ആയിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മെക്‌സിക്കോയിൽ വസിച്ചിരുന്ന മായന്‍ വംശജരുടെ ജോതിഷം ഞാന്‍ അടുത്തിടെ പരിശോധിച്ചു. 2012-ല്‍ ലോകം പൂര്‍ണമായും പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന മായന്‍മാരുടെ പ്രവചനത്തെക്കുറിച്ച് അറിയാനാണ് ഞാനത് നോക്കിയത്. ഞാനത് വാച്യാര്‍ത്ഥത്തില്‍ എടുത്തില്ലെങ്കിലും പ്രവചനങ്ങള്‍ എനിക്ക് ഇഷ്ടമാണ്. അത് എന്നില്‍ കൗതുകം സൃഷി‌ടിച്ചുകൊണ്ടേയിരിക്കുന്നു.

Horoscope of the Week (June 21- June 27, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്ന് ശക്തമായി നിലനില്‍ക്കുന്ന മനോഭാവം വൈകാരികമാണ്. കൂടാതെ എല്ലാം അടുക്കിയൊതുക്കി വയ്ക്കാനുള്ള മനസ്സും ശക്തം. എങ്കിലും നിങ്ങളുടെ മാനസ്സികാവസ്ഥ മാറാനൊരുങ്ങുകയാണ്. അതിനാല്‍ ഇന്ന് സ്ഥിരമായി നില്‍ക്കുമെന്ന് തോന്നുന്നത് അധികം കഴിയുന്നതിന് മുമ്പ് അപ്രത്യക്ഷമാകും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

കുടുംബാംഗങ്ങളെ അല്ലെങ്കില്‍ നിങ്ങള്‍ക്കൊപ്പമുള്ളവരെ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം അവരുമായി സംസാരിക്കുകയെന്നതാണ്. പറയാതെ പോകുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണകളുടെ ആഴം വര്‍ദ്ധിപ്പിക്കും. അതിന് അനുവദിക്കരുത്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ പോക്കറ്റിലുള്ളതിനേക്കാള്‍ കൂടുതല്‍ പണം മറ്റാവശ്യങ്ങള്‍ക്കായി വേണ്ടിരുന്നതാണ് ഏറ്റവും പ്രധാന പ്രശ്‌നം. എന്നിരുന്നാലും, ഒരു മാനസികമായ തലം എല്ലായ്‌പ്പോഴുമുണ്ട്. നിങ്ങളുടെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ ഭാവിയില്‍ ഏറെ മൂല്യം കല്‍പ്പിക്കപ്പെടും. നിങ്ങളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍ തേടി തുടങ്ങണം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ എല്ലാ വ്യക്തിഗത സ്വപ്‌നങ്ങളും പ്രതീക്ഷകളും അതിവേഗം നടപ്പിലാക്കാന്‍ പോകുന്നതിന് മുമ്പായി ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ട്. ആവശ്യപ്പെടാതെ തന്നെ ചെറിയ അവസരങ്ങള്‍ നിങ്ങളുടെ മടിത്തട്ടില്‍ വന്ന് വീഴുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുക. അവയെ ഉപയോഗപ്പെടുത്തുകയെന്നതാണ് നിങ്ങളുടെ ജോലി.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

കാണുന്നത് പോലെ എല്ലാം ശാന്തമായിരിക്കുകയില്ല. ഈ നിമിഷത്തില്‍ നിങ്ങള്‍ക്ക് വ്യക്തമായി ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല. പക്ഷേ, ഭാവനയില്‍ നിന്നും വസ്തുതയെ വേര്‍തിരിക്കാന്‍ ശ്രമിക്കുക. ഒന്ന് മറ്റൊന്നില്‍ നിന്നും മികച്ചതാണെന്ന് പറയുകയല്ല. നിങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയാണോ കൈകാര്യം ചെയ്യുന്നതെന്ന് നിങ്ങളുടെ മനസ്സില്‍ ഉറപ്പിക്കുന്നതിന് വേണ്ടിമാത്രം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

സമര്‍ദ്ദം ഏറും. പക്ഷേ, അതൊരു മോശം സംഗതിയല്ല. അഭിനിവേശത്തേക്കാള്‍ പ്രധാനമാണ് സൗഹൃദമെന്ന് നിങ്ങള്‍ മനസ്സിലാക്കിയാല്‍ ഒരു പ്രണയബന്ധം ശരിയാകും. വൈകാരിക മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് നിങ്ങള്‍ ഇപ്പോള്‍ തന്നെ മനസ്സിലാക്കുന്നുണ്ടാകും. അവയെ നിങ്ങള്‍ നല്ല രീതിയില്‍ സ്വാഗതം ചെയ്യണം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

പ്രണയ കാര്യത്തില്‍ രഹസ്യാത്മകതയാണ് ഇന്നും നല്ലതെന്ന് തോന്നുന്നു. നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കാന്‍ മറ്റേയാള്‍ ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍, നിങ്ങളുടെ ഭാഗത്തുനിന്നും ചെറിയ ആത്മവിശ്വാസക്കുറവും ഉണ്ട്. ചെറിയ സംശയങ്ങള്‍ നല്ലതാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങള്‍ ഉന്നതങ്ങളില്‍ കണ്ണുവയ്ക്കുകയും സാഹസിക വഴികള്‍ തേടുകയും വേണം. എന്നിരുന്നാലും, തൊഴിലുടമകളെയടക്കമുള്ള മേലധികാരികളെ ശ്രദ്ധിക്കണം. അവര്‍ക്ക് വിചിത്രമായ ചിന്തകള്‍ ഉണ്ടാകാം. പ്രത്യേകിച്ച്, നിങ്ങളുടെ പെരുമാറ്റത്തിനുമേല്‍ അവര്‍ക്ക് മുന്‍വിധികള്‍ ഉണ്ടായേക്കാം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

സാമ്പത്തിക നേട്ടങ്ങള്‍ വൈകും. എങ്കിലും നിങ്ങള്‍ സാമ്പത്തിക വശം കര്‍ശനമാക്കിയാല്‍ നാളേയ്ക്കുവേണ്ടി സുരക്ഷിതമാകാം. നിങ്ങളുടെ പ്രതിഭയെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ പോക്കറ്റില്‍ പണമുണ്ടാകുന്നത് നല്ലതാണ്. എങ്കിലും, മറ്റുള്ളവര്‍ നിങ്ങളുടെ നേട്ടങ്ങളെ ബഹുമാനിക്കുമ്പോള്‍ അഭിമാനം തോന്നും. അതൊരു ചെറിയ നേട്ടമാണെങ്കില്‍ പോലും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പങ്കാളിത്തങ്ങള്‍ പരമപ്രധാനമാണ്. നിങ്ങളെ പോലെ ചിന്തിക്കുന്നവരുമായി കൈകോര്‍ക്കണം. അത് തീര്‍ച്ചയായും നിസ്വാര്‍ത്ഥമായ കാരണങ്ങള്‍ക്കു വേണ്ടിയല്ല. പക്ഷേ, സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ്. നിങ്ങളെ വിമര്‍ശിക്കുന്നവരെ ഒഴിവാക്കി നിങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യാം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ ദിനാവസ്ഥ ഇനിയും കൃത്യമായി തെളിഞ്ഞിട്ടില്ല. എങ്കിലും അനവധി സാധ്യതകള്‍ ഉണ്ട്. നിങ്ങള്‍ റിലാക്‌സ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, മറ്റുള്ളവര്‍ക്ക് ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ ഇന്ന് സമയം കണ്ടെത്തുകയാണ് വേണ്ടത്. നല്ലത് ചെയ്യുന്നത് നല്ലതാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വീട്ടില്‍ സംഘര്‍ഷം നടക്കുന്നുണ്ട്. മുമ്പ് അത്തരം സംഘര്‍ഷങ്ങള്‍ ലളിതമായ പ്രായോഗിക കാര്യങ്ങളില്‍ ആയിരുന്നു. ഇപ്പോള്‍, വൈകാരികമായ സംഘര്‍ഷമാണ്. വീട്ടിലെ അവസ്ഥ ശരിയാക്കാന്‍ അവസരം ഉപയോഗപ്പെടുത്തുക. ഏറ്റവും മോശപ്പെട്ടത് ഒരിക്കലും വരില്ലെന്ന് മറ്റുള്ളവര്‍ക്ക് ഉറപ്പ് നല്‍കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook