Horoscope Today, December 10, 2018: ബുധന്റെ വിസ്മയ സ്ഥാനക്രമങ്ങൾ ഇന്നത്തെ കൂടിക്കാഴ്ചകളെയും ആശയങ്ങളെയും പദ്ധതികളെയും കുറിച്ച് യഥാർത്ഥ ചോദ്യങ്ങളുയർത്തുന്നു. അരാണ് ബോധപൂർവ്വം സംസാരിക്കുന്നതെന്നും ആരാണ് അസംബന്ധം പറയുന്നതെന്നും കണ്ടെത്തുക ഏതാണ്ട് അസാധ്യമെന്നു പറയാം. എല്ലാ ചിന്തകളും താല്പര്യങ്ങളും അഭിപ്രായങ്ങളും പാകമാകാൻ അനുവദിച്ചിട്ട് എന്താണു ഫലം എന്നു കാത്തിരുന്നു കാണുകയാകും ഇന്നത്തെ ദിവസത്തിൽ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.

മേടം രാശി ( മാർച്ച് 21- ഏപ്രിൽ 20)

ജീവിതത്തിന്റെ പ്രതീകമായ സൂര്യൻ ധാരാളം വിസ്മയങ്ങൾ സമ്മാനിക്കുന്നു. ഒരു ലളിതപ്രവചനമുണ്ട്: അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, എന്റെ ദൈനം ദിന ജീവിതപ്പൊതിയുമെടുത്ത് അടുത്ത യാഴ്ച മുഴുവൻ തലകുനിച്ചിരുന്നു ജോലി ചെയ്യുമായിരുന്നു. പങ്കാളികൾ തുറന്നടിച്ച് പറയുന്ന ഭാവത്തിലായിരിക്കും. ഹാനികളില്ലാതെ പുറത്തുവരണമെന്നുണ്ടെങ്കിൽ സമർത്ഥമായ പ്രയത്നം ആവശ്യമാണ്.

ഇടവം രാശി ( ഏപ്രിൽ 21- മെയ് 21)

കുടുംബസമ്മർദ്ദങ്ങൾ തീർച്ചയായും ഉയർന്നുവരും.പക്ഷേ, പ്രധാനപ്പെട്ടവയെ ല്ലാം ഇപ്പോഴും ഉപരിതലത്തിന് താഴെയാണുള്ളതെന്ന് ഞാൻ കരുതുന്നു. ദൈനം ദിന ചുമതലകൾ പൂർത്തിയാക്കുക, അല്ലെങ്കിൽ അവയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടും. സത്യത്തിൽ, പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുവാൻ ഇതിലും നല്ല ഒരവസരമില്ല.

മിഥുനം രാശി ( മെയ് 22- ജൂൺ 21‌)

മറ്റുള്ളവരുടെ ചെലവിൽ, ചുരുക്കം ചില കുത്തുവാക്കുകൾ എന്നത് നിങ്ങളുടെ രസകരമായ ആശയമാകാം, പക്ഷേ ചൊവ്വയുടെ കൃത്യവും വിട്ടുവീഴ്ചയില്ലാത്ത തുമായ ശക്തി ചൂഷണം ചെയ്യുവനുള്ള നല്ല മാർഗ്ഗമാണതെന്ന് ഞാൻ കരുതുന്നില്ല. അൽപ്പം ഉദാരത നിങ്ങൾക്കു അനുയോജ്യമാകും. എല്ലാത്തിനുമു പരിയായി നിങ്ങൾക്കൊന്നിനെയും ഭയക്കാനില്ല. പരമാവധി നന്നായി പ്രവർത്തി ക്കുക, സമാധാനപരമായ പ്രായോഗിക സമീപനം കൈക്കൊള്ളുക, അതാണ് വേണ്ടത്.

കർക്കടകം രാശി ( ജൂൺ 22 -ജൂലൈ 23)

പോയനാളുകൾ നിങ്ങൾ സ്വന്തം താല്പര്യങ്ങളെ മുൻപന്തിയിൽ കൊണ്ടുവന്നു, അതു തെറ്റായിരുന്നതുമില്ല. ഇനി, കുടുംബാംഗങ്ങളെയും കൂടെ താമസിക്കുന്ന വരെയും സന്തോഷിപ്പിക്കുവാൻ ഹൃദയപൂർവ്വം പ്രവർത്തിക്കണം. ഇന്നതിനുള്ള പദ്ധതികൾ തയാറാക്കുക. അടുത്ത നാല്പത്തിയെട്ടു ദിവസങ്ങൾക്കുള്ളിൽ അവ നടത്തിയെടുക്കുവാൻ തയാറാകുകയും വേണം.

ചിങ്ങം രാശി ( ജൂലൈ 24- ആഗസ്റ്റ് 23)

നിങ്ങളുടെ ഐതിഹാസിക ആകർഷകത്വം, ഗ്രഹനിലയിലെ, കന്നിരാശിയുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. ഇപ്പോഴത്തെ സ്ഥാനങ്ങളും ക്രമങ്ങളും അനുസരിച്ച് പ്രവർത്തനമതിന്റെ പരമാവധിയിൽ എത്തിയിരിക്കുകയാണ്. സന്ദേഹികളായ പങ്കാളികളെ അനുനയിപ്പിക്കുവാനുള്ള സമയമാണിത്.

കന്നിരാശി ( ആഗസ്റ്റ് 24- സെപ്റ്റംബർ 23)

അജ്ഞാതമായതിലേക്ക് കുതിക്കുവാനുള്ള മെച്ചപ്പെട്ട അവസ്ഥയിലാണ് നിങ്ങൾ. വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കുക എന്നത് നിങ്ങളുടെ രീതിയല്ല എന്നെനിക്കറിയാം. പക്ഷേ ഒന്നു ശ്രമിച്ചു നോക്കുക. ഇതുവരെ ശ്രമിക്കാത്ത പുതിയ കാര്യങ്ങളിലേയ്ക്ക് കടന്നുചെന്നാൽ മാത്രമേ എന്താണ് സംഭവിക്കുക എന്നു നിങ്ങൾക്കറിയാനാകൂ. എങ്കിലും ഒരുപദേശം: ചൂതാട്ടത്തിനിറങ്ങും മുൻപ്, പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുക.

തുലാം രാശി ( സെപ്റ്റംബർ 24- ഒക്ടോബർ 23)

ഇന്നലെകളെ ഉപേക്ഷിക്കുക അത്ര എളുപ്പമല്ല, പക്ഷേ പല കാരണങ്ങളാലും, ഒരടുത്ത ബന്ധത്തെ ഉപേക്ഷിക്കുവാൻ നിങ്ങൾ തയാറെടുത്തിരിക്കും. അവർ പിന്തിരിയുന്നത് കാണാനാണ് നിങ്ങളാഗ്രഹിക്കുന്നത്, ആരെങ്കിലും അത്രമേൽ ഉപദ്രവിച്ചതിനാലാകാം അതെന്നും കരുതുന്നു. സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കേണ്ട സമയമാണ്.

വൃശ്ചികം രാശി ( ഒക്ടോബർ 24- നവംബർ 22)

ഇത്രയധികം ഗ്രഹങ്ങൾ നിഗൂഡമുഖങ്ങൾ കാണിച്ചു നിൽക്കുമ്പോൾ, നല്ലതേ സംഭവിക്കൂ എന്നു പ്രതീക്ഷിക്കാം. അല്ലെങ്കിൽ, ഒരുപക്ഷേ, ചില നല്ല ആശയങ്ങൾ നിങ്ങൾക്കുപയോഗിക്കാം. ശരിയായ നീക്കങ്ങൾ കൊണ്ട് മറ്റുള്ളവർക്കു കൂടി പ്രതീക്ഷ നൽകുവാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം. അതല്ലാത, ഇപ്പോഴത്തെ ഗ്രഹനിലകളുടെ ഊർജ്ജം ചെലവഴികാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല.

ധനു രാശി ( നവംബർ 23- ഡിസംബർ 22‌)

സാമൂഹികപരമായി നിങ്ങൾ വിജയത്തിന്റെ പാതയിലാണ്, അല്ലെങ്കിൽ കുറഞ്ഞപക്ഷം, പണത്തെക്കുറിച്ചും ജീവിതച്ചെലവിനെക്കുറിച്ചും ചിന്തിക്കാതിരു ന്നാൽ അതങ്ങനെയായിരിക്കും. ഒരു അലസ സ്വപ്ന ഭാവത്തിനുള്ള സാധ്യത വളരെയാണ്. പക്ഷേ അഭിനിവേശങ്ങൾ ഉയർന്നേക്കാം. സഹപ്രവർത്തകർ തർക്കസ്നേഹികളുമാകാം.

മകരം രാശി ( ഡിസംബർ 23- ജനുവരി 20)

ആരും സ്നേഹിക്കാനില്ല എന്ന പഴയ ചിന്തയിലേക്ക് നിങ്ങളെത്തിപ്പെടുന്നു, പക്ഷേ ഇതങ്ങനെയല്ല. നിങ്ങളുടെ ഗ്രഹനിലയിലെ അനുകൂലഭാവങ്ങൾ നോക്കൂ, ലൗകിക ആഗ്രഹങ്ങൾ ഒരു കുതിപ്പിനുള്ള തയാറെടുപ്പിലാണെന്നതിൽ നമുക്കാരംഭിക്കാം. പക്ഷേ അടിസ്ഥാനപരമായ പല ക്രമീകരണങ്ങളും നിങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

കുംഭം രാശി ( ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ ഉദ്ദേശങ്ങൾ വിമർശനങ്ങൾക്കതീതമാണെങ്കിലും, നിലവാരം താഴ്ന്നു പോകുന്ന മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക. കല്ലെറിയുന്നതിനെക്കുറിച്ചുള്ള പഴമൊഴി ഓർമ്മിക്കുക. നിങ്ങൾ പൂർണ്ണമായും കുറ്റവിമുക്തനല്ലെങ്കിൽ, കല്ലെറിയുന്ന ആദ്യ വ്യക്തി നിങ്ങളായിരിക്കരുത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളൂം കുറ്റകൃത്യത്തിൽ നിങ്ങളും തുല്യപങ്കാളിയാണെന്നിരിക്കെ, മറ്റുള്ളവരെ വിമർശിക്കാതിരിക്കുക.

മീനം രാശി ( ഫെബ്രുവരി 20- മാർച്ച് 20)

സ്വയം തൊഴിൽ ചെയ്യുന്നവരും സംരംഭകരുമായിട്ടുള്ളവർക്ക് അഭിവൃദ്ധി യുണ്ടാകും. എല്ലാവർക്കും തന്നെ ഗുണഫലങ്ങൾ ലഭിക്കാം. സ്വർഗ്ഗത്തിൽ നിന്ന് സ്വർണ്ണ വൃഷ്ടി ഉണ്ടാകുമെന്നല്ല ഞാൻ പറയുന്നത്., പക്ഷേ ഭാവിയിലെ അഭിവൃദ്ധിയിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ടുവേണം ഈ ആഴ്ച അവസാനിപ്പിക്കുവാ ൻ. യാതൊരു സാമ്പത്തിക പരീക്ഷണങ്ങൾക്കും മുതിരരുത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook