scorecardresearch
Latest News

Daily Horoscope June 24, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 24, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope June 24, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 24, 2022: മകരം എനിക്ക് പ്രിയപ്പെട്ട രാശികളില്‍ ഒന്നാണ്. പ്രസ്തുത രാശിയില്‍ ഉള്‍പ്പെട്ടവരില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രത്യേകതകള്‍ ശാന്തതയും ജാഗ്രതയുമാണ്. ചില സന്ദര്‍ഭങ്ങള്‍ അവര്‍ പൊട്ടിത്തെറിച്ചേക്കാം. പക്ഷെ സാധാരണയായി മകരം രാശിയില്‍ ജനിച്ചവരോട് നന്നായി പേരുമാറിയാല്‍ അവരുടെ പ്രതികരണവും അപ്രകാരമായിരിക്കും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ മനസിന് ഭാരമുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറണം. എന്തെങ്കിലും കാര്യത്തില്‍ ആകുലതയുണ്ടെങ്കില്‍ സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും സഹായം തേടുക. എന്താണ് ചെയ്യാനാഗ്രഹിക്കുന്നതെന്ന് മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്തണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തൊഴില്‍ മേഖലയില്‍ വളര്‍ച്ച സ്വപ്നം കാണുന്നവര്‍ക്കും അനുകൂലമായ സമയമാണ്. നിങ്ങള്‍ക്കൊ അല്ലെങ്കില്‍ ഏറ്റവും അടുത്ത ഒരാള്‍ക്കൊ വലിയൊരു മുന്നേറ്റം അടുത്തു തന്നെ സംഭവിക്കും. നിങ്ങളുടെ തീരുമാനം എന്തായാലും പ്രിയപ്പെട്ടവരുടെ താത്പര്യം പരിഗണിക്കേണ്ടതുണ്ട്.

Also Read: Horoscope 2022: ജൂൺ 27 മുതൽ ഓഗസ്റ്റ് 10 വരെ  ഈ നാളുകാരുടെ ആപൽക്കാലം തുടരും, അഭിമാനക്ഷതം സംഭവിക്കാം

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങള്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. മറ്റുള്ളവരോട് ദേഷ്യപ്പെടുന്നത് കുറയ്ക്കാന്‍ സാധിച്ചാല്‍ അത് വലിയ കാര്യമാണ്. ഒട്ടക പക്ഷിയെ പോലെ മണലില്‍ തല താഴ്ത്തിക്കൊണ്ട് എന്ത് ചെയ്താലും ഒരു കാര്യവുമുണ്ടാകില്ല, ഭയമുള്ളവയെ അഭിമുഖീകരിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

എല്ലാ കാര്യങ്ങളിലും ഒരു അനിശ്ചിതത്വം നിലനില്‍ക്കുന്നതായി തോന്നുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാനുള്ള സാധ്യത. വൈകാരികമായ പ്രശ്നങ്ങള്‍ ഗുരുതരമായേക്കാം.

Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ : ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ജ്യോതിഷത്തില്‍ ഭാഗ്യത്തിന്റെ പങ്ക് വളരെ കുറവാണ്. സംഭവിക്കുന്നതൊന്നും ഭാഗ്യം കൊണ്ടല്ല നിങ്ങളുടെ ചെയ്തികളുടെ ഫലമാണെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക. ജോലിപരമായ സമ്മര്‍ദങ്ങള്‍ ലഘൂകരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പങ്കാളികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് നേരിടുന്നുണ്ടെങ്കില്‍ ഒരു പ്രത്യേക കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. ദൈനംദിനമായി പരിഹരിച്ചാല്‍ മാത്രമെ കുടുംബകാര്യങ്ങള്‍ മുന്നോട്ട് പോവുകയുള്ളു. ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യാം, പക്ഷ സാധ്യമാകണമെന്നില്ല.

Also Read: Weekly Horoscope (June 19 – June 25, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പൊതുവായ സ്ഥിതിഗതികള്‍ ശാന്തമാണ്. നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ സ്വയം സന്തോഷിക്കാവുന്നതാണ്. ഗൗരവമായ ചർച്ചകൾ, മീറ്റിങ്ങുകള്‍, അഭിമുഖങ്ങൾ, ഇഷ്ടപ്പെടാത്ത അവസരങ്ങൾ എന്നിവപോലും നിങ്ങളെ ശരിയായ ദിശയിലേക്ക് നയിച്ചേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമ്പത്തിക ചിലവുകള്‍ വീടിനു വേണ്ടിയുള്ളതായിരിക്കും. ആവശ്യവസ്തുക്കള്‍ക്കാമ് പണം ചിലവാക്കാവുന്നതാണ്. വലിയ തോതില്‍ പണം ഉപയോഗിക്കുന്നവര്‍ക്ക് അനുകൂലമാണ് ദിവസം. നിങ്ങള്‍ക്ക് യാത്രകള്‍ നടത്താം. അത് ഒരു മാറ്റം നല്‍കും.

Horoscope 2022 Midhunam Month: അറിയാം, മിഥുന മാസത്തിലെ ഗ്രഹസ്ഥിതി

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇതൊരു സങ്കീർണ്ണമായ നിമിഷമാണ്. ആശയവിനിമയത്തിന്റെ അഭാവമാണ് ഏറ്റവും വലിയ പ്രശ്നം. ആ സാഹചര്യത്തില്‍ മറ്റുള്ളവരുടെ സഹകരണം ലഭിക്കാന്‍ പ്രയാസമാണ്. സുപ്രധാന തീരുമാനങ്ങള്‍ ജീവിതത്തില്‍ എടുക്കേണ്ടി വന്നേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പല അവസരങ്ങളിലും നിങ്ങള്‍ മനസ് മാറ്റിയതായി തോന്നിയേക്കാം. വിധിയെ അതിന്റെ വഴിക്കു വിടുക. അതാണ് ദീർഘകാലത്തേക്ക് നല്ലത്. ഗാര്‍ഹിക കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കേണ്ടി വന്നേക്കാം.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇന്നത്തെ കാര്യങ്ങളുടെ നിയന്ത്രണം നിങ്ങളുടെ കയ്യിലായിരിക്കണം. അടുത്തിടെ സംഭവിച്ച് ചില പിഴവുകള്‍ക്ക് പരിഹാരം നല്‍കാന്‍ കഴിഞ്ഞേക്കും. ഗാര്‍ഹിക കാര്യങ്ങളില്‍ അല്‍പ്പം കൂടി ശ്രദ്ധ ചെലുത്തുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ വളരെ വിവേകശാലിയായിരിക്കാം. അത് ഒരു നല്ല കാര്യമാണ്. നിങ്ങളുടെ സ്വന്തം ഉപദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലത്. വീട്ടിൽ നിങ്ങൾ ശാന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവരായിരിക്കും. എന്തുചെയ്യണമെന്ന് നിങ്ങളോട് പറയാൻ അവകാശമുണ്ടെന്ന് കരുതുന്ന ആളുകൾ അതിനെ പറ്റി ഒന്നുകൂടെ ചിന്തിക്കണം.

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today june 24 2022 aries gemini cancer virgo capricorn zodiac signs check astrological prediction