Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

Horoscope Today June 30, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 30, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today June 30, 2021: കഴിഞ്ഞ ആഴ്ചയുണ്ടായ ദൈനംദിന ഏറ്റ കുറച്ചിലുകളെ തുടർന്ന്, വളരെ സജീവവും വൈകാരികവും കലുഷിതവുമായ കാലഘട്ടത്തിൽ നിന്നും പാരമ്പര്യത്തോടും അധികാരത്തോടും കൂടുതൽ ആദരവുള്ള സുസ്ഥിരവും സുരക്ഷിതവുമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. ഇത് അനുഭവ ജ്ഞാനമുള്ളവരെയും മുതിർന്നവരെയും യോഗ്യരായവരെയും കേൾക്കാനുള്ള സമയമാണ്.

Read More: Horoscope of the Week (June 27 – July 03, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ ഇതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഈ വർഷത്തെ ഈ സമയം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾക്ക് വളരെ പ്രധാനമായി തോന്നും. ഇപ്പോഴത്തെ ഗംഭീരമായ ഗ്രഹ പ്രവർത്തികൾ നിങ്ങൾക്ക് പ്രധാനപ്പെട്ട മുന്നേറ്റങ്ങൾ നടത്താൻ അവസരം നൽകുന്നതാണ്, അതിൽ താമസം വരുത്തരുത്. എന്നാൽ ഈ പ്രാവശ്യം നിങ്ങൾ ഒരു വിജയകരമായ പരിസമാപ്തിയിൽ എത്തുന്നില്ലെങ്കിൽ, അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് മറ്റൊരു അവസരം കൂടിയുണ്ടാകും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിരവധി പരീക്ഷണങ്ങൾക്കും ദുരിതങ്ങൾക്കും ശേഷം, ശുക്രൻ ഇപ്പോൾ നിങ്ങളുടെ ഭാഗത്താണ്. അതിൽ കൂടുതലായി, നിങ്ങളെ മുകളിലേക്ക് എത്തിക്കുന്നതിനായി ആ ഗ്രഹങ്ങൾ ഉറപ്പിച്ചിരിക്കുകയാണ്. ഇതുകൂടാതെ, ആരുടേതാണ് അത് എന്നതിൽ ഉയരുന്ന തർക്കം നിങ്ങൾക്ക് ആത്മ സംപ്ത്രിപ്തി നൽകുന്ന തരത്തിൽ അവസാനിക്കും. ഒരു കാര്യത്തിൽ നിങ്ങൾ തെറ്റായിരുന്നു എന്ന് നിങ്ങൾ ചിലപ്പോൾ വൈകാതെ മനസിലാക്കും. പക്ഷേ അത് ഇപ്പോഴും ആരോടും പറയേണ്ട ആവശ്യമില്ല.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഈ നിമിഷത്തിൽ വളരെ കഠിനവും ബുദ്ധിമുട്ടേറിയതുമായ കാര്യങ്ങൾ നിങ്ങൾ പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നു. ഈ ലോകത്ത് സ്വീകരിക്കാനുള്ളതും തിരസ്കരിക്കാനുള്ളതുമുണ്ട്, ഇപ്പോൾ നിങ്ങൾ ഏത് വശത്താണെന്ന് നിങ്ങൾ തീരുമാനിക്കണം. ഇപ്പോഴത്തേക്കെങ്കിലും പങ്കാളികളെ നേതൃത്വം ഏറ്റെടുക്കാൻ അനുവദിക്കുന്നതാണ് നല്ലത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സന്തോഷകരമെന്നു പറയട്ടെ, നിങ്ങളുടെ മനസിലെ ഭാരം ലഘൂകരിക്കാനുള്ള ശക്തി നിങ്ങൾക്കുണ്ട്, മാത്രമല്ല കൂടുതൽ സന്തോഷകരവും സംതൃപ്‌തിയും നൽകുന്ന ശാന്തമായ ജീവിതത്തിൽ നിന്ന് നിങ്ങൾ ഒരു ശ്വാസത്തിന്റെ അകാലത്തിൽ മാത്രമാണ്. ഇന്നത്തേക്ക് വേണ്ടി ജീവിക്കുക, ദീർഘകാല ചോദ്യങ്ങളെ പിന്നിൽ നിക്ഷേപിക്കുക. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അല്പം ചിന്തിക്കുക, പെട്ടെന്ന് ക്ഷോഭിക്കുന്നതിൽ നിന്നും മുക്തി നേടാനുള്ള വഴികൾ കണ്ടെത്തുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ സൗരയൂഥ പട്ടികയുടെ ഭാഗത്ത് ഗ്രഹനിലയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്, അത് നിങ്ങളുടെ അന്തസിനെയും പൊതുനേട്ടങ്ങളെയും പ്രതീകവത്കരിക്കുന്നു. മൂല്യവത്തായതും ശാശ്വതവുമായ രീതിയിൽ നിങ്ങൾ വ്യക്തിമുദ്ര പതിപ്പിക്കുകയാണെന്ന് നിങ്ങൾക്കിപ്പോൾ തോന്നേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് ദീർഘകാലത്തേക്കുള്ള ലക്ഷ്യബോധം ആവശ്യമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ആശയങ്ങളുടെ മേഖല ഒരു യുദ്ധക്കളമാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കണം, നിങ്ങളോ നിങ്ങളുടെ പങ്കാളികളോ ഒരു വിട്ടുവീഴ്ചക്ക് തയ്യാറാകാത്തത് കൊണ്ടാകും ഇത്. എല്ലാം കൊണ്ടും നിങ്ങളുടെ നിലപാടിൽ നിൽക്കുന്ന, അത് ഒരു മൂല്യമുള്ള ഒരു ബന്ധത്തെ കളഞ്ഞുകൊണ്ടാകരുത് എന്ന് മാത്രം. ഭാവി സാമ്പത്തിക കാര്യങ്ങൾ നിങ്ങളെ ഇപ്പോഴും അലട്ടുന്നുണ്ട്, അടുത്ത മാസം ഈ സമയത്തോടെ ആ പേടികൾ മാറും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളെ കൗശലത്തോടെ സ്വാതീനിക്കാൻ കഴിയുമെന്ന് പ്രിയപ്പെട്ടവർ കരുതും, പക്ഷേ അവർക്ക് തെറ്റിപോയിരിക്കുന്നു. മറ്റെല്ലാവരെയും പോലെ, ഒരുപാട് തള്ളി കഴിഞ്ഞാൽ അപ്രതീക്ഷിതമായ ശക്തിയിൽ നിങ്ങൾ പ്രതികരിക്കും, നിങ്ങളെ ഗൗരവമായി എടുക്കാൻ സുഹൃത്തുക്കളെയും പങ്കാളികളെയും അത് നിർബന്ധിക്കും. ഭയപ്പെടുന്നത് അവസാനിപ്പിച്ച് നിങ്ങളുടെ കയ്യിൽ ഉള്ളതുകൊണ്ട് പ്രവർത്തിക്കാൻ പഠിച്ച സമയത്തെ കുറിച്ചല്ലേ ചിന്തിക്കുന്നത്?

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

താഴ്ന്ന് കൊടുക്കുകയും താഴ്‌മയോടെ എല്ലാം സ്വീകരിക്കുന്നതും നിങ്ങളായിരിക്കണമെന്നതിന് അന്തിമ കാരണങ്ങളൊന്നുമില്ല, എന്നാൽ ബലപ്രയോഗത്തിലൂടെ എല്ലാ ദിവസവും വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങളുടെ വഴിയേ പോകണമാണെങ്കിൽ നിങ്ങളെ തന്നെ പ്രേരിപ്പിക്കുക. എങ്ങനെയാണു ചില ആളുകൾ പ്രതികരിക്കുന്നത് എന്ന് നിങ്ങൾ ആശ്ചര്യപ്പെടും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ജോലിസ്ഥലത്തോ നിങ്ങളുടെ പതിവ് കാര്യങ്ങളിലോ ശ്രദ്ധേയമായ ചില മാറ്റങ്ങൾ നടപ്പിലാക്കാൻ നിങ്ങൾ ഇപ്പോൾ തയ്യാറാണ്. എന്നാൽ ഒരു കാര്യം ഉറപ്പാണ്; സുഹൃത്തുക്കളുടെയും പങ്കാളികളുടെയും സമ്മതവും സഹായവും അതിന് തികച്ചും അത്യാവശ്യമാണ്. അവരെ പ്രേരിപ്പിക്കുന്നതിന് നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇത് നിങ്ങളെ ഉണർത്തുന്ന സമയമാണ്, മറ്റുള്ളവരെ പാതിവഴിയിൽ കണ്ടുമുട്ടാനുള്ള നിങ്ങളുടെ എല്ലാ ഒരുക്കങ്ങളും മനോഹരമായി നടക്കാൻ പോകുകയാണെന്ന് ഇപ്പോൾ തോന്നുന്നു. നിങ്ങളുടെ പ്രതീക്ഷകൾ മികച്ചതാണ്,വ്യക്തിപരവും തൊഴിൽപരവുമായ മേഖലകളിൽ നിങ്ങളുടെ ജീവിതം ഇപ്പോൾ കൂടുതൽ പൂർത്തീകരിക്കപ്പെടുന്നു.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇപ്പോൾ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ നിങ്ങളെ ശരിയായ പാതയിൽ തുടരാനും വരും ആഴ്ചകളിൽ ആവേശകരമായ സാധ്യതകളെ നന്നായി നേരിടുന്നുവെന്ന് ഉറപ്പിക്കാനും സഹായിക്കുന്നു. സഹായിക്കും. തന്ത്രവും നയതന്ത്രവും നിങ്ങൾക്ക് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളായിരിക്കണം. അത് പെട്ടെന്ന് ഉണ്ടാവില്ലെന്ന് എനിക്കറിയാം, എന്നാലും ശ്രമിക്കുക!

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇത് നിങ്ങൾക്ക് ആവേശകരമായാ ഒരു കാലഘട്ടമായിരിക്കണം, എന്നാൽ നിങ്ങളുടെ ഭാവിയിൽ വലിയ സ്വാധീനം ചെലുത്താൻ പോന്നതല്ല. പകരം, നിങ്ങൾ കൂടുതൽ ആസ്വദിക്കുന്ന പ്രവർത്തികളിൽ ശ്രദ്ധകേന്ദ്രീകരിക്കും, അത് കൂടുതൽ ബന്ധങ്ങൾ ഉണ്ടാക്കും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today june 30 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today June 29, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express