മകരം രാശി ആത്മീയ പുനർജന്മത്തിന്‍റെ ചിഹ്നമാണെന്ന് ഞാൻ ഇന്നലെ പറയുകയുണ്ടായി. കാരണം എന്തെന്നാൽ പ്രാചീന കാലത്ത് മനുഷ്യർ ഈ ചിഹ്നത്തെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള പരിവര്‍ത്തനമായി കണക്കാക്കി, വിവേകത്തിലും പരിജ്ഞാനത്തിലുമുള്ള വർദ്ധനവായി ഇതിനെ കണ്ടു.വളരെ കുറച്ചുപേർ മാത്രമേ ഈ നില വരെ എത്തുകയുള്ളൂ, എന്നാൽ മറ്റുള്ളവർക്ക് പ്രപഞ്ചത്തിൽ തങ്ങളുടെ സ്ഥാനമെന്തെന്ന് മനസിലാകും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഒടുവിൽ എല്ലാം മാറ്റിമറിക്കാനായി ബുധൻ ഉണ്ടാക്കിയെടുക്കുന്ന ബന്ധങ്ങൾ എല്ലാംതന്നെ സൂചിപ്പിക്കുന്നത് എന്തെന്നാൽ, നിങ്ങൾ നിങ്ങളുടെ അധികാരമുപയോഗിച്ച് പ്രധാനപ്പെട്ട ക്രമീകരണങ്ങൾ നടത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉറപ്പുള്ളൊരു ബന്ധം ഒരു ഫലവും കാണാതെ പോകും

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളിന്ന് വേഗതയുടെ പാതയിലായിരിക്കും, ഒരുപാട് വേഗതയല്ല എന്നാലും നമുക്ക് പ്രതീക്ഷിക്കാം. ലൗകികമായതോ സാമ്പത്തികപരമായതോ ആയൊരു ആഗ്രഹവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ നിങ്ങളെ വിശ്രമിക്കാൻ അനുവദിക്കില്ല. നിങ്ങളുടെ കടമകൾ അനൗപചാരികവും അയവുള്ളതുമാണെങ്കിൽ അത്രയും നല്ലത്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

വ്യാഴവുമായി വളരെ അപൂര്‍വ്വമായൊരു ബന്ധം ബുധൻ സ്ഥാപിക്കുന്നത് വഴി സൂചിപ്പിക്കുന്നത് നിങ്ങൾക്ക് വസ്തുതകളെ കുറിച്ച് വളരെ വിപുലമായൊരു കാഴ്ചപ്പാടുണ്ടെങ്കിൽ മാത്രമേ നിങ്ങളക്ക് രക്ഷ നേടാൻ സാധിക്കുകയുള്ളു എന്നുള്ളതാണ്. നിങ്ങളുടെ എല്ലാ പൂർവ്വകാല അനുഭവങ്ങളും അതെത്രതന്നെ ലളിതമാകട്ടെ നിങ്ങളെ ഇതിൽ സഹായിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

മാറ്റത്തിന്റെ അലയൊലികൾ അല്പം കുറഞ്ഞെങ്കിലും നിങ്ങൾ പൂർണമായും പ്രതിരോധം മാറ്റണമെന്ന് ഞാൻ പറയില്ല. ആത്മസംതൃപ്‌തിയാണ് കർക്കിടകം രാശിക്കാരുടെ നിലവിലെ പ്രധാന ശത്രു പ്രത്യേകിച്ചും, നിങ്ങളുടെ അടുത്ത പങ്കാളികൾ എത്രത്തോളം സെൻസിറ്റീവ് ആണെന് നിങ്ങൾ മറന്ന് കഴിഞ്ഞാൽ.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഒരു വിശ്രമം പോലെത്തന്നെ ഗുണകരമാണ് ഒരു മാറ്റവും. ഇപ്പോൾ നിങ്ങളുടെ ഗ്രഹങ്ങളുടെ അധിപനായ സൂര്യൻ ശാന്തനായ മീനം രാശിയിലൂടെ സഞ്ചരിക്കുമ്പോൾ, നിങ്ങൾക്കെന്തുകൊണ്ട് ശ്രമാവഹമായ ബാധ്യതകൾ ഒരു വശത്തേക്ക് മാറ്റി വിശ്രമിച്ചുകൂടാ. ഒരു കാര്യം പറയാനുള്ളത് വിവേകരഹിതമായ സാമ്പത്തിക സാഹസങ്ങൾ കാണിക്കരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ബുധൻ അതിന്റെ സ്ഥാനം മാറ്റിയത് മുതൽ നിങ്ങളുടെ ജോലി ഭാരം കുറയ്ക്കാനുള്ള പദ്ധതികൾ നിങ്ങൾ സ്വപ്നം കണ്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ എല്ലാ കന്നിരാശിക്കാർക്കും പ്രത്യേകിച്ചും ദുര്‍വാശിയുള്ള കന്നിരാശിക്കാർക്ക് മനസ്സിലായിക്കാണും നിങ്ങൾ വളരെ തെറ്റായ രീതിയിൽ മനസിലാക്കിയ വ്യക്തികളുമായിട്ടാണ് നിങ്ങൾക്ക് സഹകരിക്കേണ്ടത്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾക്ക് ബുദ്ധിമുട്ട് നിറഞ്ഞൊരു ദിവസമാണെങ്കിൽ നിങ്ങൾ സങ്കടപ്പെടേണ്ട വൈകുന്നേരത്തോടെ കാര്യങ്ങൾ നിങ്ങളുടെ താല്പര്യത്തിനു അനുസരിച്ച് മെച്ചപ്പെടും. പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ പങ്കാളികളുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങളുടെയും പരാതികളുടെയും അങ്ങേയറ്റം നിങ്ങളെത്തി കഴിഞ്ഞു. ഇതിനുപകരം അവർ നിങ്ങളെ അനുമോദിക്കേണ്ട സമയമെത്തിയില്ലേ? എനിക്ക് അങ്ങനെയാണ് തോന്നുന്നത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ രണ്ടു സ്വർഗീയ അധിപരായ ചൊവ്വയും പ്ലൂട്ടോയും നല്ല സ്ഥാനത്താണ് എന്നുളളത് നിങ്ങൾക്ക് സന്തോഷം നൽകും. കൂടുതൽ എന്താണ്, കാലം കഴിയുംതോറും ജീവിതം നന്നായിക്കൊണ്ടിരിക്കും. എന്നാലും സൂക്ഷിച്ച് മുന്നോട്ട് പോകുക. കാരണം നിങ്ങൾ ഇപ്പോൾ എടുക്കുന്ന തീരുമാനം, പ്രത്യേകിച്ച് സാമ്പത്തിക തീരുമാനങ്ങൾ അടുത്ത കുറച്ച് ആഴ്ചകൾക്കകം നിങ്ങളിൽ വലിയ പ്രഭാവം സൃഷ്ടിക്കും.

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

ധനു രാശി (നവംബർ 23 – ഡിസംബർ 22)

എല്ലാം നഷ്ടപ്പെട്ടുവെന്ന് നിങ്ങൾക്ക് തോന്നുന്ന നിമിഷം നിങ്ങളുടെ ബുദ്ധിയില്‍ ഒരു പുതിയ പദ്ധതി ഉടലെടുക്കും. എന്തുതന്നെ സംഭവിച്ചാലും അത് അംഗീകരിക്കാനും മനസിലാക്കാനും തയാറായിരിക്കണം. കൂടാതെ മറ്റുള്ളവർ നിങ്ങളുടെ ലക്ഷ്യം മനസിലാക്കി കഴിഞ്ഞിട്ട് ഉണ്ടാകാൻ പോകുന്ന രൂക്ഷവിമർശനം നേരിടാനും തയാറായിരിക്കണം. നിങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുക, സത്യത്തിനായി നിലകൊള്ളുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കൊടുങ്കാറ്റിന് മുൻപേയുള്ള സമാധാനമാണിത്. എന്നാൽ മുൻപുണ്ടായ ചില പോരാട്ടങ്ങളെ അപേക്ഷിച്ച് ഇത് ചില പ്രത്യേക വിഷയങ്ങളെ ചുറ്റിപ്പറ്റിയായിരിക്കും, പ്രത്യേകിച്ച് പണവുമായി ബന്ധപ്പെട്ട്. അതുമാത്രമല്ല, ഇത്തവണ നിങ്ങൾക്ക് പ്രധാനപ്പെട്ട ചില സഖ്യകക്ഷികളെ കിട്ടും. പ്രധാനം അംഗം നിങ്ങളുടെ തന്നെ ആത്മവിശ്വാസമാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ വസ്തുതകളോട് അന്ധയാണെന്നു ആർക്കും ആരോപിക്കാൻ സാധിക്കില്ല, എന്നാൽ നിങ്ങൾക്ക് യോജിക്കാത്ത വസ്തുതകളെയും അടിസ്ഥാനപരമായ സത്യങ്ങളെയും ഒഴിവാക്കാൻ ചന്ദ്രൻ നിങ്ങളെ അനുവദിക്കുന്നു. വസ്തുതകളെ ഒന്നും തന്നെ ശ്രദ്ധിക്കാതെ നിങ്ങൾക്ക് രക്ഷപെടാൻ സാധിക്കുന്നെങ്കിൽ നല്ലത്. എന്നാൽ നിങ്ങൾക്കതിനു സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങൾക്ക് ഒരുപാട് നല്ല ആശയങ്ങളുണ്ട്, എന്നാൽ ഒന്ന് രണ്ട് സംശയങ്ങളും മുന്നിട്ട് നിൽക്കുന്നുണ്ട്. ഇതെല്ലാം തന്നെ നല്ലതിന് വേണ്ടിയാണു. ഇതുകൊണ്ട് ഞാൻ അർത്ഥമാക്കിയത് എന്തെന്നാൽ, നിങ്ങളുടെ പ്രവർത്തികളെ വിമർശിക്കാനുള്ള കഴിവ് നിങ്ങൾ തന്നെ വികസിപ്പിച്ചാൽ നിങ്ങളുടെ ചില പോരായ്മകളെ ഇല്ലാതാക്കാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook