അനന്തമായ സാധ്യതകളുള്ള ചിഹ്നമായ കുംഭം രാശിയെയാണ് ഞാൻ ഇന്ന് നോക്കുന്നത്. കരണമെന്തെന്നാൽ, ഈ ചിഹ്നത്തെ ചിത്രീകരിച്ചിരിക്കുന്നത് ഒരു കുടത്തിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നതായിട്ടാണ്. ഇത് പ്രതിനിധീകരിക്കുന്നത് പല തരത്തിലുള്ള ചിന്തകളും സാധ്യതകളും പടർത്തുന്നതിലേക്കാണ്. ഇത് കൂടാതെ ആവശ്യമായി വരുന്നത് കൃത്യമായ ശ്രദ്ധയും മികച്ച ലക്ഷ്യവുമാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ അതിനു മറ്റ് ഗ്രഹങ്ങളുമായിട്ടുള്ള ബന്ധം ഉപയോഗിച്ച് നിങ്ങളുടെ ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കുന്നു. നിങ്ങളുടെ സത്യസന്ധമായ വികാരങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുതന്നെ, ശാന്തമായും ശ്രദ്ധയോടും കൂടെ ഇത്തരം ഉപകാരപ്രദമായ ഗ്രഹങ്ങളുടെ വശങ്ങളെ പ്രോത്സാഹിപ്പിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ വിജയിക്കാനുള്ള ദൃഢനിശ്ചയം പ്രശംസനീയമാണ്, അതുകൂടാതെ നിങ്ങളെ നിങ്ങളുടെ ശത്രുക്കളിൽ നിന്നും അകറ്റി നിർത്തുന്ന എന്തെങ്കിലുമൊരു പാത നിങ്ങൾ പിന്തുടരണം. എന്നാൽ പോരാട്ടമുണ്ടായേ തീരുകയുള്ളുവെങ്കിൽ ഒടുവിൽ അത് സൗഹൃദത്തിൽ മാത്രമേ അവസാനിക്കുകയുള്ളു.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ചന്ദ്രൻ മറ്റുള്ളവരെ നിങ്ങളുടെ രീതിയിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ച് നിങ്ങളക്ക് ഉപകാരപ്രദമായൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണ്. പഴയകാല രീതികൾ പിന്തുടരുന്നവരെ നിങ്ങൾ നിങ്ങളുടെ വിവേകവും സന്ദർഭത്തെ കുറിച്ചുള്ള ഗ്രാഹ്യവുംകൊണ്ട് പിന്തള്ളും. എന്നാൽ നിങ്ങൾ ശരിക്കും ചെയ്യേണ്ടത് എന്തെന്നാൽ ഇതിൽ നിന്നെല്ലാം ഉപരിയായ സന്ദർഭത്തെ നോക്കിക്കാണുക എന്നതാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ആവശ്യമില്ലാത്ത ബഹളം സൃഷ്ട്ടിക്കുന്ന പ്ലൂട്ടോ നിങ്ങളുടെ ഉപബോധമനസിൽ നിന്നും വിചിത്രമായ ചിന്തകളും അവ്യക്തമായ പ്രതീക്ഷകളും യുക്തിരഹിതമായ വേവലാതികളും ഇളക്കിവിടുന്നു. ഒരു ബന്ധത്തിന്റെ അവസാനം കുറിക്കുന്നതിന് പ്രധാന കാരണം പണമാകാം. എന്നാൽ നിങ്ങൾ ജോലിയെക്കുറിച്ചും ചെറുതായി അസ്വസ്ഥമാകാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ബോറടിച്ചിരിക്കുന്നതോ അല്ലെങ്കിൽ അസ്വസ്ഥനായിരിക്കുന്ന ചിങ്ങം രാശിക്കാരെക്കാൾ ദുഖിതരായി മറ്റൊന്നും കാണില്ല. എന്നാൽ ബുധനും ചൊവ്വയും വളരെ വിദഗ്‌ദ്ധമായി അവരുടെ സ്ഥാനങ്ങൾ മാറ്റാൻ ശ്രമിക്കുന്ന സമയത്ത്, നിങ്ങൾ നിങ്ങളുടെ വ്യക്തിപരമായ വികാരങ്ങൾ മറ്റുള്ളവരിൽ തീർക്കാൻ മുതിരരുത്. കാലതാമസമുണ്ടായി എന്ന വസ്തുതയും അവരുമായി ബന്ധമുണ്ടാകണമെന്നില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മറ്റുള്ളവർ നിങ്ങളുടെ പ്രസ്‌താവനകൾ അംഗീകരിക്കണമെന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും അതങ്ങനെ ആയിക്കൊള്ളണമെന്നില്ല. അതിന്റെയൊരു കാരണം എന്തെന്നാൽ നിങ്ങളുടെ ആശയങ്ങൾ ഒരുപക്ഷേ എല്ലാ നടന്നേക്കാവുന്ന സംഭവങ്ങളേയും ഉൾപെടുത്തുന്നില്ല എന്നത് കൊണ്ടായിരിക്കാം. അത് തന്നെ ഒരു പ്രശ്നം ആണെന്നല്ല, പക്ഷേ നിങ്ങൾക്ക് സാധ്യമാകുന്നത് മാത്രം ചെയ്യാൻ ശ്രമിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

തുലാം രാശി സൈന്യാധിപരുടെയും നയതന്ത്രജ്ഞരുടെയും ചിഹ്നമാണെന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ? ഒരുപക്ഷേ ഇല്ലായിരിക്കാം, എന്നാൽ ഇവിടത്തെ പ്രധാന ഘടകം നയതന്ത്രമാണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ നിങ്ങൾക്ക് നടക്കുമെന്നുറപ്പുള്ളൊരു പദ്ധതി കൈവശമുണ്ട്, നിങ്ങൾക്ക് അത് നടപ്പിലാക്കാനുള്ള ആത്മധൈര്യം ഉണ്ടെന്നുണ്ടെങ്കിൽ ആർക്കും നിങ്ങളെ തടുക്കാൻ സാധിക്കില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളോടൊപ്പം താമസിക്കുന്നവർ വികൃതിയായ മനോഭാവത്തിലാണ് എന്നാണ് തോന്നുന്നത്. ഒരു പങ്കാളി തമാശയ്ക്ക് എന്നവണ്ണം പറഞ്ഞ കാര്യം നിങ്ങൾക്ക് അവഹേളനമായി തോന്നാമെങ്കിലും നിങ്ങളിൽ അപ്രീതി ഉണ്ടാകരുത്, നിങ്ങളെ അവഹേളിക്കാനല്ല അവരത് പറഞ്ഞത്. ഒരുപക്ഷേ അവർ നിലവിൽ നേരായ രീതിയിൽ ചിന്തിക്കുന്നില്ല എന്നത് കൊണ്ടാകാം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പെട്ടെന്നു പെട്ടെന്നു മാറുന്ന മനോഭാവങ്ങൾക്ക് പേരുകേട്ട വ്യക്തിയാണ് നിങ്ങൾ. പെട്ടെന്നുള്ള ദേഷ്യം നിങ്ങൾക്ക് പെട്ടെന്നു തന്നെ ക്ഷമിക്കാൻ സാധിക്കും എന്നതിന്റെയും സൂചനയാണ്. ഗ്രഹങ്ങളെല്ലാം യോദ്ധാക്കളുടെ രൂപം ഉൾകൊള്ളാൻ തുടങ്ങിയ സ്ഥിതിക്ക് നിലവിലെ ചർച്ചകളിൽ പഴയകാല പ്രശ്നങ്ങൾ കടന്നു കൂടാതിരിക്കാൻ ശ്രദ്ധിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ ഭൂമിയുടെ ചിഹ്നത്തിൽ ജനിച്ചതിനാലാണ് നിങ്ങളിത്ര സമര്‍ത്ഥനായൊരു വ്യക്തിയായി മാറിയത്. മറ്റുള്ളവർ നിങ്ങളുടെയത്ര സമർത്ഥരാകണമെന്നില്ല, അതിനാൽ അവർ നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല എന്ന് തോന്നുമ്പോഴും അല്ലെങ്കിൽ നിങ്ങളെ പിന്നിലേക്ക് വലിക്കുന്നു എന്ന് തോന്നുമ്പോൾ പോലും നിങ്ങൾ അവരെ പിന്നെയും വിശ്വസിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സൂര്യൻ നിങ്ങളുടെ ചാർട്ടിന്റെ മികച്ച മേഖലയിൽ വരുന്ന അടുത്ത കുറച്ച് ആഴ്ചകളിൽ നിങ്ങളുടെ സമ്പാദ്യത്തിലോ അല്ലെങ്കിൽ കൂട്ടായ എന്തെങ്കിലും സംരംഭങ്ങളിൽ വരുന്ന മാറ്റങ്ങള്‍ ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഗുണം നൽകും. നിങ്ങൾ പണത്തെ കുറിച്ച് വ്യാകുലപ്പെടുകയാണെങ്കിൽ നിങ്ങൾ ആർക്കും ഉപകാരപ്പെടാതെ പോകും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

മറ്റുള്ളവരോടൊപ്പം ചേർന്ന് തത്വങ്ങൾക്ക് വേണ്ടി പോരാടാനും തത്വങ്ങളെ പിന്തുടരാനും തീരുമാനിച്ച മീനം രാശിക്കാർ ആയിരിക്കും ഇന്നത്തെ വിട്ടുവീഴ്‌ചയില്ലാത്ത പ്രഭാവങ്ങളിൽ നിന്നും ഏറ്റവുമധികം ഉപകാരം ഉള്‍ക്കൊള്ളാൻ പോകുന്നത്. എന്നാൽ ചില സമയത്ത് നിങ്ങളുടെ ഏറ്റവും വലിയ സമ്മാനം എന്നത് എന്താണ് വിട്ടുവീഴ്ച ചെയ്യേണ്ടത് എന്ന തിരിച്ചറിവാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook