ഇന്നിന്റെ ഗ്രഹം പ്ലൂട്ടോയാണ്. ഏറ്റവും ദൂരെയുള്ള ഗ്രഹമായി നമ്മളതിനെ കാണുന്നു. എന്നാല്‍, നമുക്കത്ര ഉറപ്പുമില്ല. മിക്ക ജ്യോതിശാസ്‌ത്രജ്ഞരും അതിനെ ഒരു ഗ്രഹമായും കണക്കാക്കുന്നില്ല. അവര്‍ക്കത് ഒരു കുള്ളന്‍ ഗ്രഹമാണ്. ഏകദേശം നാല് ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് സൗരയൂഥത്തിന്റെ ആരംഭകാലം മുതലുള്ള 60 ഓളം വസ്‌തുക്കളിലൊന്നാണിത്.
Horoscope of the Week (June 21- June 27, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഗ്രഹനിലയില്‍ ചെറിയൊരു ആശ്വാസം കാണുന്നു. അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്കിന്ന് കുടുംബ സമ്മര്‍ദ്ദങ്ങളില്‍ കുറച്ച് ശ്രദ്ധ നല്‍കിയാല്‍ മതിയാകും. നിങ്ങള്‍ അതിസങ്കീര്‍ണമായ സാമ്പത്തിക ചക്രത്തിലേക്ക് കടക്കുകയാണ്. അതിനാല്‍ ശ്രദ്ധയോടെ മാത്രം ചെലവഴിക്കുക. നല്ലൊരു ചൂതാട്ടക്കാരന്‍ ഒരിക്കലും തോല്‍ക്കുകയില്ലെന്ന് ഓര്‍ക്കുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ വീട്ടിലെ ആളുകള്‍ അമിത ചിന്തയുള്ള കുറുക്കന്‍മാരായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടാകും. തങ്ങളുടെ വികാരങ്ങളുമായി ചിന്തകളെ തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് അവര്‍ ഈ അവസ്ഥയിലെത്തിയതെന്ന് ആ ബന്ധുക്കള്‍ തിരിച്ചറിയുന്നില്ല. അവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ കൂടുതല്‍ അനുവദിക്കണം. കൂടാതെ, കുറച്ച് പ്രായോഗിക പിന്തുണയും നല്‍കണം.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങളുടെ വികാരങ്ങളെ കൈകാര്യം ചെയ്യാനുള്ള ഏറ്റവും മികച്ച വഴി അവയുമായി സംസാരിക്കുക എന്നതാണ്. കുടുംബാംഗങ്ങള്‍ അതിശയകരമാംവിധം ചുമതലാബോധമുളളവരായിരിക്കും. ഈ പ്രക്രിയയില്‍ നിങ്ങളുടെ ചില അനിശ്ചിതത്വങ്ങള്‍ നീക്കണം. സാമ്പത്തിക ആശങ്കകള്‍ക്ക് താല്‍ക്കാലിക അവധി കൊടുക്കുക. ഒരു പക്ഷേ, പുതിയ കണക്കുകള്‍ വന്നേക്കം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങളുടെ വൈകാരിക സുരക്ഷ ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ്. ആഴമേറിയ ആശങ്കകളുമായി ചേര്‍ന്ന് പോകുന്നതിനൊരു പകരക്കാരന്‍ ആകാം സാമ്പത്തിക ആശങ്കകള്‍. കുടുംബ തീരുമാനങ്ങള്‍ വരാനിരിക്കുകയാണെന്നത് മനസ്സില്‍ വയ്ക്കുക. പങ്കാളികള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാതെ നിങ്ങളുടെ പദ്ധതികള്‍ക്ക് അന്തിമ രൂപം കാണാന്‍ സാധിക്കുകയില്ല.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ചന്ദ്രന്‍ അതിന്റെ വൈകാരിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അത് പ്രണയ താപനില വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളില്‍ തന്നെ സൂക്ഷിച്ചതു കൊണ്ട് ഒരു ഗുണവും ലഭിക്കുകയില്ല. എന്നാല്‍, നിങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് വ്യക്തത ഉണ്ടായിരിക്കണം. കാരണം, നിങ്ങള്‍ക്ക് മനസ്സിലായില്ലെങ്കില്‍ മറ്റാര്‍ക്കും മനസ്സിലാകുമെന്ന് പ്രതീക്ഷിക്കരുത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
കുടുംബ പദ്ധതികളെയോ ആഭ്യന്തര കാര്യങ്ങളെയോ ബാധിക്കുമെങ്കില്‍ നിങ്ങള്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കാം. നിങ്ങളുടെ കാര്യങ്ങളിലേക്ക് ആരും അന്വേഷണവുമായി വരില്ല. നിങ്ങള്‍ക്ക് എന്ത് തോന്നുവെന്ന് മറ്റുള്ളവരോട് പറയാനുള്ള സമയവും ഇടവും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. എന്താണ് പറയാന്‍ പോകുന്നതെന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ കൃത്യമായ വാക്കുകള്‍ കണ്ടെത്തണം.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിങ്ങളുടെ സാമൂഹിക അതിരുകള്‍ മാറ്റുക. പുതിയ ആളുകളുമായി സൗഹൃദം സൃഷ്ടിക്കുക. നിങ്ങളുടെ ജോലിയിലും നിങ്ങളുടെ വ്യക്തിപരമായ കഴിവുകള്‍ ഉപയോഗപ്രദമാകും. പ്രത്യേകിച്ച്, മറ്റുള്ളവരെ നിങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരുന്നതിലും ഭാവിയിലേക്കുള്ള വിലയേറിയ സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും. ബുദ്ധിമാന്‍മാരും കൂടുതല്‍ അനുഭവ സമ്പത്തുള്ള വ്യക്തികളുമായി സംസാരിക്കുന്നതും നല്ലതാണ്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
മറ്റുള്ളവര്‍ക്കുവേണ്ടി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറെടുക്കണം. എങ്കിലും അത് അത്ര എളുപ്പമല്ല. മനുഷ്യരാശിയെ സേവിക്കുന്നുവെന്ന് മാത്രം നിങ്ങള്‍ അതിനെ കണക്കാക്കുക. സ്‌നേഹത്തിന്റെ കാര്യത്തില്‍ ഹൃദയവിശാലത കാണിക്കുന്നത് പ്രധാനമാണ്. ഇപ്പോഴതിന്റെ വില നിങ്ങള്‍ കണക്കുകൂട്ടുന്നുവെങ്കില്‍ അവര്‍ അത് ഓര്‍മ്മിക്കും.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
നിങ്ങളേയും ശരീരത്തേയും മനസ്സിനേയും മനസ്സിലാക്കുന്നവരുമായി കൂടിച്ചേരുന്നതിന് ചന്ദ്രന്‍ നിങ്ങളെ സഹായിക്കും. ജീവിതത്തിന്റെ എല്ലാ വഴികളും അനുഭവിക്കുന്നതിനുള്ള നിങ്ങളുടെ ആഗ്രഹവും പ്രത്യാശയും ഊട്ടിയുറപ്പിക്കുന്നതിലേക്കാണ് സാഹചര്യങ്ങള്‍ നീങ്ങുന്നത്. നിങ്ങളുടെ സാധ്യതകള്‍ കണക്കുകൂട്ടിക്കഴിഞ്ഞാല്‍ നിങ്ങളില്‍ അന്തര്‍ലീനമായ ശ്രദ്ധയെ ഒരു ഭാഗത്തേക്ക് മാറ്റിവയ്ക്കാന്‍ സാധിക്കും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ബിസിനസ്സ് സാധ്യതകളിലേക്ക് നോക്കുള്ള അവരസമാണിത്. നിങ്ങള്‍ ഭവന വിപണിയില്‍ അല്ലെങ്കില്‍ വീട്ടിലേക്ക് വലിയ ചെലവുള്ള ഒരു വാങ്ങല്‍ നടത്താന്‍ ഒരുങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് സംശയങ്ങള്‍ ഉണ്ടാകും. തീര്‍ച്ചയായും പതിവുള്ള സംശയങ്ങള്‍ തന്നെ. അതിശയപ്പെടുത്തുന്ന സംഗതികള്‍ നിങ്ങളെ കാത്തിരിക്കുന്നുവെന്ന ഓര്‍മ്മയില്‍ ശ്രദ്ധയോടെ മുന്നോട്ട് പോകുക.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങള്‍ ആളുകളെ അവരുടെ വഴിക്ക് വിടുകയാണെങ്കില്‍ ഒരു ഞെട്ടല്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ആത്മസംതൃപ്തിയുടെ ആലസ്യം അപകടകരമാണെന്ന് നിങ്ങള്‍ കണ്ടെത്തും. നിങ്ങൾക്ക് മുമ്പ് ധാരാളം പേര്‍ അത് കണ്ടെത്തിയിട്ടുമുണ്ട്. ശ്രദ്ധയോടെ നീങ്ങിയാല്‍ നിങ്ങള്‍ക്ക് പ്രശ്‌നരഹിതമായി യാത്ര തുടരാം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
സ്വയം ബലി കൊടുക്കാനുള്ള നിങ്ങളുടെ ആഗ്രഹം വീണ്ടും ഉണരും. അതിനാല്‍, മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്നതിനും അവര്‍ നിങ്ങളെ ചൂഷണം ചെയ്യാനുമുള്ള അവസരം നല്‍കാതിരിക്കുക. തിരക്കുള്ളയാള്‍ ആയിരിക്കുക. നിങ്ങള്‍ക്ക് വൈകാരിക സംതൃപ്തി നല്‍കാന്‍ ജോലിക്ക് കഴിയുമെന്ന് നിങ്ങള്‍ കണ്ടെത്തും. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരുടേയും ശ്രദ്ധയില്‍പ്പെടാതെ പോകരുത്.