scorecardresearch
Latest News

Daily Horoscope June 29, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 29, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope June 29, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 29, 2022: ഇന്നലെ ഞാൻ ടൈം ട്രാവലിനെ കുറിച്ച് പരാമർശിച്ചതിന് ശേഷം എനിക്ക് മറ്റൊരു കാര്യം മനസ്സിലായി, അത് ജ്യോതിഷത്തെ നശിപ്പിക്കും. നമ്മുടെ ഇപ്പോഴത്തെ ജ്യോതിഷം, ക്രമാനുഗതമായി ഭാവിയിലേക്കു നീങ്ങുന്ന കാലചക്രങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആളുകൾ ഇടയ്ക്കിടെ ഓരോ കാലഘട്ടത്തിലേക്ക് ചാടാൻ തുടങ്ങിയാൽ, ജ്യോതിഷികൾക്കു പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ട്!

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കുട്ടികളും യുവാക്കളുമായുള്ള ബന്ധം മോശമാണെങ്കിൽ, ഭൂതകാലത്തെ മറന്ന് ഇവിടം മുതൽ ലളിതവും സംതൃപ്തവുമായ സമയം കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതൽ ടെൻഷനുകൾ ഉണ്ടാകും, പക്ഷേ അതെല്ലാം നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഓർക്കുക, സംയമനം പാലിക്കുന്നത് ആളുകളെ ആകർഷിക്കുന്നു.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

വളരെക്കാലമായി കുഴിച്ചുമൂടപ്പെട്ട കാര്യങ്ങളിൽ സൂര്യൻ ഇപ്പോൾ പുതിയ വെളിച്ചം വീശാൻ തുടങ്ങുകയാണ്. സമീപകാല കുടുംബ പ്രശ്നങ്ങൾക്ക് ശേഷം നിങ്ങൾ മിടുക്കനാണെങ്കിൽ, മറ്റു പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് രണ്ടു ആഴ്ചകൾ കൂടിയുണ്ട്. പങ്കാളികളോട് അവർ എന്താണ് ചിന്തിക്കുന്നതെന്ന് ചോദിച്ച് തുടങ്ങുക, അവർക്ക് എങ്ങനെ തോന്നുന്നുവെന്ന്.

Also Read: Monthly Horoscope July 2022: മകം മുതൽ തൃക്കേട്ട വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

മിഥുനം രാശി (മേയ് 22 – ജൂൺ 21)

മറ്റുള്ളവർ വളരെ വിചിത്രമായി പെരുമാറുന്നത് എന്താണെന്ന് നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഒരുപക്ഷെ തെറ്റായ ഇടത്താകും നോക്കുന്നത്. നിങ്ങളുടെ ഗ്രഹങ്ങൾപറയുന്നത് അതിന്റെ ഉത്തരങ്ങൾ മറ്റുള്ളവരെക്കാൾ നിങ്ങൾക്ക് ഉള്ളിൽ തന്നെയാണെന്നാണ്. ചിലപ്പോൾ നിങ്ങളുടെ പ്രവർത്തികൾക്ക് അപ്രതീക്ഷിതമായ ഫലങ്ങൾ പോലും ഉണ്ടായേക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

കഴിഞ്ഞ കുറച്ചു ആഴ്ചകളിൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ തീർച്ചയായും ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകാം, ഇനിയും അത് തുടരാനിടയുണ്ട്. ഭാവിയിലേക്കായി പണം സാമ്പത്തിക്കാൻ നിങ്ങൾക്ക് ഇപ്പോൾ സമയം ഉപയോഗിക്കാം. പ്രണയ കാര്യങ്ങളിൽ പോലും, നിങ്ങൾക്ക് എത്ര താങ്ങാനാവും എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പങ്കാളികൾ നിങ്ങളെ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Also Read: Mars Transit 2022 Astrology, Horoscope Predictions: നാളെ ചൊവ്വ രാശിമാറും, അടുത്ത 14 ദിവസം ശ്രദ്ധിക്കുക; സമ്പൂർണ്ണ നക്ഷത്രഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ രാശിയുമായി ചന്ദ്രൻ ഒരു പുതിയ ബന്ധം ആരംഭിക്കുകയാണ്, അതിനാൽ തന്നെ ഇത് ചിങ്ങം രാശിക്കാർക്ക് ഒരു പ്രത്യേക സമയമാണ്. ഭാവിയിലേക്ക് നിങ്ങളുടെ വ്യക്തിഗത തീരുമാനങ്ങളെ അനുകൂലിക്കുന്ന ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് നിങ്ങൾ, ആഗ്രഹിക്കുക എന്നതാണ് നിങ്ങൾക്ക്ക് ചെയ്യാനാവുക. എന്നാൽ അത് യാഥാർത്ഥ്യമാകുമോ? അത് ശ്രമിച്ചാൽ മാത്രമേ നിങ്ങൾക്കറിയൂ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയോ ഉണ്ടെന്ന് നിങ്ങളുടെ സുഹൃത്തുക്കളും എതിരാളികളും ഒരേപോലെ സമ്മതിക്കുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ തുടങ്ങിയിരിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ പ്രതീക്ഷയിൽ നിന്ന് വ്യത്യസ്‍തമായി അവസാനിക്കാനാണ് സാധ്യത. പ്രണയകാര്യങ്ങളിൽ പതിയെ മുന്നോട്ട് പോവുക, നിങ്ങൾ വാഗ്‌ദാനം ചെയ്ത കാര്യങ്ങൾ മറക്കാതിരിക്കുക.

Also Read: Weekly Horoscope (June 26  – July 02, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ സാമൂഹിക ജീവിതംആശ്ചര്യപ്പെടുത്തുന്ന രീതിയിൽ പുനരുജ്ജീവിപ്പിക്കാൻ പോകുകയാണ്. നാളെ മുതൽ തന്നെ പുതിയ സാധ്യതകളെക്കുറിച്ച് നിങ്ങൾ ബോധവാന്മാരാകും, എന്നാൽ ആവശ്യമുള്ള ക്ഷണങ്ങൾ എത്താൻ രണ്ടാഴ്ച വരെ സമയമെടുക്കും. ഒരുപക്ഷേ, പങ്കാളികൾ വളരെ പതിയെ നീങ്ങുന്നത് കൊണ്ടാകാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വീട്ടിലെ ഒരു പ്രധാനകാര്യം അധികം താമസമില്ലാതെ തന്നെ ചർച്ച ചെയ്യണം. വേണ്ടപ്പോൾ പ്രായോഗിക സംഭാഷണങ്ങൾ നടത്താൻ നിങ്ങൾ മിടുക്കനാണ്, നിങ്ങൾക്ക് ഒരു സുഹൃത്തിന്റെ തലയിൽ കുറച്ച് വെളിച്ചം നൽകാനാവുമെങ്കിൽ നിങ്ങൾ അവർക്ക് ചെയ്യുന്ന വലിയ ഉപകാരമാകും അത്. അതിൽ യാതൊരു സംശയവുമില്ല!

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Also Read: Monthly Horoscope July 2022: അശ്വതി മുതൽ ആയില്യം വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ചിന്തിക്കാൻ നിങ്ങൾ കൂടുതൽ സമയം ചിലവഴിച്ചേക്കും. ചില യാത്രകൾ നടത്താനുണ്ട് പക്ഷെ അത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമായിരിക്കും, അത് അതിന്റെ ഏറ്റവും ആഴത്തിൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളെ വരെ സ്പർശിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചന്ദ്രൻ ഇപ്പോൾ സഹായകമാരായ സ്ഥാനത്താണ്. ഇന്നത്തെ ദിവസത്തെ കാര്യങ്ങൾ നിങ്ങൾക്ക് പൂർണമായ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാനാകും, പക്ഷെ നിങ്ങൾ നിങ്ങളുടെ വികാരങ്ങളോട് സത്യസന്ധത പുലർത്തണം. വഞ്ചിക്കാൻ ശ്രമിച്ചാൽ നിങ്ങളെ ആരും ബഹുമാനിക്കില്ല.

Also Read: Monthly Horoscope July 2022: ജൂലൈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ആളുകൾ എത്രവേണമെങ്കിലും ശ്രമിച്ചോട്ടെ, നിങ്ങളിൽ നിന്ന് ഒരു രഹസ്യങ്ങളും പുറത്തെടുക്കാൻ അവരെ സമ്മതിക്കരുത്. നിങ്ങൾക്ക് കുറച്ചു സമയം മാറ്റിവെക്കാനുണ്ടെങ്കിൽ, മറ്റെല്ലാത്തിൽ നിന്നും മാറി ആ സമയം വേണ്ടി തന്നെ ചെലവഴിക്കുക. നിങ്ങൾക്ക് ശരിക്കും എന്താണ് തോന്നുന്നത് എന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ശുക്രനും ചൊവ്വയും നിങ്ങളുടെ തീവ്രമായ ആഗ്രഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, എന്നാൽ അതേസമയം നിങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഈ വൈകാരിക ധർമ്മസങ്കടങ്ങൾക്കിടെ നിങ്ങൾ എങ്ങനെ നിങ്ങളുടെ വഴി തിരഞ്ഞെടുക്കാൻ പോകുന്നു എന്നത് ഒരു ചോദ്യമാണ്!

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ: ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today june 29 2022 aries gemini cancer virgo capricorn zodiac signs check astrological prediction