ഇന്നത്തെ ദിവസം

നിലവിലെ സ്വർഗീയമായ നിര സൂചിപ്പിക്കുന്നത് പുതിയൊരു നാളയുടെ തുടക്കവും പുതിയ ഊർജ്ജത്തിന്റെ തരംഗത്തെയുമാണ്. എന്നാൽ പാരമ്പര്യം പറയുന്നത് ഇത് വിശ്രമിക്കാനുള്ള സമയമാണെന്നും, പ്രധാനപ്പെട്ട കാര്യങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാമെന്നുമാണ്. വരാൻ പോകുന്ന സമയത്തിനായി പദ്ധതികൾ തയ്യാറാക്കുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിലവിലെ നെല്സമയം ഉപയോഗിച്ച് സൗഹാർദ്ദപരമായ ബിസിനെസ്സിൽ നിന്നും മറ്റുരീതികൾ വഴിയും പണം സമ്പാദിക്കും. പുതിയ അവസരങ്ങൾ നിങ്ങളെ തേടി എത്തുന്നു എന്നകാര്യം നിങ്ങൾ വിശ്വസിക്കണം, അതിനനുസരിച്ച് നിങ്ങളുടെ സാമൂഹിക ബന്ധങ്ങൾ വർധിപ്പിക്കാനും നിങ്ങൾ ശ്രമിക്കണം. എന്നാൽ ഒരു പങ്കാളിയിൽ നിന്നും അംഗീകാരം ലഭിക്കുന്നത് എളുപ്പമാകില്ല.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ശുക്രൻ നല്ലൊരു സ്ഥാനത്ത് ഇരിക്കുന്നിടത്തോളം നിങ്ങൾക്ക് ഒരുപാട് പ്രവർത്തനങ്ങളും കൂട്ടായ സാധ്യമാകും. എന്നാൽ നിങ്ങളുടെ സാമൂഹിക ജീവിതം തൊഴിലിലായിരിക്കും കൂടുതൽ ശ്രദ്ധ നൽകുക. ഒരുപക്ഷേ പുതിയൊരു സഹപ്രവർത്തകൻ രംഗപ്രവേശം നടത്തിയാലുമായി. കുറഞ്ഞത് എത്രയും പെട്ടെന്ന് ഒരു ശത്രു സുഹൃത്തായി മാറിയാലും മതി.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ചില സന്തോഷമുളവാക്കുന്ന സർപ്രൈസുകൾ നിങ്ങളുടെ പണത്തെയോ ഗാർഹിക കാര്യങ്ങളെയോ ബാധിച്ചാലായി. ഇതുവരെയും എങ്ങുമെത്താതെ ഇരുന്ന ഗാർഹിക കാര്യങ്ങൾക്ക് സ്ഥിരതവരുത്താനും അന്തിമമാക്കാനുമുള്ളൊരു സമയം കുടെയാണിത്. നിങ്ങൾ സുരക്ഷിതമായൊരു സ്ഥാനത്ത് എത്തുന്നതുവരെ ഇപ്പോൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്ത വിഷയങ്ങൾ ഒഴിവാക്കുനന്തായിരിക്കും നല്ലത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇന്നത്തെ മൊത്തമായുള്ള രീതികൾ ഔപചാരിക ക്രമീകരണങ്ങൾ, പരമ്പരാഗത സ്വഭാവം, യാഥാസ്ഥിതിക മൂല്യങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതായതിനാൽ അതിനോട് ഒത്തുപോകാൻ ശ്രമിക്കുക. ഒരുപക്ഷേ പൂർവ്വകാലത്ത് ജീവിക്കുക എന്ന ഭ്രമത്തിലേക്ക് കടക്കുന്നത് തന്നെ താല്പര്യമുണർത്തുന്നൊരു കാര്യമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളിൽ പ്രകടമായ മാറ്റങ്ങൾ വരൻ സാധ്യതയുണ്ട് അതിനാൽ പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ വീടും തൊഴിലിടവും നല്ല നിലയിലാണ് കാണപ്പെടുന്നത്, എന്നാൽ നിങ്ങളുടെ അടുത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്നം ശ്രദ്ധിക്കണം. നിങ്ങളുടെ കാര്യങ്ങളിലെല്ലാം ഒരു അടുക്കും ചിട്ടയും വരുത്തി, കൊടുത്ത് തീർക്കാനുള്ള പണവും ലോണുകളും നൽകി തീർക്കുക. വൈകാരിക ഭാരം കൂടിപോയിയെന്ന് തോന്നുണ്ടെങ്കിൽ ഉടൻ തന്നെ അവയിൽ നിന്നെല്ലാം മാറാൻ ശ്രമിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മാനസിക പിരിമുറുക്കം വർധിക്കാൻ തുടങ്ങിയിട്ടുണ്ട്, എന്നാലിത് എല്ലാ മാസത്തിലും ഒന്നോ രണ്ടോ തവണ ഗ്രഹങ്ങൾ വളരെ തീവ്രമായൊരു നിരയുണ്ടാക്കുമ്പോൾ സംഭവിക്കുന്നതാണ്. നിങ്ങളിപ്പോളൊരു തീരുമാനമെടുക്കാനുള്ള അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കലഹത്തിലേക്കുള്ള നിങ്ങളുടെ മടങ്ങിവരവ് നിങ്ങൾ സ്വീകരിക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഈയടുത്തായി നിങ്ങൾ നൽകിയൊരു അഭിപ്രായത്തിനോ അല്ലെങ്കിൽ ഉന്നയിക്കപ്പെട്ടൊരു ചോദ്യത്തിനോ ഉത്തരം ആവശ്യപ്പെടുന്നത് നീതിയുകതമാണെന്നു നിങ്ങൾക്ക് തോന്നും. എന്നാൽ വരാൻ പോകുന്ന ദിവസങ്ങളിലെ ഗ്രഹങ്ങളുടെ പ്രവൃത്തികൾ കാര്യങ്ങൾക്ക് അടുത്തയാഴ്ച വ്യക്തത വരുന്നതിനു മുൻപായി പ്രശ്നങ്ങളെ കൂടുതൽ വഷളാക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

മറ്റുള്ളവർക്ക് അവരുടെ ബുദ്ധി പ്രവര്‍ത്തിപ്പിക്കാൻ പറ്റാതായൊരു സാഹചര്യത്തിൽ നിങ്ങൾ നിങ്ങളുടെ ബുദ്ധി ഉപയോഗപ്പെടുത്തുകയാണ്. നിങ്ങൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾക്ക് നിങ്ങൾ ആദ്യം കണക്കുകൂട്ടിയതിനേക്കാൾ ആളുകളെ ആവശ്യമായി വരും. അതിനാലാണ് നിങ്ങൾ കാര്യങ്ങൾ വ്യക്തമാക്കാനായി ഒരുപക്ഷേ നിങ്ങളുടെ വ്യക്തിപരമായ പദ്ധതികൾ പോലും സുഹൃത്തുക്കളോടും പരിചയക്കാരോടും സംസാരിക്കേണ്ടി വരുമെന്ന് പറയുന്നത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഏറ്റവും ലളിതമായ നിലയിലാണ് നിങ്ങളുടെ പദ്ധതികൾ എല്ലാംതന്നെ തടസമില്ലാതെ നടക്കാൻ പോകുന്നത്. അതിനാൽ തത്വങ്ങളുടെ കാര്യമൊക്കെ ഭംഗിയായി പോകും, നിങ്ങളോട് ദൈനംദിന പ്രവർത്തികളിലും മുഷിപ്പിക്കുന്ന കാര്യങ്ങളിലുമാണ് ശ്രദ്ധ നല്കാൻ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ കാലത്തെ വികാരങ്ങളും പ്രവർത്തികളുമാണ് നിങ്ങയുടെ മനസ്സിലിപ്പോൾ മുന്നിട്ട് നിൽക്കുന്നത്. നിങ്ങളെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരാൻ ഒരുപാട് പ്രയത്നം വേണ്ടിവരും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അസ്വസ്ഥമായ അവസ്ഥകൾ നിങ്ങളെ വിശ്രമിക്കാൻ അനുവദിക്കില്ല, അതിനാൽ എല്ലാകാര്യങ്ങളിലേക്കും ഒന്ന് കണ്ണോടിച്ച് പുതിയ അവസരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. ഒരു നിയമപരമായ സങ്കീർണത പരിഹരിക്കാനുണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ താമസിക്കാതെ തന്നെ അത് പരിഹരിക്കാൻ ശ്രമിക്കുക. മികച്ച ഉപദേശങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങൾ നൽകാനാണ് സാധ്യത, അതിനാൽ നിങൾ ഉപദേശങ്ങൾ തിരയുകയാണെങ്കിൽ വീടാണ് നിങ്ങളെ രക്ഷിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കുറേകാലമായി നിലനിൽക്കുന്ന സാമ്പത്തിക പ്രശ്നം രൂക്ഷമാകാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങൾക്ക് ഇങ്ങനെ വന്നല്ലോ എന്ന് ആലോചിക്കാൻ നില്കാതെ, ഇതെങ്ങനെ ആയിത്തീരമായിരുന്നു എന്നും ചിന്തിക്കാതെ മുൻപിലുള്ള അവസ്ഥയെയും അതുകാരണമുണ്ടായ നഷ്ടത്തെയും എങ്ങനെ നികത്താമെന്ന് ചിന്തിക്കുക. തൊഴിലിടത്തിലെ ആസന്നമായ മാറ്റങ്ങൾ നിങ്ങളെ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ പ്രേരിപ്പിക്കാം, പക്ഷേ തെറ്റായ ലക്ഷ്യത്തിൽ അതെത്തരുത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ആശങ്കകൾ വ്യക്തിപരമാണെങ്കിലും ഔദ്യോഗികമാണെങ്കിലും ജീവിതം ഇന്നത്തെ ദിവസം ലളിതമായി മുന്നോട്ട് പോകുമെന്ന് കരുതരുത്. നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ചാലും മറ്റാരെങ്കിലും വന്നു അവയെല്ലാം നശിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ, സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാനുള്ള നിങ്ങളുടെ മഹത്തായ എല്ലാ ശ്രമങ്ങളെയും നല്ല ആളുകൾ ഇപ്പോഴും വിലമതിക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook