Daily Horoscope June 25, 2022: നമ്മൾ ഒരു ശക്തമായ ചന്ദ്ര ഘട്ടത്തിലാണ്, അതുകൊണ്ട് തന്നെ പൊതുവെ ആവേശകരമായ ഒരു കാലഘട്ടത്തിലാണ്. പുതിയ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നവർ നിലവിലെ നക്ഷത്രവിന്യാസങ്ങളിൽ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ വ്യക്തത വരുന്നത് വരെ കാത്തിരിക്കണം എന്നാണ് എനിക്ക് തരാനുള്ള ഉപദേശം. പൂർണചന്ദ്രനുള്ള ദിവസങ്ങളിൽ സൈനിക അധിനിവേശങ്ങൾ നടക്കാറുണ്ടെന്ന് നിങ്ങൾക്കറിയാമോ, കാരണം അത് നൽകുന്ന ആ വെളിച്ചം അവർക്ക് ആവശ്യമാണ്?
Read Here: Monthly Horoscope July 2022: അശ്വതി മുതൽ ആയില്യം വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾക്ക് ഒറ്റയ്ക്ക് വിജയിക്കാൻ കഴിയില്ല, അതുകൊണ്ട് തന്നെ മറ്റുള്ളവരോടൊപ്പം നിന്ന് നിങ്ങൾക്ക് കഴിയുന്നതെന്തെന്ന് പഠിക്കുക. നിങ്ങൾ ചില തീരുമാനങ്ങളുമായി മല്ലിടുകയാണ്, അൽപം കഠിനമാണെങ്കിലും അതിന്റെ ഫലങ്ങൾ ആവേശകരമായിരിക്കും. അതേസമയം, നിങ്ങൾക്കറിയുന്നതുപോലെ, അധിക പ്രയത്നം കൂടാതെ നിങ്ങൾ എവിടെയും എത്തുകയില്ല.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സംതൃപ്തി നൽകുന്ന, പ്രചോദനകരവും ആസ്വാദ്യകരവുമായ ഒരു സമയം ഇപ്പോൾ പ്രതീക്ഷിക്കാവുന്നതാണ്, എന്നാൽ നിങ്ങൾ അതിനു അതിയായി ശ്രമിച്ചാൽ മാത്രം. നിങ്ങളിൽ സംശയങ്ങളും ചോദ്യങ്ങളും നിറയുന്ന നിമിഷം, നിങ്ങളുടെ ഭാവി അനവരണം ചെയ്യപ്പെടും. എന്തായാലും, അനുയോജ്യരായ ആളുകളുടെ പിന്തുണ ചോദിക്കാൻ നിങ്ങൾ ധൈര്യം സംഭരിച്ചിരിക്കണം.
Also Read: Monthly Horoscope July 2022: ജൂലൈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം
മിഥുനം രാശി (മേയ് 22 – ജൂൺ 21)
പുഞ്ചിരിക്കാനും എല്ലാവരേയും സന്തോഷിപ്പിക്കാനുമുള്ള കഴിവ് നിങ്ങൾക്കുണ്ട്, പക്ഷേ നിങ്ങൾ ആഗ്രഹിക്കുന്നത് എല്ലാം നിങ്ങൾക്ക് ലഭിക്കില്ല എന്നതും നിങ്ങൾ അംഗീകരിക്കണം. നിങ്ങൾ എത്രശ്രമിച്ചാലും നിങ്ങൾക്ക് ആവശ്യമായ സ്നേഹവും പിന്തുണയും നൽകുന്ന ആളുകൾ ചിലപ്പോൾ എതിർചേരിയിൽ ആയി പോയേക്കാം. അതുകൊണ്ട് തന്നെ ഇന്ന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ കൃത്യമായി പ്രവർത്തിക്കാനുള്ള സ്വന്തന്ത്ര്യം നിങ്ങൾക്കിലായിരിക്കാം, എന്നാൽ ജോലിസ്ഥലത്തും സാമ്പത്തികമായും നിങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ലെന്നല്ല ഇതിനർത്ഥം. ഇത് അൽപം തിരക്കുള്ള ദിവസമാണ്, നിങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കരുത്. നിങ്ങളുടെ സാമൂഹിക ഇടപെടലുകളിൽ തൃപ്തനല്ലെങ്കിൽ, നിങ്ങൾ തന്നെ അതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യുക.
Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ : ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
പലതും സാമൂഹികമായി അത്ര പ്രാവർത്തികമാകുന്നതായി തോന്നുന്നില്ല. നിങ്ങൾക്ക് ആത്മാർത്ഥമായി അടുപ്പം തോന്നുന്ന ആളുകളോട് കൂടുതൽ ഇടപഴകുകയും അല്ലാത്തവരുമായി അത്ര ഇടപഴകാതിരിക്കുന്നതുമാണ് നല്ലത്. എല്ലാത്തിനുമുപരി, നിങ്ങൾ ഇനി ഒരിക്കലും കാണാനിടയില്ലാത്തവർക്കായി നിങ്ങളുടെ സമയം പാഴാക്കാതിരിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾക്ക് എന്തിനെയെങ്കിലും കുറിച്ച് ഭയപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല, എന്നാൽ നിങ്ങൾക്കുള്ള പേടികളെ നേരിടാൻ കൂടുതൽ ധൈര്യം ആവശ്യമാണ്. എന്നാൽ, കുടുംബക്കാരോട് എല്ലാം തുറന്നു പറഞ്ഞുകൊണ്ടോ, ഇഷ്ടപെട്ട കാര്യം ചെയ്തുകൊണ്ടോ നിങ്ങൾക്ക് വിഷമങ്ങളെ മറികടക്കാനാകും. ഒരു ബുദ്ധിമുട്ട് പങ്കുവക്കുകയാണെങ്കിൽ അതിന്റെ പ്രയാസം പകുതിയായി കുറയും.
Also Read: Horoscope 2022: ജൂൺ 27 മുതൽ ഓഗസ്റ്റ് 10 വരെ ഈ നാളുകാരുടെ ആപൽക്കാലം തുടരും, അഭിമാനക്ഷതം സംഭവിക്കാം
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ നക്ഷത്രങ്ങൾ മനോഹരമാണ്, ചില പോരാട്ട സാധ്യതകൾ പോലും ഒരുതരം തമാശയായി മാത്രമേ ഉയർന്നുവരൂ, ഒരുപക്ഷേ തമാശരൂപേണയുള്ള ആരോഗ്യകരമായ പൊട്ടിത്തെറി പോലെ. ചെറിയ യാത്രകൾ പോലും വലിയ ഉത്തേജനം നൽകുന്നതാകും. എന്താണ് മറുവശത്തെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയാൻ കഴിഞ്ഞേക്കില്ല.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഒരാളെ ഒറ്റയ്ക്ക് വിടേണ്ടത് എപ്പോഴാണെന്ന് പലർക്കും അറിയില്ല. നിങ്ങളുടെ ജീവിതത്തെ നയിക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. അവർ വളരെ തെറ്റാണ്. നിങ്ങൾ ഒരു സ്വതന്ത്ര ആത്മാവാണെന്ന് അവർ ഇനിയും പഠിച്ചിട്ടില്ലെങ്കിൽ, അവർ അത് ഇനി ഒരിക്കലും പഠിക്കില്ല, നിങ്ങളുടെ പഴയ സുഹൃത്തുക്കളെ പുതിയവർ വരുമ്പോൾ നിങ്ങൾക്ക് മാറ്റേണ്ടി വന്നേക്കാം.
Horoscope 2022 Midhunam Month: അറിയാം, മിഥുന മാസത്തിലെ ഗ്രഹസ്ഥിതി

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഇത് വർഷത്തിലെ നല്ലൊരു സമയമാണ്, പുതിയ ആഗ്രഹങ്ങൾ ഉണ്ടാക്കാനും വരാനിരിക്കുന്ന കാലയളവിലേക്കായി നിങ്ങളുടെ വിധി രൂപപ്പെടുത്താനുമുള്ള സമയമാണിത്. അടുത്തൊരു ആഴ്ചയ്ക്കുള്ളിൽ നിങ്ങൾ കൂടുതൽ ഉയരത്തിൽ പറക്കും, നിങ്ങളെ ആർക്കും തടയാൻ കഴിയില്ല. നിങ്ങൾ സ്വയം എത്രത്തോളം വിശ്വസിക്കുന്നുവോ അത്രത്തോളം നല്ലതാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ ഹൃദയത്തിനെ ആഴത്തിൽ സ്പർശിക്കുന്ന ഒരു പുതിയ വികസനം നിങ്ങളെ സന്തോഷിപ്പിക്കും, പക്ഷേ അത് നിങ്ങളെ വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാം. ഉദാരമായ ഒരു കാര്യം ചെയ്യാൻ നിങ്ങൾ ഒരുങ്ങുകയാണെങ്കിൽ, നിങ്ങളെ അതിൽ നിന്ന് തടയാൻ ആരെയും അനുവദിക്കരുത്. എപ്പോഴും തിളങ്ങി നിൽക്കുന്നുവെന്ന് മറ്റുള്ളവർ ചിന്തിക്കുന്നതിനെ ഭയപ്പെടരുത്, അത് വേണമെങ്കിൽ പുറത്തുകാണിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്.
Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
കുടുംബത്തിന്റെ സ്വാധീനങ്ങൾ സൗഹാർദ്ദപരമാണ്, അതിനാൽ സ്വാഗതാർഹമായ ഇടപെടലുകൾ പരമാവധി പ്രയോജനപ്പെടുത്തുകയും മുൻകാല തെറ്റിദ്ധാരണകൾ പരിഹരിക്കുകയും ചെയ്യുക. ഒരു സുഹൃത്തോ സഹപ്രവർത്തകനോ നിങ്ങളോട് സംസാരിക്കാൻ താത്പര്യപ്പെടുന്നുണ്ട്, സംസാരിക്കണോ എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, മുന്നോട്ട് പോവുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ വ്യക്തിഗത പദ്ധതികൾ വളരെ തുറന്നതും മറ്റു ഓപ്ഷനുള്ളവയുമായി നിലനിർത്തുക. നിങ്ങൾ ഒഴുക്കിനൊപ്പം പോകുക മാത്രമാണ് ചെയ്യേണ്ടതെന്ന് ചിലർ പറയും, എന്നാൽ മറ്റുള്ളവർ യാഥാർഥ്യവുമായി ഒത്തുപോകുന്നില്ലെന്ന് നിങ്ങൾ മനസിലാക്കണം. നിങ്ങളുടെ സ്വകാര്യ ഇടങ്ങളിലേക്ക് നുഴഞ്ഞുകയറുന്നവരെ അഭിനന്ദിക്കരുത്.
Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
