Horoscope Today June 26, 2021: ലോകം പദാർത്ഥങ്ങളെ ഉൾക്കൊള്ളുന്നതാണെന്ന് മിക്ക ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു, അവരുടെ തലച്ചോറിൽ ഉണ്ടാകുന്ന രാസപ്രവർത്തനങ്ങളുടെ ഭാഗമാണ് ആ ബോധം. മിക്ക ജ്യോതിഷികളും അതിനു വിപരീതമായാണ് വിശ്വസിക്കുന്നത്. പ്രപഞ്ചം ബോധത്തിൽ നിന്നാണ് നിർമ്മിക്കപ്പെട്ടതെന്നും ഭൗതിക ലോകം അവർ ശുദ്ധമായ മനസ്സ് എന്ന് വിളിക്കുന്നതിൽ നിന്ന് ഉത്ഭവിക്കുന്നതാണെന്നും വിശ്വസിക്കുന്നു. രണ്ടിലൊരു സിദ്ധാന്തം എനിക്കു വേണ്ടി പ്രവർത്തിക്കുന്നു!
Also Read: Horoscope of the Week (June 20 – June 26, 2021): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ചന്ദ്രൻ വരുണഗ്രഹവുമായി ദർശനാത്മക ബന്ധത്തിലേക്ക് കടക്കുകയാണെന്ന് ഓർക്കുക, അതുകൊണ്ട് നിങ്ങൾ ഒരു ആദർശപരമായ മാനസികാവസ്ഥയിലായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ അഭിലാഷങ്ങൾ യുക്തിരഹിതമായ പ്രതീക്ഷകൾ കൊണ്ട് ഇന്ധനമാവുകയാണ്, നിങ്ങൾക്ക് വലിയ അഹംഭാവമുണ്ടെന്ന് മറ്റുള്ളവർ പരാതിപ്പെട്ടേക്കാം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ആദർശപരവും പ്രചോദനാത്മകവും മതപരവും ഭാവനാത്മകവുമായ ഇടവരാശിക്കാർ ഇന്നത്തെ ഉയർന്ന ചിന്താഗതിക്കാരായ ഗ്രഹപ്രേരണകൾക്ക് കീഴിൽ സ്വന്തം നിലയിലേക്ക് വരണം. പ്രവാസ ബന്ധങ്ങളും യാത്രാ പദ്ധതികളും മുൻകാലത്തേക്കാൾ പ്രാധാന്യമർഹിക്കുന്നതായി നിങ്ങൾക്കെല്ലാവർക്കും മനസ്സിലാകും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ചന്ദ്രൻ അതിന്റെ സ്ഥാനം പടിപടിയായി മാറ്റുകയും, ഒരു ഹ്രസ്വ ഘട്ടത്തിന് അവസാനമിടുകയും ചെയ്യുന്നു. ഒരുകാലത്ത് അവിശ്വസനീയമാംവിധം നാടകീയമായി തോന്നിയ വളർച്ചകൾ പുതിയതും ശാന്തവുമായ കണ്ണുകളിലൂടെ നിങ്ങൾ കാണാൻ തുടങ്ങും. ഈ നിമിഷത്തിൽ ഓർക്കേണ്ട ഒരു കാര്യം ഒരു അന്ത്യം പുതിയ തുടക്കങ്ങൾക്ക് വഴിവെക്കും എന്നതാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
വ്യക്തിപരമായി നിങ്ങൾ സഹിച്ചതിനെല്ലാം ശേഷം , മറ്റുള്ളവരോട് ഇഷ്ടക്കേട് തോന്നുന്ന പ്രവണത ഉണ്ടയേക്കും. നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നതിനെ ആർക്കും പഴിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല, പക്ഷേ നിങ്ങളുടെ നന്മക്ക് വേണ്ടി, ഭാവിയാണ് ഭൂതകാലത്തേക്കാൾ പ്രധാനമെന്ന് നിങ്ങൾ തിരിച്ചറിയണം. ഇതായിരിക്കും എല്ലാം വിട്ടു കളയാനുള്ള സമയം.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
വരുന്ന ആഴ്ചകളിൽ നിങ്ങളുടെ വരുമാനത്തിലും കൂട്ടായ ധനകാര്യങ്ങളിലും എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നത് നിങ്ങളുടെ ദീർഘകാല നേട്ടങ്ങൾക്ക് കാരണമാകുമെന്ന് ഉറപ്പിക്കണം. ഒന്നാം നമ്പറിനെ പരിപാലിക്കുന്നതിനെ കുറിച്ചോർത്ത് ലജ്ജിക്കരുത്. ഒപ്പം മുന്നോട്ട് പോകുന്നതിൽ പിന്നോട്ട് ആകരുത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
അടുത്ത ഒന്നോ രണ്ടോ മാസങ്ങളിൽ നിങ്ങളുടെ സവിശേഷവും സ്വതസിദ്ധവുമായ കഴിവുകൾക്ക് പൂർണ ദിശ നല്കണം. കന്നിരാശിക്കാരുടെ കലാപരവും ക്രിയാത്മകവുമായ ഭാവങ്ങൾ, മുമ്പ് ഞാൻ പറഞ്ഞവ, ദിനംപ്രതി കൂടുതൽ തീവ്രമായി കൊണ്ടിരിക്കുകയാണ്. നിങ്ങളിൽ തന്നെ വിശ്വാസമുണ്ടാവുക.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
സാഹചര്യം എത്ര പ്രക്ഷുബ്ധമായാലും, കഴിഞ്ഞ വർഷം മുതലുള്ള ഏറ്റവും ആവേശകരമായ കാലഘട്ടങ്ങളിലൊന്നായിരിക്കാം ഇത്. കുടുംബകാര്യങ്ങൾ വലിയ നാടകീയതയിലേക്ക് നീങ്ങുന്നതായി തോന്നുന്നു, ഒപ്പം സന്തോഷകരമായ ഒത്തുചേരലുകളും ചീട്ടിൽ ഉണ്ട്. ഇത് ആനന്ദത്തിൽ നൃത്തമാടാനുള്ള നല്ല സമയം കൂടിയാണ്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ആഴ്ച അവസാനിക്കുമ്പോൾ യാത്രാ സാധ്യതകൾ കൂടുതൽ അനുകൂലമാണെന്ന് തോന്നുന്നു, തെറ്റിദ്ധാരണകൾ ഇപ്പോൾ പരിഹരിക്കാവുന്നതാണ്. വളരെ ഉപയോഗപ്രദമായ ഒരു വാർത്താശകലം നിങ്ങൾ കേൾക്കാനിടയുണ്ട്, അത് ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാട് നിങ്ങൾക്ക് നൽകുമെന്ന് ഞാൻ കരുതുന്നു.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ലോകത്തിലെ ഏറ്റവും വലിയ മന്ത്രവാദികളായി ധനുരാശിക്കാർ എല്ലായ്പോഴും അറിയപ്പെടാറില്ല അവർ സാധാരണ വളരെ സത്യസന്ധരാണ്. എന്നിരുന്നാലും നിങ്ങൾക്ക് അടുത്ത കാലത്ത് നടത്തിയ പ്രസ്താവനകൾ പിൻവലിക്കുകയോ അവയെ സാധൂകരിക്കുകയോ ചെയ്യേണ്ടി വരുമെന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ കയ്യിൽ വസ്തുതകൾ ഉണ്ടെങ്കിൽ പോലും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
വളരെ ശാന്തമായി മാറ്റത്തിന്റെ കാറ്റ് മകരരാശിക്കാരിലൂടെ വീശുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ അനുകമ്പയും ഭാവനയും ആഴത്തിൽ സംതൃപ്തിയും നൽകുന്ന ഒരു ഭാവിയിലേക്കാണ് അത് നിങ്ങളെ കൊണ്ടുപോകുന്നത്. നിങ്ങളുടെ യാത്രാ നക്ഷത്രങ്ങളും മികച്ചു നിൽക്കുന്നു, അതുകൊണ്ട് എവിടേക്കെങ്കിലും നിങ്ങൾ ഒരു യാത്ര ഇഷ്ടപ്പെടുന്നെങ്കിൽ, പോകുക!
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഈ ദിവസത്തിന് സൗഹൃദപരമായ തുടക്കവും അതിനു ശേഷം കൂടുതൽ ഒറ്റപെട്ടു നിൽക്കാൻ ആഗ്രഹിക്കുന്ന ഘട്ടവും ഉണ്ടാവും. നിങ്ങൾക്ക് ഒഴിവാക്കാവുന്ന ചില കൂടിചേരലുകളോ കണ്ടുമുട്ടലുകളോ ഉണ്ടെന്ന് മനസിലായേക്കാം. ഇത് ആരെല്ലാം ഇതിൽ ബന്ധപ്പെട്ടിരിക്കുന്നു, നിങ്ങൾ എവിടെയാണ് അവരെ കണ്ടുമുട്ടിയത് എന്നതിനെ ആശ്രയിച്ചിരിക്കും. ഒരു സമയം ഒരു പടി മാത്രം വെക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾക്ക് മെഴുകുതിരിയുടെ രണ്ടറ്റവും കത്തിക്കാൻ കഴിഞ്ഞേക്കും, എല്ലാത്തിനുമുപരി നിങ്ങൾ ഒരു തവണ മാത്രമേ ജീവിക്കു. നിങ്ങളുടെ സാമൂഹിക, കാല്പനിക, വൈകാരിക നക്ഷത്രങ്ങൾ ഒരിക്കലും മെച്ചപ്പെട്ടിട്ടില്ല, പക്ഷേ നിങ്ങൾക്ക് പ്രധാനപ്പെട്ട അവസരങ്ങൾ നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ ഒരു പുതിയ സൗഹൃദബന്ധം നഷ്ടപ്പെടുത്തണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല.