scorecardresearch
Latest News

Daily Horoscope June 20, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 20, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope June 20, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 20, 2022: രാഷ്ട്രീയക്കാർ നടിക്കുന്നവരാണെന്ന് കരുതുന്നവരിൽ ഒരാളാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ, നിങ്ങള്‍ ശരിയായിരിക്കാം. വ്യാഴത്തിന്റെ സവിശേഷതകള്‍ രണ്ട് തരം ആള്‍ക്കാരിലാണുള്ളത്. ഒന്ന് രാഷ്ട്രീയക്കാരിലും മറ്റൊന്ന് അഭിനേതാക്കളിലും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എല്ലാ തലങ്ങളും ഇപ്പോള്‍ അനുകൂലമായി കാണപ്പെടുന്നു, കാരണം നിങ്ങളുടെ രാശിയുടെ വിന്യാസത്തിലുള്ള മൂന്ന് ഗ്രഹങ്ങൾ ചേരാൻ പോകുകയാണ്. ശുഭാപ്തിവിശ്വാസമുള്ള മനോഭാവം നിലനിർത്തുക. നിങ്ങളുടെ നേട്ടം പരമാവധിയാക്കാനുള്ള ശ്രമം നടത്തുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ മികവ് പുറത്തെടുക്കാന്‍ നിങ്ങൾക്ക് അവസരം ലഭിക്കും. എന്നിരുന്നാലും, തൽക്കാലം അത്യാവശ്യവുമായ ചുമതലകൾ ഏറ്റെടുക്കണം. പങ്കാളികള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുക.

Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ : ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

മിഥുനം രാശി (മേയ് 22 – ജൂൺ 21)

വിചിത്രവും പിരിമുറുക്കമുള്ളതുമായ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്. മറ്റൊരാളുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ പൊതുവായ മാനസികാവസ്ഥ മെച്ചപ്പെടും. അവർ കാണുന്നതുപോലെ ലോകത്തെ കാണുക, നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

അടുത്ത കുറച്ച് മാസങ്ങളിൽ പറ്റിപ്പോയ തെറ്റുകൾ ആവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. എന്നിരുന്നാലും, ചില അടിസ്ഥാന പാഠങ്ങൾ പഠിക്കുകയാണെങ്കിൽ, നിങ്ങളുടെ പരീക്ഷണങ്ങൾ വെറുതെയാകില്ല.

Also Read: Weekly Horoscope (June 19 – June 25, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സഹായം ചുറ്റുമുണ്ട്. അടുത്തിടെ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടായ കാര്യങ്ങള്‍ ഇനിയുണ്ടാകില്ല. നിങ്ങളുടെ നക്ഷത്രങ്ങൾ ഒരു വഴിത്തിരിവിലേക്ക് പോവുകയാണെന്ന് ദയവായി മനസിലാക്കുക. എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വളരെ കഠിനമായി ചിന്തിക്കുന്നത് നിർത്താൻ നിങ്ങൾക്ക് ഇപ്പോൾ കഴിയും. ആശയവിനിമയവുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ രാശിയുടെ ഭാഗങ്ങളിൽ സമ്മർദ്ദം ചെലുത്തുന്ന കാര്യങ്ങള്‍ വളരെ ലളിതമാകും. പഴയ വൈകാരിക സങ്കീർണതകളെ നിങ്ങൾക്ക് പുതുതായി കാണാൻ കഴിയുമെങ്കിൽ, ദയവായി അങ്ങനെ ചെയ്യുക.

Horoscope 2022 Midhunam Month: അറിയാം, മിഥുന മാസത്തിലെ ഗ്രഹസ്ഥിതി

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

വീട്ടിലെ കാര്യങ്ങള്‍ വളരെ സങ്കീർണ്ണമാണ്, എന്നാൽ അത് പുതുമയുള്ള ഒന്നല്ല. നിങ്ങളുടെ ഭയങ്ങളെ കുറിച്ച് സംസാരിക്കാനും അത് കേൾക്കുന്ന ആളുകളുമായി പ്രതീക്ഷകൾ പങ്കിടാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ പദ്ധതികൾ വീണ്ടും പരിശോധിക്കാൻ അവർ തയ്യാറായി എന്നത് തന്നെ വലിയ കാര്യമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ വൈകാരിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ ജീവിതവും മെച്ചപ്പെടും. നിങ്ങൾക്ക് വിശ്രമിക്കാനും സന്തോഷിക്കാനും കഴിയണം. ഒന്നും ക്ഷമിക്കാനും മറക്കാനും സാധിക്കാത്തതാണ് നിങ്ങളുടെ ഒരേയൊരു പ്രശ്നം. പശ്ചാത്താപം ഉണ്ടാകാന്‍ അനുവദിക്കരുത്.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അടുത്ത രണ്ട് വാരങ്ങള്‍ നിങ്ങള്‍ക്ക് അനുയോജ്യമാകാനുള്ള സാധ്യതകളാണ് കാണുന്നത്. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, അത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമായിരിക്കും. അത് നല്ലതാണ്, കാരണം പ്രതിവിധിയും നിങ്ങളുടെ പക്കലാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ജീവിതനിലവാരം കൃത്രിമമായി ഉയർന്നതാണെങ്കിൽ, നിങ്ങളുടെ ചക്രവാളങ്ങൾ പരിമിതപ്പെടുത്തുകയും കുടുംബ സംതൃപ്തിക്കും ജോലി സംതൃപ്തിക്കുമുള്ള  ചെറിയ അവസരങ്ങൾ പോലും നഷ്‌ടപ്പെടുത്തുകയും ചെയ്യും.

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങള്‍ക്കൊപ്പമുള്ളവര്‍ ജീവിതത്തില്‍ ഒരുപാട് മുന്നേറിയിട്ടുണ്ടാകാം. തളരാതെ മുന്നോട്ട് പോവുക എന്നതാണ് പ്രധാനം. ജീവിതത്തിലെ സുപ്രധാന കാര്യങ്ങള്‍ നിറവേറ്റാനുള്ള സമയമാണിത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

തൊഴില്‍പരമായ മേഖലയില്‍ ചില ചോദ്യങ്ങൾ നിലനില്‍ക്കുന്നു. പ്രധാനമായും ഉത്തരവാദിത്തങ്ങളേയും സാധ്യതകളേയും കുറിച്ചാണ്. സ്വഭാവിക ജീവിതവുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതായി നിങ്ങളിൽ ചിലർക്ക് തോന്നിയേക്കാം.

Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today june 20 2022 aries gemini cancer virgo capricorn zodiac signs check astrological prediction