ജ്യോതിഷത്തെ വിമര്‍ശിക്കുന്നതിനായി ഒരു സംഘം ശാസ്ത്രജ്ഞര്‍ അണിനിരന്ന ഒരു ടെലിവിഷന്‍ പരിപാടിയില്‍ അടുത്തിടെ ഞാന്‍ പങ്കെടുത്തിരുന്നു. നിങ്ങള്‍ ഇതേക്കുറിച്ച് ഒന്നും അറിയാതെ എത്രമാത്രം ഇതിനെ നിങ്ങള്‍ മനസ്സിലാക്കുന്നുവെന്ന് ചോദിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. തങ്ങള്‍ക്ക് അറിഞ്ഞു കൂടാത്ത കാര്യങ്ങളെ കുറിച്ച് ആധികാരികമായി സംസാരിക്കുന്ന ആളുകളുള്ള രസകരമായ ലോകമാണിത്. എങ്കിലും ഞാനും അത് ചിലപ്പോഴൊക്കെ ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നു.

Horoscope of the Week (June 28- July 04, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഇന്നലത്തെ ചാന്ദ്ര നില നിങ്ങളെ വൈകാരികമായി ശ്വാസം മുട്ടിച്ചിട്ടുണ്ടാകും. സാഹചര്യങ്ങളുടെ മേല്‍ നിയന്ത്രണം നേടാന്‍ നിങ്ങളെ സഹായിക്കുന്ന സംഭവങ്ങളാണ് ആകാശത്ത് നടക്കുന്നതെന്നത് ഭാഗ്യമാണ്.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

എല്ലാത്തിനും എന്തുകൊണ്ട് വ്യക്തത ഉണ്ടാകണമെന്നതിന് ഒരു കാരണവുമില്ല. ഒന്നിനും വ്യക്തതയില്ലാത്ത മറ്റൊരു ദിവസത്തെ നിങ്ങള്‍ പ്രതീക്ഷിക്കുകയും വേണം. നിങ്ങളുടെ സ്വപ്‌നങ്ങളെ ആസ്വദിക്കുകയും നിങ്ങളുടെ തോന്നലുകളെ പിന്തുടരുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ ഗ്രഹനിലയില്‍ നിന്നും മികച്ചത് ലഭിക്കാനുള്ള നല്ല മാര്‍ഗം. തമാശ പറയാനും ആസ്വദിക്കാനുമുള്ള മാനസികാവസ്ഥ കൂടെ കരുതണം.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

മികച്ച ആശയവിനിമയമുള്ള ഒരു വ്യക്തിയായി നിങ്ങള്‍ അറിയിപ്പെടുന്നുണ്ടെങ്കിലും സംഘമായി പ്രവര്‍ത്തിക്കാനുള്ള കഴിവാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തി. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നുള്ളതിന് അനുസരിച്ചുള്ള നിങ്ങളെന്ന വ്യക്തിയെ ഉറപ്പിക്കുമ്പോള്‍ തന്നെ ഒരു സാഹചര്യവുമായി ചേര്‍ന്ന് പോകുന്നതിനുള്ള വഴിയും നിങ്ങള്‍ കണ്ടെത്തണം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

കര്‍ക്കിടക രാശിക്കാരുടെ വൈകാരികമായതും പിന്‍വാങ്ങുന്നതുമായ ഗുണങ്ങളെ മറക്കുക. നിങ്ങളുടെ ഗ്രഹ വ്യക്തിത്വത്തിന്റെ മറ്റൊരു വ്യത്യസ്ത പ്രത്യേകത പുറത്തു കൊണ്ടുവരേണ്ട ദിവസമാണിന്ന്. കൂടുതല്‍ ആഗ്രഹങ്ങളുണ്ടാകണം, ദയാരഹിതനും കഠിന ഹൃദയനുമാകണം. കൂടാതെ, അപ്രതീക്ഷിതമായതിനെ പ്രതീക്ഷിക്കുക. നിങ്ങള്‍ക്കൊരിക്കലും തയ്യാറായിരിക്കാന്‍ കഴിയില്ല.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ ഗ്രഹനിലയിലൂടെ യാത്ര ചെയ്യാന്‍ ശുക്ര ഗ്രഹത്തിന് സന്തോഷമുണ്ട്. പക്ഷേ, നിങ്ങളുടെ പ്രണയ പ്രതീക്ഷകളില്‍ താമസിയാതെ മാറ്റം വരും. നിങ്ങള്‍ സ്വയം ആസ്വദിക്കാനുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കുക. എന്നാല്‍, നിങ്ങളൊരു ലക്ഷ്മണ രേഖ വരയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

ശക്തമായ സാമ്പത്തിക സൂചനകള്‍ കുറച്ചു നാള്‍ കൂടെ തുടരും. പക്ഷേ, അശ്രദ്ധയും നഷ്ടവും ഉണ്ടാകുമെന്ന് നക്ഷത്രങ്ങള്‍ സൂചിപ്പിക്കുന്നു. നിങ്ങള്‍ എല്ലാ സംശയാസ്പദമായ വിശദാംശങ്ങളേയും ആര്‍ത്തിയോടുള്ള അവകാശ വാദങ്ങളേയും ചോദ്യം ചെയ്യണം. ചിലര്‍ നിങ്ങളെ തെറ്റായ വഴിയേ നയിച്ചേക്കും. അങ്ങനെ ചെയ്യണമെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാകില്ല.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

മറ്റുള്ളവര്‍ എന്തു പറയുന്നുവെന്ന് കേള്‍ക്കാതിരിക്കാന്‍ നിങ്ങള്‍ക്കാകില്ല. നിങ്ങള്‍ ശ്രദ്ധിക്കാതെയിരുന്നാല്‍ അത് അവരെ പ്രകോപിപ്പിക്കുയും ഉച്ചത്തിലെ പ്രഖ്യാപനങ്ങളിലേക്ക് നയിക്കുകയും ചെയ്യും. എന്നുവച്ച്, അവരുടെ വാക്കുകള്‍ക്ക് പെട്ടെന്ന് അര്‍ത്ഥം ലഭിക്കുന്നുവെന്നല്ല.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

കഠിനമായി പ്രവര്‍ത്തിക്കുക. നിങ്ങള്‍ ഇടവേള എടുക്കുന്നുണ്ടെങ്കില്‍ തന്നെ സജീവവും അയവുള്ളതുമായിരിക്കുക. നിങ്ങള്‍ ഇടുങ്ങിയ വഴി തെരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങളുടെ കാലിനടിയില്‍നിന്നും മണ്ണൊലിച്ച് പോകും. കൂടാതെ, പെട്ടെന്നൊരു വാഗ്ദാനം നല്‍കുകയാണെങ്കില്‍ ഒരു പങ്കാളി നിങ്ങളെ പിടികൂടും.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

നിങ്ങള്‍ സ്വര്‍ഗവുമായി ചേര്‍ന്നു പോകുന്നുവെങ്കില്‍ പ്രതീക്ഷയുടേയും അവസരങ്ങളുടേയും കാലത്തെ നിങ്ങള്‍ ദീര്‍ഘിപ്പിക്കും. വ്യക്തിപരമായ വൈകാരിക വീണ്ടെടുപ്പിനെ നിങ്ങള്‍ ആസ്വദിക്കണം. മറ്റുള്ളവര്‍ ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ സമയം ആസ്വദിക്കുന്നതില്‍ നിങ്ങള്‍ തെറ്റൊന്നും വിചാരിക്കേണ്ടതില്ല. നിങ്ങളെ ഒതുക്കാനും നിങ്ങള്‍ ഒന്നുമല്ലാത്തയാളാണെന്നും ചിന്തിപ്പിക്കാന്‍ അവരെ അനുവദിക്കരുത്.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

എല്ലാ വിധ മുന്‍വിധികളേയും മാറ്റിവച്ച് പ്രവര്‍ത്തിക്കേണ്ട ദിവസമാണിന്ന്. നിങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ചവയ്‌ക്കേണ്ട സംഗതിയാണ്. നിങ്ങള്‍ വീണ്ടും ഒന്നുമില്ലാത്ത മാനസ്സികാവസ്ഥയില്‍ നിന്നും തുടങ്ങുകയാണെങ്കില്‍ നിങ്ങള്‍ പങ്കാളിയെ തെറ്റിദ്ധരിച്ചുവെന്ന് മനസ്സിലാകും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ ദീര്‍ഘകാല ഭാവിയെ കുറിച്ച് ആശങ്കപ്പെടേണ്ട ചില കാര്യങ്ങളില്‍ പലതും ചെയ്യേണ്ടതുണ്ട്. ലക്ഷ്യങ്ങളിലുള്ള ശ്രദ്ധ മാറിയെങ്കില്‍ നിങ്ങളുടെ ഗ്രഹങ്ങളുടെ ഊര്‍ജ്ജം ബുദ്ധിപൂര്‍വമായി ഉപയോഗിച്ച് വിദഗ്ദ്ധരുമായി സംസാരിക്കുക. സുഹൃത്തുക്കളുമായി സല്ലപിക്കുക. എല്ലായിടത്തു നിന്നും ഉപദേശം തേടുക.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

ചൂതാട്ടത്തിന്റെ മാനസികാവസ്ഥയിലാണ് നിങ്ങള്‍. എല്ലാ വൈകാരിക റിസ്‌കുകളും എടുക്കുക. നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് ചേരുമെങ്കില്‍ അസാധാരണമായ പദ്ധതികല്‍ സ്വീകരിക്കുക. എന്നിരുന്നാലും, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. പണം വെറുതെ കളയരുത്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ പറയുന്നത് കേല്‍ക്കുക. നിങ്ങള്‍ കരുതുന്നതിനേക്കാളും കൂടുതല്‍ ബുദ്ധിയുള്ളവരായിരിക്കും അവര്‍.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook