scorecardresearch

Daily Horoscope June 21, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 21, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope June 21, 2022: ഞാൻ ഇന്നലെ രാഷ്ട്രീയക്കാരെയും ഗ്രഹങ്ങളെയും കുറിച്ച് പറഞ്ഞിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ, ജ്യോതിഷം ഉപയോഗിക്കുന്ന മിക്ക രാഷ്ട്രീയക്കാരും അവർക്ക് നേരെ മാധ്യമങ്ങൾ ആക്രമണങ്ങൾ അഴിച്ചുവിട്ടാൽ എന്തെങ്കിലും പറയുന്നതിൽ വളരെ ജാഗ്രത പുലർത്തും. ഇവിടെ ഇന്ത്യയിൽ അതിൽ നിന്ന് വ്യത്യസ്തമാണ്. ജ്യോതിഷം അവർക്ക് ഒരു ദോഷവും ചെയ്യില്ലെന്ന് ആണ് അവർ കരുതുന്നത്, ചിലപ്പോൾ അവ ഗുണകരമായേക്കുമെന്നും വിശ്വസിക്കുന്നവരാണ്. ഇത് തീർച്ചയായും ജ്യോതിഷികൾക്ക് കൂടുതൽ ജോലി നൽകുന്നതാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചർച്ചകൾ സജീവമായിരിക്കണം, എന്നാൽ പൂർണമായും ഊർജ്ജക്ഷമമായിരിക്കും എന്ന് പറയുന്നില്ല. കൂടാതെ, പൂർണ്ണമായും വ്യക്തമല്ലാത്ത ചില കാരണങ്ങളാൽ, ജോലിസ്ഥലത്ത് ഒരു വൈകാരിക മാനം വികസിക്കുന്നുണ്ട്. സഹപ്രവർത്തകർ ഒരുതരം താൽകാലികക്കാരെ പോലെ പ്രവർത്തിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

Read More: Horoscope 2022: ജൂൺ 27 മുതൽ ഓഗസ്റ്റ് 10 വരെ  ഈ നാളുകാരുടെ ആപൽക്കാലം തുടരും, അഭിമാനക്ഷതം സംഭവിക്കാം

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളിൽ പലരും വൈകാരികമായ ഒരു മാനസികാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നറിയാം, എന്നാൽ അതെല്ലാം മൂല്യവത്തായതാണെന്ന് നിങ്ങൾ ഇപ്പോൾ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ദുശ്ശാഠ്യമുള്ള ആളാണെങ്കിലും പകവെച്ചു പോകുന്ന ആളല്ല. അതുകൊണ്ട് തന്നെ എല്ലാ അസ്വസ്ഥതകളും പതിയെ മാറുന്നതായിരിക്കും.

Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ : ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ചില ജ്യോതിഷികൾ ഈ ആഴ്‌ച വ്യക്തിപരമായ ചില വഴക്കുകൾ പ്രവചിക്കുന്നുണ്ട്, അതിനു സാധ്യതയുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ ജാതകത്തെ ഒരു ഘട്ടം കൂടി മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു, ചുമ്മ എന്തെങ്കിലും പറയാതെ, വിവേകത്തോടെ പ്രവർത്തിക്കാനും നയതന്ത്ര പരമായ നിശബ്ദത പാലിക്കാനുമാണ് എന്റെ നിർദേശം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

കഴിഞ്ഞ ആഴ്‌ചകളിൽ നിരവധി വെളിപാടുകൾ നിങ്ങൾക്ക് ഉണ്ടായതായി തോന്നുന്നു തോന്നുന്നു, നിങ്ങൾ ആരാണെന്നും നിങ്ങൾ എവിടേക്കാണ് പോകുന്നതെന്നും നിങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായേക്കാം. എന്നാൽ നിങ്ങളുടെ പുതിയ തിരിച്ചറിവുകൾ നൈസര്‍ഗ്ഗികമായതിനാൽ അവ വാക്കുകളിൽ വിവരിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും.

Also Read: Weekly Horoscope (June 19 – June 25, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മറ്റുള്ളവർക്ക് ആഗ്രഹിക്കുന്നത് പോലെ ആകാൻ വേണ്ടിയല്ല പകരം നിങ്ങൾക്ക് വേണ്ടി തന്നെയാണ് നിങ്ങൾ നിലപാട് എടുക്കേണ്ടതെന്ന് നിങ്ങൾ ഇപ്പോഴെങ്കിലും മനസിക്കുന്നുണ്ടോ? ജ്യോതിഷ ഉപദേശങ്ങൾ സ്വീകരിക്കുക, ധൈര്യത്തോടെയും സര്ഗാത്മകബോധത്തോടെയും ഇരിക്കുക. ജീവിതം വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ ആനന്ദം അനുഭവിച്ചുകൂടാ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾക്ക് എല്ലാത്തിന്റേയും ഉത്തരം അറിയാം എന്ന ചിന്തിക്കാതിരിക്കുന്നിടത് നിന്ന് നിങ്ങൾ പഠിക്കാൻ തുടങ്ങും. മനസ്സിന്റെ ഗ്രഹമായ ബുധൻ നിങ്ങളുടെ സൗരോർജ്ജ ചാർട്ടിൽ ഇപ്പോൾ വളരെ ശക്തമായ ഒരു സ്ഥാനം വഹിക്കുന്നു, അത് ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു.അത് നിരവധി വൈകാരിക ചോദ്യങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. പ്രത്യേകിച്ചും നിങ്ങളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ.

Horoscope 2022 Midhunam Month: അറിയാം, മിഥുന മാസത്തിലെ ഗ്രഹസ്ഥിതി

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

യാത്രാ പദ്ധതികളും ചർച്ചകളും തന്നെയാണ് മുന്നിൽ, എന്നാൽ കുറച്ച് പദ്ധതികൾ വൈകിയാൽ അതിനെ ലോകാവസാനമായി കാണേണ്ടതില്ല. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ, അല്ലെങ്കിൽ നാലാഴ്‌ചയ്‌ക്കുള്ളിൽ, നിങ്ങളുടെ ഉദ്ദേശ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ നിങ്ങൾക്ക് കഴിയും, അതിനാൽ ഈ ആഴ്ച തന്നെ ഭൂമി മാറും എന്ന് പ്രതീക്ഷിക്കരുത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

എന്തുകൊണ്ടോ, നിങ്ങളുടെ മികച്ച ശ്രമങ്ങൾ വഴിമാറിയേക്കാം. നിങ്ങൾ മാത്രമാണ് എല്ലാത്തിനും ഉത്തരവാദി എന്ന് മനസിലാക്കി കൊണ്ട് എല്ലാ കാര്യങ്ങളും ഒരുമിച്ചു കൂട്ടാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. എന്നാൽ അതെല്ലാം നിങ്ങൾക്ക് താങ്ങാൻ ആകുമോ എന്നതാണ് ചോദ്യം.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇപ്പോഴും ഒരുപാട് ശുഭാപ്തിവിശ്വാസം നിലനിൽക്കുന്നു. എന്നാൽ ആദ്യം പൂർത്തിയാക്കാനുള്ള കാര്യങ്ങൾ നിങ്ങൾ ആദ്യം തീർക്കണം. എന്നുവെച്ചാൽ, നന്നായി പണം കൈകാര്യം ചെയ്യുക, ആവശ്യമായ വാങ്ങലുകൾ നടത്തുക, ആവശ്യമായ നിക്ഷേപങ്ങൾ നടത്തുക, നിങ്ങളുടെ വരുമാനം ഉയർത്താനുള്ള കാര്യങ്ങൾ ചെയ്യുക. നിങ്ങളുടെ ചുറ്റും ഒന്ന് കണ്ണോടിക്കുന്നത് നല്ലതാണ്, നിങ്ങളുടെ ഔദാര്യത്തിൽ നിന്ന് പ്രയോജനം നേടാൻ അർഹതയുള്ള ഒരാളെ കാണാൻ കഴിയും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പ്രതീകാത്മകമായി പറയുകയാണെങ്കിൽ, ചന്ദ്രൻ നിങ്ങളുടെ നിയന്ത്രണത്തിലാണ്. ലളിതമായ ഭാഷയിൽ പറഞ്ഞാൽ നിങ്ങളുടെ കുടുംബാംഗങ്ങളും നിങ്ങളോടൊപ്പം കഴിയുന്നവരും നിങ്ങളുടെ ഏത് ആവശ്യത്തിലും ഉണ്ടാവും എന്നതാണ്. നിങ്ങളുടെ നീക്കങ്ങൾ കൃത്യമായി നടത്തുക, മിക്കവാറും എല്ലാവരിൽ നിന്നും നിങ്ങൾ ആഗ്രഹിക്കുന്നതെന്തും നിങ്ങൾക്ക് ലഭിക്കും, എന്നാൽ ഒരു പങ്കാളി ശരിയായ കാര്യം ചെയ്യുന്നതിനായാണ് നിങ്ങൾ കാത്തിരിക്കുന്നതെങ്കിൽ, നിങ്ങൾക്ക് വളരെക്കാലം കാത്തിരിക്കേണ്ടി വന്നേക്കാം!

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ജോലിസ്ഥലത്ത് മാത്രമല്ല ചില സ്വകാര്യ കാര്യങ്ങളിലും ചില പ്രശ്നങ്ങൾ ഉണ്ടായേക്കും. ഇത് മറ്റുള്ളവരെ പരിഗണിക്കേണ്ട സമയമാണ്, സ്വയം കേന്ദ്രീകൃതമായ മനോഭാവം നിങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും സഹാനുഭൂതിയും നഷ്ടപ്പെടുത്തിയേക്കാം. റൊമാന്റിക് ബന്ധങ്ങളിൽ കൂടുതൽ സ്വയം നിയന്ത്രണം ആവശ്യമാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

തൊഴിലുടമകളെപ്പോലുള്ള അധികാരസ്ഥാനത്തുള്ളവരോട് നിങ്ങൾ അത്ര മോശമായി പെരുമാറിയിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെങ്കിൽ കൂടുതൽ ഉത്സാഹം ആവശ്യമാണ്. എല്ലാറ്റിനുമുപരിയായി, നിങ്ങളുടെ നേട്ടങ്ങളെല്ലാം ഇവിടെ നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today june 21 2022 aries gemini cancer virgo capricorn zodiac signs check astrological prediction