Horoscope Today June 19, 2019

ഇന്നത്തെ ദിവസം

ഞാൻ ഇന്ന് ഒളിഞ്ഞുകിടക്കുന്ന ആഴങ്ങളുള്ള മകരം രാശിക്കാണ് ശ്രദ്ധ നൽകുന്നത്. പണത്തിന്റയും ബിസിനെസ്സിന്റെയും പ്രതിനിധികളായിട്ടാണ് പലരും ഈ ചിഹ്നത്തെ കാണുന്നത് എന്നാൽ ഇവർക്ക് ആത്മീയമായ പുനർജന്മത്തിൽ ഒരു പങ്ക് നിറവേറ്റാനും സാധിക്കും. ഡിസംബർ മാസം ഇരുപത്തിയൊന്നിന് ശീതകാല അയനാന്തത്തിൽ രാത്രി ദീര്ഘമാകുകയും രാവിലെ കുറവാകുകയും ചെയുന്ന സമയത്ത് സൂര്യൻ ഈ ചിഹ്നത്തിലാണ് വരുന്നതെന്ന് പ്രാചീനകാലത്തെ മനുഷ്യർ ശ്രദ്ധിച്ചിരുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ആഴ്ചയുടെ പകുതി കഴിഞ്ഞിട്ടും നിങ്ങൾ പറയത്തക്കതായി ഒന്നും തന്നെ നേടിയിട്ടില്ല. ഒരുപക്ഷേ ഇത് സ്വാഭാവികമായ അര്ഥത്തിലുള്ളൊരു നേട്ടത്തിനുള്ളൊരു സമയമായിരിക്കില്ല. നിങ്ങൾക്ക് എന്തുകൊണ്ട് ഈ ഗതിയൊന്ന് മാറ്റിപിടിച്ചുകൂടാ? ഒരുപക്ഷേ പൂർവ്വകാലത്തുണ്ടായ തടസങ്ങൾ മറന്ന് നിങ്ങൾ മുൻപോട്ട് പോകണം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സൗഭാഗ്യത്തിന്റെ നക്ഷത്രം നിങ്ങളിൽ ഏപ്രിലിലും മേയുടെ ആദ്യത്തിലും ജനിച്ചവർക്ക് തുടരുന്നു. മെയ്യുടെ അവസാന നാളുകളിൽ ജനിച്ചവർക്ക് അവരുടെ മികച്ച ഗ്രഹങ്ങളുടെ നിരകൾക്കായി കുറച്ച് നാളുകൾ കൂടെ കാത്തിരിക്കേണ്ടി വരും. ഒരുകാര്യം ഓർക്കേണ്ടത് എന്തെന്നാൽ പങ്കാളികളാണ് മുന്നിൽ നിൽക്കേണ്ടത് എന്നതാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ സാമ്പത്തിക സങ്കീർണതകളെ കുറിച്ച് ഒരുപാട് പറഞ്ഞുകഴിഞ്ഞു. എനിക്കിപ്പോൾ അതിനോടൊപ്പം ആകെ പറയാനുള്ളത് നിങ്ങൾ ഒരുപാട് മേഖലകളിൽ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്, എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ സാഹചര്യങ്ങൾ മെച്ചപ്പെടും. ആദ്യമായി നിങ്ങളുടെ ഗ്രഹത്തിന്റെ അധിപനായ ബുധൻ അതിന്റെ കർക്കശസ്വഭാവത്തിൽ നിന്നും പുറത്ത് വരണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പലതരം ഗ്രഹങ്ങൾ, ഓരോരുത്തരും അവരവരുടേതായ രീതിയിൽ നിങ്ങൾക്ക് സാമ്പത്തിക ആശയങ്ങൾ നൽകുന്നു. ഉയർന്നുവന്നുകൊണ്ടിരിക്കുന്ന പ്രതിരോധത്തെ ചെറുത്തുനിൽകണമെങ്കിൽ നിങ്ങൾ എത്രയും വേഗം നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കണം. എന്നാൽ ചെറിയ ഉരസലുകൾ ഒഴിച്ചുകൂടാനാകാത്തതാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ നിലവിലെ നക്ഷത്രത്തിന്റെ ദീർഘകാല പ്രഭാവം എന്താണെന്നുള്ളത് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. നമുക്ക് ഉറപ്പായും പറയാൻ സാധിക്കുന്ന കാര്യം എന്തെന്നാൽ, കുറെ നാളുകളായി നിങ്ങളെ അസ്വസ്ഥപ്പെടുത്തികൊണ്ട് നിലനിന്ന ചില വ്യക്തിപരമായ പ്രശ്നങ്ങൾ വ്യക്തമാകാനുള്ള സാധ്യത ഈ ആഴ്‌ചയിൽ കാണുന്നു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

തീത്തും വിചിത്രമായൊരു കഥയ്ക്ക് സന്തോഷകരമായൊരു അവസാനമുണ്ടാകുമെന്നത് നിങ്ങൾക്ക് ആനന്ദം നൽകും. ഇനി മുൻപോട്ട് പോകാനുള്ള ഏക മാര്ഗം നിങ്ങളുടെ പൂർവ്വകാലത്തെ മറന്നുകൊണ്ട് മുൻപോട്ട് യാത്ര ചെയുക എന്നതാണെന്ന് നിങ്ങൾക്ക് മനസിലാകും. എന്നാൽ, ശരിക്കുമുള്ള കാര്യമതല്ല, അല്ലെ?

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഗ്രഹങ്ങളുടെ ഒരു വലിയ നിര നിങ്ങളെ പ്രധാനപ്പെട്ടൊരു പാഠം പഠിപ്പിക്കുകയാണ്, പ്രധാനമായും ശക്തമായ അടിത്തറയില്ലാത്ത ഭവനം നിലനിൽക്കില്ല എന്നതാണ്. കൂടുതൽ സ്വസ്ഥമാകാനുള്ള സമയമാണ്. മറ്റൊരു രീതിയിൽ നിങ്ങൾക്ക് യഥാർത്ഥ ലോകത്തെ നേരിടാനുള്ള സമയവുമാണ്. സമയം ആകുന്നതെയുള്ളു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഒരു പ്രത്യേകതരം ഇടപെടൽ അവസാനിപ്പിക്കേണ്ട സമയം അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ആ വാർത്ത എല്ലാരോടും പറയുന്നതിനേക്കാൾ വാരാന്ത്യത്തിൽ അന്തിമമായൊരു തീരുമാനമെടുത്തിട്ട് എല്ലാരോടും പറയുന്നതായിരിക്കും നല്ലത്. എന്നാൽ നിങ്ങളിൽ ചിലർക്കെങ്കിലും അടുത്ത ആഴ്ചയാണ് മികച്ചതെന്ന് തോന്നാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

മുന്നോട്ട് പോവുകയോ അല്ലെങ്കിൽ ഒരു അവസരം നഷ്ടപെടുത്തുകയോ ചെയാം. നിങ്ങളുടെ ചാർട്ടിന്റെ ഏറ്റവും അനുകൂലമായതും സൗഹാർദപരമായതുമായ മേഖലയിൽ ബുധൻ ഒരുപാട് നാൾ ചിലവഴിക്കില്ല. അടുത്ത രണ്ടാഴ്ചയ്ക്കുളിൽ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുന്ന എന്തും നിങ്ങൾ ചെയ്യുക, പലതരം കാര്യങ്ങളിൽ പരീക്ഷണം നടത്തുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഒരു വേർപിരിയൽ അല്ലെങ്കിൽ രണ്ടുവഴികളിലേക്കുള്ള മടങ്ങിപ്പോക്ക് നിങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ നിങ്ങൾ അത്രത്തോളം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഒരു നിമിഷത്തിന്റെ ആവേശത്തിൽ ചെയ്തുകൂട്ടിയ കാര്യങ്ങൾ വേണമെങ്കിൽ ഇപ്പോഴും ശരിയാക്കാം. എല്ലാം പ്രതിബദ്ധതയെ അടിസ്ഥാനപ്പെടുത്തിയാണ്. നിങ്ങൾക്ക് എന്തുകൊണ്ട് ഇങ്ങനെ തോന്നുന്നു എന്നത് മനസിലാകുന്ന പ്രക്രിയകൂടെയാണ് ഇത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ കണ്ടുപിടിക്കാനുള്ള പ്രതിഭയ്ക്ക് നിങ്ങള്‍ പേരുകേട്ട വ്യക്തിയാണ്. നിങ്ങളുടെ ചില പ്രത്യേക ആശയങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ നിങ്ങളുടെ അധ്യാപകരും തൊഴിലുടമകളും സഹപ്രവർത്തകരും ബന്ധുക്കളും നിങ്ങൾക്ക് ഇടം നൽകാൻ ഇപ്പോൾ തയ്യാറാണെന്ന് പ്രതീക്ഷിക്കാം. പക്ഷേ നിങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യത്തെ ആരും തെറ്റിദ്ധരിക്കില്ലയെന്ന് ഉറപ്പ് വരുത്തുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

വേണ്ടാത്തപ്പോൾ പോലും, മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുക എന്ന വൃത്തികെട്ട സ്വഭാവം നിർഭാഗ്യവശാൽ നിങ്ങൾക്കുണ്ട്. ഈ നിഷ്കളങ്കമായ ഗുണം എത്രതന്നെ പ്രീതിപ്പെടുത്തുന്നതാണെന്നു തോന്നിയാലും ഈ ആഴ്ചയുടെ അവസാനം നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാതെ ഇരിക്കുന്നതായിരിക്കും നിങ്ങൾക്ക് നല്ലത്. ഒരുപക്ഷേ നിങ്ങളുടെ ആ സ്വഭാവം ഒരാൾ അപ്പാടെ ഇല്ലാതാക്കാനും സാധ്യതയുണ്ട്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook