ഞാൻ ഇന്നലെ സംസാരിച്ച കുംഭം കുംഭം രാശിക്കാരെക്കുറിച്ച് അവസാനമായൊരു വാക്ക്. പല ജോല്സ്യന്മാരും  പറയുന്നത് നമ്മളിനി കടക്കാൻ  പോകുന്നത് കുംഭം രാശിക്കാരുടെ കാലഘട്ടത്തിലേക്കാണ് എന്നാണ്. സമാധാനവും, സ്നേഹവും ആത്മീയ വാളർച്ചയും നിറഞ്ഞു നിൽക്കുന്നൊരു കാലഘട്ടം. ഇതൊരു നല്ല ചിന്തയാണ്, പക്ഷേ എനിക്ക് മൊത്തമായൊരു ഉറപ്പില്ല. എനിക്ക് തോന്നുന്നു ലോകം അതിന്റെ വഴിക്ക് പോകുക തന്നെ ചെയ്യും, എന്നാൽ അതിനെയൊരു നല്ല സ്ഥലമാക്കി മാറ്റേണ്ടത് നമ്മുടെ കടമയാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളക്ക് സമാധാനം നിലനിർത്താനിപ്പോൾ ഒരു വഴിയും കാണുകയില്ല. ചില സന്ദർഭങ്ങളിൽ അന്തരീക്ഷം മയപ്പെടുത്താനും മറ്റൊരാളുടെ പ്രശ്നം പരിഹരിക്കാനും നിങ്ങൾക്ക് ഒരുപക്ഷേ വാഗ്‌വാദത്തിൽ ഏർപ്പെടേണ്ടി വരും. പക്ഷേ നിങ്ങളുടെ മുന്നിലുള്ളത് ശരിയായ വ്യക്തിയാണ് എന്നുള്ളത് നിങ്ങൾ തന്നെ ഉറപ്പ് വരുത്തേണ്ടി വരും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ആഗ്രഹങ്ങളോടുള്ള നിങ്ങളുടെ വാശിപിടിച്ച താല്‍പര്യം പ്രശ്നങ്ങൾക്ക് കാരണമാകാം. ഇപ്പോഴാണ്  പ്രശ്നങ്ങൾ പുറത്തേക്ക് കൊണ്ടുവരേണ്ട സമയമെന്ന് നിങ്ങൾക്ക് തോന്നുണ്ടോ അതോ കുറച്ച് സമയം കൂടെ കാത്തിരിക്കാമോ? ജാഗ്രത പാലിക്കുന്നതിൽ നിങ്ങൾക്ക് തെറ്റ് പറ്റിയേക്കാം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

കുറച്ചുകൂടെ ഗൗരവസ്വഭാവം കാണിക്കേണ്ട സമയമായി, എന്നാൽ അതും അത്രയും കൌശലത്തോടെ കാണിക്കാൻ നിങ്ങളെപോലെ മറ്റാർക്കെങ്കിലും സാധിക്കുമോ എന്നെനിക്ക് സംശയമാണ്. ഇത് ശരിക്കും നിങ്ങളുടെ ദൃഢമായ തീരുമാനം ശരിയായ രീതിയിൽ നടപ്പാക്കുന്നതാണ്. നിങ്ങളാണ് ശരി എന്നത് തെളിയിക്കപ്പെടാൻ പോകുന്നു എന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ ബലം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

അത്യാവേശം അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നു. ചില വ്യക്തിപരമായ കണ്ടുമുട്ടലുകൾ വളരെയധികം ആവേശമുണർത്തുന്നതാണ്. എന്നാൽ ഒന്നോ രണ്ടോ അനുഭവങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് വരുന്നതായിരിക്കില്ല. ഭിന്നതകൾ എന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ തന്നെ അത് പണമിടപാടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതായിരിക്കും. എന്നാൽ അപ്പോൾ പോലും അഗാധമായ വൈകാരിക പ്രേരണകൾ പ്രാധാന്യമർഹിക്കുന്നു.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ആദ്യം വാളരെയധികം ആകര്‍ഷകത്വമുള്ളതെന്ന് തോന്നിച്ച ഇടപെടലുകൾ, അവ ആദ്യം നൽകിയ വാഗ്ദാനങ്ങൾ പോലെ സുന്ദരമായി തോന്നുന്നില്ല. നിങ്ങളുടെ ചെറിയ പദ്ധതി മറ്റാർക്കോ വെളിവായതുപോലൊരു തോന്നലാണ് നിങ്ങൾക്കിപ്പോൾ. ഒരുപക്ഷേ നിങ്ങളുടെ ശരിക്കുമുള്ള വ്യക്തിപരമായ ആവശ്യങ്ങളെ കുറിച്ച് നിങ്ങൾ കുറച്ചുകൂടെ വ്യക്തമായി സംസാരിക്കണമായിരുന്നു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ ആളുകളിൽ നിന്നും അകലം പാലിക്കുന്നതിനെക്കുറിച്ച് പിന്നെ സംസാരിക്കാവുന്നതാണ്, ഇപ്പോൾ വൈകാരികമായി മറ്റു മാനുഷ്യരുമായി അടുപ്പത്തിലാകണമെന്നു ഞാൻ ഉപദേശിക്കും. നിങ്ങളുടെ ശരിക്കുമുള്ള വികാരങ്ങളെ പ്രകടിപ്പിക്കാൻ അത്ര എളുപ്പം ഉണ്ടാകില്ല, എന്നാലും പരിശ്രമിക്കുക. ഒരു പങ്കാളിയുടെ മനസ് മാറ്റാനായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അത് ചെയുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

കുറെ കാലമായി നിലനിൽക്കുന്നൊരു ബന്ധം അസ്വസ്ഥതകളേറിയ ഒരു ഘട്ടതിലൂടെ കടന്നു പോകുകയാണ്. എന്നാലിപ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ ശരിയാക്കാനുള്ള അവസരമുണ്ട്. നല്ല വികാരങ്ങളെ തിരികെ കൊണ്ടുവരണം എന്നുണ്ടെങ്കിൽ ഗാർഹികമായ പ്രശ്നങ്ങൾ പരിഹരിക്കുക. പ്രായോഗികമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ മറ്റുള്ള ചോദ്യങ്ങൾ സ്വമേധയാ ശരിയാകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ദീർഘകാല ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ നിങ്ങളൊരുപാട് കാര്യങ്ങൾ ചെയ്തു. നിങ്ങളുടെ പ്രയത്‌നം വാസി മറ്റുള്ളവർക്കും ഉപകാരമുണ്ടായെങ്കിൽ നിങ്ങൾ അവരിൽ നിന്നുമൊരു നന്ദി പ്രതീക്ഷിക്കും. എന്നാൽ നന്ദി എന്നത് പങ്കാളികൾക്ക് എപ്പോഴും തോന്നുന്നൊരു വികാരമല്ല എന്ന വസ്തുത നിങ്ങൾ മനസിലാക്കണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കുന്നതാണ് നിങ്ങൾക്ക് സന്തോഷം. ഇതുകാരണം തന്നെയാകാം നിലവിലെ പ്രശ്നത്തിന്റെ കാരണം സ്ഥിതി ചെയ്യുന്നത് ഒരുപാട് കാലം മുൻപെയാണ്‌, ഒരുപക്ഷേ പങ്കാളിയുടെ ഭൂതകാലത്തിലാണ് എന്ന കാര്യം നിങ്ങൾക്ക് നല്ലൊരു സമയം നൽകാത്തത്. ഇതേ കാരണം തന്നെയാണ് നിങ്ങൾ കൂടുതൽ സഹാനുഭൂതി ഉള്ളവരും മനസിലാക്കാനുള്ള മനസുള്ളവരുമായി മാറേണ്ടതിന്റെ ആവശ്യകത.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ സൗര ചാർട്ടിന്റെ നയതന്ത്രപരമായ മേഖലയിലെ ഗ്രഹങ്ങൾക്ക് പ്രതികൂലമായ വശങ്ങളുണ്ടാകുന്നത് നിങ്ങളെ നിങ്ങളുടെ കർത്തവ്യങ്ങൾ ഒരു മാറ്റത്തിനു വേണ്ടി ഉപയോഗപ്പെടുത്താനായി പ്രേരിപ്പിക്കുന്നു. ഇത് പ്രത്യേകിച്ചും സൂചിപ്പിക്കുന്നത് നിങ്ങൾക്ക് പ്രധാനപെട്ടവർ എന്ന് തോന്നുന്നവരുമായി വിവരങ്ങൾ പങ്കുവയ്ക്കാനും പദ്ധതികൾ ചർച്ചചെയ്യാനുമുള്ള നിങ്ങളുടെ സന്നദ്ധത കൂടെയാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുക, പങ്കാളികൾ പിന്നിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കരുത്. ഏറ്റവും മികച്ച പരിഹാരമെന്തെന്നാൽ നിങ്ങൾ രണ്ടുപേരും വ്യത്യസ്താമായ ലക്ഷ്യങ്ങൾ തിരഞ്ഞെടുത്ത് പിരിയാമെന്നുള്ള സമവായത്തിന്‍റെ അടിസ്ഥാനത്തിലാണ്. സൗഹാർദ്ദപരമായ അനുരഞ്‌ജനമാണ് അടുത്ത പടി. നിങ്ങൾ എപ്പോൾ ആഗ്രഹിക്കുന്നോ അപ്പോൾ തിരികെയെത്താനുള്ള സ്വാതന്ത്ര്യം അത് നിങ്ങൾക്ക് തരുന്നു.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

സമാധാനം പുനഃസ്ഥാപിക്കുന്ന മീനം രാശിക്കാർ ഇന്ന് പ്രത്യക്ഷപ്പെടും. പരസ്പരം നല്ല ബന്ധം പുലർത്തുക എന്നത് ബുദ്ധിമുട്ടായ കാര്യം ആയതുകൊണ്ട് മാത്രം മനുഷ്യർ പരസ്പരം ഉപദ്രവിക്കും. ഇത്തരം അർത്ഥശൂന്യമായ കാര്യങ്ങളിൽ നിന്നും മാറി നിന്ന് കൊണ്ട് കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ഇതിന്റെ അര്ഥശൂന്യതയെ കുറിച്ച് പറഞ്ഞു മനസിലാക്കി കൊടുക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook