നിങ്ങളുടെ ഇന്നത്തെ ദിവസം

ബുധൻ ഇന്ന് പ്ലൂട്ടോയുമായി ആവർത്തിച്ച് ഇടപെടലുകൾ നടത്തുന്നുണ്ട്. ജ്യോതിഷം പറഞ്ഞ് നിങ്ങളിൽ മതിപ്പുണ്ടാക്കാൻ ശ്രമിക്കുകയല്ല ഞാൻ. വസ്തുത, ഫാന്റസി, ബുദ്ധി, ഭാവന എന്നിവയുടെ ഒത്തുചേരലിനെ സൂചിപ്പിക്കുന്ന ഒരു ഗ്രഹ വിന്യാസം ഞാൻ കാണുന്ന. നിങ്ങളിലെ എല്ലാ പ്രതിഭകൾക്കും ഇത് ഒരു മികച്ച നിമിഷമാണ്! ബാക്കിയുള്ളവർ പതിവിലും തിളക്കമുള്ളവരാകാം!

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ പ്രിയപ്പെട്ട ഹോബി പിന്തുടരുക എന്നതാണ് സമയം ചെലവഴിക്കുന്നതിനുള്ള ഏറ്റവും സംതൃപ്‌തികരമായ മാർഗം, പ്രത്യേകിച്ചും അത് പ്രായോഗികവും സ്വയം മിനുക്കാൻ അവസരം നൽകുന്നതുമാണെങ്കിൽ! അപക്വമായ അഭിനിവേശത്തേക്കാൾ താത്പര്യങ്ങൾ പങ്കിടുന്നതിന അടിസ്ഥാനമാക്കിയുള്ളതാണ് മികച്ച ബന്ധങ്ങൾ.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

കുട്ടികളും ഇളയവരുമായിട്ടുള്ള ബന്ധങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുകയും വേണ്ടയിടങ്ങളിൽ മെച്ചപ്പെടുത്തേണ്ട കാര്യങ്ങൾക്ക് പ്രാധാന്യം നൽകുകയുമാകാം. മറ്റുള്ളവർ എന്താഗ്രഹിക്കുന്നു എന്നതിന് അനുസരിച്ച് പ്രവർത്തിക്കാതെ നിങ്ങളിലെ പ്രത്യേകമായ കഴിവിനെ കണ്ടെത്തി അതിനെ സാക്ഷാത്കരിക്കാൻ നോക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

പൊതുവായ അങ്ങേയറ്റം പോസിറ്റീവ് ആണെന്ന് തോന്നുമെങ്കിലും, നിങ്ങൾ ഇപ്പോഴും വീട്ടിലെ സങ്കീർണമായ വികാരങ്ങൾ മുൻ‌കൂട്ടി കണ്ടേക്കാം. ഇപ്പോൾ നിങ്ങളെ എളുപ്പത്തിൽ പ്രകോപിപ്പിക്കും, അതിനാൽ പങ്കാളികൾ നിങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് തോന്നുകയാണെങ്കിൽ, പ്രതികരിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഇന്നത്തെ ദിവസം തരുന്ന ഒരു സൂചന, വരും വാരങ്ങളിൽ അനുഭവത്തിൽ വരാതെയിരിക്കാം. തൊഴിലിൽ തികച്ചും അസാധാരണമായ ഒരു മാറ്റമുണ്ടാകുവാൻ പോകുന്നു, അതൊരു പങ്കാളിയുടെ ഭാഗത്തുമാകാം. ഭീഷണിയുയർത്തുന്ന ഒരു കോളിളക്കം അവസാനനിമിഷം ഒഴിവായേക്കാം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഇപ്പോഴത്തെ സാഹചര്യങ്ങൾ കഠിനമാണെങ്കിലും അനുകൂലമാണ്. ചില വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടതും ഒരു വ്യക്തിഗതപ്രശ്നത്തിൽ താങ്ങാകേണ്ടതും നിങ്ങൾ തന്നെയാണെന്ന വിധത്തിലാകും കാര്യങ്ങൾ. ഒരു സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിൽ നിങ്ങൾക്കു വളരെ പ്രാവീണ്യമുണ്ട്, അതിനാൽ, മറ്റുള്ളവരെ നിങ്ങൾക്കനുകൂലമായി ചേർത്തു നിർത്തുവാൻ നിങ്ങൾക്കു ബാധ്യതയുമുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ഒരു പുതിയ സുഹൃത്ത് അഥവാ സഹപ്രവർത്തകനുമായി ഒരു പ്രത്യേകം ചങ്ങാത്തം സ്ഥാപിച്ചു കഴിഞ്ഞതിനാൽ, കാര്യങ്ങൾ എങ്ങോട്ടു നയിക്കണമെന്നു നിങ്ങൾ തീരുമാനിക്കണം. മുൻ‌കൈയെടുക്കേണ്ടത് നിങ്ങളായതിനാൽ, പേടിച്ചു പിന്മാറരുത്. ഉദാരവും വിശാലവുമായ ഒരു സമീപനത്തിൽ നിന്ന് നിങ്ങൾക്കു പ്രയോജനങ്ങൾ ലഭിക്കും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ഒരു മാറ്റത്തിനായി, ദീർഘകാല രൂപരേഖയിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാം, അത്ര വേഗതയിലൊന്നും നിങ്ങൾ മുന്നേറുന്നതായി കാണപ്പെടുന്നില്ലെങ്കിലും സാഹചര്യങ്ങൾ അധികം താമസിയാതെ മാറുമെന്നാണെനിക്കു പറയുവാനുള്ളത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സാഹചര്യങ്ങൾ മാറുന്നതുവരെ നിങ്ങൾക്ക് കാത്തിരിക്കാമെന്നാണിത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ മനോനിലകൾ സാമാന്യമായി ഉന്നതമാണ്, വ്യാഴത്തിന്റെ ഉദാരവും ഹൃദ്യവുമായ അനുഗ്രഹങ്ങളുള്ളിടത്തോളോം അത് നിലനിൽക്കുകയും ചെയ്യും. എങ്കിലും സാധാരണമായ പതിവുകൾക്കും നിങ്ങളുടെ വളരെ സവിശേഷമായ ആഗ്രഹങ്ങൾക്കും യോജിച്ച രീതിയിലുള്ള ഒരു പ്രവർത്തനരീതി രൂപീകരിച്ചില്ലെങ്കിൽ, തളർച്ച അനുഭവപ്പെടാം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ചർച്ചകൾ എങ്ങുമെത്താതെ തുടരാൻ അനുവദിക്കാതിരിക്കുക, നിരാശകൾ നിങ്ങളെ അടിമപ്പെടുത്തുവാനും അനുവദിക്കരുത്. സാധാരണയായി നിങ്ങൾ വ്യക്തവും കാര്യക്ഷമവുമായാണു വർത്തിക്കുന്നതെങ്കിലും, അതിനു വിരുദ്ധമായി, ഇപ്പോൾ ചെറിയ തെറ്റിദ്ധാരണകളുടെ ഉത്തരവാദിത്തം നിങ്ങൾക്കു തന്നെയായിരിക്കും. സൂക്ഷിച്ചു ചുവടുകൾ വയ്ക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ശാന്തമായ ഭാഗത്തെ അടുത്ത പങ്കാളികൾ വിലമതിക്കുന്നുണ്ട്, അതു ഭാഗ്യമാണ്. ചന്ദ്രൻ അല്പം അർത്ഥപൂർണ്ണത പ്രകടമാക്കുന്നതിനാൽ, നിങ്ങൾ കൂടുതൽ സാമൂഹികമാകണം. പുതിയ ഒരാൾ, നിങ്ങൾക്ക് വളരെയധികം മെച്ചപ്പെട്ട അനുഭവങ്ങൾ സമ്മാനിക്കാം, നിങ്ങൾക്കതറിയുന്നില്ല.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

എന്താണു ചെയ്യേണ്ടതെന്നതിനെക്കുറിച്ച് മറ്റുള്ളവരെക്കാൾ മെച്ചപ്പെട്ട ആശയങ്ങൾ നിങ്ങൾക്കുള്ളതിനാൽ, ഉന്നത നിലവാരം നിലനിർത്തുന്നതിനുള്ള അവകാശമുണ്ട്. പക്ഷേ അനുയോജ്യമല്ലാത്ത ആദർശങ്ങളിൽ പിടിവാശിയരുത്. ഏറ്റവും നല്ലതാണു നിങ്ങൾ കണ്ടെത്തേണ്ടത്, നിങ്ങളുടെ ചില മോഹങ്ങളിൽ വ്യത്യാസം വരുത്തണമെന്നുമാകാമതുദ്ദേശിക്കുന്നത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇഷ്ടമില്ലാത്തെ എന്തെങ്കിലും ചെയ്യാനുള്ള സമ്മർദ്ദത്തെ ചെറുക്കുന്നതിനു പകരം നിങ്ങൾക്കൊരു പരീക്ഷണത്തിനുള്ള അവസരമാക്കാമത്. ആഗ്രഹമുണ്ടെങ്കിൽ, ഒരു ദീർഘശ്വാസമെടുത്ത്, ആഴത്തിലേയ്ക്ക് ചാടി, പുതിയൊരു ലോകവുമായി മുഖാമുഖം കാണാം. പക്ഷേ നിങ്ങൾ കണ്ടെത്തുന്നത് ഇഷ്ടമാകുമോ? കാലം പറയുമത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook