Horoscope Today June 25, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 25, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today June 25, 2021: ശൂന്യാകാശം മറ്റൊരു വസ്തുക്കളുമില്ലാതെ ശൂന്യമാണെന്നാണ് ശാസ്ത്രജ്ഞർ ഈ അടുത്ത കാലം വരെ വിശ്വസിച്ചിരുന്നത്. ഇപ്പോൾ അത് സാധ്യമല്ലെന്ന് അവർ കണ്ടെത്തിയിരിക്കുന്നു, എല്ലാം എന്തെങ്കിലും കൊണ്ടെല്ലാം നിർമിക്കപ്പെട്ടവയാണ്. യഥാർത്ഥത്തിൽ, പ്രപഞ്ചത്തിലെ എല്ലാം ശാരീരികമായും മാനസികമായും മറ്റെല്ലാ കാര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജ്യോതിഷികൾക്ക് എപ്പോഴും അറിയാമായിരുന്നതിലേക്കാണ് അവർ നമ്മളെ തിരികെ കൊണ്ടു പോയത്.

Also Read: Horoscope of the Week (June 20 – June 26, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ യാത്ര നക്ഷത്രങ്ങൾ എന്നത്തേയും പോലെ മികച്ചു നിൽക്കുന്നു, ആ നക്ഷത്രങ്ങൾ തീവ്രമായി നിൽക്കുമ്പോൾ ഒരു പരിധിവരെ ആത്മ നിയന്ത്രണം ആവശ്യമാണ്. ഇതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്, എല്ലാ മാർഗങ്ങളും നിർദേശങ്ങളും നൽകുന്നത് വളരെ വ്യകതമാണെന്ന് നിങ്ങൾ ഉറപ്പുവരുത്തണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ചിലപ്പോൾ നക്ഷത്രങ്ങൾ ഒരു കാര്യം പറയും പക്ഷേ ഞാൻ മറ്റൊരു കാര്യം ചെയ്യാനാണ് നിങ്ങളെ ഉപദേശിക്കുന്നത്. ഉദാഹരണത്തിന്, ഈ ആഴ്ചയിലേയും അടുത്ത നക്ഷത്രങ്ങൾ പഴയ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെടുന്നു. പക്ഷേ ഭൂതകാലത്തെ നിങ്ങളുടെ പിന്നിലാക്കി പൊരുത്തപ്പെടുന്നതല്ലേ വാസ്തവത്തിൽ നല്ലതെന്ന് ഞാൻ ചോദിക്കേണ്ടിയിരിക്കുന്നു.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഏറ്റവും അടുത്ത പങ്കാളികളിലേക്ക് എത്തിച്ചേർന്ന് അവർക്ക് എന്താണ് തോന്നുന്നത്, എന്താണ് ചിന്തിക്കുന്നത് എന്ന് അറിയാൻ ശ്രമിക്കുക. അവരുടെ പ്രതീക്ഷകളും പേടിയും മനസിലാക്കാൻ ആത്മാർത്ഥമായൊരു ശ്രമം നടത്തുക. നിങ്ങളുടെ ബന്ധങ്ങൾ തുടരുക, നിങ്ങളുടെ താല്പര്യങ്ങളും, നല്ലതൊന്നും അവസാനിക്കില്ല. വീട്ടിൽ ഒരു ആഘോഷത്തിനും അധിക ആർഭാടത്തിനും അനുയോജ്യമായ അവസരമാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഒരുപാട് ആകുലപ്പെടേണ്ട. വല്ലാതെ ആകുലപ്പെടുന്നത് കർക്കടകരാശിക്കാരൂടെ ഒരു രീതിയാണ് പക്ഷേ നിങ്ങൾ അതിന്റെ തെളിച്ചമുള്ള ഭാഗം നോക്കണം. ഞാൻ ഇതു പറയുന്നത് ഇപ്പോഴത്തെ മോശം ചാന്ദ്രവിന്യാസങ്ങൾ ചിലപ്പോൾ നിങ്ങളെ മടുപ്പിക്കും. ഇതിനു പരിഹാരം നിങ്ങൾ കൂടുതൽ ഇഷ്ടപെടുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അന്തരീക്ഷത്തിൽ ആശയകുഴപ്പങ്ങളുണ്ട്. പ്രിയപ്പെട്ടവർക്ക് അവരുടെ ആവലാതികൾ പ്രകടിപ്പിക്കാനുള്ള അവസരം നിങ്ങൾ നൽകണം, അല്ലാത്തപക്ഷം നിങ്ങൾ ഒരു കുഴപ്പത്തിൽ പെട്ടേക്കാം, അത് നിങ്ങളുടെ നിരവധി കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞേക്കും. എല്ലാവരും മികച്ചത് പ്രതീക്ഷിക്കുമ്പോൾ മാത്രമേ നിങ്ങൾക്ക് പ്രയോജനം ലഭിക്കുകയുള്ളു എന്നതാണ് വാസ്തവം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ നിലനില്പിന്റെ അടിത്തറ അവലോകനം ചെയ്യാൻ ഇന്നത്തെ ചാന്ദ്ര വിന്യാസങ്ങൾ നിങ്ങളെ വെല്ലുവിളിക്കുന്നു. ഏറ്റവും കുറഞ്ഞ തലത്തിൽ, വീട്ടിൽ തന്നെ നിങ്ങൾക്ക് ചെയ്യനുള്ള കാര്യങ്ങൾ ഉണ്ടാകും. വീട്ടിലെ ഉത്തരവാദിത്തങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയം ഒരുപാട് അപഹരിക്കുന്നതായി നിങ്ങളിൽ ചിലർക്ക് തോന്നും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഗാർഹികകാര്യങ്ങൾ പഴത്തിന്റെ തൊലികളയുന്ന പോലെ ആശയക്കുഴപ്പത്തിലേക്കാണ് നീങ്ങുന്നത്, എന്നാലും സജീവമായ പൊതുജീവിതം നിലനിർത്തുന്ന നിങ്ങൾക്ക് ന്യായമായ പ്രതിഫലം ഉടൻ ലഭിക്കും. തൊഴിൽപരമായി, നിങ്ങളുടെ അവകാശത്തിനായി യുദ്ധം ചെയ്യാൻ നിങ്ങൾക്ക് അർഹതയുണ്ട്. ഒരു തുടക്കത്തിന്, നിങ്ങൾക്ക് ഒരു ക്ഷമാപണം നടത്തേടി വരും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ ഒരു വഴിത്തിരിവിൽ എത്തിച്ചേരും. ദീർഘകാല അഭിവൃദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളേക്കാൾ നിങ്ങളുടെ ശ്രദ്ധ ആവശ്യപ്പെടുന്നത് പതിവ് ബില്ലുകളും ചെലവുകളും പോലെ ചെറിയ പ്രശ്നങ്ങളിലാകാൻ സാധ്യതയുണ്ട്. വർത്തമാനകാലത്തിൽ ജീവിക്കുക എന്നാതിരിക്കണം നിങ്ങളുടെ ഇന്നത്തെ ലക്ഷ്യം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വിഷമകരമായ തീരുമാനങ്ങളെടുക്കാൻ നിങ്ങളെ പ്രേരിപ്പിച്ചിരുന്ന ബുധൻ ഇപ്പോൾ നല്ല സ്ഥിതിയിലാണ്. ശ്രദ്ധാപൂർവവും ഉചിതവുമായ പരിഗണനകൾക്ക് ശേഷം തെളിച്ചമുള്ള ഭാവിക്കായി വിത്ത് വിതയ്ക്കാനുള്ള നല്ലൊരു അവസരമാണ് ഇതെന്ന സൂചയാണിത്. അതുപോലെ ഇപ്പോഴുണ്ടായിരിക്കുന്ന വിമർശനങ്ങൾ രണ്ടാഴ്ചകൊണ്ട് മാറും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇതെല്ലാം ഇന്ന് നിഗൂഢവും സംശയകരവുമാണ്, മകരരാശിക്കാരുടെ അലമാരകളിൽ അസ്ഥികൂടങ്ങൾ അലറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് സാധിക്കുമെങ്കിൽ സമാധാനവും സ്വസ്ഥതയും ആസ്വദിക്കുക. എന്തായാലും, നിങ്ങളിൽ തൊഴിൽപരമായ സമ്മർദ്ദങ്ങൾ നേരിടുന്നവർക്ക് അവ നിങ്ങളുടെ കുറെയധികം സമയത്തെ കുതിർക്കുന്നതായി തോന്നിയേക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഈ വർഷം അവസാനത്തോടെ നിങ്ങൾ എത്രമാത്രം സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് നിങ്ങൾക്ക് മനസിലാകും, പങ്കാളികളും ബന്ധങ്ങളും ആവശ്യപ്പെടുന്ന പങ്കു വഹിക്കാൻ നിങ്ങൾക്ക് ഒറ്റക്ക് മാത്രമേ സാധിക്കുകയുള്ളു. അതുവരെ നിങ്ങൾ ക്ഷമയോടെ ഇരിക്കുക. നിങ്ങൾ വ്യക്തിപരയായി കൈവരിക്കുന്നതും നേടുന്നതുമെല്ലാം ഏകികരിക്കാനാണ് നക്ഷത്രങ്ങൾ നൽകുന്ന ഉപദേശം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ നിലവിലെ ആകാശരീതികൾക്ക് മുമ്പത്തെ ഉപദേശത്തെ ശക്തിപ്പെടുത്താൻ മാത്രമേ കഴിയൂ, നിങ്ങൾക്ക് സാധ്യമായ എല്ലാ പൊതു പ്രശംസകളും ശ്രദ്ധയും പ്രതിഫലവും നേടണം. ഈ പ്രധാന ഘട്ടത്തിൽ പിന്നിലേക്ക് വലിയരുത്. നിങ്ങൾ എന്തുതന്നെ ചെയ്താലും അടുത്ത പങ്കാളിയെ നിസ്സാരമായി കാണരുത്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today june 25 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today June 24, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com