Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

Horoscope Today June 22, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 22, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today June 22, 2021: ഇന്നത്തെ ഗ്രഹചിത്രങ്ങൾ ഈ പ്രപഞ്ചം എന്തുകൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന സംശയത്തിലേക്ക് എന്നെ നയിക്കുന്നു. ഞങ്ങളുടെ കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത് നമുക്ക് കാണാൻ കഴിക്കുന്നതിനേക്കാൾ വസ്തുക്കൾ ഉണ്ടെന്നാണ്, അതുകൊണ്ട് നമ്മൾ ബ്ലാക്ക് മാറ്റർ സൃഷ്ടിച്ചു, അത് അദൃശ്യവും ഇപ്പോൾ കണ്ടെത്താൻ കഴിയാത്തതുമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അത് അവിടെ ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾക്കറിയില്ല.

Also Read: Horoscope of the Week (June 20 – June 26, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

മുൻകാലങ്ങളിലെ പണത്തെ കുറിച്ചോർത്ത് നിങ്ങൾ ഇപ്പോൾ ഉത്കണ്ഠയിലാണ്, എന്നാൽ നിങ്ങൾക്ക് ഇപ്പോൾ ഭയപ്പെടാൻ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. ഇന്നത്തെ ചന്ദ്ര വിന്യാസങ്ങൾ ചില സമൃദ്ധമായ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കും, പ്രധാനമായും നിങ്ങൾക്ക് പ്രായോഗികമായ വിശദാംശങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്നത് കൊണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ രാശിയോട് ചന്ദ്രൻ ഉയർത്തുന്ന വെല്ലുവിളി നിങ്ങൾക്ക് വിശ്രമിക്കുന്നതിനും ഉത്തരവാദിത്തങ്ങളും പ്രതിബദ്ധതകളും ഒഴിവാക്കുന്നതിനും ബുദ്ധിമുട്ടാകും. എപ്പോഴും ആരെങ്കിലും നിങ്ങളുടെ തോളിനു മുകളിലൂടെ നോക്കുന്നുണ്ടാവും, ആവശ്യമായ എല്ലാ ഉത്തരവാദിത്തങ്ങളും നിങ്ങളെ അവർ ഓർമപ്പെടുത്തും. എന്തായാലും ഈ വിന്യാസം പോസിറ്റീവായ ഒന്നാണ്, അതുകൊണ്ട് തന്നെ സൗഹൃദപരമായ പിന്തുണ നിങ്ങൾക്ക് ധരാളം ലഭിക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ അടിസ്ഥാനപരമായി നല്ല സ്വഭാവത്തിനു ഉടമയാണ്, അത് ശരിയാണ്. മറ്റുള്ളവരില്ലെ നന്മ കാണാനുള്ള പ്രത്യേക കഴിവും നിങ്ങൾക്കുണ്ട്. ഇപ്പോൾ നക്ഷത്രങ്ങൾ അത്തരമൊരു ആദർശപരമായ മാനസികാവസ്ഥയിലായതിനാൽ നിങ്ങളുടെ പണം നിങ്ങളുടെ വായ എവിടെയാണോ അവിടെ വെക്കുകയും പങ്കാളികൾക്ക് ഏറ്റവും ആവശ്യമുള്ളത് നൽകുകയും ചെയ്യാം, പണമായി. പക്ഷേ അത് നിങ്ങളെ മറ്റൊരു യാത്രയിലേക്ക് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ ഒരു അതിമോഹ ഘട്ടത്തിലാണ്, അതിനാൽ നിങ്ങൾ സൗമ്യനും പെട്ടന്നു വഴങ്ങുന്ന വ്യക്തിയുമാണെന്ന് നടിക്കുന്നതിൽ ഒരു പ്രയോജനവുമില്ല. പോരാടാനായി ഇറങ്ങുക, സുഹൃത്തുക്കളും സഹപ്രവർത്തകരും നിങ്ങളെ കൂടുതൽ ബഹുമാനിക്കും. നിങ്ങൾ വിലപേശലുകൾക്ക് ശ്രമിക്കുകയാണെങ്കിൽ ഉച്ച തിരിഞ്ഞുള്ള സമയം നിങ്ങൾക്ക് നല്ല നിമിഷങ്ങൾ സമ്മാനിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഒടുവിൽ പങ്കാളികളും ബിസിനസ്സ് സഹപ്രവർത്തകരും അവരുടെ തനി നിറം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. അത് അവർ തന്നെയാണോ? മിഥ്യാധാരണകളുടെയും തോന്നലുകളുടെയും സമയമാണിത്, അതുകൊണ്ട് ആദ്യമുണ്ടാകുന്ന ധാരണകളും ആദ്യം കാണുന്നതും വിശ്വസിക്കാൻ കഴിയില്ല. മാനസികമായ കാര്യങ്ങളിൽ ഉദാരമായ ഭാവപ്രകടനങ്ങളിലൂടെ നിങ്ങൾക്ക് നിങ്ങളുടെ വഴി കണ്ടെത്താനാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ സൂര്യനിലയിൽ ഭാവനാത്മകമായ മേഖലയിലൂടെയാണ് സൂര്യൻ നീങ്ങുന്നത്, അത് കുടുംബകാര്യങ്ങളെക്കുറിച്ച് കൂടുതൽ ധാരണയുണ്ടാക്കാനും മഹാമനസ്കത കാണിക്കാനും പ്രേരിപ്പിക്കുന്നു. എല്ലാവരുടെയും ആശ്വാസത്തിനായി ചില രസക്കേടുകൾ ഉയർന്നേക്കാം. എല്ലാതുനുമുപരി, അന്തരീക്ഷം ശാന്തമാകുന്നതിന് അത് നല്ലതാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഇത് നിങ്ങളുടെ ജീവിതത്തിലെ ദൂരവ്യാപകമായ മാറ്റങ്ങളുടെ കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു, വ്യക്തിപരമായ മേഖലയിലെന്ന പോലെ തൊഴിലാപരമായ മേഖലകളിലും. അടുത്ത നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ നിങ്ങളുടെ പ്രധാന പ്രതീക്ഷ സാമ്പത്തിക കാര്യങ്ങൾ നല്ല നിലനില്പിനായി കൂടുതൽ ശക്തമാക്കുക എന്നതാണ്. പ്രണയത്തിൽ, നിങ്ങൾ ഇപ്പോഴും രഹസ്യങ്ങൾ സൂക്ഷിക്കുന്നു,ഒരുപക്ഷേ വിവേകത്തോടെ.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ശുക്രനും ബുധനും നിങ്ങളുടെ സാമൂഹിക വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നു, നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മറ്റ് ആളുകളിലേക്ക് എത്താൻ പരമാവധി ശ്രമിക്കുന്നതിനുമുള്ള സമയമാണിത്. കഴിഞ്ഞ ഉണ്ടായ ഏതെങ്കിലും വിള്ളലുകൾ പരിഹരിക്കുന്നതിനും ഭാവിയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് തടയുന്നതിനും നിങ്ങളുടെ സമയം വിവേകപൂർവ്വം ഇപ്പോൾ ഉപയോഗിക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾക്ക് വേണ്ടതെല്ലാം നിങ്ങൾക്ക് എപ്പോഴും ലാഭിക്കാം, എന്നാലും ചില സമയങ്ങളിൽ നിങ്ങൾക്ക് ആവശ്യമുള്ളത് ലഭിച്ചേക്കില്ല. നിർദോഷമായതിൽ നിന്ന് വളരെ അകലെയുള്ള ഒരു സാഹചര്യം നിങ്ങൾക്ക് താൽക്കാലികമായി അംഗീകരിക്കേണ്ടി വന്നേക്കാം. എന്നാലും ഞാൻ കരുതുന്നത്, കുറച്ചു ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ മടങ്ങി വരും, ആർക്കും ഒന്നിനും നിങ്ങളെ തടയാൻ ആവുകയില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിർണ്ണായകമായ ഗ്രഹവശങ്ങളുടെ ശ്രേണി സൂചിപ്പിക്കുന്നത് യഥാർത്ഥ പ്രണയത്തിന്റെ ഗതി സമചിത്തതയില്ലാത്തതാണെങ്കിലും അത് നിങ്ങളെ തുടച്ചുമാറ്റാൻ പോകുകയാണെന്നാണ്. നിങ്ങളുടെ വികാരങ്ങൾക്ക് സ്വയം വഴങ്ങാൻ ഈ ആഴ്ചത്തെ ഗ്രഹങ്ങൾ അഭ്യർത്ഥിക്കുന്നു. ഒരു ദിവാസ്വപ്നം പോലും നിങ്ങൾക്ക് മുന്നോട്ടുള്ള പോസിറ്റീവ് ആയ വഴി കാണിച്ചു തരും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

തൊഴിൽ പ്രശ്നങ്ങളുടെ വ്യക്തിപരമായ മാനത്തെ ഊന്നിപ്പറയുന്നതിന് ചന്ദ്രൻ വ്യാഴവുമായി സഖ്യമുണ്ടാക്കിയിരിക്കുന്നു. തൊഴിലിലെ അടിമത്തത്തിൽ നിന്നും സ്വയം മോചിതരായ കുംഭരാശിക്കാർ പോലും ഇപ്പോൾ സമൂഹത്തിലെ അവരുടെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. സമാന ചിന്താഗതിക്കാരായ ആളുകളുടെ സഖ്യത്തിലോ സമൂഹത്തിലോ നിങ്ങൾക്ക് ഉടൻ തന്നെ ചുമതലയേൽക്കാൻ കഴിയും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സാമൂഹികമായി നിൽക്കുന്ന മീനരാശിക്കാർ നല്ല പ്രകടനം നടത്തുന്നുണ്ട്. നിങ്ങളിൽ നേരത്തെ വളരെയധികം നാണക്കാരായിരുന്നവർ എന്റെ ഉപദേശം സ്വീകരിച്ച് കൂട്ടമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നന്നായി പോവുകയാണെങ്കിൽ നിങ്ങളെ ഭയഭക്തിയോടെ കണ്ട ചില ആളുകളെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക് ഇപ്പോൾ എളുപ്പമാകും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today june 22 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today June 21, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express