ഇന്നത്തെ ദിവസം
മീനംരാശിയാണ് ഇന്നത്തെ എൻ്റെ ചിഹ്നം. ഈ ഭൂഖണ്ഡത്തിലെ ഏറ്റവും സെൻസിറ്റീവ് ആയ വ്യക്തികൾ മീനംരാശിക്കാരാണ്. അവരുടെ ജീവിതം നന്നായി പോകുകയാണെങ്കിൽ ഏറ്റവും കരുണയുള്ളവരും. സൗമനസ്യമുള്ള മനുഷ്യർ അതിപ്പോൾ ഏത് ചിഹ്നത്തിൽ ജനിച്ചവരായാലും ഇത് സൂചിപ്പിക്കുന്നത് അവർക്ക് നലകാലമാണെന്നാണ്. അത് തീർച്ചയായും സ്വീകാര്യമായ മാറ്റമാണ്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
തൊഴിലിടത്തിലെ നിങ്ങളുടെ സാമര്ഥ്യത്തിൽ അഭിമാനിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. എന്നാൽ അടുത്ത കുറച്ച് ദിവസങ്ങൾക്കകം നിങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ടിക്കുന്ന തെരഞ്ഞെടുപ്പുകൾ നടത്തേണ്ടി വരികയും അത് നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കുകയും ആളുകൾ നിങ്ങളെ ഒരു പ്രത്യേകരീതിയിൽ നോക്കി കാണുകയും ചെയ്യും. എന്നാൽ ഈ നിമിഷത്തിൽ ആർക്കുംതന്നെ സത്യം എന്താണെന്നു മനസിലാക്കാനും സാധിക്കുന്നില്ല
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
നിങ്ങളുടെ സർഗാത്മക പാടവമൊക്കെ പ്രദർശിപ്പിക്കാൻ കഴിയുന്ന രീതിയിൽ നിങ്ങളുടെ തൊഴിലിനെ പുനഃക്രമീകരിക്കാൻ സാധിക്കുമോ? നൂതനമായ പല ആശയങ്ങളും തീർച്ചയായും കൈവശമുണ്ട്, ഇവയെല്ലാം ചേർന്ന് താല്പര്യമുണർത്തുന്നൊരു പരീക്ഷണത്തിന് വഴിയൊരുക്കാം. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ അടുത്തൊരു ആഴ്ചവരെ ഉത്തരം ലഭിക്കില്ല.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
കുടുംബപരമായ സമ്മർദങ്ങൾ ഗാർഹിക പ്രശ്നങ്ങൾ എന്നിവ ഇനി നിങ്ങൾക്ക് കണ്ടില്ലായെന്ന് വയ്ക്കാൻ സാധിക്കില്ല. എല്ലാ കാലതാമസം നേരിട്ട ചോദ്യങ്ങളേയും നേരിടാൻ ഇന്നത്തെ ചൂടേറിയ ചാന്ദ്ര കോണ് നിങ്ങളെ സഹായിക്കും. പെട്ടെന്ന് തന്നെ എല്ലാരും സമ്മതിക്കുമെന്നോ അംഗീകരിക്കുമെന്നോ കരുതരുത്, കാരണം എല്ലാവര്ക്കും അഭിപ്രായമുള്ള സമയങ്ങളിൽ ഒന്നാണിത്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
പ്രധാനപ്പെട്ട ചർച്ചകൾ നിങ്ങൾ വിചാരിച്ചതിനേക്കാൾ ബുദ്ധിമുട്ടായിരിക്കും. അതിന്റെ ലളിതമായ കരണമെന്തെന്നാൽ എല്ലാരും അന്തിമ ഫലത്തിൽ അയാഥാര്ത്ഥ്യമായ പ്രതീക്ഷ വയ്ക്കുന്നതാണ്. നിങ്ങളുടെ വസ്തുതകൾ ശരിയാക്കി വയ്ക്കുക, അല്ലെങ്കിൽ നിങ്ങൾ വേഗം പ്രേരണയിൽ വീഴുന്നൊരു വ്യക്തിയാണെന്ന് പങ്കാളികൾ കരുതും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾ പ്രതീക്ഷിച്ചൊരു സാമ്പത്തിക വാർത്തയല്ലായിരിക്കാം കേൾക്കുന്നത്, എന്നാൽ ഇത് നിങ്ങളുടെ പ്രശ്നങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നുണ്ടെങ്കിൽ അത് സകാരാത്മകമായ ഫലം നൽകും. മാറ്റാൻ സാധിക്കാത്ത ചില പ്രതിബദ്ധതകളുണ്ട്, എന്നാൽ ചലനങ്ങൾക്കുള്ള അവസരം നിങ്ങൾക്ക് ഇനിയുമുണ്ട്. പ്രണയത്തിൽ, ഒരാളെ കുറിച്ച് നിങ്ങൾക്കെന്ത് തോന്നുന്നു എന്നത് പറയാനുള്ള സമയമാണിത്. ഇനി അധികം നിങ്ങൾക്ക് മിണ്ടതിരിക്കാൻ സാധിക്കില്ല.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ നിലവിലെ ഗ്രഹങ്ങളുടെ നിര നിങ്ങൾ മടിപിടിച്ചിരുന്ന അവസ്ഥയിൽ പുറത്തേക്ക് വരാനുള്ള ശക്തമായൊരു പ്രഹരം നിങ്ങൾക്ക് നൽകും. നാടകീയമായ ഒന്നും ഇപ്പോൾ പ്രതീക്ഷിക്കരുത്, ഇപ്പോൾ നിലനിൽക്കുന്ന കളവ് മാറാനായി കുറച്ച് നാളുകൾ കൂടെ നിങ്ങൾ കാത്തിരിക്കേണ്ടി വരും.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിങ്ങളെ വ്യാകുലപ്പെടുത്താനോ അല്ലെങ്കിൽ വിഷമിപ്പിക്കാനോ എന്തെങ്കിലും സംഭവിക്കും. മറ്റുള്ളവർ നിങ്ങൾ ചെയ്യാത്ത കാര്യത്തിന് ആവശ്യമില്ലാതെ നിങ്ങളെ കുറ്റപ്പെടുത്തുന്നുവെന്ന് നിങ്ങൾക്ക് ഒരുപക്ഷേ തോന്നാം. എന്നാൽ, വസ്തുതകൾ വ്യക്തമാകുമ്പോൾ ഇത്തരം ഭ്രമങ്ങളെല്ലാം തന്നെ ഇല്ലാതാക്കപ്പെടും. പക്ഷേ അടുത്ത ആഴ്ചവരെ അത് നടക്കില്ല.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
പ്രത്യാഘാതങ്ങളെക്കുറിച്ച് വലിയ പേടിയില്ലാതെ ഒത്തുപോകാൻ സാധിക്കുമെങ്കിൽ, എന്തും ചെയ്യാനുള്ള മനസുണ്ടെങ്കിൽ നിങ്ങൾ പ്രവൃത്തികൾ കൂടുതൽ ആസ്വദിക്കും. പെരുമാറ്റത്തിന്റെ അമിതമായ പരമ്പരാഗത മാനദണ്ഡങ്ങളെ മുറുകെപ്പിടിക്കരുത്. മറിച്ച് നിങ്ങൾ നിങ്ങളുടേതായൊരു പാത നിർമിച്ചെടുക്കുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
സ്വകാര്യമായ കാര്യങ്ങളെക്കാളും ഔദ്യോഗിക കാര്യങ്ങളാണ് ഇന്ന് നിങ്ങളുടെ വിഷയം. ആവശ്യമില്ലത്തൊരു പൊതുവായ പ്രശ്നത്തിൽ ഇടപെടുക എന്നതാകും നിങ്ങൾ അവസാനമായി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം. നിങ്ങളുടെ ഭാഗത്തായിരിക്കില്ല തെറ്റ്, പക്ഷേ ആരുടെ തെറ്റാണു എന്നുള്ളത് ആരും ശ്രദ്ധിക്കില്ല.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഗ്രഹങ്ങളെല്ലാം നിങ്ങളുടെ പക്ഷത്താണ് എന്നുപറയാം. നിങ്ങളുടെ ഉയർന്ന തത്വങ്ങൾക്കൊപ്പം നിങ്ങളുടെ താല്പര്യവും ഏകീകരിച്ച് നിങ്ങളുടെ കടമ നിങ്ങൾ നിർവഹിക്കാനാണ് പ്രപഞ്ചം ആഗ്രഹിക്കുന്നത്. ഇത്തരം മഹത്തായ ചോദ്യങ്ങളിൽ നിന്നും മാറി, നിങ്ങളുടെ യാത്ര നക്ഷത്രങ്ങൾ ഇപ്പോഴും ശക്തമായി തുടരുന്നു. നിങ്ങളൊരു പക്ഷേ പുതിയ സ്ഥലങ്ങൾ കണ്ടെത്തിപ്പോകാനും സാധ്യതയുണ്ട്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
പുതിയ നിക്ഷേപ അവസരങ്ങളെക്കുറിച്ച് അന്വേഷണം നടത്തുക. അതുപോലെ മുൻപ് ചെയ്തൊരു കാര്യം ഇപ്പോൾ തീരെ ഉറപ്പില്ലാത്തതും, ഉപകാരമില്ലാത്തതുമായി തോന്നിയാലും വ്യാകുലപ്പെടേണ്ടതില്ല. നിങ്ങൾ വേഗം തന്നെ കാര്യങ്ങൾ നടത്തും, എന്നാലും നിങ്ങളുടെ അവസരങ്ങൾ തുറന്നുതന്നെ വയ്ക്കുക, ഒരുപക്ഷേ മറ്റുള്ളവർക്ക് കാര്യങ്ങൾ വേഗം നടന്നതുപോലെ നിങ്ങൾക്കും നടക്കാം.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
പ്രാപഞ്ചിക അന്തരീക്ഷത്തിൽ ഇന്ന് ചില പ്രശ്നങ്ങൾ കാണുന്നുണ്ട്, അതിനാൽ വൈകാരികമായി പ്രശ്നം ഉണ്ടാകാവുന്ന കാലാവസ്ഥ പ്രതീക്ഷിക്കുക. നിങ്ങൾ ശാന്തമായി ഇരിക്കാൻ തീരുമാനിച്ചാൽ തന്നെ പങ്കാളികൾ നിങ്ങൾ ആവശ്യമില്ലാതെ അസ്വസ്ഥപ്പെടുത്തി ഒരു പ്രശ്നം ഉണ്ടാക്കാം. കുറെ ദൂരത്തേക്ക് പോവുകവഴി നിങ്ങൾക്ക് ഇത്തരം സാഹചര്യങ്ങളിൽ നിന്നും എപ്പോഴും രക്ഷ നേടാം.