികൊണ്ട് പങ്കാളികളെ കൈകാര്യം ചെയ്യുവാൻ നിങ്ങൾക്കാകുമെന്നെനിക്കുറപ്പുണ്ട്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook