ഇന്നത്തെ ദിവസം

ഈ ആഴ്ചയിലെ എന്റെ ചിഹ്നങ്ങളിൽ ഒന്നായ ധനുരാശിയെക്കുറിച്ച് കൂടുതൽ പറയട്ടെ. തീക്ഷ്ണമായ ഈ ചിഹ്നത്തിന്റെ പ്രത്യേകത അവരുടെ യാത്ര ചെയ്യാനുള്ള ആഗ്രഹമാണ്. ഭൗതികമായി പര്യവേഷണങ്ങൾ ഇവർ നടത്തുമെങ്കിലും അതോടൊപ്പം തന്നെ ഇവര്‍ക്ക് പ്രധാനമാണ് മനസിന്റെയും ആത്മാവിന്റെയും യാത്രകൾ. അതുകൊണ്ടാണ് മിക്കപ്പോഴും ധനുരാശി വിവേകമുള്ളവർക്കും, യോഗികൾക്കും, സന്യാസിമാർക്കും, ഗുരുക്കന്മാർക്കുമുള്ള ചിഹ്നമാകുന്നത്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ സൗര ചാർട്ടിന് മുകളിലായി സൂര്യനിപ്പോൾ വ്യക്തമല്ലാത്തൊരു നിഴൽ പടർത്തുന്നുണ്ട്. നിങ്ങളുടെ നിലവിലുള്ള പദ്ധതികളെ അവയുടെ അന്ത്യം വ്യക്തമായി കാണാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടെങ്കിൽ, ഈ പ്രത്യേകതരം സൗര വിന്യാസത്തിൽ നിന്നും നിങ്ങൾക്ക് ഉപകാരമുണ്ടാകും. ചില സന്ദർഭങ്ങളിൽ നിങ്ങൾക്ക് ആകെയുള്ളൊരു വഴി എന്തെന്നാൽ ചില ക്രമീകരണങ്ങൾ കുറച്ച് മാസത്തേക്ക് മാറ്റിവെക്കുക എന്നതാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ദിവസത്തിന്റെ മുഖ്യഭാഗങ്ങളിലും ചന്ദ്രന്റെ വശങ്ങൾ മികച്ചതാണ്, ഇടവം രാശിക്കാരുടെ സ്വഭാവത്തിൽ ഏറ്റവും മികച്ച കാര്യങ്ങളെ പിന്നെയും മികച്ചതാകുന്ന പ്രഭാവമാണിത്. നിങ്ങളുടെ ശത്രുക്കളിലേക്ക് പോലും സൗഹൃദത്തിന്റെ കരം നീട്ടുന്ന നിങ്ങളുടെ സ്വഭാവവും ഇതിൽ ഉൾപ്പെടും. നിങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം വളരെ സുഗമവും ആശ്വാസകരവും ആയതിനാൽ, നിങ്ങൾ നിങ്ങളായി തുടരുക എന്നത് മാത്രം നിങ്ങളിപ്പോൾ ചെയ്താൽ മതിയാകും

മിഥുനം രാശി (മെയ് 22 – ജൂൺ 21)

സാമ്പത്തിക വിജയത്തിന്റെ അടിസ്ഥാനം നിങ്ങളുടെ സഹജാവബോധത്തിലാണ്. സ്വാഭാവികമായി തോന്നുന്ന നിലപാടുകളുടെ അടിസ്ഥാനത്തിൽ എങ്ങനെയാണു വ്യത്യസ്ത അവസരങ്ങളെ നിർണയിക്കാൻ കഴിയുക എന്നതായിരിക്കും നിങ്ങളുടെ ഇപ്പോഴത്തെ സംശയം. നിങ്ങൾക്ക് ഒരു ഭാഗ്യപരീക്ഷണം നടത്തുക എന്നതല്ലാതെ വേറെ വഴിയില്ല. അടുത്ത കുറച്ച് ദിവസങ്ങളിൽ നടക്കാൻ പോകുന്ന സംഭവങ്ങൾ നിങ്ങൾ ശരിയാണോ അല്ലയോ എന്ന് തെളിയിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ചിഹ്നവുമായിട്ടുള്ള സൂര്യന്റെ നിർമാണപരമായ ബന്ധം ചന്ദ്രനിൽ നിന്നുമുള്ള മികച്ച ബന്ധം ബലപ്പെടുത്തും, ഇതുവഴി നിങ്ങൾക്ക് മുന്നോട്ടുള്ള യാത്ര സുഗമമാകും. കൂടുതൽ ലാഭം നിങ്ങൾക്ക് ഇതിൽ നിന്നും ലഭിക്കാനായി നിങ്ങൾ അകെ ചെയേണ്ടത് നിങ്ങളുടെ ചിന്താഗതി വികസിപ്പിക്കുകയും, പങ്കാളികളുടെ താല്പര്യം സത്യസന്ധമായി പരിഗണിക്കുകയും ചെയുക എന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അഹങ്കാരവും അഹന്തയുമാണ് ചിങ്ങം രാശിക്കാരുടെ ദുർശീലം. ഇന്ന് നിങ്ങൾക്ക് വിനയം പഠിക്കാനുള്ളൊരു അവസരം ലഭിക്കും. നിലവിലെ സമയം പ്രത്യേകത നിറഞ്ഞതാക്കുന്ന കാര്യം എന്തെന്നാൽ, വിരോധാഭാസമെന്നോണം, മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുമ്പോൾ നിങ്ങളുടെ താല്പര്യങ്ങൾക്ക് ഗുണകരമായി അത് പ്രവർത്തിക്കും. ഇത് ആദ്യമായിട്ടുമില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ സൗര ചാർട്ടിന്റെ ഒരു സെൻസിറ്റീവ് ആയ മേഖലയുമായിട്ടാണ് സൂര്യനിപ്പോൾ ബന്ധപ്പെട്ടിരിക്കുന്നത്. ഇതിനു പലതരം പരിണിതഫലങ്ങൾ ഉണ്ടാകും, ഒന്നാമത്തേത്, നീങ്ങളുടെ വിവേചനശക്തി സാധരണയിൽ നിന്നും ശക്തമായി പ്രവർത്തിക്കേണ്ടി വരും. പ്രണയത്തിൽ ഒരിക്കൽ കൂടെ പങ്കാളിയെ വിശ്വസിക്കുക. എന്തൊക്കെ ആണെങ്കിലും നിങ്ങൾക്ക് എന്താണ് ചുറ്റിനും നടക്കുന്നതെന്ന് മനസിലാകുന്നില്ലെങ്കിൽ അവർക്കെങ്ങനെ മനസിലാകാൻ ആണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

പ്രാചീന ജ്യോത്സ്യന്മാരെ സംബന്ധിച്ചിടത്തോളം സൂര്യന്റെ ഇപ്പോഴത്തെ സ്ഥാനം സൗഭാഗ്യം നിറഞ്ഞതാണ്, സമാധാനത്തിനോടും ഐക്യത്തിനോടുമുള്ള നിങ്ങളുടെ സ്നേഹം എല്ലാവര്ക്കും ഗുണകരമാണ്. നിലവിലെ നിങ്ങളുടെ കടമകൾ ഉപയോഗപ്പെടുത്തി പ്രശ്നങ്ങളിൽ പെട്ടുകിടക്കുന്നൊരു വ്യക്തിയെ സഹായിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

മറ്റുള്ളവർ എന്ത് പറയുന്നു അല്ലെങ്കിൽ എന്തിലേക്ക് സൂചിപ്പിക്കുന്നു എന്നതിന് നിങ്ങൾ കൂടുതൽ പ്രാധാന്യം നൽകരുത്. കാരണമെന്തെന്നാൽ, എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾക്കുള്ള വ്യക്തത പോലും അവർക്കില്ല. പ്രത്യേകിച്ചും രണ്ടു വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബന്ധത്തിന്റെ സൂക്ഷ്‌മമായ വശങ്ങളെക്കുറിച്ച്. ഒരു താറാവിന്റെ ശരീരത്തിൽ വെള്ളം തട്ടിത്തെറിച്ച് പോകുന്നതുപോലെ നിര്‍ദ്ദയമായ വാക്കുകൾ നിങ്ങളെ സ്പർശിക്കാതെ കടന്നുപോകട്ടെ.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ ഒന്ന് വിരൽ ഞൊടിച്ചാൽ നിങ്ങൾക്ക് ആവശ്യമായതെല്ലാം നിങ്ങളുടെ പക്കലെത്താനുള്ള അവകാശം നിങ്ങൾക്കുണ്ട്. എന്തുകൊണ്ട് നിങ്ങൾക്ക് ആയിക്കൂടാ? എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നിങ്ങൾ പഠിച്ച പാഠം എന്തെന്നാൽ നിങ്ങൾക്കൊരു ആശയമുണ്ടെങ്കിൽ അത് മറ്റുളവരെ ആശ്രയിക്കാതെ സ്വയം നടപ്പിലാക്കാൻ നിങ്ങളെപ്പൊഴും തയ്യാറായിരിക്കണം എന്നതാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വ്യാഴവുമായി ചന്ദ്രൻ അടുത്തൊരു ബന്ധത്തിലാണ്. ഇത് വ്യത്യസ്താമായ വികാരങ്ങൾക്ക് വഴി തെളിക്കും, വന്യമായ ശുഭാപ്തിവിശ്വാസം മുതൽ അശ്രദ്ധമായ ധാരാളിത്തത്തിലേക്ക് വരെ ഇത് നീളാം. ഉയർന്ന പ്രതീക്ഷകളുടെ ഏക പ്രശ്നമെന്തെന്നാൽ യാഥാർഥമായി സാധിക്കുന്നതിൽ നിന്നും അവ വളരെ അകലെയായിരിക്കും എന്നത് മാത്രമാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അമ്പരപ്പിക്കുന്നൊരു അന്തരീക്ഷം താമസിക്കാതെ തന്നെ വിവേകപൂര്ണമായൊരു അന്തരീക്ഷത്തിനു വഴിതെളിക്കും. എന്നാൽ പോലും ശരിക്കും എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് വളരെ മിതമായ ധാരണയെ ഉണ്ടാവുകയുള്ളു. നിങ്ങൾക്ക് ചുറ്റിനുമുള്ള വ്യക്തികൾ കാര്യങ്ങൾ തെറ്റിദ്ധരിക്കാനും സാധ്യത കൂടുതലാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ചാർട്ടിന്റെ പുതിയതും ജിജ്ഞാസ ഉണര്‍ത്തുന്നതുമായൊരു മേഖലയിലൂടെ സൂര്യൻ കടന്നു പോകുന്നത്, നിലവിലെ നിങ്ങളുടെ സമയത്തെ ഈ വർഷത്തിലെ സവിശേഷമായ സമയമാക്കി മാറ്റുന്നു. നിങ്ങളുടെ ഉദാരനായ ഗ്രഹങ്ങളുടെ അധിപനായ വ്യാഴവുമായിട്ടുള്ളൊരു ബന്ധത്തിന്റെ ബാക്കിയായിട്ടാണ് ഈ സമയം സവിശേഷമായത് എന്ന ബോധ്യം നിങ്ങളുടെ ശുഭാപ്തിവിശ്വാസം വർധിപ്പിക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook