scorecardresearch

Daily Horoscope June 27, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 27, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope June 27, 2022: ഈ ആഴ്‌ച അസാധാരണമാം വിധം ചില ഗ്രഹ വിന്യാസങ്ങളുണ്ട്. ചിലർ മാറ്റത്തെ എതിർക്കുന്നു, മറ്റുള്ളവർ അതിനെ പ്രോത്സാഹിപ്പിക്കുന്നു, എന്നാല്‍ ഫലം ആശയക്കുഴപ്പത്തിലാക്കിയേക്കാം. അപകടസാധ്യതയുള്ള കാര്യങ്ങളേയും വ്യക്തികളേയും ഒഴിവാക്കാനുള്ള മാര്‍ഗം കാര്യങ്ങള്‍ എല്ലാം മനസിലാക്കിയതിന് ശേഷം പ്രതികരിക്കുന്നതാണ്. എളിമയോടെ മുന്നോട്ട് പോവുകയും വേണം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുള്ള കാര്യങ്ങള്‍ ലഭിക്കണമെങ്കില്‍ അപകട സാധ്യതയുള്ള നിര്‍ദേശങ്ങള്‍ക്ക് ഒപ്പം പോകേണ്ടി വന്നേക്കാം. നിങ്ങളെ ഉപയോഗിക്കാന്‍ മറ്റുള്ളവരെ അനുവദിക്കാതിരിക്കുക. നിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ദിവസങ്ങൾ കടന്നുപോകുമ്പോൾ നിങ്ങൾക്ക് വിശ്രമിക്കാനും ആസ്വദിക്കാനും സമയം ലഭിക്കും. മറുവശത്ത് ഗാർഹിക ഉത്തരവാദിത്തങ്ങളുടെ ഭാരം കുറഞ്ഞതായി നിങ്ങൾക്ക് തോന്നിയേക്കാം. ഒപ്പം താമസിക്കുന്ന ആളുകൾ നിങ്ങൾ മന്ദഗതിയിലാണെന്ന് മനസിലാക്കാന്‍ തുടങ്ങിയാൽ, അവർ നിങ്ങളെ കബളിപ്പിച്ചേക്കാം.

Also Read: Monthly Horoscope July 2022: മകം മുതൽ തൃക്കേട്ട വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നല്ല ആശയവിനിമയമാണ് ആവശ്യം. ഇനിയുള്ള ദിവസങ്ങളിൽ പറയാനുള്ളത് പറയണം. നിങ്ങളുടെ മനസിനെ ബാധിക്കുന്ന എന്തൊ ഒന്ന് സംഭവിച്ചിരിക്കുന്നു. ഒന്ന് രണ്ട് കാര്യങ്ങള്‍ വ്യക്തമാകുനുണ്ട്. വൈകാതെ തന്നെ തീരുമാനത്തിലെത്താന്‍ കഴിയും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിരവധി വിഷമകരമായ സാഹചര്യങ്ങളിൽ നിങ്ങൾ നിശബ്ദത പാലിക്കേണ്ടി വന്നേക്കാം. കൂടാതെ വാഗ്ദാനങ്ങൾ മൂല്യമുള്ളതാണെന്ന് ഉറപ്പാക്കുക. നിങ്ങൾക്ക് ദോഷകരമായ ആളുകളിലേക്കും സ്ഥലങ്ങളിലേക്കും പോകരുത്.

Also Read: Mars Transit 2022 Astrology, Horoscope Predictions: നാളെ ചൊവ്വ രാശിമാറും, അടുത്ത 14 ദിവസം ശ്രദ്ധിക്കുക; സമ്പൂർണ്ണ നക്ഷത്രഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ നക്ഷത്രങ്ങൾ ഈ ആഴ്‌ചയുമായി പൊരുത്തപ്പെടുന്നില്ല. കുറഞ്ഞത് ബുധനാഴ്ച വരെ നിങ്ങളുടെ വ്യക്തപരമായ കാര്യങ്ങള്‍ നീട്ടി വയ്ക്കണം. ബിസിനസ് കാര്യങ്ങള്‍ മുന്നോട്ട് പോകണമെങ്കില്‍ സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധ കൊടുക്കേണ്ടത് ആവശ്യമാണ്. അല്ലാത്തപക്ഷം കാര്യങ്ങള്‍ കൂടുതല്‍ വഷളാകാനിടയുണ്ട്. സമയം ശ്രദ്ധാപൂര്‍വം ഉപയോഗിക്കുക. രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അനുയോജ്യമായ നിമിഷം അടുത്ത ആഴ്ച ആയിരിക്കാം. നിങ്ങള്‍ക്ക് കാത്തിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നു.

Also Read: Weekly Horoscope (June 26  – July 02, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

മറ്റ് പല വ്യക്തികളേയും പോലെ ബുധനാഴ്ചയും വ്യാഴാഴ്ചയും നിങ്ങളുടെ മാനസികാവസ്ഥ മാറാന്‍ സാധ്യതയുണ്ട്. ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങല്‍ കഴിയുന്നത്ര വേഗം ചെയ്യുക. ആഴ്ചയുടെ അവസാനത്തോടെ പങ്കാളികൾ നിങ്ങളുടെ നിർദ്ദേശങ്ങള്‍ തെറ്റിദ്ധരിക്കുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

തൊഴില്‍ മേഖലയില്‍ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പല വൃശ്ചിക രാശിക്കാർക്കും ജീവിതത്തില്‍ പൂർണ്ണമായ മാറ്റത്തിന് സാധ്യതയുണ്ട്. ദീര്‍ഘകാലമായുള്ള ഒരു അഭിലാഷം പൂര്‍ത്തികരിക്കാന്‍ പോവുകയാണ്.

Also Read: Monthly Horoscope July 2022: അശ്വതി മുതൽ ആയില്യം വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ പതിവിലും അൽപ്പം കൂടുതൽ വൈകാരികമായിരിക്കും. ജോലിസ്ഥലത്തും വീട്ടിലും മറ്റ് ആളുകളുമായുള്ള ഇടപാടുകളിലും നിങ്ങൾക്ക് നേട്ടമുണ്ടായേക്കും. നിങ്ങളുടെ കഴിവുകള്‍ വിവേകത്തോടെ ഉപയോഗിക്കണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമ്പത്തിക കാര്യങ്ങളില്‍ അന്തിമ തീരുമാനത്തിലെത്തിയില്ലെങ്കില്‍ ഒന്നിലും മുന്‍കൈ എടുക്കരുത്. വസ്തുതകള്‍ ഉപയോഗിച്ച് വേണം മറ്റുള്ളവരെ നേരിടാന്‍. അപ്പോള്‍ എല്ലാവരും നിങ്ങളുടെ ചിന്തകള്‍ക്ക് പിന്തുണയുമായി വരും.

Also Read: Monthly Horoscope July 2022: ജൂലൈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

എല്ലാ വ്യക്തിബന്ധങ്ങളിലെയും പ്രശ്നങ്ങൾ നിങ്ങൾ ഇപ്പോൾ വ്യക്തമാക്കേണ്ടതുണ്ട്. വൈകാരിക സാഹചര്യം പൊതുവെ അനുകൂലമായിരിക്കുന്ന ഒരു ഘട്ടത്തിലേക്ക് നിങ്ങൾ പ്രവേശിക്കാൻ പോകുകയാണ്. ഒന്നോ രണ്ടോ തെറ്റായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജോലിസ്ഥലത്തെ സാഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ ദൈനംദിന ഭാരം ലഘൂകരിക്കേണ്ടതുണ്ടെങ്കിൽ, സഹായിക്കാൻ കഴിയുന്ന ആളുകളുമായി സംസാരിക്കുക. എന്തെങ്കിലും നേടണമെങ്കില്‍ അതിനായി പോരാടേണ്ടി വന്നേക്കാം. പ്രാധാന്യമുള്ള ആളുകളുമായി അടുത്ത് നിൽക്കുക.

Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ: ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today june 27 2022 aries gemini cancer virgo capricorn zodiac signs check astrological prediction