Daily Horoscope June 30, 2022: എന്റെ ഈ ആഴ്ചത്തെ ആശയം, ടൈം ട്രാവലിനെ കുറിച്ച് കൂടുതൽ, അത് ജ്യോതിഷികൾക്ക് ഉണ്ടാക്കാൻ പോകുന്ന പ്രശ്നനങ്ങളെ കുറിച്ച് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാലും അത് വലിയൊരു അവസരമാണ് ഒരുക്കുന്നത്. എല്ലാത്തിനുമുപരി, വിവേകികൾക്ക് ജ്യോതിഷപരമായി ശുഭകരമായ വ്യത്യസ്ത കാലഘട്ടങ്ങൾക്കിടയിലൂടെ മറ്റെല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കി ചാടിക്കടക്കാൻ കഴിയും.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ കഠിനവും വിട്ടുവീഴ്ച ചെയ്യാത്തതുമായ സ്വഭാവം ഇന്ന് പ്രായോഗികമായ രീതിയിൽ ഉത്തേജിപ്പിക്കപ്പെടേണ്ടതാണ്. അതിരാവിലെയും ഉച്ചയ്ക്കും വൈകുന്നേരത്തിന്റെ തുടക്കത്തിലും മാത്രമാണ് കുചില കുഴപ്പങ്ങൾ ഉണ്ടാവുക, എന്നാൽ നിങ്ങൾ ഏത് പ്രശ്നങ്ങളെയും അതിജീവിക്കും!
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സൂര്യൻ നിങ്ങളുടെ ചാർട്ടിൽ വളരെയധികം സമ്മർദം ചെലുത്തുന്നു. ഒരു സമയം ഒരു കാര്യമേ ചെയ്യാവൂ എന്നതിന്റെ വ്യക്തമായ സൂചനയാണിത്.നിങ്ങൾ പ്രൊഫഷണൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഇടവരാശിക്കാരനാണെങ്കിൽ പൊതു ബാധ്യതകൾ കൈകാര്യം ചെയ്യുന്നതിന് മുൻപ് സ്വകാര്യ സങ്കീർണതകൾ ശ്രദ്ധിക്കണം.
Also Read: Monthly Horoscope July 2022: മകം മുതൽ തൃക്കേട്ട വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങൾ രണ്ട് സുപ്രധാന മിഥുനരാശി ഗുണങ്ങൾ അനുഭവിക്കാനായി നിൽക്കുകയാണ്. നിങ്ങൾക്ക് വളരെ യുക്തിയുള്ളയാളും വിവേകിയുമാകാൻ കഴിയും, എന്നാൽ അതിൽ എന്തെങ്കിലും ഒഴിവുകഴിവുകൾ പറയാനുള്ള പ്രവണതയും നിങ്ങൾക്കുണ്ട്. തീർച്ചയായും അതിനിടയിൽ ഒരു മാർഗം ഉണ്ടായിരിക്കണം!
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
പങ്കാളികൾ ചില തടസ്സങ്ങൾ ഉന്നയിക്കാൻ ബാധ്യസ്ഥരാണ്, എന്നാൽ അത് ഇഷ്ടപ്പെടാത്തതായി കാണരുത്. പങ്കാളികൾ ഉപദേശവുമായി വരുകയാണെങ്കിൽ, അത് ആദ്യം അൽപം വിഷമിപ്പിക്കുന്നത് ആണെങ്കിലും, പരിഭ്രാന്തരാകരുത്, ആഴത്തിലുള്ള സത്യത്തിനെ തേടുക. യഥാർത്ഥ വസ്തുതകൾ ആശ്വാസം നൽകിയേക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ വിരലുകൾക്കിടയിലൂടെ വെള്ളം പോലെ പണം ഒഴുകാൻ സാധ്യതയുണ്ടെന്ന് പുതിയ ഗ്രഹസമ്മർദ്ദങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, സ്ഥിതി വളരെ സങ്കീർണ്ണമാണ്, പുതിയ പല ഫണ്ടുകളും പ്രത്യക്ഷപ്പെടും. പ്രപഞ്ച നിയമം പോലെ, എന്താണ് ചുറ്റിക്കറങ്ങുന്നത്, അത് തന്നെ വരുന്നു!
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ജോലിയിൽ ഒരു ഞെട്ടലിനോ ആശ്ചര്യത്തിനോ പൂർണ്ണമായ വഴിത്തിരിവിനോ ഉള്ള സാധ്യതകൾ ഓരോസമയം കഴിയുന്തോറും വർദ്ധിച്ചുവരികയാണെന്ന് മുൻകൂട്ടി ചിന്തിക്കുക. എന്താണെന്ന് വ്യക്തമായി പറയാൻ പ്രയാസമാണ്, എന്നാൽ സംഭവിക്കാൻ പോകുന്നതെന്തും നിങ്ങളുടെ ദീർഘകാല സുരക്ഷയെ ബാധിക്കും, നല്ലത് പ്രതീക്ഷിക്കാം.
Also Read: Weekly Horoscope (June 26 – July 02, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ചന്ദ്രൻ രാശിചക്രത്തിന്റെ ജാഗ്രതയുള്ള മേഖലയിലാണ്, നിങ്ങൾക്കുള്ള ഉത്തരവാദിത്തങ്ങൾ നിങ്ങൾ ഗൗരവമായി എടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാൽ നാളത്തെ സൗരയുദ്ധത്തിന്റെ അശ്രദ്ധയും മറ്റു അനന്തരഫലങ്ങളും നിങ്ങളുടെ മനസ്സിന്റെ കൂടുതൽ ആസ്വാദ്യകരമായ മേഖലകളെ ഉണർത്തുന്നു.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വളരെ സ്വകാര്യമായിരിക്കാൻ ആഗ്രഹിക്കുന്ന ആളെ, നിലവിലുള്ള ഗ്രഹ സമ്മർദ്ദങ്ങൾ പരസ്യമായി ജീവിക്കാൻ പ്രേരിപ്പിക്കുന്നു. നിങ്ങൾ വാക്ക് നൽകിയ ഉടൻ, ഒരാളിലെ എല്ലാ രഹസ്യങ്ങളും തകർന്ന് താഴെ വീഴും. അതിനുമുൻപ് നിങ്ങൾ ഒരു നല്ല കഥ മെനഞ്ഞാൽ നല്ലത്!

Also Read: Monthly Horoscope July 2022: അശ്വതി മുതൽ ആയില്യം വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം
ധനു രാശി (നവംബർ 23 – ഡിസംബർ 22)
കുടുംബാംഗങ്ങൾ നിങ്ങളെക്കുറിച്ച് ഓർത്ത് ഭയപ്പെടുന്നുണ്ട്, വീട്ടുകാര്യങ്ങൾ എല്ലാത്തിനും മുകളിലെത്തും, എന്നാൽ തൽക്കാലത്തേക്ക് മാത്രമായിരിക്കും. അതുകൊണ്ട് തന്നെ പ്രോപ്പർട്ടി ഡീലുകളോ വാടക കരാറുകളോ പ്രധാന നിക്ഷേപങ്ങളോ നിലവിലുണ്ടെങ്കിൽ, അതിന് അനുകൂലമായ ഫലം ഉറപ്പാക്കാൻ നിങ്ങൾ വേഗത്തിൽ നീങ്ങണം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സാമ്പത്തിക കാര്യങ്ങളെ ശ്രദ്ധയോടെ വിലയിരുത്തണം, എന്തെങ്കിലും വാങ്ങുന്നത് സംബംന്ധിച്ച് നിങ്ങൾക്ക് സംശയമുണ്ടെങ്കിലോ കൂടുതൽ അറിവ് വേണമെങ്കിലോ അടുത്ത ആഴ്ച വരെ കാത്തിരിക്കുക. നിങ്ങൾ വൈകാരികമായി അൽപം ദുർബലമായതായി തോന്നിയേക്കാം, അതുകൊണ്ട് വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക.
Also Read: Monthly Horoscope July 2022: ജൂലൈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ചാന്ദ്ര വിന്യാസങ്ങൾ നിങ്ങളെ മറ്റുള്ളവരുടെ ചൂഷണത്തിന് വിധേയമാക്കുന്നു, മാത്രമല്ല നിങ്ങൾ കുറച്ച് സഹായങ്ങൾ ചെയ്യുന്നത് നല്ലതായിരിക്കും. എന്നാൽ, അൽപ്പം സ്വാർത്ഥത പുലർത്തുന്നതിലും എവിടെ നിർത്തണമെന്ന് അറിയാത്ത ആളുകൾക്കെതിരെ പ്രതിരോധം തീർക്കുന്നതിലും നിങ്ങൾ ന്യായീകരിക്കപ്പെട്ടേക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ആരാണ് നിങ്ങൾക്ക് സഹായകമാവുക ആരാണ് ആവാതിരിക്കുക എന്ന് അറിയാൻ കഴിയില്ല. സാമൂഹിക ഇടപെടലുകൾ നടത്തുന്നതിന് ഇന്ന് ഒരു കാരണം കണ്ടെത്തുക, നാളെ അത് നിങ്ങൾക്ക് ഗുണകരമായി വരും. കൂടാതെ, ഒന്നും സംഭവിച്ചിട്ടില്ലെന്ന് നടിക്കാൻ അവരെ അനുവദിക്കുന്നതിനുപകരം, മുൻകൈയെടുത്ത് പങ്കാളിയോട് സംസാരിക്കുക.

Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ: ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം