scorecardresearch
Latest News

Daily Horoscope June 22, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 22, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope June 22, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 22, 2022: നിങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം വരികയാണെങ്കില്‍ ആശ്ചര്യപ്പെടേണ്ടതില്ല. നിങ്ങള്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ പിന്നീട് ഒഴിവാക്കേണ്ടി വന്നാല്‍ കുഴപ്പമില്ല. നിങ്ങളുടെ പഴയ രീതികള്‍ ഒഴിവാക്കി പുതിയ വഴികള്‍ തിരഞ്ഞെടുക്കാനുള്ള സമയമാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

തൊഴില്‍പരമായ കാര്യങ്ങള്‍ ക്രമീകരിക്കുക. വൈകാരികമായ പ്രശ്നങ്ങളില്‍ ശ്രദ്ധാപൂര്‍വം ഇടപെടുക. ഒരു കാര്യത്തിലും ആഴത്തില്‍ ചിന്തിച്ച് സമയം കളയേണ്ടതില്ല. ഭാവിയിലേക്ക് നേട്ടമുണ്ടെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങള്‍ സ്വയം സന്തോഷം കണ്ടെത്താനുള്ള സമയമുണ്ട്. ആവേശത്തോടെയുള്ള ജീവിതം മാനസികാവസ്ഥ മെച്ചപ്പെടുത്തും. സന്തോഷിക്കാനുള്ള വഴി സ്വന്തമായി കണ്ടെത്തുന്നതാണ് ഉചിതം. പണം ഉപയോഗിച്ചും ചില കാര്യങ്ങളില്‍ പരിഹാരം കാണാം.

Also Read: Horoscope 2022: ജൂൺ 27 മുതൽ ഓഗസ്റ്റ് 10 വരെ  ഈ നാളുകാരുടെ ആപൽക്കാലം തുടരും, അഭിമാനക്ഷതം സംഭവിക്കാം

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താന്‍ പരിശ്രമം ആവശ്യമാണ്. നിങ്ങള്‍ക്ക് അത് അറിയാമെന്നാണ് ഞാന്‍ കരുതുന്നത്. അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്നത്രയും സഹായം സ്വീകരിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഒരു വലിയ കാര്യം വളരെക്കാലമായി മാറ്റിവച്ചതായി തോന്നുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഒരു പടി മുന്നോട്ട് വയ്ക്കാന്‍ നിങ്ങള്‍ക്ക് മൂന്ന് പടി പിന്നോട്ട് പോകേണ്ടി വന്നേക്കാം. ചില ഉത്തരവാദിത്തങ്ങള്‍ ഉപേക്ഷിച്ച് സ്വന്തം ലക്ഷ്യത്തിനായി പരിശ്രമിക്കുക. അടുത്ത ഒരു വര്‍ഷത്തേക്ക് ഇത് പിന്തുടരുക.

Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ : ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇന്നത്തെ ചാന്ദ്ര വിന്യാസങ്ങൾ അൽപ്പം ശാന്തമാണ്. നിങ്ങളുടെ ജോലികളിലെ സമ്മര്‍ദം കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്തുക. പ്രണയത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. 

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അപകടകരമായ  കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും പതിവ് ജോലികള്‍ ശരിയായി ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിസ്ഥലത്തെ പ്രധാന വിഷയം നേരത്തെ ഉണ്ടായിരുന്ന ഒരു പ്രശ്നമാണ്. വൈകാരികമായ വിഷങ്ങള്‍ ഇല്ലാതാകുകയാണ്.

Also Read: Weekly Horoscope (June 19 – June 25, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കൊടുക്കലിനും വാങ്ങലിനും അനുയോജ്യമായ ദിവസമാണ്. എന്നാല്‍ വീട്ടിലെ നിയന്ത്രണം പ്രധാനമാണ്. രാവിലത്തെ സമയം പ്രണയത്തിന് അനുകൂലമാണെങ്കിലും കുറച്ച് കുഴപ്പമുള്ളതുമാണ്. വിദഗ്ധ സഹായം നിങ്ങള്‍ക്ക് ആവശ്യമായേക്കാം. 

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ജീവിതം സാധാരണ നിലയിലേക്ക് എത്തുമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ നിങ്ങള്‍. നിങ്ങളുടെ രാശിയില്‍ ജനിച്ച ബഹുഭൂരിപക്ഷം ആളുകള്‍ക്കും അവരുടെ നേട്ടങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. വൈകാരികമായ പ്രശ്നങ്ങള്‍ അനുകൂലമാകാനുള്ള സാധ്യതകള്‍ തെളിയുന്നു.

Horoscope 2022 Midhunam Month: അറിയാം, മിഥുന മാസത്തിലെ ഗ്രഹസ്ഥിതി

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അസ്വസ്ഥതയോടെയുള്ള മുന്നോട്ട് പോക്ക് ഈ ആഴ്ചയില്‍ ഗുണം ചെയ്യില്ല. മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ് നിങ്ങളുടെ വളര്‍ച്ചയെന്നത് സമ്മതിക്കണം. അവര്‍ക്ക് ഒപ്പമെത്താനുള്ള അവസരം ഒറുക്കണം. 

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

രഹസ്യ സ്വഭാവത്തോടെയുള്ള ജീവിതം നയിക്കുന്നത് നല്ലതാണ്. എന്നാല്‍ നിങ്ങളുടെ രീതികളെപ്പറ്റി പരിശോധിക്കേണ്ടത് ആവശ്യമാണ്. എല്ലാവരുടേയും താത്പര്യങ്ങള്‍ അറിയാമെങ്കില്‍ അവര്‍ക്ക് പിന്തുണ നല്‍കുക. നിങ്ങള്‍ സഹായം നല്‍കുന്നുണ്ടെന്ന് അവര്‍ അറിയാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമൂഹിക ഇടപെടലുകള്‍ക്കും സൗഹൃദങ്ങള്‍ക്കും അനുയോജ്യമാണ് ദിവസം. എന്നാല്‍ വളരെ അടുത്തതും വൈകാരികവുമായ ബന്ധങ്ങള്‍ക്ക് ചില തടസങ്ങളുണ്ടായേക്കാം. നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന വൃക്തി പ്രതീക്ഷിക്കാത്ത ഒരാള്‍ ആയിരിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സമൂഹിക സഹായങ്ങള്‍ക്കായി മുന്നിട്ടിറങ്ങാം. നിങ്ങളുടെ മോശം സാഹചര്യങ്ങളില്‍ പോലും മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും. സമയം ഒരുപാട് മുന്നിലുണ്ട്, വിജയം ഉറപ്പാക്കുക.

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today june 22 2022 aries gemini cancer virgo capricorn zodiac signs check astrological prediction