വളരെ മനോഹരമായ ദിവസമാകാം ഇന്ന്. ചന്ദ്രന്റെ മാറുന്ന മനോഭാവം വലിയ സ്വാധീനത്തിനെയും സർഗാത്മകതയെയും സൂചിപ്പിക്കുന്നു. നമുക്കെല്ലാവർക്കും നല്ലൊരു ലോകത്തിനെ പറ്റി സ്വപ്നം കാണാം. ഇത്തരം സ്വപ്നങ്ങളെ പ്രാവർത്തികമാക്കാൻ പറ്റിയ സമയമിതല്ല, മറിച്ച് ഭവിക്കായുള്ള പദ്ധതികൾ ഇപ്പോൾ തയ്യാറാക്കുകയും ഏറ്റവും നല്ല നാളുകൾക്കായി തയ്യാറെടുക്കുകയും ചെയ്യാം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഈ ദിവസങ്ങളിൽ ചെറിയകാലത്തിന്റെ അടിസ്ഥാനത്തിലുള്ള ഗ്രഹങ്ങളുടെ കാര്യങ്ങൾ ഒന്നും തന്നെയില്ല, എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. അതിനാൽ കുറെ നാളുകളായി നടക്കുന്നൊരു ഗാർഹിക കഥ ഒരു വഴിത്തിരിവിൽ എത്താന്‍ സാധ്യതയുണ്ട്. ഇന്ന് മുതൽ നിങ്ങളുടെ പുതിയ വൈകാരിക ചക്രം പങ്കാളികളെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പ്രേരിപ്പിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ മനോഭാവത്തിലെ ഏറ്റക്കുറച്ചിലുകളെ നിങ്ങൾ വിലയിരുത്തിയാൽ സകാരാത്മകമായൊരു ഘട്ടത്തിൽ നിന്നും നിങ്ങൾ പ്രവർത്തികമായൊരു സാമാന്യബോധത്തിലേക്ക് എത്തുന്നതായി മനസിലാകും. അതിനാൽ ദൃഢമായ പദ്ധതികൾ നിർമിക്കാനുള്ള സമയമിതാണ്. എന്നാൽ ഈ ആഴ്ചകളിൽ നിങ്ങളെടുക്കുന്ന കാര്യങ്ങൾ പിൽകാലത്ത് നിങ്ങൾക്ക് മാറ്റേണ്ടിവരും

മിഥുനം രാശി (മെയ് 22 – ജൂൺ 21)

മനസിന്റെ ഗ്രഹമായി ബുധൻ നിലവിൽ ആർക്കും ഉപകാരപ്പെടുന്നില്ലെങ്കിലും നിങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നു. അതിനാൽ നിങ്ങൾ മുന്നോട്ട് വെച്ച ചുവടുകൾക്ക് തിരിച്ചടി ഏല്ക്കില്ലായെന്നും, നിങ്ങളുടെ പ്രണയസംബന്ധമായ ആഗ്രഹങ്ങൾ പൂർത്തിയാകുമെന്നും നിങ്ങൾക്ക് ഉറപ്പിക്കാം. എന്നാൽ അന്തിമഫലം നിങ്ങൾ പ്രതീക്ഷിക്കുന്നത് ആകണമെന്നില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളൊരു അശാന്തമായ ഘട്ടതിലൂടെയാണ് കടന്നു പോകുന്നതെന്നും വ്യത്യസ്തതയ്ക്ക് വേണ്ടി നിങ്ങൾ മറ്റുള്ളവരിലേക്ക് തിരിയുമെന്നുള്ള കാര്യത്തിൽ സംശയമില്ല. എന്നാൽ, പങ്കാളികൾ പിന്തുണയ്ക്ക് വേണ്ടി നിങ്ങളെ ആശ്രയിക്കും. തൊഴിലിടത്തിൽ നിങ്ങൾക്ക് ആരെ അറിയാമെന്നുള്ളതാണ് പ്രധാനം, അതിനാൽ അധികാരത്തിൽ ഉള്ളവരുമായി ബന്ധം സ്ഥാപിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ജീവിതം എല്ലായിപ്പോഴും തെരെഞ്ഞെടുപ്പുകളുടേതാണ്. നിങ്ങളിപ്പോൾ വളരെ പ്രകടമായ സ്വയം താല്പര്യം അല്ലെങ്കിൽ ത്യാഗത്തിന്റെയും മറ്റുള്ളവരെ സേവിക്കുക എന്നിങ്ങനെയുള്ള രണ്ട കാര്യങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കണം. രണ്ടിനും നാടുവിലയുള്ളൊരു പാത സ്വീകരിക്കുക. ചൊവ്വയുടെ മാറുന്ന സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത് കുറച്ചുകൂടെ സമാധാനമുള്ളൊരു സമയമാണ്, അതിനാൽ അത് ആസ്വദിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അടുത്ത രണ്ടാഴ്ചക്കാലം ചൊവ്വയുടെ നിരന്തരമായ വൈകാരിക പ്രഭാവം സൂര്യൻ അനുഭവിക്കുന്നതിനാൽ നിങ്ങൾ പൂർവ്വകാലവുമായി ഒരു വിടവ് സൃഷ്ട്ടിക്കും, ഒരു പ്രത്യേക താല്പര്യത്തിന് സേവിക്കാൻ വേണ്ടിയാകാമിത്. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഭാവിയെ വാർത്തെടുക്കാൻ നിങ്ങൾ ഇപ്പോൾ പരിശ്രമിക്കാൻ തുടങ്ങണം അല്ലെങ്കിൽ വരും മാസങ്ങളിൽ വിധിയെ എല്ലാമേല്പിക്കുക എന്ന സാഹസം നേരിടണം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഉപരിതലത്തിൽ നിങ്ങൾക്ക് ആളുകളെ സന്തോഷിപ്പിക്കാൻ സാധിക്കുന്നു, എല്ലാ കാര്യങ്ങളും നന്നായി പോകുന്നു. എന്നാൽ ജീവിതം എപ്പോഴും ഇത്രയും നേരായ വഴിയിൽ സഞ്ചരിക്കില്ലയെന്ന് നിങ്ങൾ മനസിലാക്കണം, ചില സന്ദർഭങ്ങളിൽ നിങ്ങളുടെ പൂര്വകാലം നിങ്ങളെ അസ്വസ്ഥപെടുത്തുകയും നിങ്ങൾക്ക് പൂർവ്വകാലത്തോട് ദേഷ്യം തോന്നുകയും ചെയ്യാം. നിങ്ങൾക്ക് സ്വാഭാവികമായിട്ടുള്ള നല്ല പെരുമാറ്റരീതി വരൻ പോകുന്ന ചർച്ചകളിൽ നിങ്ങൾക്ക് നല്ല സ്ഥാനം നൽകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ജീവിതത്തിന്റെ ലളിതമായ വശത്തിനാണ് പ്രാധാന്യം നല്കുന്നതെന്നത് നിങ്ങൾക് ആശ്വാസം നൽകണം. മുഷിപ്പിക്കുന്ന ദൈനംദിന പ്രവർത്തികളെ ഒരു വശത്തേക്ക് മാറ്റി ആസ്വദിക്കാൻ പറ്റുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. ഗൗരവമേറിയ ചർച്ചകൾ നടപടിക്രമങ്ങളിൽ ഉണ്ട്, കൂടാതെ അടുത്ത ആഴ്ചത്തേക്കുള്ള ഒരു ക്ഷണം നിങ്ങളുടെ ദീർഘകാല ദിശയെ മാറ്റാൻ സഹായിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അന്തസ്സാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ നിങ്ങളുടെ സഹപ്രവർത്തരുടേയും സുഹൃത്തുക്കളുടെയും ബഹുമാനം നിങ്ങൾക്ക് പരമ്പരാഗത രീതികൾ പിന്തുടർന്നാൽ മാത്രമേ ലഭിക്കുകയുള്ളു എന്ന് മനസിലാക്കുക. നിങ്ങളുടെ സ്ഥാനം സ്ഥാപിച്ചതിനാൽ, നിങ്ങൾക്കിനി നിങ്ങളുടെ നേട്ടങ്ങളുടെ ഒരു ആകെത്തുക എടുത്ത് ദീർഘകാലമായി നിലനിൽകുന്നൊരു ബന്ധം തുടരണമോ അതോ വേണ്ടാന്നു വയ്ക്കണമോ എന്ന് തീരുമാനിക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾക്ക് ഉപകാരപ്രദമായ യാത്ര നക്ഷത്രങ്ങൾ തുടരുകയാണ്. ആഗോള ബന്ധങ്ങൾക്കും യാത്രകൾക്കും നിങ്ങളുടെ നിലവിലെ ഗ്രഹങ്ങളുടെ സ്വാധീനമാണ്, ഇതിനുമുൻപ് പല മാസങ്ങളായി തുടർന്നുവരുന്ന സ്വാധീനങ്ങളെക്കാൾ നല്ലത്. മാറുന്ന സാഹചര്യങ്ങൾ നിങ്ങൾക്ക് ഒരു ഇടവേള നൽകുമെന്ന് പ്രതീക്ഷിക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പ്രണയജീവിതവും വിനോദവുമാണ് നിങ്ങളുടെ അജണ്ടയെങ്കിൽ നിങ്ങൾക്ക് ബുധന്റെയും ശുക്രന്റെയും സഖ്യത്തെക്കാൾ മികച്ചത് വേറെ ലഭിക്കാനില്ല. പക്ഷേ നിങ്ങൾ കൂടുതൽ പ്രയത്നിക്കാൻ തയ്യാറാകണം. ഏറ്റവും പ്രാധാന്യമർഹിക്കുന്ന സാമൂഹിക വാർത്ത വിദേശത്തു നിന്നും വരാനാണ് സാധ്യത. നിങ്ങൾ നിങ്ങളുടെ ചക്രവാളത്തെ വികസിപ്പിക്കുകയും ആഗ്രഹങ്ങളെ കൂടുതൽ ആഴത്തിലേക്ക് എത്തിക്കുകയും ചെയ്യും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

എല്ലാ ശ്രദ്ധയും സാമൂഹിക ജീവിതത്തിലേക്ക് ആയതിനാൽ മറ്റെന്തും അസ്വസ്ഥത ഉളവാകുന്ന ശ്രദ്ധതിരിക്കലുകളാണ്. കഴിയുമെങ്കിൽ ഔദ്യോഗിക കര്‍ത്തവ്യങ്ങളും ഗാർഹിക പ്രതിബദ്ധതകളും ഏറ്റവും കുറയ്ക്കാൻ ശ്രമിക്കുക, അല്ലാത്തപക്ഷം അടുത്ത ആഴ്ചയിൽ സങ്കീർണതകളും കുഴപ്പങ്ങളും വർദ്ധിക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook