Daily Horoscope June 23, 2022: ചന്ദ്രന്‍ ഇപ്പോള്‍ ഒരു ആവേശകരമായ മേഖലയിലാണ്. അത് എന്താണ് എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ കരുതുന്നത്. ഇതു സംഭവിക്കുമ്പോള്‍ വ്യത്യസ്തമായ രാശിചക്രങ്ങളുണ്ടായിരിക്കും. ചിലത് കാലങ്ങളെ അടിസ്ഥാനമാക്കിയുള്ളത്, മറ്റൊന്ന് നക്ഷത്രങ്ങളേയും. എന്റെ സഹപ്രവർത്തകരിൽ ചിലർ ഭൂമിയിലെ രാശിചക്രങ്ങളെ യഥാർത്ഥത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് ലോകത്തിലെ ചില മഹത്തായ പുണ്യസ്ഥലങ്ങളിലെ ഭൂപ്രകൃതിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവർ അവകാശപ്പെടുന്നു.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
അന്തരീക്ഷം കച്ചവടത്തിനു അനുകൂലമായിരിക്കും. ചില കാര്യങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാം. അധികാരമുള്ളവരെ ബഹുമാനിക്കണമെന്നും പാരമ്പര്യം കാത്ത് സൂക്ഷിക്കേണ്ട ഒന്നാണെന്നും അംഗീകരിക്കേണ്ടി വന്നേക്കാം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങൾ ഇപ്പോഴും വൈരുദ്ധ്യമുള്ള സാഹചര്യങ്ങളിൽ കുടുങ്ങിയതായി തോന്നുന്നു. ഒരു സാമ്പത്തിക പ്രശ്നം പരിഹരിക്കാതെ തുടരുന്നതായി തോന്നുന്നു. എന്നാൽ വലിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്കു സംതൃപ്തി കൈവരിക്കാനും ആത്യന്തികമായി പണത്തേക്കാൾ ജീവിത വളർച്ചയാണ് പ്രധാനമെന്ന് മനസിലാക്കാനും കഴിയും.
Also Read: Horoscope 2022: ജൂൺ 27 മുതൽ ഓഗസ്റ്റ് 10 വരെ ഈ നാളുകാരുടെ ആപൽക്കാലം തുടരും, അഭിമാനക്ഷതം സംഭവിക്കാം
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ വിശ്വാസങ്ങള്‍ ചോദ്യങ്ങള്‍ക്കു വിധേയമായേക്കും. എന്നാല്‍ നിങ്ങളുടെ മനസ് മാറ്റാന്‍ വലിയ ശ്രമം ആവശ്യമായേക്കാം. പതിവിലും മികച്ചതായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പരാജയപ്പെട്ട സ്ഥലങ്ങളില്‍ വിജയിക്കാം. നിങ്ങളെ അവഗണിച്ചവര്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന ചിന്തയില്‍ നിന്നാണ് മുന്നോട്ട് പോകാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ബാഹ്യ സമ്മര്‍ദങ്ങള്‍ നിങ്ങളെ തിരക്കിലേക്ക് തള്ളിവിട്ടേക്കാം. അപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ട് നേരിടും.
Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ : ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾക്ക് എത്ര ദൂരം പോകാനാകും? അല്ലെങ്കില്‍ എത്ര വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും? അതാണ് മുന്നിലുള്ള ചോദ്യം. ഒരു ചൂതാട്ടം പോലെ ജീവിതത്തെ കാണാനാണ് നിങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനൊപ്പം കുറച്ച് യാഥാര്‍ത്ഥ്യബോധവും ചേര്‍ക്കുക. നിങ്ങള്‍ക്ക് മുകളില്‍ വരാന്‍ കഴിയുമെന്ന് തോന്നുന്നു.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
കുടുംബപരമായ കാര്യങ്ങള്‍ക്കാണ് ഇപ്പോൾ മുന്‍തൂക്കം കൊടുക്കേണ്ടത്. ജനനം മുതൽ നിങ്ങൾക്കറിയാവുന്ന ബന്ധങ്ങള്‍ നിങ്ങളുടെ ബോധത്തെ തടസപ്പെടുത്താന്‍ തുടങ്ങും. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനും നിങ്ങളുടെ സ്വകാര്യ കാര്യങ്ങൾ ക്രമീകരിക്കുന്നതിനും അവസരമുണ്ട്.
Also Read: Weekly Horoscope (June 19 – June 25, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങൾ നിങ്ങളുടെ ജീവിതം കൂടുതല്‍ വിശാലമാക്കുകയാണ്, ഇത് തീർച്ചയായും ഒരു നല്ല കാര്യമാണ്. എന്നാൽ വിദേശ യാത്രകള്‍ പോലുള്ള കാര്യങ്ങള്‍ ആസുത്രണം ചെയ്യുന്നവരോട്, കാലതാമസം ആറാഴ്ച കൂടി തുടരും. നിങ്ങൾ എല്ലാവരും ഇത് മനസിലാക്കി മുന്നോട്ട് പോവുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങള്‍ ജീവിതത്തില്‍ എന്തിനൊക്കെയാണ് മുൻഗണന നല്‍കുന്നത്, അത് ക്രമീകരിക്കേണ്ടതുണ്ട്. അമിതമായ ഉത്തരവാദിത്തം ഒരു കാര്യമാണ്, ബിസിനസ് പോലുള്ള ചർച്ചകൾ മറ്റൊന്നാണ്. കുടുംബാംഗങ്ങൾ, നിങ്ങൾക്കൊപ്പം താമസിക്കുന്ന ആളുകൾ, നിങ്ങൾ വൈകാരികമായി ഇടപെടുന്ന ആർക്കും നിങ്ങളുടെ തീരുമാനങ്ങള്‍ അറിയേണ്ടതുണ്ട്.

Horoscope 2022 Midhunam Month: അറിയാം, മിഥുന മാസത്തിലെ ഗ്രഹസ്ഥിതി
ധനു രാശി (നവംബർ 23 – ഡിസംബർ 22)
എത്രമാത്രം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകണം. നിങ്ങളുടെ രാശിയിലുള്ളവരില്‍ മൂന്നിലൊന്ന് പേർക്കും വളരെ ശ്രദ്ധേയവുമായ പ്രവണതയുണ്ട്. അത് മിക്ക ജ്യോതിഷികളും അവഗണിക്കുന്നു. അതിനാൽ നിങ്ങൾ ഇപ്പോൾ സുരക്ഷിതമായിരിക്കണം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
വരാനിരിക്കുന്ന കാര്യങ്ങളിലെ പ്രതീക്ഷ വച്ച് പ്രധാന തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രമിക്കുക. നിങ്ങൾ ശരിയായ പാതയിലാണ്, പക്ഷേ നിങ്ങൾ ചിന്തിക്കുന്നത് നിര്‍ത്തിയാല്‍ തിരിച്ചടി നേരിടും. ഒരു പ്രധാന കാര്യം സംഭവിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.
Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങള്‍ ഒന്നും വിട്ടുകൊടുക്കാന്‍ തയാറാകില്ല, അതിന് നിങ്ങളുടേതായ കാരണങ്ങളുമുണ്ട്. ഒരു പ്രധാന പ്രശ്നം ആത്മവിശ്വാസത്തിന്റെ അഭാവമാണ്. ബാഹ്യ സമ്മര്‍ദങ്ങള്‍ താത്കാലികമായിരിക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
വ്യക്തിപരമോ പ്രണയപരമോ ആയ പ്രശ്നങ്ങൾ എന്നുമുണ്ട്. നിങ്ങളുടെ വികാരങ്ങൾ സഹപ്രവർത്തകരുടെയോ ബന്ധുക്കളുടെയോ മേൽ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കണം.
Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
