Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

Horoscope Today June 29, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 29, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today June 29, 2021: ഞാൻ ഇന്നലെതന്നെ പറയേണ്ടതായിരുന്നു, എന്റെ തിരഞ്ഞെടുത്ത രാശിയായ കന്നി വളരെ ശ്രദ്ധവേണ്ട ഒന്നാണ്. കഠിനാധ്വാനം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അത് പിന്തുണ നൽകുന്നു, വിശദമായി ശ്രദ്ധ നൽകുക, മറ്റുള്ളവർക്ക് ശ്രദ്ധയും പരിഗണയും നൽകി ഒരു നല്ല ലോകം കെട്ടിപ്പടക്കുന്നതിന് പരമാവധി പ്രതിബദ്ധത കാണിക്കുക. അത് എനിക്ക് തീർത്തും അനുയോജ്യമായി തോന്നുന്നു.

Read More: Horoscope of the Week (June 27 – July 03, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ഗ്രഹരീതികളിൽ തൊഴിൽപരമായ പ്രശംസയും സാമ്പത്തിക പ്രതിഫലവും പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നതുകൊണ്ട്, നിങ്ങളുടെ അധ്വാനത്തിന്റെ ഫലം ലഭിക്കുമെന്ന് കരുതുന്നതിൽ അർത്ഥമില്ല. വ്യക്തിപരമായ ഒന്നോ രണ്ടോ ചോദ്യങ്ങൾ ആദ്യം ചർച്ച ചെയ്യപ്പെടാൻ ഇടയുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ ദൈനംദിന കാര്യങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിഗത ഗ്രഹമായ ചന്ദ്രൻ, നെപ്റ്റ്യൂൺ, പ്ലൂട്ടോ എന്നിവയുമായി ഒത്തുചേരുന്നു, അത് നിങ്ങളുടെ ജീവിതത്തെ മൊത്തത്തിൽ പ്രതീകവത്‌കരിക്കുന്നു. അതുകൊണ്ട് ഇത് നിങ്ങളുടെ ഭാവിയെ കുറിച്ച് ആഴത്തിൽ ചിന്തിക്കാനുള്ള സമയമാണ്. ലഭ്യമായ സാധ്യതകൾ എല്ലാം പരിഗണിക്കുക. അത്ര സാധ്യതയില്ലാത്ത ആശയങ്ങൾ പോലും പുതിയ വാതിലുകൾ തുറക്കാൻ സഹായിക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളിപ്പോൾ നിങ്ങളുടെ പ്രചോദനവും ഊർജ്ജവും നാടകീയമായി അവതരിപ്പിച്ചു നിങ്ങളുടെ സഹപ്രവർത്തകരെ നിങ്ങൾ നിശബ്ദതാരാക്കിയിട്ടുണ്ടാകും, നിങ്ങൾ മഹാമനസ്കനാണ്. വിജയത്തിലെ മഹാമനസ്കത എപ്പോഴും പ്രശംസിക്കപ്പെടുന്ന ഒന്നാണ്. മറ്റൊരു വശത്ത്, മറ്റാരും നൽകിയില്ലെങ്കിലും നിങ്ങൾ തന്നെ ഒരു തലോടൽ നല്കാൻ ഇടയുണ്ട്!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പഴയ ഗ്രഹങ്ങളായ ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീവ സ്വയം സംശയങ്ങൾക്കും പ്രശ്‌നങ്ങൾക്കും ഇടയിലും സന്തോഷവും സംതൃപ്തിയും നല്കാൻ സാധ്യതയുണ്ടെന്ന് ഓർക്കുക. ഇപ്പോഴത്തെ ഗ്രഹ വിന്യാസങ്ങൾ‌ വളരെ പോസിറ്റീവായതിനാൽ‌, മുൻ‌പത്തെ ഗുണങ്ങളെ പിന്നീടുള്ളവയെക്കാൾ പ്രാധാന്യം നൽകി പറയാൻ ശ്രമിക്കുക, സ്വയം വിശ്വസിക്കുക!

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ആശയങ്ങൾ ദൃഢമായി വേഗത്തിൽ സഞ്ചരിക്കുമെന്ന് ബുധനും ശനിയും ഇപ്പോഴും നിങ്ങളുടെ ചിഹ്നത്തിന് ആശ്ചര്യകരമായ സന്ദേശങ്ങൾ അയച്ച് ഉറപ്പു നൽകുന്നുണ്ട്. ജോലി സ്ഥലത്ത് എടുക്കേണ്ട തീരുമാനങ്ങൾക്ക് പ്രേരണ നല്കാൻ നിങ്ങളുടെ ദീർഘ കാല ഭാവിയെ കുറിച്ചുള്ള ചിന്തകളെ അനുവദിക്കുക. നിങ്ങൾ എന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് അറിയാമെന്ന് പങ്കാളികൾക്ക് തൃപ്തി വന്നാൽ അവർ നിങ്ങളെ പിന്തുണക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മറ്റുള്ളവർ‌ പറയുന്നതോ ചിന്തിക്കുന്നതോ ചെയ്യുന്നതോ ഒരു കാര്യത്തിന് പ്രാധാന്യമുണ്ടോ എന്ന് നിങ്ങൾ ഇപ്പോൾ സ്വയം ചോദിക്കണം. നിങ്ങളെ ചുറ്റിപ്പറ്റിയുള്ള അശാസ്‌ത്രീയവും അടിസ്ഥാനപരമായി നിസ്സാരവുമായ അഭിപ്രായങ്ങളേക്കാൾ സത്യത്തിലേക്ക് ശ്രദ്ധിക്കേണ്ട സമയമാണിത്. നിങ്ങൾ ഒരു പുതിയ പ്രണയത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിൽ, നിങ്ങളുടെ അഭിനിവേശം ഇല്ലാതാകും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

മാറ്റം വൈകിയതും ആവശ്യമുള്ളതുമാണെന്ന് ഒരു പങ്കാളിയെയോ സഹപ്രവർത്തകനെയോ ബോധ്യപ്പെടുത്തുക എന്നതാണ് നിങ്ങളുടെ പ്രധാന പ്രശ്നം എന്ന് തോന്നുന്നു. നിങ്ങളുടെ സാമ്പത്തിക നിർദ്ദേശങ്ങളെ സംബന്ധിച്ചിടത്തോളം ആളുകൾ നിങ്ങളുമായി യോജിക്കുന്നതിന് ശരാശരിയേക്കാൾ മികച്ച സാധ്യതയുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ സാധാരണ രഹസ്യ സ്വഭാവത്തിൽ നിന്നും പുറത്തുകടക്കാൻ പ്രയാസമാണെങ്കിലും അടുത്ത രണ്ടാഴ്ച ടീം വർക്ക് പ്രധാനമാണ്. നിങ്ങൾക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ നിങ്ങളുടെ പദ്ധതികളും നിർദേശങ്ങളും പങ്കുവക്കണം. നിങ്ങളുടെ നല്ല വിശ്വാസത്തിന്റെ ഉറപ്പിനായി അല്പം പണം നിക്ഷേപിക്കേണ്ടതായും വന്നേക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾക്ക് കുറച്ചു നാളത്തേക്ക് പിൻസീറ്റ് എടുക്കാൻ കഴിയും എന്ന് തോന്നുന്നില്ല, ജോലി കാര്യങ്ങളും പങ്കാളികളുടെ യോഗ്യതകളും നിങ്ങളുടെ കൂടുതൽ കൂടുതൽ സമയം എടുക്കാൻ സാധ്യതയുണ്ട്. നിങ്ങളെ പെട്ടിക്കുള്ളിലാക്കാൻ കഴിയാത്തതും സാധ്യമല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് നിങ്ങളുടെ സ്വന്തം വികാരങ്ങളെ നിങ്ങൾ അനുവദിച്ചു കൊടുത്തുവെന്നതാണ് വസ്തുത.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സമർത്ഥവും വെല്ലുവിളി നിറഞ്ഞതുമായ വശങ്ങൾ സൂചിപ്പിക്കുന്നത്, അടുത്ത കൂട്ടുകാരുള്ള സാഹചര്യങ്ങൾ നിയന്ത്രണത്തിലാണെന്നും അവർക്ക് അവയെ സഹായമില്ലാതെ നേരിടാൻ കഴിയുമെന്നുമാണ്. എന്നിരുന്നാലും, അത്തരമൊരു പ്രത്യാശയുടെ നിമിഷത്തിൽ, സമയബന്ധിതമായി സഹായഹസ്തം നൽകുന്നതിന് നിങ്ങൾ അംഗീകരിക്കപ്പെടും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾക്ക് കീഴിലാണെന്ന് നിങ്ങൾ വിശ്വസിക്കുന്നവരാൽ നിങ്ങൾ സ്വാധീനിക്കപ്പെടാൻ പോകുന്നില്ല. എന്നാലും, നിങ്ങളുടെ അത്രയും നേട്ടങ്ങൾ ഇല്ലാത്ത നിങ്ങളുടെ അത്രയും കഴിവുകളില്ലാത്ത ആളുകൾക്ക് നിങ്ങളെ മറികടക്കാനുള്ള ശക്തിയുണ്ടാകും. ഇന്നത്തേക്ക് ഒരു ഉപദേശം- അടിയന്തരമായ സാമ്പത്തിക വിഷയങ്ങളിൽ നിങ്ങളുടെ ശ്രദ്ധ നൽകുക. ഒരു വിലപേശൽ നടത്തി കയ്യിൽ നിന്നും പോകുന്ന ഒരു പ്രശ്നത്തെ തടയാൻ കഴിയും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വളരെ വിശ്വാസകരമായ ഒരു ഗ്രഹവശം നിങ്ങളെ ഇപ്പോൾ സംസാരിക്കാനും പുതിയ ആശയങ്ങൾ രൂപീകരിക്കാനും അനുവദിക്കുന്നു. മറ്റുള്ളവർ അവരുടെ നിർദേശങ്ങൾ മുന്നോട്ട് വെക്കുകയാണെങ്കിൽ ഒരു സംവാദത്തിലൂടെ അവയെ അടിച്ചമർത്താൻ ശ്രമിക്കരുത്. നിങ്ങൾ ഇതുവരെ അനിവാര്യമായത് പിന്തുടർന്നു. പക്ഷേ ഇനിയും കൂടുതൽ പോകണോ?

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today june 29 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today June 28, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express