നിങ്ങൾക്ക് ഊഹിക്കാവുന്നത് പോലെ ഇന്ന് ചന്ദ്രന്റെ (തിങ്കളിന്റെ) ദിവസമാണ്. അതെ, തിങ്കൾ-തിങ്കളാഴ്ച, അത്രേയുള്ളൂ. പൂർണ ചന്ദ്രനെ പോലം, ചന്ദ്രന്റെ സ്വാധീന സമയത്ത് ജനിച്ചവർക്ക് മൃദുവും മാസളവുമായ ശരീരവും വട്ടത്തിലുള്ള മുഖവുമുണ്ടായിരിക്കും. അങ്ങനെയൊരാൾ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നാൽ, അവർക്ക് നിങ്ങളേയും നിങ്ങളുടെ വീടിനേയും നന്നായി പരിപാലിക്കാനാകും എന്ന് ഞാൻ പറയുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ വികാരങ്ങളെ ഭരിക്കുന്ന ചന്ദ്രൻ ഇന്ന് വളരെ പ്രാധാന്യമർഹിക്കുന്നു എന്ന വസ്തുത, നിലവിലുള്ള എല്ലാ പദ്ധതികളും ഫലപ്രാപ്തിയിലെത്തിക്കാനുള്ള ഒരു ദിവസമാണിതെന്ന് മാത്രമല്ല, വേഗത വർധിപ്പിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കണമെന്നും സൂചിപ്പിക്കുന്നു. ആരാണ് മികച്ചതെന്ന് മറ്റ് ആളുകൾ ഓർമ്മിക്കേണ്ടതുണ്ട്!

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

എല്ലാം വെളിപ്പെടുത്തുക എന്നത് എപ്പോഴും അത്ര നല്ല ആശയമായിക്കൊള്ളണം എന്നില്ല. രഹസ്യമായി സൂക്ഷിക്കേണ്ട എന്തോ ഒന്ന് ഇപ്പോൾ നിങ്ങളുടെ പക്കലുണ്ട്. എല്ലാ കാര്യങ്ങളും പരിഗണിക്കുമ്പോൾ, ദിശയിലെ ഇപ്പോഴത്തെ മാറ്റം വളരെ പെട്ടെന്നുള്ളതും കൌതുകകരവുമാണെന്ന് ഞാൻ പറയും, യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കണ്ടെത്തുന്നത് ആഴ്ച അവസാനിക്കുന്നതിന് തൊട്ടു മുൻപാകാം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഇന്ന് 101 ശതമാനം ആകാംക്ഷയോടെ നിങ്ങൾ നിങ്ങളെ സമൂഹ്യപരമായ കാര്യങ്ങളിലേക്ക് മാറ്റിവച്ചിരിക്കുകയാകും. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് നല്ല കാര്യമാണ്. നിങ്ങൾക്ക് എന്തെങ്കിലും തുറന്ന് പറഞ്ഞ് ഭാരമിറക്കാനുണ്ടെങ്കിൽ ഇന്ന് അത് ചെയ്യൂ. വസ്തുതകളോട് ഉറച്ച് നിൽക്കുക എന്നതാണ് അടിസ്ഥാനമായി വേണ്ടത്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഒരു പ്രൊഫഷണൽ അല്ലെങ്കിൽ മറ്റ് ലൗകിക അഭിലാഷങ്ങൾ ഒരു പുതിയ വെളിച്ചത്തിൽ പരിഗണിക്കേണ്ട സമയം വരും. പഠിക്കാനുള്ള ഒരേയൊരു വഴി തെറ്റുകൾ വരുത്തുക എന്നതാണ്, അതിനാൽ ആസൂത്രണം ചെയ്തതനുസരിച്ച് കാര്യങ്ങൾ നടക്കുമോ എന്നതിനെക്കുറിച്ച് വിഷമിക്കേണ്ട. ഇത് ചെയ്യൂ! അടുത്ത തവണ നിങ്ങൾക്കത് ലഭിക്കും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഇന്നത്തെ ഊർജ്ജസ്വലമായ ചാന്ദ്ര വിന്യാസങ്ങൾ എല്ലായിടത്തുമുള്ള ചിങ്ങരാശിക്കാർക്ക് ഗംഭീരമാണ്. എല്ലാ സാഹസിക പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുക, ഗതി എങ്ങോട്ടാണ് എന്നത് ജാഗ്രത പാലിക്കുക, സ്വയം നിയന്ത്രിക്കാതിരിക്കുക. പ്രായോഗിക മാറ്റങ്ങളെ പങ്കാളികൾ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് കണ്ടെത്താനാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ചന്ദ്രൻ ഇന്ന് വെല്ലുവിളി നിറഞ്ഞ പല സൂചനകളും നൽകുന്നു. അതിനാൽ ഒരു സമയത്ത് ഒരു ചുവട് മാത്രം വയ്ക്കാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. സാധിക്കുമ്പോൾ ജീവിതം ആസ്വദിക്കുകയും ആവശ്യമുള്ള ഘട്ടങ്ങളിൽ വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താതിരിക്കുകയും വിട്ടുപോകാൻ അവരെ അനുവദിക്കുകയും ചെയ്യുക. അതിശയിപ്പിക്കുന്ന വസ്തുത, മറ്റ് ആളുകൾക്ക് അവരുടെ സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കിൽ, അവർ അത് ഉപയോഗിക്കാതിരിക്കാൻ തീരുമാനിച്ചേക്കാം. എന്തുകൊണ്ടാണ് ഒരു മാറ്റത്തിനായി നിങ്ങളുടെ തോന്നലുകളെ വിശ്വസിക്കാത്തത്? എന്തുകൊണ്ടാണ് പഴയ പ്രശ്‌നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ പരീക്ഷിക്കാത്തത്?

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ഒരു വഴിത്തിരിവിൽ എത്തും. മാത്രമല്ല, ഇനിയൊരിക്കലും പഴയതുപോലെ ആകുകയുമില്ല. നിങ്ങൾക്ക് എന്തെങ്കിലും ബോധമുണ്ടെങ്കിൽ, നിങ്ങളുടെ ഭാവി അഭിവൃദ്ധിക്ക് ഉറപ്പുനൽകുന്ന അവസ്ഥകളിലേക്ക് നിങ്ങൾ ബോധപൂർവ്വം സാഹചര്യങ്ങളെ നയിക്കും. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, നിങ്ങളോട് അടുപ്പമുള്ള ആളുകൾക്കും അതിന്റെ ഗുണഫലം ലഭിക്കും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഇതൊരു സൗഹാർദ്ദപരമായ ദിവസമാണ്. പക്ഷെ പുറത്തു പോകുന്നതും ആളുകളുമായി ഇടപെടുന്നതും വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കുമോ എന്നത് ഉറപ്പില്ല. അതല്ലെങ്കിൽ അടുപ്പമുള്ളവരുമായുള്ള തർക്കങ്ങളിൽ നിന്നും രക്ഷ നേടാൻ ഇതൊരു വഴിയാകണം എന്ന് ഉറപ്പില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മകര രാശിക്കാർക്ക് സന്തോഷമുള്ള ദിവസമാണ് ഇന്നെന്നാണ് ഗ്രഹനിലകൾ നൽകുന്ന സൂചന. പ്രകോപനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഏതൊരു വിദേശ ബന്ധങ്ങൾ, നിയമപരമായ ചോദ്യങ്ങൾ‌, വിദ്യാഭ്യാസ അഭിലാഷങ്ങൾ‌ എന്നിവയ്‌ക്കെല്ലാം ഒരു പുതിയ ലക്ഷ്യബോധം കൈവരും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ ജീവിതത്തിലെ ഒരു ചെറിയ ചക്രം ഉടൻ അവസാനിക്കും. കുടുംബ സംബന്ധമായതും തൊഴിൽ സംബന്ധമായതുമായ കാര്യങ്ങളിൽ വ്യക്തത വരുകയും പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുകയും ചെയ്യും. ഭാവിയിലെ നേട്ടങ്ങൾക്കായി ഇപ്പോഴേ ഒരു തറക്കല്ലിടാം. പിന്നെ, ഓരോ ഒടുക്കങ്ങളും മറ്റൊരു തുടക്കമാണ് എന്ന് ഓർക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വരാനിരിക്കുന്ന ഗ്രഹനിലകൾ ഇതിനകം തന്നെ നിങ്ങളുടെ ജീവിതത്തിലെ ഒരു നിർണായക വഴിത്തിരിവിനെ സൂചിപ്പിക്കുന്നു. കാലത്തിന്റെ അവസ്ഥകളുമായി പൊരുത്തപ്പെടാനും ആവശ്യമുള്ള ദീർഘകാല പരിഷ്കാരങ്ങളും മെച്ചപ്പെടുത്തലുകളും നടപ്പിലാക്കാനും ഞാൻ നിർദ്ദേശിക്കുന്നു. നിങ്ങൾ‌ കൂടുതൽ‌ ക്രിയാത്മകമായ ഒരു മാതൃക കാണിക്കുമ്പോൾ‌ കുടുംബാംഗങ്ങൾ‌ നിങ്ങളെ ശ്രദ്ധിക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook