scorecardresearch
Latest News

Horoscope Today 29 June 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope and Astrology Today June 29 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today 29 June 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്നത്തെ ദിവസം

ഇന്ന് ഞാൻ മിഥുനം രാശിക്ക് പ്രാധാന്യം നൽകുന്നു. നമ്മുടെ ഗ്രഹത്തിലെ ഏറ്റവും സജീവമായ വ്യക്തികളാണ് മിഥുനം രാശിക്കാർ. ഏറ്റവും നര്‍മ്മോക്തിയുള്ളവരും അവർ തന്നെ. ഒരു ലളിതമായ വാക്കിനു നൂറു അർത്ഥം ലഭിക്കുന്നത് മിഥുനം രാശിക്കാർ സംസാരിക്കുന്നത് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസിലാകും. അതിൽ പലതും രസകരമായതുമാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ മനസ്സിൽ ഇപ്പോഴും പണത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ചിന്തകളാണ്, എന്നാൽ ഈ വാരാന്ത്യത്തിലെങ്കിലും ഇത്തരം പ്രായോഗികമായ പ്രശ്നങ്ങളെ മറക്കാൻ ശ്രമിക്കുക. നിങ്ങൾ എങ്ങനെയാണു മുന്നോട്ട് പോകുന്നതിനുള്ളത് ആലോചിച്ച് സമയം പാഴാക്കാൻ മാത്രമുള്ളതല്ല ഈ ചെറിയ ജീവിതം. പ്രണയവുമായി ബന്ധപ്പെട്ട് ഉണ്ടായൊരു മാറ്റാതെ കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ അടുത്ത ആഴ്ച്ചവരെ കാത്തിരിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

എല്ലാരെക്കാളും മുന്നിൽ എത്താൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം തന്നെ തുടങ്ങുക. സാമൂഹികപരമായ പ്രത്യാശ നിലവിൽ ഉജ്ജ്വലമാണ്, നിങ്ങൾ ലൗകികമായ കാര്യങ്ങൾക്ക് ഒരു പ്രാധാന്യം നൽകുമെങ്കിലും ശരിക്കും നിങ്ങൾ സമയമെടുത്ത് വിശ്രമിക്കേണ്ട സന്ദർഭമാണിത്. എന്നാലിത് നിങ്ങൾ ഒരുകാര്യങ്ങൾക്കും പ്രാധാന്യം നൽകാതിരുന്നാൽ മാത്രമേ സാധിക്കുകയുള്ളു

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ സാമ്പത്തിക പദ്ധതികൾക്ക് രൂപം നല്കാൻ പറ്റിയ സമയമാണ്. നല്ലത് മാത്രം പ്രതീക്ഷിച്ചുകൊണ്ട് കുടുംബപരമായ ക്രമീകരണങ്ങൾ ശരിയാക്കി മുന്നോട്ട് പോവുക. ഒരു വ്യക്തി നിങ്ങൾക്കായി ഒരു സർപ്രൈസ് ഒരുക്കുന്നുണ്ടാകും. ഗാർഹികമായ കോലാഹലങ്ങൾ മറികടക്കാൻ സാധിക്കുന്ന ഒരു മാർഗം എന്തെന്നാൽ, പൂർണമായും പ്രയോഗികമാവുകയും വസ്തുതകളിൽ ഉറച്ച് നിൽക്കുകയും ചെയുക എന്നുള്ളതാണ്. പങ്കാളിയുടെ മനസിനെ അവരുടെ ആധിയിൽ നിന്നും മാറ്റാൻ ശ്രമിക്കുക

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

എന്തുകൊണ്ടാണ് വീട്ടിലുള്ളവർ നിങ്ങളുടെ പദ്ധതികളുമായി വിയോജിക്കാനും അവയ്ക്ക് കാലതാമസം ഉണ്ടാക്കാനും മനപ്പൂർവം ശ്രമിക്കുന്നത്? ഒരുപക്ഷേ നിങ്ങളുടെ നിലവിലെ പദ്ധതികൾ നിങ്ങൾ ആസൂത്രണം ചെയ്തു തുടങ്ങിയപ്പോൾ നിങ്ങളവരോട് ചർച്ച ചെയ്യാൻ മനസ് കാണിക്കാത്തത് കൊണ്ടായിരിക്കാം. അങ്ങനെയാണ് കാര്യമെങ്കിലും, നിങ്ങളവരുടെ നന്മയ്ക്ക് വേണ്ടിയാണു അങ്ങനെ ചെയ്തതെന്ന് അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ചലനം ഈ വാരാന്ത്യത്തിലും നിങ്ങൾ തുടർന്നുകൊണ്ടേയിരിക്കും, എന്നാൽ നീണ്ട യാത്രകളേക്കാൾ ചെറിയ യാത്രകളാകും നിങ്ങൾക്ക് സന്തോഷം നൽകുന്നത്. നിങ്ങളുടെ വീക്ഷണത്തെ മറയ്ക്കാൻ സാധ്യതയുള്ള ശ്രദ്ധയും ആശങ്കകളും മാറ്റിവെച്ച് നിങ്ങളുടെ സാമൂഹിക ജീവിതം ആസ്വദിക്കുക. സാധാരണയിൽ നിന്നും അമിതമായി നിങ്ങൾ ഇന്ന് വൈകാരികമാകാം എന്നാൽ കഴിയുന്നതും സംയമനം പാലിക്കാൻ ശ്രമിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കൂട്ടുകെട്ടിലെ ഒരു പ്രശ്നമോ ആശയവിനിമയത്തിൽ വന്ന പിഴവോ താമസിക്കാതെ പരിഹരിക്കപ്പെടും, ഇതുവരെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ. ഭ്രമങ്ങളിൽ നിന്നും ആവശ്യമില്ലാത്ത ആലോചനകളിൽ നിന്നും ശ്രദ്ധ തിരിച്ച് പ്രായോഗികമായി നിങ്ങൾക്ക് എന്തുചെയ്യാം എന്നുള്ളതിൽ കൂടുതൽ ഊന്നൽ നൽകുക. കൂടാതെ നിങ്ങളൊരു സാമ്പത്തിക സാഹസം ഒഴിവാക്കണം, പ്രത്യേകിച്ച് മറ്റുള്ളവരുടെ പണം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾ ഒരു പ്രണയാതുരമായ വാരാന്ത്യത്തിലേക്കാണ് കടക്കുന്നത്, പ്രതേകിച്ച് നിങ്ങൾ വിവാഹം കഴിച്ചിട്ടില്ലെങ്കിൽ. നിങ്ങൾ വിവാഹിതരാണെങ്കിലും സന്തോഷിക്കാം, കാരണം നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ജീവിതത്തിനു പുതിയ അർത്ഥങ്ങൾ നല്കാൻ ഇനിയും സമയമുണ്ട്. പ്രണയതിൽ പങ്കാളി നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കണം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇന്ന് തുടങ്ങിവയ്ക്കുന്ന കാര്യങ്ങൾക്കെല്ലാം ഉപകാരപ്രദമായ ഫലമുണ്ടാകും. എന്നാലിനിയും വിശദീകരിച്ചുകൊടുക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്, ഒന്ന് രണ്ടു തെറ്റിദ്ധാരണകൾ മാറ്റാൻ നിങ്ങൾ നന്നായി കഷ്ടപ്പെടുന്നുണ്ടാകും. നിങ്ങളൊരു പ്രണയബന്ധത്തെ രഹസ്യമായി വയ്ക്കുന്നതിനാൽ വിവേകപൂർണ്ണമായ സല്ലാപങ്ങൾ സാധ്യമാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾക്ക് അധികസമയമുണ്ടെങ്കിൽ, നിങ്ങളുടെ ദീർഘകാല താല്പര്യങ്ങളായ നിക്ഷേപത്തിലേക്കും പരിരക്ഷയിലേക്കും നിങ്ങൾ കൂടുതൽ ശ്രദ്ധ നൽകും. മിക്ക സൂചനകളും പറയുന്നത് ഇപ്പോൾ തുടങ്ങിവയ്ക്കുന്ന സംരംഭങ്ങളെല്ലാം തന്നെ ലാഭകരമായി വരുമെന്നാണ്, എന്നാലും നിങ്ങൾ വളരെ ശ്രദ്ധാപൂർവം ചിന്തിച്ചുവേണം മുന്നോട്ട് പോകാൻ.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഏറ്റവും വിശാലമായ അർത്ഥത്തിൽ ഇതൊരു പ്രണയനിർഭരമായ വാരാന്ത്യമാണ്. നിങ്ങളുടെ ജീവിതത്തിന്റെ അടുപ്പ൦ നിറഞ്ഞതും വൈകാരികമായതുമായ വശങ്ങളിൽ നിന്ന് തികച്ചും മാറി, പ്രണയത്തിന്റെ നിറമുള്ള കണ്ണട ഉപയോഗിച്ച് നിങ്ങൾ ലോകത്തെ കാണാൻ തുടങ്ങും. വിദേശ സംസ്കാരങ്ങൾ നിങളെ മാടിവിളിക്കാം, എന്നാൽ പങ്കാളികൾ ആരാണോ ആ രീതിയിൽ നിങ്ങളവരെ സ്വീകരിക്കുക, അല്ലാതെ അവർ എങ്ങനെയാകണമെന്ന നിങ്ങളുടെ സങ്കല്പത്തിന് അനുസരിച്ചല്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അസ്വസ്ഥമായ മനോഭാവം നിങ്ങളെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ടിക്കാം, എന്നാൽ നിങ്ങൾ സ്വയം പരിചിതമല്ലാത്ത സന്ദർഭങ്ങളിൽ അകപ്പെട്ടാൽ നിങ്ങൾക്ക് പ്രത്യുപകാരങ്ങൾ ലഭിക്കും. സാമൂഹിക ഒത്തുചേരുകൾ നിങ്ങൾക്ക് ഒരുപാട് അവസരങ്ങൾ നൽകും, പക്ഷേ നിങ്ങൾക്കൊരു ധരണയുമില്ലാത്തൊരു ലോകത്തേക്ക് നിങ്ങൾ എടുത്തുചാടാൻ തയ്യാറാണെങ്കിൽ മാത്രം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഒരു പ്രത്യേക സുഹൃദ് ബന്ധത്തിൽ നിങ്ങൾ ഉറച്ച് നില്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നയതന്ത്രം തന്നെയാണ് നിങ്ങളുടെ മികച്ച തന്ത്രം. എന്നാൽ മാറ്റര് വശത്ത് നിങ്ങളുടെ കഴിവിന്റെ അങ്ങേയറ്റം നിങ്ങൾ എത്തിയെങ്കിലും ഇപ്പോഴാണ് നിങ്ങൾ സ്വയം സ്വാതന്ത്ര്യത്തിലേക്ക് പറക്കേണ്ട സമയം. ഒരു പങ്കാളി അമിതമായ മാനസിക പിരിമുറുക്കത്തിൽ അകപ്പെട്ടെന്ന് തോന്നിയാൽ, സഹായം നൽകേണ്ട സമയമാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today june 29 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction